അധർ‍­മ്മപു­രാ­ണവും അജീ­ർ‍­ണ്ണലി­സവും


നിതിൻ നങ്ങോത്ത് 

“വേനിക്കാലത്ത് ചൂടുകൊണ്ട് മന്ത്രിമാർ‍ വരെ വാടി വീഴുന്നു. എന്നേരാ നിന്‍റെയൊരു പിർ‍ത്തിക്കമാവിന്‍റെ കരിച്ചിൽ‍” ’ഇക്കൊല്ലത്തെ വിഷു വെളളത്തിലാവുമല്ലോ എന്ന് വർ‍ണ്ണ്യത്തിലാശങ്കപ്പെട്ട ഒരു കശുവണ്ടിക്കർ‍ഷകന് തത്സമയം കിട്ടിബോധിച്ച മറുപടിയാണ് മോളിൽ‍ ഉദ്ധരിക്കപ്പെട്ടത്. ഫോൺ ടോക്കിൽ‍ ഷോക്കടിച്ച് രണ്ടാം കുറ്റിയും. ഇത് ഒരുമാതിരി ഹിറ്റ് വിക്കറ്റായിപ്പോയി. മംഗൾ‍യാൻ‍കാർ‍ ഒറ്റിയ എൽ.‍ബി.ഡബ്ല്യൂ അപ്പീലിൽ‍ ശശിമന്ത്രി പകച്ചുപോകരുതായിരുന്നു. ലോഞ്ചിങ്ങിന് പഞ്ച് കിട്ടാൻ അങ്ങയുടെ രാഷ്ട്രീയ വനവാസം തന്നെ വേണമായിരുന്നോ? ജുഡീഷ്യൽ‍ എൻ‍ക്വയറിയിൽ‍ മംഗളം മസാലക്കളിയുടെ പരിപ്പിളകാൻ എല്ലാ സാധ്യതയും കാണുന്നുണ്ട്.അധാർ‍മ്മികപുരാണവും അജീർ‍ണ്ണലിസവും എല്ലാം മറനീക്കി പുറത്തു വരട്ടെ. റൺ ബേബി റൺ തിരക്കഥാകൃത്ത് ഒന്ന് പേടിച്ചോളൂ. നിങ്ങളുടെ ഫോണും കണക്കിന്‍റെ ക്വസ്റ്റ്യൻ‍സ് പോലെ ചോരാൻ സാധ്യതയുണ്ട്.

മുഖ്യരാജാവ് ഇന്ദ്രൻ, ചന്ദ്രൻ എന്നൊക്കെ ഉപമാകാളിദാസസ്യ പാടുന്പോഴേ ഒരു കരിഞ്ഞ മണമടിച്ചിരുന്നു. ദേ നോക്കൂ! മാൻ ഓഫ് ദ സീരിയസ് എ.കെ ശശീന്ദ്രൻ. മേൻ ഓഫ് ദ മാച്ചിന് രണ്ട് പേർ‍ രക്തം തിളപ്പിക്കുന്നുണ്ട്. ബുദ്ധിയില്ലാമന്ത്രിപ്പട്ടം പതിച്ചു കിട്ടിയ ഇ. ചന്ദ്രശേഖരനും പട്ടയം പതിച്ചു കൊടുത്ത എസ്. രാജേന്ദ്രൻ എം.എൽ‍.എയും. രണ്ടായിരത്തിആറിൽ‍ മികച്ച പ്രകടനം കാഴ്ചവെച്ച കറുത്തപൂച്ചയുടെ ഇപ്പോഴത്തെ പിച്ച് പരിശോധനയിലൂടെയാണ് കളികാര്യമായത്. കോട്ടിട്ട കോച്ച് ന്യൂബോൾ‍ ശ്രീറാം വെങ്കിട്ടരാമനെ ഏൽ‍പിച്ചു.കമന്‍ററിബോക്സിൽ‍ കളിലഹരിയിൽ‍ രണ്ട് ബുൾ‍ഡോസർ‍ കൈകൾ‍. സാക്ഷാൽ‍ അച്യുതാനന്ദ സഖാവും സഹായിയും ഋഷിരാജ് സിംഹവും. മൂന്നാർ‍ പൊളിച്ചടുക്കലിന്‍റെ നയനാനന്ദകര ദൃശ്യങ്ങൾ‍ അരിയാഹാരം കഴിക്കുന്ന മലയാളി മറക്കുവതെങ്ങനെ?

ദേവീകുളം സബ്കലക്ടറെ നാലുകാലിൽ‍ നടത്താനും സുരേഷ് കുമാർ‍ പുലിയുടെ പല്ലും നഖവും വെട്ടിക്കളയാനും ടെണ്ടർ‍ വിളിച്ചിട്ടുണ്ട്. മൂന്നാം വിക്കറ്റ് വീണാൽ‍ രാജേന്ദ്രക്കില്ലാടി തയ്പിച്ചോളൂ അടുത്ത മന്ത്രിക്കുപ്പായം. ഗർ‍ജിക്കുന്നവർ‍ മാത്രം ഒപ്പിച്ചുപോവുന്ന ഒരുകാലത്താണ് നമ്മൾ‍ ജീവിക്കുന്നത്.സാഗരഗർ‍ജനം തന്നെ സംഭവിക്കട്ടെ.

പ്രതിഭയുളളവരുടെ കവചകുണ്ധലങ്ങൾ‍ അടിച്ചുമാറ്റാൻ പ്രത്യേക ടാലന്‍റുളള ദേവേന്ദ്രരാജാവിനെ പറഞ്ഞുകളിക്കുന്പോൾ‍ സൂക്ഷിക്കണമെന്ന് ഇപ്പോൾ‍ ബോധ്യമായില്ലേ? ദേവപ്രീതിക്കായി ഉടനെ വല്ലതും. ഭൂമിശാസ്ത്രചോദ്യവും ചീറ്റിയതോടെ മൂന്നാം മുണ്ടശ്ശേരിയിലാണ് വാഖാർ യൂനിസ് അബ്ദുറബ്ബുമാരുടെ അടുത്ത ബീമർ‍. പകയും പ്രതികാരവും കൊടികുത്തിവാഴുന്ന കേരളാപൊളിറ്റിക്സിൽ‍ ഇനിയെന്തൊക്കെ ചോരാനിരിക്കുന്നു? ചാനൽ‍ വിക്ഷേപണം അഡൽ‍സ് ഓൺ‍ലി ആക്കിയാൽ‍ നമ്മുടെ പിള്ളേർ യൂടൂബിൽ‍ പിഴച്ചോളും. അവരെങ്കിലും രക്ഷപെടട്ടെ!!

അനവധി ചാത്തനേറുകളെ ഗ്രാസ് വൽ‍ക്കരിച്ച (തൃണവൽ‍ഗണിച്ച) കരുണാകരനായനാരാദികളോട് മനസാസ്മരാമി. നന്പിനാരായണ മറിയംറഷീദാ പ്രാക്ക് നല്ലോണം ഏറ്റിറ്റുണ്ട് എല്ലാ അണ്ടർ‍ഗ്രൗണ്ട് പ്ലയേഴ്സിനും. പാപ്പരാസീ ജീർ‍ണലിസത്തെപ്പറ്റിയാണ് എങ്ങും ചർ‍ച്ച.എല്ലാവരും മലർ‍ന്നു കിടന്നു തുപ്പുന്നു. സരിതാ സി.ഡി, തെറ്റയിൽ‍ ക്ലിപ്പ്, ജോസഫ് ഹസ്തം, സെലിബ്രിറ്റി പൃഷ്ഠം, നീലൻ, ലോലൻ അങ്ങനെയങ്ങനെയങ്ങനെ... ആർ‍ത്തവരക്തത്തിൽ‍ തൊട്ട് കുറിവരച്ചു കഴിഞ്ഞു ഹസ്സൻ പടക്കുറുപ്പ്. ഹണിട്രാപ്പിൽ‍ ചൂളിപ്പോയ ലെഫ്റ്റ് അനുകൂല ധാർ‍മ്മികതാ ടീംസ് പൊങ്കാല അടുപ്പിൽ‍ മണ്ണെണ്ണയൊഴിച്ചിട്ടുണ്ട്. നാളെമുതൽ‍ രക്തം തിളച്ച് പതച്ച് തൂവിപ്പോവും. മംഗളം ചെയ്തത് മംഗളകരമായ കർ‍മ്മമാണെന്നും മലമൂത്രവിസർ‍ജ്ജനമാണെന്നും രണ്ടഭിപ്രായമുണ്ട്. രാഷ്ട്രപിതാവിന് വെടിയേറ്റപ്പോഴും അങ്ങനെത്തന്നെ ആയിരുന്നല്ലോ!!

വലിയ കപ്പലുകൾ‍ മുങ്ങിപ്പോവാൻ ചെറിയ ദ്വാരം മതിയെന്നു പറഞ്ഞത് എത്ര ശരിയാ? ലോകപോലീസ് തലവൻ ക്ലിന്‍റൺ ആരാമത്തിൽ‍ നിന്ന് ആന്തൂറിയം പറിച്ച് അടുക്കളക്കാരിക്ക് കൊടുത്തിട്ടാണല്ലോ വാനപ്രസ്ഥത്തിന് പോയത്. മോണിക്കാ ലെവിൻ‍സ്കി അവലോസുണ്ട നൽ‍കി ആ പാവത്തിന് കറപുരണ്ട ജീവിതം സമ്മാനിച്ചു എന്നത് ചരിത്രസത്യം. നമ്മുടെ നാട്ടിലെ കഥയെടുത്താൽ‍ മാധ്യമവ്യാഘ്രം തരുൺ ‍‍‍‍തേജ്പാലിനെ കുടുക്കിയ ഹണീക്കെണി അന്പരപ്പിക്കുന്നതാണല്ലോ. സ്ത്രീ സേഫ്റ്റിയെപ്പറ്റി നിർ‍ബന്ധപൂർ‍വ്വം ബിറ്റെടുത്തതിന് ശേഷമാണത്രെ മന്ത്രിക്കിട്ട് പണി കൊടുത്തത്. ഗോവാക്കാലത്ത് ഏകാന്തതയുടെ അപാരതയിൽ‍ പിടിവിട്ടുപോയ സെക്സ്റ്റിംഗ് കരുതി വെച്ചാണ് വെടിമരുന്നൊരുക്കിയത്. രാഷ്ട്രീയഗൂഢാലോചനയാണ് ആദ്യമന്വേഷിക്കേണ്ടതെന്ന അഭിപ്രായം വന്നുകഴിഞ്ഞു.പത്തുമാസമായി പാഡും ഗ്ലൗസ്സുമണിച്ച് ബാറ്റും ചുഴറ്റി സ്വന്തം ടീമിന്‍റെ വിക്കറ്റ് വീഴാൻ കുരിശുവരക്കുന്ന ചിലരുണ്ടല്ലോ? ഒന്നിനെ ചീയിച്ച് മറ്റൊന്നിന് വളമാവുന്നു. കാലി ബാഗും തൂക്കി കടൽ‍കടന്നവർ‍ ലാന്‍റ് ചെയ്തത് ശതകോടീശ്വരന്‍മാരായിട്ടാണ്.ശൂന്യതയിൽ‍ നിന്ന് സ്വർ‍ണ്ണബിസ്ക്കറ്റ് എടുത്ത്  കാണിക്കാനറിയുന്ന മാന്ത്രികൻ മഹാമാന്ത്രികന്‍മാർ‍ തന്നെയാവണം നമ്മളെ ഭരിക്കേണ്ടത്.അല്ലാതെ പത്തുമുപ്പത് കൊല്ലം പാർ‍ട്ടിക്ക് വേണ്ടി നയിച്ചിട്ട് ഒന്നുമുണ്ടാക്കാതെ നാടുവിടേണ്ടി വന്ന ക്യൂബാ മുകുന്ദന്‍മാരല്ല.

വടിവാളും ബോംബും മഴുവുമുപയോഗിച്ചുളള സ്ട്രേറ്റ് ഫൈറ്റല്ല ഇനി. ശത്രുവിനെ ഇഞ്ചിഞ്ചായി നിലംപരിശാക്കുന്ന ചതിയുടെയും വഞ്ചനയുടെയും നാരദപ്പണിയുടെയും ചാപ്പൻ ‍ഗെയിം. എവിടെയോ ഇരുന്ന് ആരൊക്കെകൂടിയോ ചിലരുടെ ജീവിതം തകർ‍ക്കുന്നു. കുടുംബത്തിന് പുറത്തിറങ്ങാൻ പറ്റാതെയാവുന്നു. നോക്കുക പത്തന്പത് വർ‍ഷം കഷ്ടപ്പെട്ട് പടുത്തുയർ‍ത്തിയ ഇമേജ് ഒറ്റത്തെറ്റിന്‍റെ പേരിൽ‍. മറ്റുളളവർ‍ക്ക് പാരപണിയുന്നതിൽ‍ അഡിക്റ്റായ പ്രൊഫഷണൽ‍ കില്ലേർ‍സ് സ്വന്തം മൂലാദ്വാരത്തിലൂടെ പാരകയറി മരിച്ചതിന്‍റെ മനോഹാരിത ചരിത്രത്തിൽ‍ ഗൂഗിൾ‍ ചെയ്താൽ‍ ആർ‍ക്കും ലഭിക്കാവുന്നതേയുളളൂ. ഭൂമിയിൽ‍ ഏറ്റവും വിഷം പാന്പുകൾ‍ക്കല്ല...സ്വയം നെഞ്ചിൽ‍ കൈവെച്ചോളൂ !!അടുത്ത പണിക്കുളള സ്ക്രിപ്റ്റ് എവിടെയോ ചിയേഴ്സ് പറഞ്ഞിരിക്കണം.പാവം! അവരോട് കനിയുക.

കുട്ടികളായ കുട്ടികളുടെയെല്ലാം കണ്ണടപ്പിച്ചോളൂ.കണികാണിക്കാനെന്ന വ്യാജേന. ഇക്കുറി കണിവസ്ത്രം നീലയാണ്.അടുത്ത ബ്രേക്കിംഗ് ന്യൂസ് അൽ‍പനിമിഷങ്ങൾ‍ക്കകം... മംഗളത്തിന്‍റെ ഗളച്ഛേദം സ്പോൺ‍സേഡ് ആരംഭിക്കുന്നു. ധാർ‍മ്മികതയും അസൂയയുടെ ഏനക്കേടും ഉളളവർ‍ക്ക് എഴുന്നേറ്റ് പോകാം..വാർ‍ത്തകൾ‍ക്ക് തീപിടിക്കട്ടെ. അങ്ങേത്തലക്കലെ ഹോട്ട്കോൾ‍ സഹപ്രവർ‍ത്തക മംഗൾ‍യാന്‍വഴി സ്പേസിൽ‍ എസ്കേപ്പായെന്ന് ഒളിമുറിപ്പാപ്പരാസികൾ‍. സന്പൂർ‍ണ്ണ മദ്യനിരോധനം മാത്രം പോര. സന്പൂർ‍ണ്ണസെക്ഷ്വൽ‍ കോണ്ടാക്റ്റ്സ് ബ്ലോക്കിങ്ങും മസ്റ്റ്. പ്രമേയം സ്പീക്കറുടെ മേശപ്പുറം കൊതിക്കുന്നു. ഭക്തരതിക്കഥകളുടെ ഉപോൽ‍ബലകസ്മരണയിൽ‍ ബഹുമാന്യമെന്പർ‍മാർ‍ ഡസ്കിലടിച്ച് പാസ്മാർ‍ക്ക് കൊടുത്താലും.

You might also like

Most Viewed