ബി. വസന്ത; സ്വരമാധുര്യത്തിന്റെ വസന്ത കോകിലം


പി പി സുരേഷ്

ഒരു നീണ്ട കാലഘട്ടത്തിൽ മലയാള സിനിമാ ഗാന രംഗത്ത് നിറഞ്ഞു നിന്നിരുന്ന മഹാ ഗായികയാണ് ബോഡ്ഡുപെല്ലി വസന്ത. അവർ 1944 മാർച്ച്‌ 29നു ആന്ധ്ര പ്രദേശിലെ മചിലി പട്ടണത്തിൽ ജനിച്ചു. ഫോട്ടോഗ്രാഫറും സ്റ്റുഡിയോ ഉടമയുമായിരുന്നു അച്ഛൻ രവീന്ദ്രനാഥ്. സംഗീത വിദുഷിയായിരുന്നു അമ്മ കനക ദുർഗ.

മലയാള സിനിമഗാന ചരിത്രത്തിൽ സമുന്നതമായ സ്ഥാനമാണ് ബി. വസന്തയ്ക്കു ഉള്ളത്. കുറെയേറെ മലയാള സിനിമാ ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. മാതൃ ഭാഷയായ തെലുങ്കിലും തമിഴിലും അവർ കുറേക്കാലം ശോഭിച്ചു. സോളോ ഗാനങ്ങളെക്കാളും യുഗ്മ ഗാനങ്ങളാണ് ഏറെ ശ്രദ്ധേയമായത്. സ്വരമാധുര്യത്തിന്റെ വസന്ത കോകിലം തന്നെയായിരുന്നു അവർ. വേറിട്ട സ്വരമാധുരിയുള്ള ബി വസന്ത 1965ൽ മുതലാളി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തിയത്. പുകഴെന്തി യുടെ സംഗീത സംവിധാനത്തിൽ. . ഒട്ടേറെ പ്രത്യേകത കൾ ഉള്ള ബി. വസന്തയുടെ ശബ്ദ മാധുരി മറ്റു സംഗീത സംവിധായകർ മലയാള സിനിമ യിൽ അവതരിപ്പിച്ചു. ബി. എ. ചി ദം ബര നാഥ്, ദേവരാജൻ, ദക്ഷിണാ മൂർത്തി, ബാബുരാജ്, കെ. രാഘവൻ ഇങ്ങനെ നീളുന്നു പട്ടിക. വസന്ത പാടിയ ഗാനങ്ങളെല്ലാം തന്നെ ഭാവോജ്വലങ്ങളായ കല്ലോലിനികൾ ആണ് എന്നു തന്നെ പറയാം.

1965ൽ അനാർക്കലി എന്ന സിനിമയിൽ യേശുദാസിനോടൊപ്പം പാടിയ യുഗ്മ ഗാനം വളരെ പ്രസിദ്ധമായി. നദികളിൽ സുന്ദരി യമുനാ... യമുനാ.. യമുനാ... സഖികളിൽ സുന്ദരി അനാർക്കലി.. അനാർക്കലി. സവിശേഷത യുള്ള ഹമ്മിങ് വലിയ പ്രശസ്തി നേടി. അതോടെ ബി. വസന്ത ഹമ്മിങ് റാണിയായി അറിയപ്പെട്ടു. 1966ൽ പി. എ. തോമസ് സംവിധാനം ചെയ്ത സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണിയെ പോലീസിന് കാട്ടിക്കൊടുക്കുന്ന കഥാപാത്രമാണ് വാഴപ്പള്ളി ജാനകി. അത് അവതരിപ്പിച്ച സുകുമാരിക്ക് വേണ്ടി ബി. വസന്ത പാടിയ ഗാനം സൂപ്പർ ഹിറ്റ് ആയി.

കാർത്തിക വിളക്ക് കണ്ടു പോരുമ്പോൾ എന്നെ കാമദേവൻ കണ്മുനയാൽ എയ്തല്ലോ കോവിലിൻ അരികത്തെ എഴിലം പാലയാൽ കോമള യാമിനി താലം ചൂടി എന്ന ഗാനത്തോടെ ബി. വസന്ത മലയാള സിനിമഗാന രംഗത്ത് ചിര പ്രതിഷ്ഠിതയായി. പി. ലീലയും പി. സുശീലയും എസ്. ജാനകിയും മലയാള സിനിമയിൽ നിറഞ്ഞു നിന്ന കാലമായിരുന്നു അതു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.

1967ൽ തോപ്പിൽ ഭാസിയുടെ അശ്വമേധം സിനിമയാക്കിയപ്പോൾ അതിലെ സർപ്പം പാട്ട് ബി. വസന്തയാണ് പാടിയത്. ഒരവർണ യുവതിയുടെ വിഷാദ മധുരമായ ഗാനമായ തെക്കും കൂർ അടിയാത്തി, തളിരു പുള്ളോത്തി സർപ്പം പാട്ടിനു പാടാൻ പോയ്‌ കുടവും കിണ്ണവും വീണയും കൊണ്ടു കൂടെ പുള്ളോനും പാടാൻ പോയ്‌ എന്ന ഗാനമാണത്.

ബി. വസന്ത എസ്. ജാനകിയോടൊപ്പം പാടിയ ഏറെ ജനപ്രിയമായ, പള്ളി മണിയുടെ അകമ്പടിയുള്ള ഭക്തി ഗാനം അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന സിനിമയിലുണ്ട്. 1968ൽ റിലീസ് ആയ തുലാഭാരം എന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ആയ ഗാനമായിരുന്നു ഭൂമിദേവി പുഷ്പിണിയായി കാമദേവ നുത്സവമായി ഉത്സവമായി ഉത്സവമായി മദിരോത്സവമായി എന്ന ഗാനം.

1968ൽ ബി. വസന്ത കൂട്ടുകുടുംബം എന്ന സിനിമയിൽ പാടിയ മേലെ മാനത്തെ നീലി പുലയിക്ക് മഴ പെയ്താൽ ചോരുന്ന വീട് അവളെ സ്നേഹിച്ച പഞ്ചമി ചന്ദ്രന് കനകം മേഞ്ഞൊരു നാലുകെട്ട് എന്ന ഗാനം സൂപ്പർ ഹിറ്റ് ആയി.

കൂട്ടുകുടുംബത്തിലെ മറ്റൊരു ഗാനമായ സ്വപ്ന സഞ്ചാരിണി നിന്റെ മനോരഥം സ്വർഗത്തിലോ ഭൂമിയിലോ സ്വർഗത്തിലല്ല ഭൂമിയിലല്ല സങ്കൽപ ഗന്ധർവ ലോകത്തിൽ എന്ന ഗാനവും ശ്രദ്ധേയമായി. മലയാളിത്തം തുളുമ്പുന്ന മറ്റൊരു ഗാനമാണ് 1969ൽ റിലീസ് ചെയ്ത ജ്വാല എന്ന സിനിമയിലെഎക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനമായ കുടമുല്ലപൂവിനും മലയാളി പെണ്ണിനും ഉടുക്കാൻ വെള്ള പുടവ.. കുളിക്കാൻ പനിനീർ ചോല.. കൂന്തൽ മിനുക്കാൻ ഞാറ്റുവേല എന്ന ഗാനം. ജ്വാലയിൽ അവർ പാടിയ ഗാനമാണ് വധൂ വരന്മാരെ.. പ്രിയ വധൂ വരന്മാരെ.. വിവാഹ മംഗളാശംസകളുടെ വിടർന്ന പൂക്കളിതാ.. ഇതാ എന്ന ഗാനം.

ഒതേനന്റെ മകൻ എന്ന സിനിമയിലെ ചന്ദ്രനുദിക്കുന്ന ദിക്കിൽ ചന്ദനം പൂക്കുന്ന ദിക്കിൽ..തൃത്താപൂവിനു മുത്തം കൊടുക്കുന്ന തൃക്കാർത്തിക രാത്രി എന്ന യുഗ്മ ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റ് ആണ്. താര എന്ന സിനിമയിലെ, സ്ത്രീ യുടെ നിസ്സഹായമായ അവസ്ഥയെ ക്കുറിച്ചുള്ള ഗാനമായ മണ്ണിൽ പെണ്ണായ് പിറന്ന തെറ്റിന് മാപ്പ് തരൂ.. മാപ്പ് തരൂ എന്ന ഗാനവും ശ്രദ്ധേയമാണ്.

1971ൽ ആഭിജാത്യം എന്ന സിനിമയിൽ പാടിയ രാസലീലയ്ക്കു വൈകിയതെന്തു നീ രാജീവ ലോചനേ രാധികേ എന്ന യുഗ്മ ഗാനവും ഉമ്മാച്ചു എന്ന സിനിമയിലെ ഗാനമായ കിളിയെ.. കിളിയെ.. ഉണ്ടോ സ്വാദുണ്ടോ എന്റെ പേരക്കായക്കു സ്വാദുണ്ടോ എന്ന ഗാനവും, കദീജ എന്ന സിനിമയിലെ ഗാനമായ കസ്സവിന്റെ തട്ടമിട്ടു നാണിച്ചു നിൽക്കുന്ന പതിനാലാം രാവിലെ വെണ്ണിലാവേ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

ദിവ്യ ദർശനം എന്ന സിനിമയിലെ പി. ജയചന്ദ്രനോടൊപ്പം കർപ്പൂര ദീപത്തിന് കാന്തിയിൽ കണ്ടു ഞാൻ നിന്നെ യാ സന്ധ്യയിൽ.. ദീപാരാധന നേരത്തു നിൻ മിഴി ദീപങ്ങൾ തൊഴുതു ഞാൻ എന്ന ഗാനത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട പദങ്ങൾ ആണു കൂടുതൽ.

ബി വസന്തയുടെ മറ്റ് ഗാനങ്ങൾ താഴെ നൽകുന്നു

1. വിലയ്ക്കു വാങ്ങിയ വീണയിലെ ഇന്നത്തെ രാത്രി ശിവരാത്രി.. കയ്യും കയ്യും താളമടിക്കും.. കണ്ണും കണ്ണും കഥ പറയും... കാൽ ചിലങ്കകൾ പൊട്ടിച്ചിരിക്കും കാലടികൾ നർത്തന മാടും...
2. വിദ്യാർത്ഥി എന്ന സിനിമയിലെ യുഗ്മ ഗാനമായ പ്രണയ വിവശ യായ നായികയുടെതു വാർത്തിങ്കൾ കണിവെക്കും രാവിൽ വാസന പൂവുകൾ വിരിയും രാവിൽ... വിഷു കയ്നീട്ടം തന്നവനെ. വിവാഹ മോതിരം എന്നു തരും....
3. ജീവിക്കാൻ മറന്നു പോയ സ്ത്രീ എന്ന സിനിമയിൽ വസന്ത പാടിയ യുഗ്മ ഗാനമായ ബ്രഹ്മ നന്ദിനീ സരസ്വതീ... നാദ ബ്രഹ്മ മന്ത്ര ബീജാക്ഷര രൂപീണി....
4. പദ്മരാഗം എന്ന സിനിമ യിലെ യുഗ്മഗാനമായ സിന്ധു നദീ തീരത്തു സന്ധ്യ പൂത്ത നേരത്തു...
5. ഇത് മനുഷ്യനോ എന്ന സിനിമയിലെ യുഗ്മ ഗാനമായ സുഖമൊരു ബിന്ദു.. ദുഃഖമൊരു ബിന്ദു... ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്റുല മാടുന്നു.. ജീവിതം.. അതു ജീവിതം...
6. ആൽമരം എന്ന സിനിമയിലെ യുഗ്മഗാനമായ നൂതന ഗാനത്തിൻ യമുനാ തീരത്തിൽ നൂപുര ധ്വനികൾ മുഴങ്ങട്ടെ.. നൂപുര ധ്വനികൾ മുഴങ്ങട്ടെ..
7. പാതിരപ്പാട്ട് എന്ന സിനിമയിലെ യുഗ്മ ഗാനമായ അനുരാഗ ക്ഷേത്രത്തിൽ മണി മുഴങ്ങീ.. ആനന്ദ പൂജയ്കായ് ഞാനൊരു ങ്ങി പൂക്കാരിയെവിടെ.. പൂത്താലമെവിടെ.. പൂജ മലരുകളെവിടെ....
8. അഗ്നിമൃഗം എന്ന സിനിമയിലെ ഭാവ സുന്ദരമായ ഗാനമായ കർകുഴലീ.. കരിങ്കുഴലീ..കാട്ടിൽ വളരും കല്ലോലിനി.. നീലമലകൾ മടിയിൽ കിടത്തും നീയൊരു ഭാഗ്യവതി.
9. തറവാട്ടമ്മ എന്ന സിനിമയിൽ ബി. വസന്ത എസ്. ജാനകിയോടൊത്തു പാടിയ മനോഹര ഗാനമായ പണ്ട് നമ്മൾ കണ്ടിട്ടില്ല പവിഴ മല്ലി പൂവനത്തിൽ പാട്ടുപാടി പാട്ടുപാടി ഓടിയിട്ടില്ല.....
10. ഗാന്ധർവ്വം എന്ന സിനിമയിൽ പാടിയ യുഗ്മ ഗാനമായ സങ്കൽപ സാഗര തീരത്തുള്ളൊരു തങ്ക കിനാവിൻ അരമനയിൽ രാഗമുരളിയിൽ കവിതകൾ നെയ്യും രാജകുമാരി നീയാരോ...
11 അഴകുള്ള സെലീന എന്ന സിനിമയിൽ മനോഹരമായ ഹമ്മിങ് ഉള്ള ഗാനം പുഷ്പഗന്ധി സ്വപ്നഗന്ധി
പ്രകൃതി നിന്റെ പച്ചില മേടയിൽ എന്തിയുറങ്ങാ നെന്തു സുഖം......
12. ഉർവശി ഭാരതി എന്ന സിനിമയിൽ ഹംമിങ് ഉള്ള ഗാനമായ തുള്ളി തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ കാക്കപുള്ളിയുള്ള നിൻ കവിളിൽ നുള്ളി നോക്കട്ടെ.
13. കുമാര സംഭവം എന്ന സിനിമയിൽ ബി. വസന്ത പാടിയ രണ്ടു മനോഹര ഗാനങ്ങൾ ഉണ്ട്.
ശൈല നന്ദിനി നീയൊരു പൂജ മന്ത്ര തരംഗിണി യായി.. അമ്പിളി ചൂടും തമ്പുരാ നൊരു തുമ്പ പൂക്കണിയായി..
പുണ്യ വാഹിനി മന്ദാ കിനി...എം. ജി. രാധാകൃഷ്ണ നോടൊപ്പം വസന്ത പാടിയ മധുര ഗാനം.
മല്ലാക്ഷി മണിമാരിൽ ഉന്മാദം ഉണർത്തുവാൻ.. മല്ലിശരന്റെ വില്ലിൽ...
14. കള്ളിചെല്ലമ്മ എന്ന സിനിമയിലെ വിഷാദ മധുരമായ യുഗ്മഗാനം. അശോക വനത്തിലെ സീതമ്മ.. അവളുടെ ശ്രീരാമൻ ആരമ്മ..നീ ചൊല്ലമ്മാ.....
15. ലോറ നീ എവിടെ എന്ന സിനിമയിലെ അതി സുന്ദര മായ ഗാനം എ. എം. രാജയോടൊപ്പം പാടിയത്.
കിഴക്കേ മലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനി പെണ്ണ്‌.. കഴുത്തിൽ മിന്നും പൊന്നും ചാർത്തിയ ക്രിസ്ത്യാനി പെണ്ണ്.....
16. പേൾ വ്യൂ എന്ന സിനിമയിലെ യുഗ്മഗാനം. യവന സുന്ദരി സ്വീകരിക്കുകി പവിഴ മല്ലിക പൂവുകൾ... ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ തപസ്സിരുന്നവളാണ് ഞാൻ..
17. മുതലാളി എന്ന സിനിമയിലെ ഗാനം പൊന്നാര മുതലാളി കണ്ണായ മുതലാളി തൊഴിൽ ചെയ്യും നമ്മോടു...
ഇതിൽ തന്നെയുള്ള ഹൃദയ ഹാരിയായ ക്രൈസ്തവ ഭക്തി ഗാനമായ നട്ടുച്ച നേരത്തു കിണറിന്റെ തീരത്തു വെള്ളത്തിനായി ഞാൻ കാത്തിരിപ്പൂ ഒരു പാത്രം ദാഹജലം നീ എനിക്ക് നൽകൂ... അയ്യയ്യോ നീയൊരു യൂദൻ.. ഞാനിന്നൊരു ശമര ആയത്തി ഞാൻ കോരിയ വെള്ളം തൊട്ടാൽ തീണ്ടലില്ലേ....
18. നീല പൊന്മാൻ എന്ന സിനിമയിൽ വശ്യ സുന്ദര മായ ഗാനമായ കണ്ണിൽ മീനാടും പെരിയാർ തടാകമേ.. കുളിർ പമ്പാ തടമേ....
19. കണ്ണപ്പനുണ്ണി എന്ന സിനിമയിലെ ഹൃദയ ഹാരിയായ ഗാനമായ നീർ വഞ്ഞി കൾ പൂത്തു നീർ മാതളം പൂത്തു ചന്ദ്ര ഗിരി പുഴയിൽ നിന്നുടെ ചന്ദന തോണി വന്നടുത്തു..,.

You might also like

Most Viewed