ആശാനെ തേങ്ങ കറക്ട് പൊട്ടീ ട്ടാ..!!


നിതിൻ നാങ്ങോത്ത്

പേരൂർ‍ക്കടയിലെ പാഠശാലയ്ക്ക് പേരും പെരുമയും പൂക്കുറ്റി സമാനം. ദുഷ്ടും പോരും− നളചരിതം ആട്ടക്കഥയ്ക്ക് തിരശ്ശീല ഉടനെയൊന്നും വീഴാൻ‍ ചാൻ‍സില്ല. ‘നളപാക’ത്തിന് മാളോരെല്ലാം ആവുംപോലെ കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നുണ്ടല്ലോ. രസച്ചരടിപ്പോൾ‍ റവന്യൂ സെക്രട്ടറിയുടെ പോക്കറ്റിലും, കർ‍ട്ടൻ റോപ്പ്  ഗവർ‍ണ്ണറുടെ മേശവലിപ്പിലുമാണ്. സംഗതി കൈവിട്ടു.പിള്ളേരുകളി കാര്യമായി. ഭൂമിയിടപാടിലെ പോസ്റ്റ്മോട്ടം ടേബിളിൽ‍ അങ്ങ് 1968 മുതലുളള വിശുദ്ധപ്രേതങ്ങളെ കുളിപ്പിച്ച് കിടത്തണം. ആരൊക്കെയോ ചേർ‍ന്ന് കൂടോത്രം ചെയ്ത് മൂന്നു വട്ടം തലയുഴിഞ്ഞ് എറിഞ്ഞ നാളികേരം കറക്റ്റായി പൊട്ടി എന്നു പറഞ്ഞാ മതീലോ ! ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ. നളനും നാളികേരവും തമ്മിലുളള ഒരു ഡിങ്കോൾ‍ഫിക്കാ സ്റ്റുഡാൾ‍ഫിക്കേഷൻ‍ ഇപ്പം എല്ലാർ‍ക്കും ബോധ്യപ്പെട്ടു കാണുമല്ലോ? പാവം ‘നളിനി’യും മരുമോളും ഗട്ടറിൽ‍ വീണത് വെറും വെറുതെ. ജ്യോതികുമാർ‍ ചാമക്കാലയെന്ന തൂവെള്ളധാരിക്ക് മേഡം ‘കാലൻ’ എന്ന വിശേഷണം കൂടി പതിച്ചു കൊടുക്കും. ഷാജഹാൻ‍ ദേഹമൊക്കെ ഇപ്പം തൂമന്ദഹാസം പൊഴിക്കുന്നുണ്ടാവണം.

കളിച്ച എല്ലാവരും ജയിച്ച ഏതെങ്കിലും കളിയുണ്ടോ കായികചരിത്രത്തിൽ‍. ഇല്ലെന്നു പറയാൻ‍ വരട്ടെ. പാർ‍ട്ടിയും ജയിച്ചു. പിള്ളേരും ജയിച്ചു. പ്രിൻ‍സിയും ജയിച്ചു.വിജയത്തിന്‍റെ ‘ബ്ലാക് ഫോറസ്റ്റ്’ വിഎസ്സും വി.മുരളീധരനും വിഎം സുധീരനും പങ്കിട്ടെടുത്തു. അതും ഈ ഷുഗറാൻ‍ കാലത്ത്. ജെ.എൻ.യു ഇഷ്യൂവിൽ‍ വെളിച്ചപ്പെട്ടവർ‍, ലോ ഇഷ്യൂവിൽ‍ വായിൽ‍ ബണ്ണും കർ‍ണ്ണപുടങ്ങളിൽ‍ ഇയർ‍ ഫോണും തിരുകി മൗനിബാബയ്ക്ക് പഠിച്ചു. മോഡിയെയും ട്രംപിനെയും മാറി മാറി തെറി വിളിച്ചു. ഇവരുടെ തെറിമലയാളം സഹിക്കവയ്യാഞ്ഞ് ട്രംപേരിക്കക്കാർ‍ വന്‍മതിലിന് പെരിതേരിമാരെ ശട്ടം കെട്ടിയിട്ടുണ്ട്. പ്രവേശന വിലക്കും. സങ്കുചിത തീവ്രദേശീയത നീണാൾ‍ വാഴട്ടെ. പള്ളിവേറെ പളളിക്കമ്മിറ്റി വേറെ.

പാർ‍ട്ടിസെക്രട്ടറി കേവലം വിദ്യാർ‍ത്ഥി പ്രശ്നമായി താഴ്ത്തിയ സമരത്തെ കേരളകാസ്ട്രോ ഉയിർ‍ത്തെഴുന്നേൽ‍പ്പിച്ചു. അക്കാദമിയുടെ ആശിർ‍വാദം കൈപ്പറ്റിയ ഭക്തർ‍ വരന്പത്തുനിന്നും മാറി നിന്ന് റാൻ‍ റാൻ‍ മൂളി.വിവേകിനെ ജാതിപറഞ്ഞ് അധിക്ഷേപിച്ച കുറ്റത്തിന് വിവേകമില്ലാത്ത മാമിനെതിരെ കേസ്. പന്തൽ‍ കെട്ടി സഞ്ചാര സ്വാതന്ത്ര്യവും പഠിപ്പും ബ്ലോക്കിയതിന് സമരക്കാർ‍ക്കെതിരെ കൗണ്ടർ‍ കേസ്. കെ.മുരളീജീയുടെ നിരാഹാര ഭീഷണി, തീവ്രവിദ്യാർ‍ത്ഥി വിങ്ങിന്‍റെ ചലോ അക്കാദമി പദയോട്ടം. ആകെമൊത്തം രംഗം വൈറലായി വരുന്പോഴാണ് റവന്യൂ ഡിപ്പാർ‍ട്ട്മെന്‍റിന്റെ മണിച്ചിത്രത്താഴിട്ട് പൂട്ടൽ‍. സോഷ്യൽ‍ ഗറില്ലകളുടെ കഞ്ഞികുടി മുട്ടി. ഗോസിപ്പ് ദുരന്തന്‍മാരുടെ തോൽ‍വിക്ക് ആഘാതമേറി.

ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾ‍ക്ക് വിട്ടുതരിക. വിവിധ വിദ്യാർ‍ത്ഥി സംഘടനാ സമരപ്പന്തലിൽ‍ അവകാശത്തർ‍ക്കം മൂർ‍ച്ചിക്കുകയാണ്. വിജയത്തിന്‍റെ മുഴുവൻ‍ വിഹിതവും ഞങ്ങളുടെ അക്കൗണ്ടിൽ‍ ക്രഡിറ്റ് ചെയ്യപ്പെടണം. മോളീന്നുളള എല്ലാ വിളികളെയും തൃണവൽ‍ഗണിച്ച് കൊണ്ട് നമ്മൾ‍ നടത്തിയ ഈ തല്ലിക്കെട്ട് സമരം നിങ്ങൾ‍ കാണാതെ പോവരുത്. യൂത്തായാലും മൂത്തതായാലും രണ്ട് ടീവീക്ക് രണ്ട് റിമോർ‍ട്ട് വേണം. ഒറ്റക്കെട്ടിന്‍റെ കോറസ്ഗീതം ഈ അടുത്തകാലത്തൊന്നും കേരളം ഇങ്ങനെ ആസ്വദിച്ചിട്ടില്ല. എസ്.എഫ്.ഐയും എബിവിപിയും ഒറ്റപ്പന്തൽ‍ ഷെയർ‍ ചെയ്തിരിക്കുന്നു. കെഎസ്്യു, എംഎസ്എഫ്, എഐ എസ്എഫ് പുലികൾ‍ ഒറ്റ അടുപ്പിൽ‍ തന്നെ വെപ്പും കുടിയും. ചൂരൽ ‍ധാർ‍ഷ്ട്യത്തിനെതിരെ മുഷ്ടി വിപ്ലവം. മാർ‍ക്കും റിമാർ‍ക്സും കാട്ടി ശിഷ്യരെ വിയർ‍പ്പിക്കുന്ന ഇന്‍റേണൽ‍ കിങ്സ് ഇനിയെങ്കിലും ഒന്ന് പേടിക്കുമല്ലോ. റെസ്പെക്റ്റ് പിടിച്ച് വാങ്ങാനുളളതല്ല. അറിഞ്ഞ് തരാനുളളതാണ്.ഗുരുഭൂതരേ... ഇവർ‍ ചെയ്യുന്നതെന്താണെന്ന് ഇവർ‍ക്ക് നല്ല പോലെ അറിയാം. ഇവരോട് പൊറുക്കേണമേ...

അസൂയയും വ്യക്തിഹത്യയും തമ്മിൽ‍ കീചകനും ഭീമനും പോലെ കണക്ഷനുണ്ട്.ആത്മനാശപരമായ ഈ സൂക്കേട് എയിഡ്സിനേക്കാൾ‍ പകർ‍ച്ചവ്യാധിപരമാണ്. രക്തപ്പകർ‍ച്ച.മിക്ക സംഘർ‍ഷങ്ങളുടെയും അടിയാധാരം പരിശോധിച്ചാൽ‍ അസൂയ −കുശുന്പ് സന്തതികളുടെ വ്യക്തമായ കൈകടത്തലുകൾ‍ നിരീക്ഷിക്കാനാകും. റാങ്കിന്‍റെ തിളക്കവും അറിവിന്‍റെ മകുടവും പിന്നെ തന്‍റേടത്തിന്‍റെ ബ്ലാക്ബെൽ‍റ്റുമുളള ഒരാളെ ഒന്നിരുത്താൻ‍ ആരാണ് ആഗ്രഹിക്കാത്തത്.ലീഗൽ‍ ഡൈമൻ‍ഷ്യൻ‍സ് ഓഫ് സെക്കുലറിസം എന്ന വിഷയത്തിൽ‍ ഡോക്ടറേറ്റ് നേടിയ മാഡത്തിനെതിരെത്തന്നെ വേണം ജാതീയ അധിക്ഷേപ പെറ്റീഷൻ!! ഫൈവ് ഇയർ‍ എൽ‍എൽ‍ ബിയിലെ ആദ്യ മൂന്ന് റാങ്കുകൾ‍ കരസ്ഥമാക്കുന്ന പാഠശാലയോടുളള കെറുവുമുണ്ട്. എല്ലാം പൊളിച്ചടുക്കാനുളള മാനസിക വിഭ്രാന്തി മലയാളിയെ ഊളന്‍പാറയിലോ കുതിരവട്ടത്തോ കൊണ്ടെത്തിക്കും, തീർ‍ച്ച. ഇന്നലെയും സോഷ്യൽ‍ മീഡിയയിൽ‍, പ്രമുഖ സിനിമാനടി കാറപകടത്തിൽ‍ മരണപ്പെട്ടു എന്ന വാർ‍ത്ത നടിയുടെയും വണ്ടിയുടെയും ചിത്രസഹിതം പ്രചരിപ്പിച്ച് സായൂജ്യമടഞ്ഞവരെപ്പറ്റി മറ്റെന്തു പറയാൻ‍. ആരോപിതരാവുന്ന സെലിബ്രിറ്റികളുടെ നഗ്നത സൃഷ്ടിച്ച് നാറ്റിക്കലാണ് മുന്തിയ മാനസികപ്പ്രാന്തേർ‍സിന്‍റെ പ്രധാന ജോലി. എത്ര ആത്മഹത്യകൾ‍, എത്ര കുടുംബം കലങ്ങലുകൾ‍, എത്രയെത്ര ഡൈവോഴ്സ് ഇനിയും നമ്മൾ‍ക്ക് കാണേണ്ടി വരും. ലക്ഷ്മി നായരും, സരിതാ നായരും ബോൾ‍ഡ് ആയത് കൊണ്ട് പിടിച്ചു നിന്നവരാണ്. ഒന്ന് ഊതിയാൽ‍ കൂന്പിപ്പോവുന്ന തൊട്ടാവാടികൾ‍ എങ്ങനെ പിഴയ്ക്കും. അല്ലെങ്കിൽ‍ തന്നെ വിദ്യാഭ്യാസത്തിന് ബോൾ‍ഡാക്കുക എന്നു തന്നെയാണ് ദുശ്ശാസനക്കാലത്ത് അർ‍ത്ഥം.

പറഞ്ഞാൽ‍ കേൾ‍ക്കാത്ത പിള്ളേരെ പോറ്റേണ്ടി വരുന്നതാണ് ഒരുമാതിരിപ്പെട്ട എല്ലാ രക്ഷിതാക്കളുടെയും അരക്ഷിതാക്കളുടെയും മൈഗ്രേൻ‍!! പ്രിൻ‍സിപ്പാളും ടീച്ചേഴ്സും കൽപ്പിച്ചിട്ടും കെഞ്ചിയിട്ടും ശിഷ്യഗണങ്ങൾ‍ ഉം ഉം... സിപിഎം കണ്ണുരുട്ടിയിട്ടും എസ്എഫ്ഐ ഉം ഉം... പുളളിയും കലിപ്പിലാണ്. പള്ളിക്കൂടവും കലിപ്പിലാണ്. പള്ളിക്കൂടത്തിന്‍റെ നിലവിലെ ചീത്തപ്പേർ മാറ്റിക്കിട്ടാൻ തൽ‍ക്കാലം വർ‍ണ്ണരാജി... പൂപ്പലേ വിട, പായലേ വിട... അപ്പെക്സ് അൾ‍ട്ടിമ.

വെടിയുണ്ടയേക്കാൾ‍ വലുത് വടയുണ്ടാക്കിയവർ‍ തന്നെയാണ്. പരിപ്പ് വടയുടെയും കട്ടൻ‍ കാപ്പിയുടെയും ശാപം... സമരമരം പൂത്ത്..ഉലഞ്ഞു... കൊഴിഞ്ഞു. വിദ്യാർ‍ത്ഥി ഐക്യം മൂർ‍‍ദ്ദാബാദ്!! ഇനി തേർ‍ഡ് അന്പയർ കളി നിയന്ത്രിക്കും. ഡ്രിങ്ക്സ് ടൈമിൽ കുക്കറി ഷോ തുടരും...

 

You might also like

Most Viewed