ബഹ്റൈൻ - നാൾവഴികളിലൂടെ


സുമ സതീഷ്

2019 ലെ  പല റിപ്പോർട്ടുകളിലും ബഹ്റൈൻ വിവിധ  മേഖലകളിലായി  മികച്ചൊരു  സ്ഥാനം കൈവരിച്ചു വരുന്നത് കാണാമായിരുന്നു. അതിൽ ഏറ്റവും പ്രധാനമായി ആഘോഷിക്കപ്പെട്ടത് ബഹ്റൈൻ  ഗൾഫ് കപ്പ്‌  നേടിയതായിരുന്നു.   ലോകം മുഴുവനും ഉറ്റു നോക്കിയ ഗംഭീര വിജയമായിരുന്നു അത്.  ആ രാത്രി  രാജ്യത്ത് ആരാധകർ ആടി തിമർക്കുകയായിരുന്നു.   രാജ്യത്തെ മുഴുവൻ ജനങ്ങളും ഒരേമനസ്സോടെ, ഇത്ര അധികം സന്തോഷവും ആവേശവും പ്രകടിപ്പിച്ചത് അപൂർവ്വ കാഴ്ചയായിരുന്നു ആ ദിവസം. കപ്പ് കിട്ടിയപ്പോഴുള്ള അഭൂതപൂർവമായ വിജയാഘോഷങ്ങളും  പ്രകടനങ്ങളും വർണ്ണകാഴ്ചകളും  2019-ലെ നാല്പത്തി എട്ടാം ദേശീയ ദിനാചരണ ആഘോഷത്തെ ഒന്ന് കൂടി കൊഴുപ്പിച്ചു.

രാജ്യത്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് വോട്ടവകാശമുള്ള ബഹ്റൈൻ പൗരന്മാർ തന്നെയാണ്. 1971 ഓഗസ്റ്റ്-15നു ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമാവുകയും  അതെ വർഷം ഡിസംബർ-15നു വിദേശികൾ മുഴുവനായും പലായനം ചെയ്യപ്പെടുകയും തുടർന്ന്  ഡിസംബർ-16നു ഷെയ്ഖ് ഇസാ ബിൻ സൽമാൻ അൽ ഖലീഫ അധികാരമേൽക്കുകയും ചെയ്യുകയുണ്ടായി. അങ്ങിനെയാണ്  ദേശീയദിനാഘോഷം ഡിസംബർ 16 ,17 ദിനങ്ങളിൽ നടക്കുന്നത്.

ചരിത്ര പ്രസിദ്ധമായ ബഹ്‌റൈൻ ടെംപിൾ, അറാദ് ഫോർട്ട്, റിഫാ ഫോർട്ട്, ബഹ്‌റൈൻ ഫോർട്ട്, ബഹ്‌റൈൻ നാഷണൽ മ്യൂസിയം, അൽ ഫത്തേ മോസ്‌ക്, ട്രീ ഓഫ് ലൈഫ്, ബാർബറ ടെംപിൾ എന്നിവ വിദേശീയരുടെ ആകർഷണ കേന്ദ്രമാണ്. ഡെൽമൺ കൾച്ചറിന്റെ ഭാഗമായി പുരാതനമായതെല്ലാം ബഹ്റൈൻ ഭരണകൂടം സംരക്ഷിക്കുന്നു. മരുഭൂമിയിലെ 400-ലധികം വർഷങ്ങൾ പഴക്കമുള്ള 'ട്രീ ഓഫ് ലൈഫ്' മഹാ അത്ഭുതങ്ങളിൽ ഒന്നാണ്. ചരിത്രം ഉറങ്ങിക്കിടക്കുന്ന പല കാഴ്ചകളും  ബഹ്റൈൻഎന്ന കൊച്ചു ദ്വീപിനെ മനോഹരമാക്കുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബഹ്റൈൻ ഗവൺമെൻറ്  വാണിജ്യം, ഗതാഗതം, വിദ്യാഭ്യാസം, സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മേഖലകൾ, ആതുര സേവന രംഗങ്ങൾ, ആരോഗ്യപാലനം തുടങ്ങിയ എല്ലാ മേഖലകളിലും മുൻ നിരയിലാണ്.

ധാരാളം സ്വകാര്യ ആശുപതികൾക്കു പുറമെ  പ്രധാനപ്പെട്ട മൂന്ന്  സർക്കാർ ഹോസ്പിറ്റലുകളും അത്യാഹിതങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി സൗജന്യ ചികിത്സ രീതിയും ലഭ്യമാക്കുന്നുണ്ട്.  പ്രവാസികൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കു ഏറെ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ട ഇവിടം, ധാരാളം കലാ-സാംസ്‌കാരിക-സാമൂഹ്യ, മത-രാഷ്ട്രീയ-സംസ്‌ഥാന-ജില്ലാ സംഘടനകളുടെ ബാഹുല്യം അനുഭവിക്കുന്നുണ്ട്. അന്പലങ്ങളും ധാരാളമായി കാണാം. 

ഇനി 2020 ഫെബ്രുവരി മുതൽ ആരംഭിച്ച കോവിഡ് മഹാമാരിയുടെ നാൾ വഴികളിലേക്ക് കടക്കാം.


തുടരും

You might also like

Most Viewed