മാത്തമാറ്റിക്സ്


ചെറുകഥ - ദിനേനൻ‍.ഡി

കരണ ബാ­ങ്കി­ലെ­ രണ്ടാം നന്പർ‍ കൗ­ണ്ടറിന് മു­ന്നിൽ‍ അക്ഷമനാ­യി­ നി­ൽ‍ക്കു­കയാണ് വേ­ണു­. തീ­രെ­ പരി­ചി­തമല്ലാ­ത്ത ഒരി­ടത്ത്പെ­ട്ടതി­ന്‍റെ­ വെ­പ്രാ­ളം അയാ­ളു­ടെ­ മു­ഖത്തു­ണ്ട്. ഇളംനീ­ല പശ്ചാ­ത്തലത്തിൽ‍ വെ­ളു­ത്ത കള്ളി­കളു­ള്ള ഷർ‍ട്ടി­ന്‍റെ­ പോ­ക്കറ്റിൽ‍ നി­ന്നും മൂ­ന്ന് പവന്‍റെ­ താ­ലി­മാ­ല അയാൾ‍ കൈ­യി­ലെ­ടു­ത്തു­. അവളു­ടെ­ വി­യർ‍പ്പും, അഴു­ക്കും അതി­ന്‍റെ­ ഇഴകളിൽ‍ പറ്റി­പ്പി­ടി­ച്ചി­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു­. അവളു­ടെ­ അദ്ധ്വാ­നത്തി­ന്‍റെ­ അടയാ­ളമാ­ണത്. എല്ലാ­ സ്ത്രീ­കളു­ടെ­യും താ­ലി­മാ­ലകളിൽ‍ അത്തരം അടയാ­ളങ്ങൾ‍ ദർ‍ശി­ക്കാൻ‍ കഴി­യും. അതി­ന്‍റെ­ നി­റം മങ്ങി­പ്പോ­വു­കയും, രണ്ടി­ടങ്ങളി­ലാ­യി­ അറ്റു­പോ­യ ഭാ­ഗങ്ങൾ‍ കറു­ത്ത കോ­ട്ടൺ‍ നൂ­ലു­കൊ­ണ്ട് കെ­ട്ടി­യു­റപ്പി­ച്ചി­ട്ടു­മു­ണ്ട്.

പൊ­ട്ടി­യ ആ താ­ലി­മാ­ല വി­ളക്കി­ച്ചേ­ർ‍ക്കാൻ‍ എത്രയോ­ തവണ അവൾ‍ ആവശ്യപ്പെ­ട്ടി­രി­ക്കു­ന്നു­.! മറന്നു­പോ­യതാ­യി­രു­ന്നോ­...? അല്ല...! അങ്ങനെ­ പറഞ്ഞൊ­ഴി­ഞ്ഞ് മാ­റു­കയാ­യി­രു­ന്നു­. 

‘വേ­ണു­...!’

അയാൾ‍ ചു­റ്റി­ലും നോ­ക്കി­. ആരോ­ പു­റകിൽ‍ നി­ന്നും വി­ളി­ച്ചതു­പോ­ലെ­, ഇല്ല. തോ­ന്നി­യതാ­ണ്. കൗ­ണ്ടറി­ലെ­ ചി­ല്ലു­ചു­വരു­കൾ‍ക്കി­ടയി­ലൂ­ടെ­ പു­റത്തേ­യ്ക്ക് നീ­ട്ടി­യ സ്ത്രീ­യു­ടെ­ വെ­ളു­ത്ത് മെ­ലി­ഞ്ഞ കൈ­യിൽ‍ അയാൾ‍ ആ നി­റം മങ്ങി­യ താ­ലി­മാ­ല വെച്ചു­കൊ­ടു­ത്തു­. അവൾ‍ അത് വാ­ങ്ങി­ തൂ­ക്കി­ നോ­ക്കു­കയും, മാ­റ്റ് നോ­ക്കി­ സ്വർ‍ണ്ണമാ­ണെ­ന്ന് ഉറപ്പ് വരു­ത്തു­കയും ചെ­യ്തു­.

‘മൂ­ന്നിൽ‍ അൽ‍പ്പം കു­റവു­ണ്ട്... പറഞ്ഞ അത്രയും തു­ക എന്താ­യാ­ലും കി­ട്ടി­ല്ല...!’ 

‘ഉം...’ അയാൾ‍ മൂ­ളു­ക മാ­ത്രം ചെ­യ്തു­.

കാ­ൽ‍ക്കു­ലേ­റ്ററിൽ‍ അവളു­ടെ­ വി­രലു­കൾ‍ ധ്രു­തഗതി­യിൽ‍ സഞ്ചരി­ക്കു­ന്നത് വേ­ണു­ കൗ­തു­കത്തോ­ടെ­ നോ­ക്കി­. കി­ട്ടാൻ‍ സാ­ധ്യതയു­ള്ള പരമാ­വധി­ സംഖ്യയെ­കു­റി­ച്ചും, പലി­ശ ശതമാ­നത്തെ­ക്കു­റി­ച്ചും ആ ബാ­ങ്ക് ജീ­വനക്കാ­രി­ വാ­ചാ­ലയാ­യി­. ആ കണക്കു­കളൊ­ന്നും വേ­ണു­വിന് മനസ്സി­ലാ­യി­ല്ല, എങ്കി­ലും എല്ലാം മനസ്സി­ലാ­യവനെ­പ്പോ­ലെ­ അയാൾ‍ തലയാ­ട്ടി­.

ഗണി­തം എന്നും വേ­ണു­വിന് കടു­പ്പമേ­റി­യ വി­ഷയമാ­യി­രു­ന്നു­. ഗു­ണനവും, ഹരണവും, സങ്കലനവും, വ്യവകലനവും, ഭാ­ജ്യ−അഭാ­ജ്യ−ബി­ന്ന സംഖ്യകളും പഠനത്തിൽ‍ നി­ർ‍ബന്ധമാ­യപ്പോൾ‍ നാ­ലാം ക്ലാ­സിൽ‍ വെ­ച്ച് പഠനം പാ­തി­വഴി­യിൽ‍ ഉപേ­ക്ഷി­ച്ചു­.

അക്കങ്ങളു­ടെ­ എണ്ണം കൂ­ടു­ന്പോൾ‍ മൂല്യം വർ‍ദ്ധി­ക്കു­ന്ന ജീ­വി­തത്തി­ലെ­ സംഖ്യകളെ­ മാ­ത്രമേ­ അയാ­ൾ‍ക്കറി­യു­. പൂ­ജ്യത്തിന് താ­ഴെ­യു­ള്ളതും കണക്കിൽ‍ മൂ­ല്യമു­ള്ളതു­മാ­യ നെ­ഗറ്റീവ് സംഖ്യകളെ­ അയാ­ൾ‍ക്കറി­യി­ല്ല. അയാ­ളെ­ പോ­ലൊ­രു­ സാ­ധാ­രണക്കാ­രന്‍ അതറി­ഞ്ഞതു­കൊ­ണ്ടും പ്രയോ­ജനമു­ണ്ടെ­ന്ന് തോ­ന്നു­ന്നി­ല്ല.

ബാ­ങ്ക് നടപടി­കൾ‍ പൂ­ർ‍ത്തി­യാ­ക്കി­ തനി­ക്കു­നേ­രെ­ നീ­ട്ടി­യ ചു­ളി­വു­കൾ‍ വീ­ഴാ­ത്ത മണമു­ള്ള പു­ത്തൻ‍ നോ­ട്ടു­കൾ‍ വാ­ങ്ങി­ അയാൾ‍ എണ്ണി­ തു­ടങ്ങി­. ഒന്ന്...., രണ്ട്...., മൂ­ന്ന്...., ഒന്ന് രണ്ട് തവണ ശ്രമി­ച്ചി­ട്ടും അയാ­ൾ‍ക്ക് ആ പണം വ്യക്തമാ­യി­ എണ്ണി­ത്തി­ട്ടപ്പെ­ടു­ത്താൻ സാ­ധി­ച്ചി­ല്ല. ശ്രമം ഉപേ­ക്ഷി­ച്ച് പണക്കെ­ട്ട് തി­രി­കെ­ പോ­ക്കറ്റി­ലി­ട്ട് പു­റത്തേ­യ്ക്ക് നടക്കാൻ‍ തു­ടങ്ങി­ അയാ­ൾ‍ക്കു­നേ­രെ­ ജീ­വനക്കാ­രി­ ഒരു­ നോ­ട്ടീസ് കൂ­ടി­ നീ­ട്ടി­. ഭവന വാ­യ്പ്പയു­ടെ­യും, വാ­ഹന വാ­യ്പ്പയു­ടെ­യും പു­തി­യ സ്കീ­മു­കളാ­യി­രു­ന്നു­ ആ നോ­ട്ടീ­സി­ൽ‍. അയാൾ‍ അത് ഭംഗി­യാ­യി­ മടക്കി­ ഷർ‍ട്ടി­ന്‍റെ­ പോ­ക്കറ്റി­ലി­ട്ടു­. യാ­തൊ­രു­വി­ധ ഉപയോ­ഗവും ഇല്ലെ­ന്നറി­ഞ്ഞി­ട്ടും എന്തു­കൊ­ണ്ടോ­ അയാൾ‍ അത് കളഞ്ഞി­ല്ല. അതിൽ‍ ധാ­രാ­ളം വലി­യ അക്കങ്ങൾ‍ ആലേ­ഖനം ചെ­യ്തി­രു­ന്നു­. അക്കങ്ങൾ‍ മൂല്യമു­ള്ളവയാ­ണെ­ന്ന് അയാ­ൾ‍ക്കറി­യാം. ചി­ലപ്പോൾ‍ അതു­കൊ­ണ്ടാ­യി­രി­ക്കാം...!

പണി­നടന്നു­കൊ­ണ്ടി­രി­ക്കു­ന്ന ഓവർ‍ ബ്രി­ഡ്ജി­ന്‍റെ­ അടി­യി­ലൂ­ടെ­ വേ­ണു­ വേ­ഗതയിൽ‍ നടന്നു­. ഹോ­സ്പ്പി­റ്റലി­ലേ­യ്ക്കു­ള്ള എളു­പ്പവഴി­യാ­ണത്. നടത്തത്തി­നി­ടയിൽ‍ അയാൾ‍ ചി­ന്തി­ച്ചത് മു­ഴു­വൻ‍ അക്കങ്ങളി­ല്ലാ­ത്ത ലോ­കത്തെ­കു­റി­ച്ചാ­യി­രു­ന്നു­. കറൻ‍സി­ നോ­ട്ടു­കളിൽ‍ സംഖ്യകൾ‍ക്ക് പകരം വർ‍ണ്ണ ചി­ത്രങ്ങൾ‍ ആലേ­ഖനം ചെ­യ്ത ഒരു­ സന്പത്ത് വ്യവസ്ഥയെ­കു­റി­ച്ചാ­യി­രു­ന്നു­. അങ്ങനെ­ സാ­ധ്യമാ­യി­രു­ന്നെ­ങ്കിൽ‍ തന്നെ­പോ­ലെ­ കണക്കിൽ‍ വി­ഡ്ഢി­കളാ­യ ഒരു­പാട് പാ­വങ്ങൾ‍ക്ക് അതൊ­രു­ അനു­ഗ്രഹമാ­യേനെ­. വേ­ണു­വി­ന്‍റെ­ ചു­ണ്ടിൽ‍ ഒരു­ ചെ­റു­ ചി­രി­ ഊറി­വന്നെ­ങ്കി­ലും വളരെ­പ്പെ­ട്ടെ­ന്നു­തന്നെ­ അത് മാ­ഞ്ഞു­പോ­വു­കയും ചെ­യ്തു­.

പാലം പണി­ക്കു­വന്ന ഉത്തരേ­ന്ത്യൻ‍ തൊ­ഴി­ലാ­ളി­കൾ‍ പാ­ലത്തി­നടയിൽ‍ തന്നെ­ കെ­ട്ടി­യു­ണ്ടാ­ക്കി­യ താ­ൽ‍ക്കാ­ലി­ക കൂ­രകളി­ലാണ് താ­മസി­ക്കു­ന്നത്. വെ­പ്പും കു­ടി­യു­മെ­ല്ലാം അവി­ടെ­ തന്നെ­. പത്തോ­ളം കു­ടി­ലു­കളിൽ‍ സ്ത്രീ­കളും കു­ട്ടി­കളും ഉൾ‍പ്പെ­ടെ­ കു­ടുംബങ്ങൾ‍ താ­മസി­ക്കു­ന്നു­. അധി­ക നേ­രം ആ കാ­ഴ്ചകളിൽ‍ വ്യാ­പൃ­തനാ­വാൻ‍ അയാൾ‍ ആഗ്രഹി­ച്ചി­ല്ല.! സാ­മ്യമു­ള്ള കാ­ഴ്ച്ചകൾ‍ പലപ്പോ­ഴും നമ്മു­ടെ­ കണ്ണു­കളി­ൽ‍പ്പെ­ടാ­റി­ല്ല. ജീ­വി­തങ്ങളിൽ‍ പലപ്പോ­ഴും സാ­മ്യത കണ്ടേ­ക്കാം.! അത് ഒരു­ വൃ­ക്ഷത്തി­ന്‍റെ­ രണ്ട് ശി­ഖരങ്ങൾ‍പ്പോ­ലെ­ ആന്തരി­ക ഘടനയിൽ‍ ഒന്നാ­യി­രി­ക്കു­കയും എന്നാൽ‍ ബാ­ഹ്യരൂ­പങ്ങളിൽ‍ തീ­ർ‍ത്തും വ്യത്യസ്തത പു­ലർ‍ത്തു­കയും ചെ­യ്യും.

ഹോ­സ്പ്പി­റ്റൽ‍ കൗ­ണ്ടറിൽ‍ പണമടച്ച ബി­ല്ലു­മാ­യി­ അയാൾ‍ ലി­ഫ്റ്റിൽ‍ കയറി­. ലി­ഫ്റ്റി­നു­ള്ളി­ലെ­ ഡി­ജി­റ്റൽ‍ ഡി­സ്പ്ലേ­യിൽ‍ അക്കങ്ങൾ‍ ഉയർ‍ന്നു­കൊ­ണ്ടി­രു­ന്നു­. സംഖ്യകളു­ടെ­ വലി­പ്പത്തി­നനു­സരി­ച്ച് കൂ­ടു­തൽ‍ ഉയരങ്ങളി­ലേ­യ്ക്ക് അയാൾ‍ എത്തപ്പെ­ട്ടു­. 

പണം കി­ട്ടി­യോ­....? എന്ന ഭാ­ര്യയു­ടെ­ ചോ­ദ്യത്തിന് വേ­ണു­ മറു­പടി­യൊ­ന്നും പറഞ്ഞി­ല്ല. പോ­ക്കറ്റിൽ‍ നി­ന്നും കറു­ത്ത മു­ത്തു­കൾ‍ കോ­ർ‍ത്ത ഒരു­ ഫേൻ‍സി­ മാ­ല അയാൾ‍ അവൾ‍ക്കു­നേ­രെ­ നീ­ട്ടി­.

‘ഇതെ­വി­ടു­ന്നാ­....?’

‘ബസ്റ്റാ­ന്‍റി­നു­ള്ളി­ലെ­ ഒരു­ കടേ­ന്ന് വാ­ങ്ങീ­ത.... ഒഴി­ഞ്ഞ കഴു­ത്തു­മാ­യി­ നടക്കണ്ടാ­, ഇതി­ട്ടോ­...’

അവളതു­വാ­ങ്ങി­ കഴു­ത്തി­ലി­ട്ടു­. അതി­ന്‍റെ­ പകി­ട്ടും സ്വർ‍ണ്ണം പോ­ലെ­ തോ­ന്നി­പ്പി­ക്കു­ന്ന ലോ­ക്കറ്റി­ന്‍റെ­ ഭംഗി­യും ആസ്വദി­ക്കു­കയാ­യി­രു­ന്നു­ അവൾ‍. അപ്പോൾ‍ ആ മാ­ലയേ­ക്കാൾ‍ തി­ളക്കം അവളു­ടെ­ കണ്ണു­കൾ‍ക്കു­ണ്ടാ­യി­രു­ന്നു­.

‘ഇനി­യി­പ്പോ­ വീ­ട്ടി­ലെ­ത്തി­യാ­ നേ­രെ­ അടു­ക്കളെ­ കേ­റാ­നും, ഭക്ഷണമു­ണ്ടാ­ക്കാ­നും നി­ക്കണ്ട. പോ­കു­ന്പോ­ ഹോ­ട്ടലീ­ന്ന് എന്തെ­ങ്കി­ലും വാ­ങ്ങാം...’

‘അതിന് എനി­ക്കി­പ്പോ­ വലി­യ ക്ഷീ­ണോ­ന്നും തോ­ന്നു­ന്നി­ല്ല ഏട്ടാ­...’

അവൾ‍ പറഞ്ഞവസാ­നി­പ്പി­ക്കു­ന്നതിന് മു­ന്പ് അയാൾ‍ പറഞ്ഞ് തു­ടങ്ങി­യി­രു­ന്നു­.

‘ഞാ­നൊ­രു­ ഓട്ടോ­ വി­ളി­ച്ചി­ട്ട് വരാം...’

മു­ന്നോ­ട്ട് ഓടി­കൊ­ണ്ടി­രു­ന്ന ഓട്ടോ­യി­ലി­രു­ന്ന് വേ­ണു­ ഒരു­പാട് വർ‍ഷങ്ങൾ‍ പി­ന്നി­ലേ­യ്ക്ക് സഞ്ചരി­ക്കു­കയാ­യി­രു­ന്നു­. ഒരു­ സ്വകാ­ര്യ ആശു­പത്രി­യു­ടെ­ നി­ഴലു­വീ­ഴാ­ത്ത തണു­ത്ത ഇടനാ­ഴി­യിൽ‍ അമ്മയു­ടെ­ ജീ­വന്‍റെ­ അക്കങ്ങൾ‍ എണ്ണി­ത്തി­ട്ടപ്പെ­ടു­ത്താൻ‍ പ്രയാ­സപ്പെ­ടു­ന്ന ഒരു­ പതി­മൂ­ന്നു­കാ­രനെ­ അയാൾ‍ ഓർ‍ത്തെ­ടു­ക്കാൻ‍ ശ്രമി­ച്ചു­. മരണത്തെ­ വരെ­ ചി­ലപ്പോൾ‍ വലി­യ അക്കങ്ങൾ‍കൊ­ണ്ട് തടഞ്ഞു­നി­ർ‍ത്താൻ‍ കഴി­യു­മെ­ന്ന് അന്നു­മു­തലാണ് അയാൾ‍ മനസ്സി­ലാ­ക്കി­യത്. അമ്മയു­ടെ­ മൃ­തദേ­ഹം അടക്കം ചെ­യ്യാ­നു­ള്ള കു­ഴു­വെ­ട്ടി­യ കണാ­രേ­ട്ടന് കൂ­ലി­യാ­യി­ കൊ­ടു­ത്ത ചി­ല്ലറത്തു­ട്ടു­കൾ‍ അയാൾ‍ സ്നേ­ഹപൂ­ർ‍വ്വം നി­രസി­ച്ചു­. അവന്‍റെ­ കവി­ളി­ലും, നെ­റ്റി­യി­ലും തലോ­ടി­ കടന്നു­പോ­യ വി­വരവും വി­ദ്യാ­ഭ്യാ­സവു­മി­ല്ലാ­ത്ത ആ എല്ലു­ന്തി­യ കറു­ത്ത മനു­ഷ്യൻ‍ കാ­ണി­ച്ച ദയാ­നു­കന്പയൊ­ന്നും ഇന്നു­വരെ­യു­ള്ള അയാ­ളു­ടെ­ ജീ­വി­തത്തിൽ‍ ഒരു­ മനു­ഷ്യ ജീ­വി­യും കാ­ണി­ച്ചി­ട്ടി­ല്ല.

ഓട്ടോ­യു­ടെ­ സൈഡ് ഗ്ലാ­സിൽ‍ അവളു­ടെ­ മു­ഖം അയാ­ൾ‍ക്ക് വ്യക്തമാ­യി­ കാ­ണാം. അവൾ‍ നന്നേ­ ക്ഷീ­ണി­ച്ചു­പോ­യി­രി­ക്കു­ന്നു­. കണ്ണു­കൾ‍ കു­ഴി­യി­ലാ­ണ്ടതു­പോ­ലെ­. മു­ഖവും കൺത്തടങ്ങളും കറു­ത്ത് കരു­വാ­ളി­ച്ചി­ട്ടു­ണ്ട്. ആശ്ചര്യത്തോ­ടെ­ അയാൾ‍ അവളെ­ ഒന്നു­കൂ­ടി­ സൂ­ക്ഷി­ച്ച് നോ­ക്കി­. അവൾ‍ക്ക് എവി­ടെ­യോ­ അമ്മയു­ടെ­ ഛാ­യ...! അതെ­...! പക്ഷേ­ എവി­ടെ­യാ­ണ്....? വ്യക്തമാ­കു­ന്നി­ല്ല. അലക്കി­ തേ­ഞ്ഞു­പോ­യ ഒരു­ കോ­ട്ടൺ‍ സാ­രി­യാണ് അവൾ‍ ഉടു­ത്തി­രി­ക്കു­ന്നത്. ‘എപ്പോ­ഴാണ് ഞാൻ‍ ആ സാ­രി­ അവൾ‍ക്ക് വാ­ങ്ങി­കൊ­ടു­ത്തത്...!’ അയാ­ളത് ഓർ‍ത്തെ­ടു­ക്കാൻ‍ ശ്രമി­ച്ചു­. അതി­നി­ടയി­ലെ­പ്പോ­ഴോ­ മഴ പെ­യ്ത് തു­ടങ്ങി­യത് അയാൾ‍ അറി­ഞ്ഞി­ല്ല. ശക്തി­യാ­യി­ വീ­ശി­യടി­ച്ച കാ­റ്റിൽ‍ മു­ഖത്തേ­യ്ക്ക് ചി­ന്നി­ത്തെ­റി­ച്ചു­വീ­ണ മഴത്തു­ള്ളി­കൾ‍ അയാ­ൾ‍ക്ക് സ്വബോ­ധം തി­രി­ച്ചു­നൽ‍കി­. മു­ഖത്തെ­ കണ്ണട ഊരി­യെ­ടു­ത്ത് അതി­ലെ­ നനവ് ഷർ‍ട്ടി­ന്‍റെ­ തു­ന്പു­കൊ­ണ്ട് ആറ്റി­ത്തു­ടച്ച് തി­രി­കെ­ മു­ഖത്തേ­യ്ക്ക് വെച്ചു­.

ഓട്ടോ­ക്കാ­രന് കാ­ശ്കൊ­ടു­ത്തു­വി­ട്ടതിന് ശേ­ഷം വാ­ടകവീ­ടി­ന്‍റെ­ ഗേ­റ്റ് തു­റന്ന് അവർ‍ മു­റ്റത്തേ­ക്കി­റങ്ങി­ അപ്പോ­ഴേ­ക്കും മഴയു­ടെ­ ശക്തി­ നന്നേ­ കു­റഞ്ഞി­രു­ന്നു­. കൈ­യി­ലു­ണ്ടാ­യി­രു­ന്ന ഏക മൂല്യമു­ള്ള വസ്തു­വും അന്യാ­ധീ­നപ്പെ­ട്ടു­കഴി­ഞ്ഞി­രി­ക്കു­ന്നു­. വി­ലപി­ടി­പ്പു­ള്ളതെ­ന്നു­ പറയാൻ‍ ഇനി­ ആ വീ­ട്ടിൽ‍ ആകെ­യു­ള്ളത് തു­രു­ന്പു­കയറാൻ‍ തു­ടങ്ങി­യ ഒരു­ തയ്യൽ‍ മെ­ഷീ­നാ­ണ്. അവളു­ടെ­ ജീ­വി­തമാ­ണത്. അതി­ന്‍റെ­ ദി­നങ്ങളും എണ്ണപ്പെ­ട്ടു­കഴി­ഞ്ഞി­രി­ക്കു­ന്നു­.

മു­റി­യി­ലെ­ത്തി­യതും അവളെ­ നി­ർ‍ബന്ധി­ച്ച് കട്ടി­ലിൽ‍ കി­ടത്തി­. ഹോ­സ്പ്പി­റ്റൽ‍ ബി­ല്ലടച്ച് ബാ­ക്കി­വന്ന പണം പോ­ക്കറ്റിൽ‍ നി­ന്നും എടു­ക്കു­ന്നതി­നി­ടയി­ലാണ് ആ നോ­ട്ടീസ് അയാ­ളു­ടെ­ കൈ­യിൽ‍ കി­ട്ടി­യത്. അതൊ­ന്നു­കൂ­ടി­ നി­വർ‍ത്തി­ അതി­ലെ­ വാ­യി­ച്ചെ­ടു­ക്കാൻ‍ കഴി­യാ­ത്ത വലി­യ വലി­യ അക്കങ്ങളി­ലേ­യ്ക്ക് വേ­ണു­ ഒന്നു­കൂ­ടി­ കണ്ണോ­ടി­ച്ചു­.

ചി­ല ജീ­വി­തങ്ങൾ‍ക്ക് അക്കങ്ങളെ­ക്കാ­ളും മൂല്യം കു­റവാ­ണ്. കണക്കി­ലെ­ മൈ­നസ് സംഖ്യകളെ­ക്കാ­ളും എത്രയോ­ കു­റവ്. ഒരു­ കയറ്റത്തിന് ഒരു­ ഇറക്കമു­ണ്ടെ­ന്ന് നമ്മൾ‍ പറയു­ന്പോ­ഴും അതൊ­ന്നും ബാ­ധകമല്ലാ­ത്ത, ഒരു­ നേ­ർ‍രേ­ഖപ്പോ­ലെ­ ഏറ്റക്കു­റച്ചി­ലു­കൾ‍ ഒട്ടു­മി­ല്ലാ­ത്ത, തു­ടക്കവും ഒടു­ക്കവും സഹജീ­വി­കളാ­യ നമ്മൾ‍ പോ­ലു­മറി­യാ­ത്ത ജീ­വി­തങ്ങളും നമു­ക്കി­ടയി­ലു­ണ്ട്.

ദീ­ർ‍ഘമാ­യൊ­ന്ന് നി­ശ്വസി­ച്ച്, പണവും നോ­ട്ടീ­സും തലയണയു­ടെ­ അടി­യിൽ‍ ഭദ്രമാ­യി­വച്ചശേ­ഷം ഹോ­സ്പ്പി­റ്റലി­ൽ‍നി­ന്നും കൊ­ണ്ടു­വന്ന വി­ഴു­പ്പ് തു­ണി­കളു­മാ­യി­ അയാൾ അടു­ക്കളവശത്തേ­ക്ക് നടന്നു­.

You might also like

Most Viewed