സാമി തിന്തകത്തോം...


നിതിൻ നാങ്ങോത്ത്

നസ്സിൽ‍ ദുശ്ശാസനത്വം പേറുന്ന ഒരുമാതിരിപ്പെട്ട മലയാളികളെയെല്ലാം ഞെട്ടിച്ചുകളഞ്ഞ വാർ‍ത്തയാണ് ഈയാഴ്ച കേട്ടത്. തനി ലഗാൻ‍ താലിബാനിസം. വാർ‍ത്ത മാത്രമല്ല തത്സമയ പ്രദേശദൃശ്യങ്ങൾ‍ പോലും ആളുകൾ‍ വാട്സാപ്പിലിട്ട് ആഘോഷിച്ചു. ചോരപുരണ്ട സിസേറിയൻ ചിത്രങ്ങൾ‍ പോലും ലാവിഷായി പകർ‍ത്താൻ‍ പറ്റുകയാണെങ്കിൽ‍ ഈ രാജ്യം എവിടെയെത്തി? ചിത്രങ്ങളിലെ ഒറിജിനൽ‍ ഡ്യൂപ്ലി തർ‍ക്കം ഒരുഭാഗത്ത് തുടരുന്നുമുണ്ട്. അതെന്തെങ്കിലുമാവട്ടെ. നമ്മൾ‍ക്ക് കം റ്റു ദ പോയിന്‍റ് !!

പെണ്ണൊരുന്പെട്ടാൽ‍ ബ്രഹ്മനും ബ്ലോക്കാൻ‍ പറ്റില്ല എന്നാണല്ലോ. അരിങ്ങോടർ‍ ഫാമിലിയിലെ അംഗത്തിന്‍റെ ഉറുമീഗീതത്തിൽ‍ ഒരുപാവം  ബ്രഹ്മചാരിയുടെ ശുഷ്കാന്തിയാണ് കൈമോശം വന്നത്. വനിതാരത്നത്തിന്‍റെ ഈ പെർ‍ഫോമൻ‍സിനെ ഏതാണ്ടെല്ലാവരും ധീരകൃത്യമായിട്ടാണ് പുകഴ്ത്തിയത്. മുഖ്യനും മുഖ്യരും വനിതാക്കമ്മീഷനും പെണ്ണെഴുത്ത് ആണെഴുത്ത് ന്യായീകരണ എക്സിക്യൂട്ടീവ്സും ഏതാണ്ടെല്ലാവരും ഒരുപോലെ. ഏതോ ഒരു വിവരാവകാശ വളണ്ടിയർ‍ മാത്രം എടങ്കോലിട്ടിട്ടുണ്ട്. സംഗതി കേസാക്കണം. സംഭവത്തിൽ‍ ദുരൂഹതയുണ്ട് എന്ന്.

ഈ ഗ്യാപ്പിനിടയിൽ‍ മലയാള സിനിമയിലെ മരുമക്കൾ‍ അമ്മയുടെയും അമ്മായിയമ്മയുടെയും ആശീർ‍വാദഅനുവാദത്തോടെ ഒരു സംഘടന ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തണലിലാവുന്പോൾ‍ ഒരു ആൽ‍മരത്തണൽ‍ പ്രൊട്ടക്ഷൻ എപ്പോഴും പ്രതീക്ഷിക്കാം. ചാൻ‍സിനായി നിർ‍മ്മാതാവു മുതൽ‍ ലൈറ്റ്ബോയി വരെ എന്ന പതിവ് പല്ലവി ഇനി കേൾ‍ക്കേണ്ടി വരില്ലെന്ന് വിശ്വസിക്കാം. 22 ഫീമെയിലുകാരും ഷീമെയിലുകാരുമെല്ലാരുമുണ്ട് കച്ചകെട്ടിയവരിൽ‍. സിനിമ ജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന വാദത്തിന് ഇനി കഴന്പില്ല. സിനിമ പൊതുജനത്തെ വഴി നടത്തുന്നു. അനുകരണമാണ് കല എന്ന് പഠിപ്പിച്ച അരിസ്റ്റോട്ടിലങ്ങുന്നേ നല്ല നമസ്കാരം.

ഇരുപത് വർ‍ഷങ്ങൾ‍ക്കപ്പുറം ഒരു ഇംഗ്ലീഷ് പടത്തിൽ‍ സമാനമായ രംഗങ്ങൾ‍ കണ്ടിട്ടുണ്ട്. മിസ് പമീലയുടെ രക്തരൂക്ഷിത അരിയൽ‍. പിന്നെ നഖരം എന്ന മലയാളപടം. സംഗതി കേറി ഹിറ്റായത് ആഷിക് അബു ക്യാമറ ചലിപ്പിച്ചപ്പോഴാണ്. വാഴക്കുലയുടെ കൂന്പുവെട്ടുന്ന ലാഘവത്തോടെ കൃത്യം നിർ‍വഹിച്ച കഥാനായിക ഒരുപക്ഷെ ഇതെല്ലാം കണ്ടിരിക്കാനിടയില്ല. നിവൃത്തികേടുകൊണ്ട് പറ്റിപ്പോയതാവാം. പക്ഷേ, നുമ്മ കപടസദാചാരക്കമ്മറ്റിക്കാർ‍ വാഴ്ത്തപ്പെട്ടവളാക്കിയേ അടങ്ങൂ. ആ കരങ്ങളിൽ‍ പട്ടും വളയും ഏൽ‍പ്പിക്കണം. പൗരസ്വീകരണം ഒരുക്കണം. നിയമം കൈയിലെടുക്കുന്ന എല്ലാവർ‍ക്കും നാളെ ഇതാവും ഗതി. നിങ്ങൾ‍ക്കൊക്കെ അങ്ങനെത്തന്നെ വേണം. ശൂർ‍പ്പണഖയുടെയും പാഞ്ചാലിയുടെയും പ്രാക്കുണ്ടാവും. അനുഭവിക്കുക തന്നെ.

പുരുഷപക്ഷ നോട്ടം വെടിയുന്നു സോദരീ. വാദി സ്ഥാനത്ത് സ്വാമി ആയതാണ് അങ്കലാപ്പിന് ആഴം ജാസ്തിയായിപ്പോവാൻ‍ കാരണം. ഇന്ദ്രിയ നിഗ്രഹം കഴിഞ്ഞ് വന്നവനാണ് കക്ഷി. പക്ഷേ കക്ഷിയുടെ ഇന്ദ്രിയം തന്നെ ഒരു പെങ്കുട്ടിക്ക് നിഗ്രഹിക്കേണ്ടി വന്നു എന്നുളളത് ഭയങ്കര വിരോധാഭാസം. പൗരോഹിത്യ പീഡനപർ‍വ്വം നാൾ‍ക്കുനാൾ‍ വൈഡ്റിലീസാവുന്നതിന്‍റെ ഹേതു മതസമൂഹം കാര്യമായി ചർ‍ച്ചചെയ്യുന്നുണ്ട്. ഏത് പൂച്ചയ്ക്കാണ് മീൻ വേണ്ടാത്തതെന്ന ലളിതമായ ബീജസങ്കലന യുക്തിയിൽ അവർ‍ സായുജ്യമടയുന്നു. വിഷയസുഖങ്ങളിൽ‍ നിന്ന് വിരക്തി നേടി സന്ന്യാസത്തിലെത്തിയവരെ മഷിയിട്ട് നോക്കിയാലും ഇക്കാലത്ത് കാണില്ല. കൃത്യമായ താൽ‍പ്പര്യങ്ങളുടെ ആൾ‍ക്കൂട്ടമായി അത് അധഃപതിച്ചിട്ടുണ്ട്.ബ്രോക്കൻ‍ ഫാമിലിയിൽ‍ നിന്നും ലൗ ഫെയിലിയറിൽ‍ നിന്നും ഫിനാൻ‍ഷ്യൽ‍ ക്രൈസിസിൽ‍ നിന്നും എസ്കേപ്പിസം നടത്താനുളള സുരക്ഷാതാവളമായി ചിലയിടങ്ങളെങ്കിലും മാറിയിട്ടുണ്ട്. എത്രയോ പച്ചപ്പരമാർ‍ത്ഥങ്ങൾ‍ നമ്മുടെ മുന്പിലുണ്ട്.

സന്യാസിക്കുളള ഡെഫനിഷൻ‍ ഗീതയിൽ‍ നിന്ന്.’ കാമ്യാനാം കർ‍മണാം ന്യാസം സന്യാസം ‘അതായത് കാമത്തിൽ‍ നിന്നും ജനിക്കുന്ന കർ‍മ്മങ്ങളെ ന്യസിക്കുന്നതാണ് (വെടിയുന്നതാണ്) സന്യാസം. അങ്ങനെയെങ്കിൽ‍ ഈ ദീക്ഷ ഉൾ‍ക്കൊളളുന്ന എത്ര സ്വാമിമാരുണ്ട് ഈ കലികാലത്തിൽ‍ നമുക്ക്. കലിപ്പ് കാലത്തിൽ‍ ഇതിലപ്പുറവും പ്രതീക്ഷിക്കാം. നഖം, മുടി, മുഖരോമങ്ങൾ‍ മുറിച്ചു കളഞ്ഞ് കമണ്ധലുവും ദണ്ധും കയ്യിലേന്തി കാവിമുക്കിയ വസ്ത്രങ്ങളുമുടുത്ത് ഒരു ജീവിയേയും പീഡിപ്പിക്കാതെ എല്ലായിടത്തും സഞ്ചരിക്കുന്നവരാണ് പോലും ഒറിജിനൽ‍ സന്യാസിമാർ‍. മനുസ്മൃതിയും മുണ്ധകോപനിഷത്തും കഠോപനിഷത്തുമൊക്കെ അത് ശരിവെക്കുന്നു. ബ്രഹ്മചര്യം, ഗാർ‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം ഈ സാമാന്യക്രമത്തെ ഉദ്ഘോഷിക്കുന്നു.ഇതിനിടയിൽ‍ വെള്ളം ചേർ‍ക്കലുകൾ‍ വരുന്പോഴാണ് കുഴപ്പമുണ്ടാവുന്നത്. പത്താം ക്ലാസ് പാസാവാതെ എം ഏയ്ക്ക് ചേരുന്ന അഡ്ജസ്റ്റ്മെന്‍റ് മാർ‍ഗമാണ് മുഖ്യ കെണി. ജാബോലോപനിഷത്തിൽ‍ പറഞ്ഞതിനൊക്കെ ഒരു പരിധിയില്ലേ മാഷേ. വേണേൽ‍ പാടിനീട്ടാം ലഘുക്കളെ ഗുരുവാക്കീ എന്ന പോൽ‍. ക്രമം പാലിക്കാതെയുളള ഇത്തരം അക്രമമാണ് ആണുങ്ങളുടെ അവരാകുന്ന ഇടം ടാർ‍ഗറ്റ് ചെയ്യപ്പെടാൻ‍ കാരണം. ഈ ൈസ്റ്റൽ‍ ഒരു കാലാവസ്ഥയായാൽ‍ കേരളത്തിന്‍റെ ഗതി ഒന്നു ഭാവന ചെയ്യുക. ആണുങ്ങളില്ലാത്ത പെണ്ണുങ്ങളെക്കൊണ്ട് ഇവിടം നരകമാവും. ഭാവനയുടെ കൈയിൽ‍ അന്ന് മൂർ‍ച്ചയില്ലാതിരുന്നത് ഭാഗ്യമായി. അല്ലേൽ‍ ഒരു കുടുംബം കൂടി അനാഥമായേനേ !!

ദൈവം മതത്തിന്‍റെ ഏജൻ‍സി എടുത്തോ എന്ന് ഡൗട്ടുണ്ട്. മത കാര്യങ്ങളിൽ‍ ആളുകളുടെ വ്രണപ്പെടലും വിജൃംഭിക്കലും കാണുന്പോൾ‍ പേടിയാവുന്നു. ഇതിഹാസത്തിൽ‍ തൊട്ട എംടിയെ വെറും എംപ്റ്റിയായാണ് ആളുകൾ‍ വിലയിരുത്തുന്നത്. ലാലേട്ടന്‍റെ രണ്ടാമൂഴം ടാക്കീസ് കാണുകേലെന്നാ ടീച്ചറ് പറയുന്നത്. നാമകരണം രണ്ടാമൂഴമാണേൽ‍ എത്ര ഊഴവും പിച്ചറ് കാണാമെന്ന് ഓഫർ‍. മഹാഭാരതമെന്നാണേൽ‍ സുദർ‍ശനചക്രം മറുപടി പറയും. ഭീമനും കർ‍ണ്ണനും അർ‍ജുനനുമൊക്കെ മേക്കപ്പിടുന്ന സിലിമക്ക് പിന്നെ മത്തായിയുടെ സുവിശേഷങ്ങൾ‍ എന്ന് പേരിടാൻ‍ പറ്റുമോ എന്ന് ആരോ പേടിച്ച് ചോദിക്കുന്നത് കേട്ടു. എന്തായാലും ഡോ.ജേക്കബ് തോമസിന്‍റെ സ്രാവുകൾ‍ക്കൊപ്പം നീന്തുന്പോൾ‍ എന്ന സർ‍വ്വീസ് സ്റ്റോറി നിരോധനം കൊണ്ട് ഹിറ്റായതുപോലെ ലാലേട്ടന്‍റെ മഹാഭാരതവും നൂറുകോടി ക്ലബിൽ‍ ഓടിക്കയറും. പടം ഹിറ്റാവാൽ‍ തമിഴ്ദേശത്ത് കമൽ‍ഹാസന്‍റെ നന്പറുണ്ടായിരുന്നു. തിയേറ്റർ‍ കത്തിക്കൽ‍. ജമ്മത്തിൽ‍ സിലിമ കാണാത്തവരും ആവേശം പരകോടിയിലെത്തി ബ്ലാക്കിൽ‍ ടിക്കറ്റ് നേടും. മതവും ദൈവങ്ങളും പുരോഹിതരുമൊക്കെയാവാം നാളത്തെ നാടിന്‍റെ ‘സംഗതി ‘കൾ‍ തീരുമാനിക്കുക. തിയേറ്റർ‍ കോന്പൗണ്ടിനകത്തെ നിങ്ങളുടെ സ്ഥാവരജംഗമവസ്തുക്കൾ‍ക്ക് നിങ്ങൾ‍ തന്നെയാണ് ഉത്തരവാദി. ജാഗ്രതയിൽ‍ കോംപ്രമൈസില്ല.

ദർ‍ശനങ്ങൾ‍ക്ക് സുദർ‍ശനചക്രം മറുപടി പറയുന്ന ശംബുകന്‍മാരുടെ ലോകത്ത് അവരവർ‍ തന്നെ അവരവരുടെ ആയുധങ്ങൾ‍ക്ക് കാവലാളാവുക. പെനിസ് എൻ‍വി എന്നത് ഗുരുതരമായ ഒരു മാനസിക രോഗമാണ്. ഫ്രോയിഡിന്‍റെയും യുങ്ങിന്‍റെയും ദൈവനാമത്തിൽ‍ പ്രതിജ്ഞ ചൊല്ലുന്നു.

You might also like

Most Viewed