മർ‍ഹബാ യാ നൂർ‍ ഐനീ... : സത്യവിശ്വാസികളുടെ അസ്തമിക്കാത്ത വെളിച്ചം മുഹമ്മദ് നബി (സ)


ഒരു മനുഷ്യൻ‍ സത്യവിശ്വാസിയാകുന്നതിന്‍റെ മാനദണ്ധങ്ങളിൽ‍പെട്ടതാണ് അവന്‍റെ മാതാപിതാക്കളേക്കാളും, സന്താനങ്ങളേക്കാളും, പടുത്തുയർ‍ത്തിയ മണിമന്ദിരങ്ങളേക്കാളും ഈ ലോകത്തുള്ള എല്ലാറ്റിനേക്കാളും പ്രവാചകനായ മുഹമ്മദ് നബി (സ) യോട് അനുരാഗം ഉണ്ടാവുക എന്നത്. അപ്പോഴാണ് നാം യഥാർ‍ത്ഥ മുസ്ലിമാവുന്നത്. 

മാനവകുലത്തിനോട് പ്രപഞ്ചനാഥന്‍റെ കൽ‍പ്പന; ڇഞാനും എന്‍റെ മാലാഖമാരും ഈ പ്രവാചകന്‍റെ പേരിൽ‍ പ്രകീർ‍ത്തിക്കുന്നു. ആയതിനാൽ‍ സത്യവിശ്വസികളേ നിങ്ങളും പ്രവാചകന്‍റെ പേരിൽ‍ പ്രകീർ‍ത്തരാവുകڈ. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകർ‍ ആണ് സൃഷ്ടാവ് സത്യത്തിന്‍റെ പാത കാണിച്ചു തരാൻ‍ നിയോഗിച്ചത്. ഓരോ പ്രവാചകന്‍മാരേയും സത്യത്തിന്‍റെ മേഖലയുമായി മുന്നോട്ട് ഓരോ പ്രദേശങ്ങളിൽ‍ ഒതുങ്ങിയപ്പോൾ‍ പ്രവാചകനായ മുഹമ്മദ് നബിയെ ലോകം മുഴുവനും അനുഗ്രഹീതാനായി നിയോഗിച്ചു. ആയിരത്തിനാന്നൂറ് വർ‍ഷങ്ങൾ‍ക്ക് മുന്പ് നമ്മളിൽ‍ നിന്നും മൺ‍മറഞ്ഞ പ്രവാചകൻ‍ ഓരോ സത്യവിശ്വാസിയുടേയും മനസ്സിൽ‍ മായാതെ മറയാതെ ഊതി കാച്ചിയ രത്നങ്ങളെ പോലെ കാത്ത് സൂക്ഷിക്കുന്നു. അവിടുത്തെ ജീവിതത്തിന്‍റെ ഓരോ മേഖലകളും ലോകം മഴുവനും ഉറ്റുനോക്കുന്നു. അവിടുത്തോട് താരതമ്യപ്പെടുത്താൻ‍ ആരും തന്നെ ഉണ്ടായിട്ടില്ല. സൗന്ദര്യത്തിന്‍റെ പ്രഭ നോക്കി ആസ്വദിച്ച അനുചരന്‍മാർ‍ നമ്മിൽ‍ നിന്നും കഴിഞ്ഞുപോയി. പ്രവാചകനുള്ള ബഹുമാനവും ആദരവും അറിവും മറ്റൊരു പ്രവാചകന്‍മാർ‍ക്കും ലഭിച്ചിട്ടില്ല. ലോകവസാനം വരെയുള്ള വിശ്വാസികൾ‍ ജീവിതത്തിലുടനീളം ഈ പ്രവാചകന്‍റെ മാതൃകയാണ് അവലംബിക്കേണ്ടത്. പ്രവാചക ജീവിതത്തിലെ 63 സംവത്സര കാലയളവ് കൊണ്ട് ചെറുതും വലുതും നിസ്സാരവും പ്രധാനവുമായ ഒന്നും രേഖപ്പെടാതെ വിട്ടുപോയിട്ടില്ല. ശാസ്ത്രം ഇന്നും കണ്ടു പിടിക്കാത്ത ഉപരിമണ്ധലം ഒരു രാപ്രയാണം കൊണ്ട് ഏഴാനാകശവും കണ്ട് ശാസ്ത്രിയ രംഗത്തെ അത്ഭുതപ്പെടുത്തിയത് ഈ പ്രവാചകന്‍റെ പ്രത്യേകതയിൽ‍പ്പെട്ടതാണ്.

മനുഷ്യകുലത്തിന്‍റെ ആദ്യപിതാവായ ആദം നബിയെ സ്വർ‍ഗ്ഗീയാരാമത്തിൽ‍ നിന്നും പുറത്താക്കപ്പെട്ടപ്പോൾ‍ ചെയ്ത തെറ്റുകൾ‍ ഏറ്റുപറഞ്ഞു പാപമോചനത്തിന് വേണ്ടി ആകാശത്തിന്‍റെ വിരിമാറിലേക്ക് നയനങ്ങൾ‍ ഉയർത്തിയപ്പോൾ‍ അർ‍ശിൽ‍ സൃഷ്ടാവിനോ ടൊപ്പം ചേർ‍ന്നു വന്ന നാമം മുഹമ്മദ് നബിയുടേതായിരുന്നു.

മനുഷ്യനെ കൂടാതെ മറ്റു ജീവജാലങ്ങളും പ്രവാചകനോട് ആദരവ് കാണിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്‍റെ ക്രൂര മർ‍ദ്ദനം ഏറ്റു വാങ്ങിയ മൃഗങ്ങൾ‍ പോലും പ്രവാചകനോട് സങ്കടം ബോധിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ  അച്ചുതണ്ട് കറങ്ങികൊണ്ടിരിക്കുന്പോഴും ലോക നേതാവിനെ അനുസ്മരിക്കുന്ന മീലാദ് സംഗമങ്ങളും സ്വലാത്ത് മജ്ലിസുകളിലും അഞ്ചുനേരത്തെ ബാങ്കുകളിലും ആരാധനകളിലും ആചാരങ്ങളിലും പ്രവാചകനെ വാനോളം ഇടതടവില്ലാതെ സ്മരിക്കപ്പെടുന്നു. അതല്ലെ നമ്മുടെ സഹോദര സമുദായത്തിന്‍റെ ആദർ‍ശകരും ചിന്തകരും പ്രതിഭാശാലികളും പ്രവാചകനെ ആത്മീയാഭിമാനങ്ങൾ‍ ചാർ‍ത്തിയത്. മഹാത്മ ഗാന്ധി, ശ്രീ നാരയണ ഗുരു, ഇന്ത്യയുടെ ജ്ഞാനപീഠം അവാർ‍ഡ് കരസ്തമാക്കിയ ഒ.വി. വിജയൻ‍, തോമസ് കാർ‍ലീൻ തുടങ്ങിയ നേതാക്കന്മാർ‍ പ്രശംസിച്ചത് കാണാം.

ഈ പ്രവാചകനെ കുറിച്ച് പഠിച്ചും അറിഞ്ഞും സന്മാർ‍ഗ്ഗത്തിന്‍റെ വഴി തേടി എത്തുന്നവർ‍ നിരവധിയാണ്. ഇത് ലോകവസാനം വരെ തുടർ‍ന്നു കൊണ്ടേയിരിക്കും. ആ പുണ്യ പൂമേനിയെ സ്വപ്നത്തിലെങ്കിലും അവിടുന്ന് അന്ത്യ വിശ്രമം കൊള്ളുന്ന ഈന്തപ്പനയുടേയും മുന്തിരി പാടങ്ങളുടേയും സ്വർ‍ണ ചിപ്പിയുടേയും കനിഞ്ഞു ഒഴുകുന്ന എണ്ണ ഖനികളുടേയും നൂറ്റന്പത്തേഴ് കോടി വിശ്വാസികളുടെ അഭിമാനത്തിന്‍റെ ചേതപുഞ്ചമായ പ്രവാചകന്‍റെ ചാരത്ത് എത്താൻ വെന്പൽ‍ കൊള്ളുന്നു. 

പ്രസക്തമായ ഉപദേശങ്ങളായിരുന്നു അവിടുന്ന് ലോകത്തിന് നൽ‍കിയത്. അയൽ‍വാസി പട്ടിണി കിടക്കുന്പോൾ‍ സുഭിക്ഷമായി ആഹാരം കഴിക്കുന്നവൻ നമ്മിൽ‍ പെട്ടവനല്ല. (ഹദീസ് ശരീഫ്) അനാഥമക്കളുടെ മുന്നിൽ‍ വെച്ച് സ്വന്തം മക്കളെ താലോലിക്കരുത്; അത് അനാഥയുടെ മനസ്സിന് വേദന ഉളവാക്കും.  മുതലാളി തൊഴിലാളി പാമര പണ്ധിത ജാതി മത ഭേതമന്യ സഹോദരങ്ങളെ പോലെ തോളോടുതോൾ‍ ചേർ‍ന്ന് ജീവിക്കാൻ‍ പഠിപ്പിച്ചവനാണ് മുഹമ്മദ് നബി (സ). പ്രവാചകന്‍റെ സ്മരണ ലോക മുസ്ലിംകളുടെ മനസ്സിൽ‍ നിന്ന് മായാതെ മറയാതെ നില നിർ‍ത്താൻ‍ സൃഷ്ടാവ് തൗഫീഖ് നൽ‍കട്ടെ...

റഷീദ് കരുനാഗപ്പള്ളി

You might also like

Most Viewed