കോവിഡാനന്തര കാലത്ത് ഐടി മേഖല ഒരുക്കുന്ന തൊഴിൽ സാധ്യതകൾ


 

ലോകം കോവിഡ് മഹാമാരിയെ നേരിടുന്പോഴും ജീവിതം സാധാരണഗതിയിലെത്തിക്കാൻ മനുഷ്യ സമൂഹം പുതിയ മാർ‍ഗങ്ങൾ‍ സ്വീകരിക്കുന്ന കാഴ്ച്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. പലരുടെയും ദൈനംദിന ജീവിതം സാധാരണ നിലയിലല്ലെങ്കിലും  അതിജീവിക്കാനും അവരുടെ ഉപജീവനമാർ‍ഗ്ഗം നിലനിർ‍ത്താനുമുള്ള  പ്രധാന സഹായികളിലൊന്നായി ഡിജിറ്റൽ‍ ടെക്‌നോളജി മാറിക്കഴിഞ്ഞു.

കോവിഡ് പ്രതിസന്ധി മൂലം വ്യവസായ ലോകം തകിടം മറിഞ്ഞു. ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓയിൽ‍ ആൻഡ് ഗ്യാസ്, ലക്ഷ്വറി ഗുഡ്‌സ്, ഓട്ടോമൊബൈൽ‍, റിയൽ‍ എേസ്റ്ററ്റ് മേഖലകൾ‍ തുടങ്ങി നിരവധി വ്യവസായങ്ങളുടെ വളർ‍ച്ചാ നിരക്ക് ഗണ്യമായി താഴ്ന്നത് നാം കണ്ടതാണ്. വ്യവസായ വളർ‍ച്ച മന്ദഗതിയിലായതോടെ നമ്മുടെ തൊഴിൽ‍ വിപണിയും പ്രതിസന്ധിയിലായി.ലോകത്തെ പല രാജ്യങ്ങളിലും കഴിഞ്ഞ ഏതാനും ദശകങ്ങളിലെ ഏറ്റവും ഉയർ‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് റിപ്പോർ‍ട്ട് ചെയ്തത്. ഇന്ത്യയിൽ‍, കോവിഡ് പ്രതിസന്ധി തൊഴിലില്ലായ്മ നിരക്ക് 24 ശതമാനമായി ഉയർ‍ത്തിയതായി കണക്കുകൾ‍ പറയുന്നു. നമ്മുടെ കൊച്ച് കേരളം തൊഴിൽ‍ സാധ്യതകൾ‍ക്കായി ഏറെ ആശ്രയിക്കുന്നത് മിഡിൽ‍ ഈസ്റ്റ് സന്പദ് വ്യവസ്ഥയെ ആണ്. ഏകദേശം 5 ലക്ഷം കേരളീയർ‍ ഈ മേഖലയിൽ‍ തൊഴിലെടുക്കുന്നത്. എന്നാൽ‍ നിലവിലെ പ്രതിസന്ധികാരണം  ഏകദേശം 3 ലക്ഷം പേർ‍ക്ക് കേരളത്തിലേക്ക് മടങ്ങേണ്ട സ്ഥിതി വന്നു. പ്രവാസികളുടെ ഈ മടങ്ങിവരവ് നമ്മുടെ സംസ്ഥാനത്ത് വലിയ സാന്പത്തിക, തൊഴിൽ‍ വെല്ലുവിളി ഉയർ‍ത്തി. മിഡിൽ‍ ഈസ്റ്റ് തൊഴിൽ‍ വിപണിയിലെ  അസ്ഥിരത തുടരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡാനന്തര ലോകത്തെ തൊഴിൽ‍ സാധ്യതകളെ കുറിച്ച് ഉദ്യോഗാർ‍ത്ഥികളും തൊഴിൽ‍ അന്വേഷകരും വ്യക്തമായി അറിഞ്ഞിരിക്കേണ്ടത്. ഇനിയുള്ള കാലം എന്തിനാണ് പ്രാധാന്യം എന്ന് ചോദിച്ചാൽ‍ അത് നൂതന സാങ്കേതികവിദ്യകൾ‍ക്കാകും എന്ന് പറയേണ്ടി വരും. ഐറ്റി മേഖല നിലവിലെ  പ്രതിസന്ധി സാഹചര്യം നേരിടുന്നതിന്്  വളരെ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഐടി രംഗത്തെ നൂതന സാങ്കേതികവിദ്യകളായ ഡാറ്റാ സയൻസ്, റോബോട്ടിക് പ്രോസസ് ഓട്ടമോഷൻ‍, വിർ‍ച്വൽ‍ റിയാലിറ്റി, ഡിജിറ്റൽ‍ മാർ‍ക്കറ്റിംഗ്് എന്നിവയിലാണ് കോവിഡ് കാലത്ത് ഏറെ മുന്നേറ്റം ഉണ്ടായതെന്ന് പഠനങ്ങൾ‍ തെളിയിക്കുന്നു.

കോവിഡ് 19 കാലഘട്ടത്തിലൂടെ ലോകം സഞ്ചരിക്കുന്പോൾ‍ ലോകരാജ്യങ്ങളെല്ലാം ഐടി രംഗത്തെ നൂതന സാങ്കേതികവിദ്യയായ ഡാറ്റാ അനലിറ്റിക്‌സ് വൻ തോതിൽ‍ ഉപയോഗിച്ചിരുന്നതായി നാം കണ്ടതാണ്. വിവിധ തലങ്ങളിൽ‍ ജനങ്ങൾ‍ക്കിടയിലെ രോഗ വ്യാപന തോത് കണക്കാക്കുന്നതിനും പ്രവചന മാതൃകകൾ‍ സൃഷ്ടിക്കുന്നതിനും മറ്റും ആരോഗ്യവകുപ്പിന് ഏറെ ഗുണം ചെയ്ത സാങ്കേതിക വിദ്യയായിരുന്നു ഡാറ്റാ അനലിറ്റിക്‌സ്. അതുപോലെ തന്നെ ആരോഗ്യമേഖല പ്രയോജനപ്പെടുത്തിയ മറ്റൊന്നാണ് ശ്രവ്യ−ദൃശ്യ സാങ്കേതികവിദ്യ. രോഗികളുമായി നേരിട്ട് സന്പർ‍ക്കം പുലർ‍ത്താതെ വിദൂരമെഡിക്കൽ‍ കൺ‍സൾ‍ട്ടേഷനു വേണ്ടിയായിരുന്നു ശ്രവ്യ−ദൃശ്യസാങ്കേതികവിദ്യയെ ആരോഗ്യ മേഖല ആശ്രയിച്ചത്. ഇത്തരത്തിൽ‍ നൂതനസാങ്കേതികവിദ്യയുടെ ആവശ്യകത കൂടുന്പോൾ‍ ഈ രംഗത്്‌തെ തൊഴിൽ‍ സാധ്യതയും വർ‍ദ്ധിക്കുകയാണ്. എന്നാൽ‍ ഇത്തരം മേഖലകളിൽ‍ കഴിവുള്ള വരുടെ ലഭ്യതക്കുറവാണ് ഇപ്പോൾ‍ വ്യവസായലോകം നേരിടുന്ന വെല്ലുവിളി. ഈ അഭാവമാണ് നാം പ്രയോജനപ്പെടുത്തേണ്ടത്. കോവിഡാനന്തര കാലത്ത് രാജ്യത്തിനകത്തും പുറത്തും ഇത്തരം വിദഗ്ദ്ധരുടെ ആവശ്യകത ഏറുന്നതിനാൽ‍ ഈ മേഖലയിൽ‍ നൈപുണ്യം നേടുകയെന്നത് തൊഴിൽ‍ വിപണിയിൽ‍ ഡിമാന്റ് വർ‍ദ്ധിപ്പിക്കാൻ അവസരമൊരുക്കും.

കോവിഡ് കാലത്തെ കണക്കുകൾ‍ പരിശോധിച്ചാൽ‍ ഇ−കൊമേഴ്സ്, അദ്ധ്യാപനം, വിനോദം, ഇ− ഗവേണൻസ് പോലുള്ള  ഡിജിറ്റൽ‍ സേവനങ്ങളുടെ ഉപയോഗം വർ‍ദ്ധിച്ചതായി മനസിലാക്കാൻ കഴിയും. കോവിഡ് −19 കാലയളവിൽ‍ ഡാറ്റാ ഉപയോഗം 47 ശതമാനവും ഇന്റർ‍നെറ്റ് ഉപയോഗം 55 ശതമാനവും വർ‍ദ്ധിച്ചതായി കണക്കുകൾ‍ പറയുന്നു. ഇത്തരത്തിൽ‍ ഇന്റർ‍നെറ്റ് ഉപഭോഗത്തിൽ‍ വർ‍ദ്ധനയുണ്ടായത്   ഡിജിറ്റൽ‍ മാർ‍ക്കറ്റിംഗിന്റെ സാധ്യതയും വർ‍ദ്ധിപ്പിച്ചു. സാധാരണക്കാർ‍ ഉൾ‍പ്പെടെയുള്ള വരുടെ  ഡിജിറ്റൽ‍ ഉപയോഗം വർ‍ദ്ധിച്ചത് സൈബർ‍ ലോകത്ത് സർ‍ക്കാരുകൾ‍ക്കും സ്ഥാപനങ്ങൾ‍ക്കും വ്യക്തികൾ‍ക്കും പുതിയ വെല്ലുവിളികൾ‍ ഉയർ‍ത്തുന്നുണ്ട്. അതിനാൽ‍ തന്നെ ഈ കാലയളവിൽ‍ സൈബർ‍ സുരക്ഷാ നിക്ഷേപങ്ങൾ‍ വർ‍ദ്ധിക്കുകയും മേഖലയ്ക്ക് കൂടുതൽ‍ പ്രാധാന്യം ലഭിക്കുകയും ചെയ്തു. കോവിഡ് കാലത്ത് മറ്റു രംഗങ്ങൾ‍ക്ക് എന്ന പോലെ ബിസിനസ് രംഗത്തും  സൈബർ‍ സുരക്ഷയ്ക്കും പ്രാധാന്യം ഏറിയിട്ടുണ്ട്. എല്ലാ ബിസിനനസുകളും ഇന്റർ‍നെറ്റിലേക്ക് മാറിയതോടെ സൈബർ‍ സുരക്ഷയുടെ പ്രധാന്യം വർ‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിൽ‍. അതിനാൽ‍ സൈബർ‍ സെക്യൂരിറ്റി കോഴ്‌സും വരുംകാലത്ത് ഏറെ ഡിമാന്‍ഡ് സൃഷ്ടിക്കുന്നുണ്ട്. കോവിഡ് കാലം പല വഴികളും അടച്ചെങ്കിലും മറ്റു നൂതന മാർ‍ഗങ്ങൾ‍ തുറക്കാൻ ഐടി മേഖലയ്ക്ക് കഴിയുന്നുണ്ട്. വരുംകാലത്ത് ഏറെ തൊഴിൽ‍ സാധ്യത നൽ‍കുന്ന മറ്റൊരു രംഗമാണ് എക്‌െസ്റ്റൻഡഡ് റിയാലിറ്റി.

ഡിജിറ്റൽ‍ സേവനങ്ങൾ‍ വർ‍ദ്ധിച്ചതോടെ സ്ഥാപനങ്ങൾ‍ ഓൺലൈൻ സേവനത്തിലേക്ക് വഴിമാറുകയും  ഉപഭോക്താക്കൾ‍ക്ക് റിയൽലൈഫ് ഉപഭോക്തൃ അനുഭവം സമ്മാനിക്കുവാൻ നൂതനസാങ്കേതികവിദ്യകൾ‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഓഗ്മെന്റഡ്, എക്‌സ്‌റ്റെൻഡഡ് റിയാലിറ്റി വിദ്യകളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.  ഇത്തരം സാങ്കേതികവിദ്യകളുടെ സഹായത്തോടെ യഥാർ‍ത്ഥ ഉപഭോക്ത്യ അനുഭവത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ മികവുറ്റ ഉപഭോക്തൃ രീതി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ബിസിനസ് സ്ഥാപനങ്ങൾ‍. നൂതന സാങ്കേതിക വിദ്യയിലൂടെ ഉപഭോക്തൃ അനുഭവത്തിന്റെ പുതിയതലത്തിലേക്കാണ് ഉപഭോക്താക്കളെ സാങ്കേതിക വിദഗ്ദ്ധർ‍ എത്തിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യകൾ‍ ഗെയിമിംഗ് മേഖലയിൽ‍ മാത്രമല്ല  ഇന്റർ‍നെറ്റ് വഴിയുള്ള  മറ്റു ബിസിനസ് രംഗങ്ങൾ‍ക്കും മികച്ച അവസരം നൽ‍കുന്നുണ്ട്. അതിനാൽ‍ തന്നെ ഈ രംഗത്ത് പ്രാവീണ്യം നേടുന്നവർ‍ക്ക് തൊഴിൽ‍ വിപണിയിൽ‍ കൂടുതൽ‍ അവസരം ലഭിക്കുമെന്നതിൽ‍ സംശയമില്ല .

തൊഴിൽ‍ സാധ്യതയേറിയ മറ്റൊരു രംഗമാണ് റോബോട്ടിക് പ്രോസസ് ഓട്ടമോഷൻ്‍. ആഗോള സാന്പത്തിക മാന്ദ്യം ബിസിനസ് രംഗത്തെയും പ്രതികൂലമായി ബാധിക്കുന്പോൾ‍ മേഖലയുടെ അതിജീവനത്തിനായുള്ള  പ്രധാന പോംവഴിയായാണ് റോബോട്ടിക് പ്രോസസ് ഓട്ടെമോഷൻ കണക്കാക്കപ്പെടുന്നത്. കന്പനികളുടെയും സ്ഥാപനങ്ങളുടെയും അതിജീവനമാർ‍ഗമാകും ഈ സാങ്കേതിക വിദ്യ. പ്രവർ‍ത്തനച്ചെലവ് ശരാശരി 35% കുറയ്ക്കുന്നതിനും (സാഹചര്യം തുടരുകയാണെങ്കിൽ‍ കൂടുതൽ‍ ഉയരത്തിലേക്ക് പോകാൻ സാധ്യതയുണ്ട്)  പ്രവർ‍ത്തന ലക്ഷ്യങ്ങൾ‍ കൈവരിക്കുന്നതിനുള്ള  സുപ്രധാന പങ്ക് വഹിക്കുക റോബോട്ടിക് പ്രോസസ് ഓട്ടോമേഷനാകും. സാങ്കേതികവിദ്യയിൽ‍ കഴിവ് തെളിയിക്കുന്നവർ‍ക്ക് വന്‍ അവസരമാണ് ആഗോളതലത്തിൽ‍ ഇപ്പോൾ‍ ഉള്ളത്. വരുംകാലത്ത് ഈ രംഗം ഏറെ വളരുമെന്നാണ് വിലയിരുത്തൽ‍. കണക്കുകൾ‍ പ്രകാരം വിദഗ്ദ്ധരുടെ ലഭ്യതക്കുറവാണ് ഇപ്പോൾ‍ വിപണി നേരിടുന്ന വെല്ലുവിളി. ഈ അവസരം പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞാൽ‍ കോവിഡ് മൂലമുണ്ടായ തൊഴിൽ‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും. ഇത്തരം നൂതനപഠനങ്ങൾ‍ വഴിതുറക്കുന്നത് ആഗോള തൊഴിൽ‍ വിപണിയിലേക്കാണ്. അതിനാൽ‍ തന്നെ മികച്ച തൊഴിൽ‍ ദാതാക്കളെ കണ്ടെത്താനും നമുക്ക് കഴിയും. കൂടാതെ ഇന്ത്യയിലെയും തൊഴിൽ‍ വിപണിയിലെ സാധ്യതകൾ‍ പ്രയോജനപ്പെടുത്താന്‍ നൂതസാങ്കേതിക വിദ്യയിലുള്ള  പ്രാവീണ്യം സഹായിക്കും.

മുഖ്യധാര ബിസിനസ് സ്ഥാപനങ്ങൾ‍ ഐആർ‍ 4.0 സങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറഞ്ഞത് മൂന്ന് വർ‍ഷമേ ആയിട്ടുള്ളു. എന്നാൽ‍ കോവിഡ് പ്രതിസന്ധിയെ തുടർ‍ന്ന് നിരവധി വ്യവസായ മേഖലകൾ‍ അവരുടെ സേവനങ്ങൾ‍ ഡിജിറ്റൽ‍ ആക്കിയതോടെ ഫുൾ‍ സ്റ്റാക്ക് ഡവലപ്‌മെന്റ്, റോബോട്ടിക്‌സ് പ്രോസസ് ഓട്ടോമേഷന്‍, ഡാറ്റാ സയന്‍സ് എന്നീ രംഗങ്ങളിൽ‍  യുവതലമുറയ്ക്ക് തൊഴിലവസരങ്ങൾ‍ ലഭിക്കുമെന്നാണ് വിലയിരുത്തൽ‍. കൂടാതെ അനലിറ്റിക്‌സ്, മെഷീൻ ലേണിംഗ്/ആർ‍ട്ടിഫിഷ്യൽ‍ ഇന്റലിജൻസ്, സൈബർ‍ സെക്യൂരിറ്റി, ഡിജിറ്റൽ‍ മാർ‍ക്കറ്റിംഗ്, എക്‌സ്റ്റൻഡഡ് റിയാലിറ്റി (എക്‌സ്ആർ‍) എന്നിവയുടെ പ്രാധാന്യവും സാധ്യതയും അടുത്ത മൂന്ന് വർ‍ഷത്തേക്ക് ഉയർ‍ന്ന തോതിൽ‍ തുടരുമെന്നും പറയുന്നു. ഇത്തരം കോഴ്‌സുകൾ‍ ഇപ്പോൾ‍ പഠിക്കാന്‍ വലിയ അവസരങ്ങൾ‍ കേരളത്തിൽ‍ തന്നെയുണ്ട്. നോർ‍ക്കയുടെ സ്‌കോളർ‍ഷിപ്പോടെ ഇപ്പോൾ‍ നൂതന സാങ്കേതികവിദ്യകളിൽ‍ പരിശീലനം നേടാൻ കേരളത്തിൽ‍ അവസരമുണ്ട്. സർ‍ക്കാർ‍ സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർ‍ത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരളയാണ് ഈ കോഴ്‌സുകൾ‍ നൽ‍കുന്നത്. ലോകത്തിന്റെ ഏത് കോണിലുള്ള  മലയാളികൾ‍ക്കും ഓണ്‍ലൈന്‍  വഴി കോഴ്‌സിൽ‍ പങ്കെടുക്കാമെന്നതാണ് പ്രത്യേകത. നോർ‍ക്കയുടെ 75 ശതമാനം സ്‌കോളർ‍ഷിപ്പും ലഭിക്കും. കൂടുതൽ‍ വിവരങ്ങൾ‍ക്ക് −047127008/11/12/13, 8078102119.   

 

സന്തോഷ് ചന്ദ്രശേഖര കുറുപ്പ്

(സി.ഇ.ഒ, ഐസിറ്റി അക്കാദമി ഓഫ് കേരള)

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed