ജീവിതം കൊണ്ട് മുറിവേറ്റവരുടെ വാക്ക്
ജീവിതം ശൂന്യതയിലേക്ക് ആവിയായിപ്പോവുന്ന കണ്ണുനീർത്തുള്ളി മാത്രമാണെന്ന് തെളിയിച്ച എത്രയോ മഹാപ്രതിഭകൾ നമുക്കുണ്ടായിട്ടുണ്ട്. ലോകത്തെ ഞെട്ടിച്ച, ചിന്തിപ്പിച്ച അപഹരിക്കപ്പെട്ട ആത്മഹത്യകൾ. കയറിന്റെ അറ്റത്ത് ഒരു വിലാപമായി തൂങ്ങിക്കിടക്കുക, നരച്ച നട്ടുച്ചയിൽ നദീമധ്യത്തിൽ തണുത്ത് വിറങ്ങലിക്കുക, സ്വന്തം തലയോട്ടിയിൽ കാഞ്ചിവലിയുടെ സുഷിരം സാക്ഷ്യപ്പെടുത്തുക. ബന്ധങ്ങളുടെ വിയർപ്പാലും സ്നേഹജലത്താലും സഹജീവികളാലും ഹൃദയശംഖുടഞ്ഞു പോയവരുടെ ദൈന്യത പഠിക്കുന്പോൾ വായനക്കാരുടെ മനസ് ചിതയിലെരിയും.
ലോകം മുഴുവൻ കോടിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ കർത്താവാണ്, മികച്ച പ്രഭാഷകനാണ്. രാഷ്ട്രത്തിലൊട്ടാകെ തന്റെ പേരിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബ്രാഞ്ചുകൾ സ്ഥാപിച്ചയാളാണ്. അതെ, വിജയത്തിന്‍റെ രഹസ്യങ്ങളെക്കുറിച്ചാണ്, ഉയർച്ചയുടെ മാർഗ രേഖയെപ്പറ്റിയാണ് അയാൾ ഏറെയും പഠിപ്പിച്ചു കൊണ്ടിരുന്നത്. ടെൻഷനും സ്ട്രെസ്സും ആശങ്കകളും ഉത്കണ്്ഠകളും അകറ്റി ഉന്മേഷം വീണ്ടെടുത്ത് വിജയസോപാനത്തിലേക്ക് സഹജീവികളെ കുതിക്കാൻ പ്രാപ്തരാക്കലാണ് തന്റെ ദൗത്യമെന്ന് അയാൾ നിശ്ചയിച്ചുറപ്പിച്ചിരുന്നു. ചെറിയ െചറിയ പ്രകോപനങ്ങളിൽ മനസ് മടുത്ത് പാതിവഴിയിൽ വീണുപോകുന്നവരെ കൈപിടിച്ചുയർത്താൻ അദ്ദേഹത്തിന്റെ വാക്കുകളും ഗ്രന്ഥങ്ങളും ആളുകൾക്ക് പ്രചോദനകരമായി. ഇങ്ങനെ ജീവിതവിജയത്തിന് മാർഗ്ഗനിർദേശം നൽകിയ ആൾ തന്നെ മരണത്തിന്റെ വഴി തിരഞ്ഞെടുത്തതിന്റെ വൈരുദ്ധ്യം ഇനിയും മനഃശാസ്ത്രർക്ക് പോലും മനസിലാക്കാനായിട്ടില്ല എന്നതാണ് സത്യം. അതെ, പറഞ്ഞു വരുന്നത് ഡേൽ കാർഗണിയെപ്പറ്റിത്തന്നെ. ഡേൽ കാർണഗി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇഫക്ടീവ് സ്പീക്കിംഗ് ആന്റ് ഹ്യൂമൻ റിലേഷൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ ലോകം മുഴുവൻ ശാഖകൾ.
1. ഹൗ ടു വിൻ ഫ്രന്റ്സ് ആന്റ് ഇൻഫ്ളുവൻസ് പീപ്പിൾ (1937)
2. ഹൗ ടു സ്റ്റോപ്പ് വറിയിംഗ് ആന്റ് സ്റ്റാർട്ട് ലിവിംഗ് (1948)
3. പബ്ലിക്ക് സ്പീക്കിംഗ് ആന്റ് സ്റ്റാർട്ട് ലിവിംഗ് (1931) ആളുകൾ ക്യൂ നിന്ന് കരസ്ഥമാക്കിയ വിശ്വപ്രസിദ്ധ ഗ്രന്ഥങ്ങൾ.
1888ൽ അമേരിക്കയിലെ മിസുറിയിൽ ഒരു ദരിദ്ര കർഷകന്റെ മകനായി ജനനം. പീഡിതബാല്യം. പഠിക്കുന്ന കാലത്ത് ദിവസവും പുലർച്ചെ നാലു മണിക്കേഴുന്നേറ്റ് വീട്ടിലെ പശുക്കളെ കറക്കേണ്ടി വന്നു. വില്പന കഴിഞ്ഞുള്ള സമയത്തായിരുന്നു പഠനം. എന്നിട്ടും കാർഗണി കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യജോലി എേസ്റ്ററ്റ് ജീവനക്കാർക്ക് കറസ്പോണ്ടൻസ് പാഠ്യപദ്ധതി വിൽക്കലായിരുന്നു. പിന്നീട് പന്നിയിറച്ചി, പന്നിക്കൊഴുപ്പ് സോപ്പ് ഇവ വിൽക്കുന്ന കന്പനിയിൽ ചേർന്നു. തുടർന്ന് ന്യൂയോർക്ക് സിറ്റിയിലെ വൈ.എം.സി.എയിൽ ‘പബ്ലിക്ക് സ്പീക്കിങ്ങിനെപ്പറ്റി’ ക്ലാസെടുക്കാൻ തുടങ്ങി. അതോടെ ആരാധകരൊരുപാടുണ്ടായി. ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രം കാർഗണിയെ ഉന്മേഷചിത്തനാക്കി. അദ്ദേഹം തന്റെ യഥാർത്ഥ വഴിയേതെന്ന് തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് പ്രശസ്തിയുടെ പർവതശിഖരങ്ങളിലേക്ക്.
താൻ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്ത അത്രയും മനോഹരമല്ല ജീവിതമെന്ന് എപ്പോഴായിരിക്കും ഡേൽ കാർഗനിക്ക് തോന്നിയിട്ടുണ്ടാവുക? വിജയത്തിന്റെ പടവുകളെക്കുറിച്ച് ആധികാരികമായി അദ്ദേഹം പറയുന്പോഴും സ്വന്തം മരണത്തിന്റെ കൃത്യമായ ഒരു അവസരത്തിനായി അദ്ദേഹം തയ്യാറെടുക്കുകയായിരുന്നു. 1955ലാണ് അത് സംഭവിച്ചത്. എന്നാൽ ആ വാർത്ത പുറംലോകത്തെത്താൻ പുസ്തകപ്രസാധക ലോബി അനുവദിച്ചില്ല. വിജയം പഠിപ്പിച്ചയാൾ മരണത്തെ പുൽകിയത് സാധാരണക്കാർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടാവും എന്ന ന്യായമാണ് ആത്മാഹുതി തമസ്കരിക്കാൻ കാരണം. മരണത്തെപ്പറ്റിയുള്ള മഞ്ഞുമറ ഇന്നും തുടരുന്നു.
‘ലിങ്കൺ ദ അൺ നോൺ’ എന്ന പേരിൽ അബ്രഹാം ലിങ്കന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെതായിട്ടുണ്ട്. മോട്ടിവേഷൻ മേഖലയിൽ ഇന്ന് രാജ്യത്താകമാനം തിളങ്ങി നിൽക്കുന്ന എല്ലാവരുടെയും റഫറൻസ് കാർഗണിയുടെ പുസ്തകങ്ങളാണ്. മനക്ലേശമില്ലാതെ ജീവിക്കുന്നതെങ്ങനെ എന്ന അദ്ധ്യായത്തിൽ അദ്ദേഹത്തിന്റെ നിരീക്ഷണ പാടവം ദർശിക്കുക.
1. പോയ കാലത്തിന്റെയും ഭാവിയുടെയും ഇരുന്പ് വാതിലുകൾ അടച്ചു പൂട്ടുക. ഇന്നിൽ മാത്രം ജീവിക്കുക.
2. ജീവിതത്തെ തമാശയായി കാണുക.
3. മനഃപ്രയാസമുള്ളയാൾ സദാ പ്രവർത്തനനിരതനാവുക.
4. നിങ്ങൾ മനഃപ്രയാസപ്പെടുന്ന കാര്യം സംഭവിക്കാനുള്ള സാധ്യത എത്ര എന്ന് രേഖകൾ കണ്ടെത്തി പരിശോധിച്ച് ഉറപ്പു വരുത്തുക.
5. നിങ്ങൾക്ക് കൈവന്ന നേട്ടങ്ങളെണ്ണുക. കോട്ടങ്ങൾ മറക്കുക.
6. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും ഉത്തമമായത് ചെയ്യുക.
7. സ്വന്തത്തെ മറന്ന് മറ്റുള്ളവരിൽ താല്പര്യം കാണിക്കുക. ഒരാളുടെയെങ്കിലും മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർത്താൻ കഴിയും വിധം ഒരു നല്ല കാര്യം ദിവസവും ചെയ്യുക.
തെറ്റുകൾ കൊണ്ട് തെറ്റുകൾ തിരുത്താൻ ശ്രമിക്കരുത് എന്ന പഠനത്തിൽ കാർഗണിയുടെ കനപ്പെട്ട പാഠങ്ങൾ വായിക്കുക.
നാം അബദ്ധങ്ങളും അസംബന്ധങ്ങളും ചെയ്യുന്നു. ആരാണ് അങ്ങനെ ചെയ്യാത്തത്? നെപ്പോളിയൻ പോലും മൂന്നിലൊന്ന് യുദ്ധങ്ങളിലും തോൽക്കുകയായിരുന്നു. നെപ്പോളിയനേക്കാൾ മെച്ചമൊന്നും ആയിരിക്കുകയില്ലല്ലോ നമ്മുെട പൊരുതി ജീവിക്കാനുള്ള കഴിവുകൾ.
ആര് വിചാരിച്ചാലും കഴിഞ്ഞുപോയ ഇന്നലെകളെ തിരിച്ചു കൊണ്ടുവരാനാവില്ല. അതുകൊണ്ട് ഈ വിധി ഓർമ്മിക്കുക. ഈർച്ചപ്പൊടിയെ വീണ്ടും അറുക്കാൻ ശ്രമിക്കരുത്.
മനക്ലേശം നിങ്ങളെ തകർക്കുന്നതിന് മുന്പ് അതിനെ എങ്ങനെ തകർക്കാം. ഡെയിലിന്റെ പഠനമുത്തുകൾ.
1. ജീവിതത്തെ തിരക്കുള്ളതാക്കി മനസിൽ നിന്ന് മനഃപ്രയാസം അകറ്റുക. മനഃപ്രയാസം ഭേദമാക്കാനുള്ള ഏറ്റവും നല്ല മരുന്ന് നമ്മുടെ പ്രവർത്തന മണ്ധലം വിപുലപ്പെടുത്തുകയാണ്.
2. നിസ്സാരകാര്യങ്ങളെ ചൊല്ലി ബഹളം കൂട്ടരുത്. െചറിയ കാര്യങ്ങൾ ജീവിതം തിന്നു തീർക്കുന്ന ചിതലുകളാണ്. നമ്മുടെ സന്തോഷം കെടുത്താൻ ഒരിക്കലും അവയെ അനുവദിക്കരുത്.
3. നമ്മുടെ മനഃപ്രയാസത്തിന് stop loss ഇടുക. ഒരു കാര്യത്തിൽ എത്ര ഉത്കണ്ഠയുണ്ടാകണമെന്ന് തീർച്ചപ്പെടുത്തുക. അതിനപ്പുറം അനുവദിക്കരുത്.
ലോകത്തിന്റെ പ്രസാദാത്മകത സ്വപ്നം കണ്ട വ്യക്തി സ്വന്തം ജീവിത നൈരന്തര്യത്തിന്റെ വിഷാദാത്മക താങ്ങാനാവാതെ മരണത്തിന്റെ പ്രബന്ധം രചിച്ചു. രോഗപീഡ, ഭീകരമായ ഒറ്റപ്പെടൽ ഈ ധൈഷണിക ധീരതയെ മൗനം പുതപ്പിച്ചു. 1955 നവംബർ ഒന്നിന് ന്യൂയോർക്കിലെ ഫോറസ്റ്റ് ഹിൽസിൽ വെച്ച്. തന്റെ 67ാം വയസിൽ. ജീവിതം അങ്ങനെ ആകസ്മികതയുടെ ആകത്തുകയാണെന്ന് പേർത്തും പേർത്തും ലോകത്തെ ഓർമ്മിച്ച ഒരു കറുത്ത അദ്ധ്യായം കൂടി. സ്വന്തം ജീവിതത്തിൽ കാട്ടിയ ‘ബ്രില്യൻസ്’ ആത്മഹത്യയിൽ സിൽബന്തിയായില്ല. ആത്മഹത്യ ഡേൽ കാർണഗിയുടെ കാര്യത്തിലും ഒരു ചരിത്രദൗത്യം തന്നെ. ആത്മാന്വേഷണത്തിന്റെ അശാന്ത യാത്രയിൽ ശൂന്യതയുടെ അഗാധതയിലേക്ക് വീണുപോയ എല്ലാ ചുവന്ന കണ്ണുകൾക്കും സമർപ്പിക്കുന്നു കാർഗണി തോട്ട്സ്.