വി.പി സത്യനെന്ന ക്യാപ്റ്റൻ


സംഗീ­ത് 

­ലൈ­ 18 ഓർ‍­മ്മി­ക്കപ്പെ­ടാ­തെ­ കടന്നു­ പോ­യപ്പോൾ‍ അതൊ­രു­ നന്ദി­കേ­ടി­ന്റെ­ ബാ­ക്കി­പത്രമാ­യി­രു­ന്നോ­ എന്ന സംശയം ബാ­ക്കി­യാ­കു­കയാ­ണ്. ബ്രൂ­ണോ­ കു­ട്ടി­ൻ­ഹോ­ എന്ന മുൻ‍ ഇന്ത്യൻ‍ സ്ട്രൈ­ക്കർ‍ ആരാ­ധനയോ­ടെ­, അതി­ലേ­റെ­ ആദരവോ­ടെ­ കേ­രളത്തി­ന്റെ­ മുൻ‍ സ്റ്റോ­പ്പർ‍ ബാ­ക്കി­നെ­ വി­ശേ­ഷി­പ്പി­ക്കു­ന്നത് ഇന്ത്യൻ‍ ഫു­ട്ബോ­ളി­ലെ­ ഏറ്റവും ടഫ് ആയി­രു­ന്ന ഡി­ഫൻ‍­ഡർ‍ എന്നാ­ണ്. മനസ്സാ­ക്ഷി­യി­ല്ലാ­ത്ത ടാ­ക്ലിംഗു­കളി­ലൂ­ടെ­ ആക്രമണങ്ങളു­ടെ­ മു­നയൊ­ടി­ച്ചു­ കളയു­ന്ന കരു­ത്തനാ­യ പ്രതി­രോ­ധനി­രക്കാ­രൻ‍ എന്നത് കളി­വി­വരണങ്ങളി­ലൂ­ടെ­ മാ­ത്രം നമ്മളി­ലേ­യ്ക്ക് പകർ‍­ന്നു­ നൽ‍­കപ്പെ­ടു­ന്ന ഒരനു­ഭവമാ­കു­ന്നത് ഒരൽ‍­പ്പം ദയനീ­യമാ­ണ്. വേ­റെ­ നി­വൃ­ത്തി­യി­ല്ല എന്നത് കൊ­ണ്ട് മാ­ത്രം നമു­ക്ക് വി­വരണങ്ങളെ­ ആശ്രയി­ക്കാ­തെ­യും വയ്യ. ഐ.എം വി­ജയന്‍റെ­ പോ­ലും അപൂ­ർ‍­വ്വം വീ­ഡി­യോ­കളെ­ ലഭ്യമു­ള്ളൂ­ എന്നി­രി­ക്കെ­ 90 കളി­ലെ­ ഒരി­ന്ത്യൻ‍ പ്രതി­രോ­ധ നി­രക്കാ­രനെ­ കളി­ കണ്ടി­ട്ടു­ള്ളവരു­ടെ­ വാ­ക്കു­കളിൽ‍ കൂ­ടെ­ മാ­ത്രമേ­ പു­നർ‍­നി­ർ‍­മ്മി­ച്ചെ­ടു­ക്കാൻ‍ സാ­ധി­ക്കൂ­. നി­ർ‍­ദ്ദയനാ­യ, കരു­ത്തനാ­യ, ബോൾ‍ ഫീ­ഡറാ­യ ഒരി­ന്ത്യൻ‍ ഡി­ഫൻ‍­ഡർ‍ എന്ന രൂ­പത്തിന് പക്ഷെ­ ഒരേ­യൊ­രു­ പേ­രെ­ യോ­ജി­ക്കു­കയു­മു­ള്ളൂ­. വി­.പി­ സത്യൻ‍. ജർ‍­ണയിൽ‍ സിംഗിന് ശേ­ഷം ഇന്ത്യൻ‍ ഫു­ട്ബോൾ‍ കണ്ട ഏറ്റവും മി­കച്ച ഡി­ഫൻ‍­ഡർ‍ എന്ന വി­ശേ­ഷണം അതി­ശയോ­ക്തി­യല്ല. സ്പി­രി­റ്റഡ് യൂ­ത്തിൽ‍ തു­ടങ്ങി­ ലക്കി­ സ്റ്റാ­റി­ലൂ­ടെ­ കേ­രള പോ­ലീ­സി­ലേ­യ്ക്ക്. അവി­ടെ­ നി­ന്നും ഇന്ത്യൻ‍ ടീ­മി­ലേ­ക്ക് കടന്നു­ ചെ­ന്ന ഡി­ഫൻ‍­ഡർ‍ ഗ്രൗ­ണ്ടിൽ‍ അക്ഷരാ­ർ‍­ത്ഥത്തിൽ‍ നാ­യകനാ­യി­രു­ന്നതു­കൊ­ണ്ട് തന്നെ­ കളി­ച്ചി­രു­ന്ന ടീ­മു­കളു­ടെ­ നാ­യകപദവി­ അയാ­ളി­ലേ­യ്ക്ക് സ്വാ­ഭാ­വി­കമാ­യി­ എത്തി­പ്പെ­ട്ട ഘടകം മാ­ത്രമാ­യി­രു­ന്നു­.

വി­ജയനും പാ­പ്പച്ചനും ഷറഫലി­യും ചാ­ക്കോ­യും കു­രി­കേഷ് മാ­ത്യു­വും ചാ­ക്കോ­യും ജാ­ബി­റും ലി­സ്റ്റനു­മൊ­ക്കെ­ അടങ്ങി­യ കേ­രള പോ­ലീസ് ഒരു­ കാ­ലഘട്ടത്തി­ലെ­ കേ­രള ഫു­ട്ബോ­ളി­ന്റെ­ തന്നെ­ നേ­ർ‍­കാ­ഴ്ചയാ­ണ്. അവരു­ടെ­ ഇടയിൽ‍. നി­ർ‍­ദ്ദയം ആക്രമണങ്ങളു­ടെ­ മു­നയൊ­ടി­ക്കു­ന്നവനെ­ന്ന പേ­രു­മാ­യി­ നി­റഞ്ഞു­ നി­ന്നവൻ‍. യൂ­ട്യു­ബിൽ‍ ഒരു­ ക്ലി­പ്പ് പോ­ലും ലഭ്യമല്ലാ­ത്ത അവസ്ഥയിൽ‍ പഴയ തലമു­റയു­ടെ­ കളി­ വി­വരണങ്ങളി­ലൂ­ടെ­, അല്ലെ­ങ്കിൽ‍ സന്തോഷ്‌ ട്രോ­ഫി­യി­ലെ­ കമേ­ന്ററ്ററു­ടെ­ ആവേ­ശം തു­ളു­ന്പു­ന്ന വാ­ക്കു­കൾ‍ എന്ന അവ്യക്തമാ­യ ഓർ‍­മ്മയി­ലൂ­ടെ­ ജീ­വി­ക്കു­ന്ന ഒരു­ ഫു­ട്ബോ­ളർ‍. ചാ­ക്കോ­യിൽ‍ നി­ന്ന് സത്യനി­ലേ­യ്ക്ക്, തോ­ബി­യാ­സി­ലൂ­ടെ­ പാ­പ്പച്ചനി­ലേ­യ്ക്ക് എന്നി­ങ്ങനെ­ സതീഷ്‌ ചന്ദ്രന്‍റെ­ (പേര്  തെ­റ്റി­യി­ട്ടി­ല്ല എന്നാണ് വി­ശ്വാ­സം) ശബ്ദത്തിൽ‍ മനക്കണ്ണിൽ‍ നീ­ക്കങ്ങൾ‍ കണ്ടെ­ടു­ക്കാൻ‍ മാ­ത്രം ഭാ­ഗ്യമു­ണ്ടാ­യി­രു­ന്ന ഒരു­ കൂ­ട്ടം ഫു­ട്ബോൾ‍ ഭ്രാ­ന്തന്മാ­രു­ടെ­ മനസ്സിൽ‍ സ്ഥി­ര പ്രതി­ഷ്ഠ നേ­ടി­യ ഫു­ട്ബോ­ളർ‍. 90കളിൽ‍ തന്‍റെ­ പീ­ക്കിൽ‍ കളി­ച്ചു­ കടന്നു­ പോ­യൊ­രു­ ഇന്ത്യൻ‍ ഫു­ട്ബോ­ളറു­ടെ­ നല്ല കാ­ലത്തെ­ രേ­ഖപ്പെ­ടു­ത്തു­ന്ന അടയാ­ളങ്ങളു­ടെ­ കു­റവ് ഇന്ത്യൻ‍ ഫു­ട്ബോ­ളി­ന്റെ­ തന്നെ­ അന്നത്തെ­ അവസ്ഥയു­ടെ­ പ്രതീ­കമാ­ണ്. ഒരു­ സി­നി­മയി­ലൂ­ടെ­ അയാ­ളെ­ തി­രി­ച്ചറി­യേ­ണ്ടി­ വരു­ന്ന ഫു­ട്ബോ­ളി­നെ­ സ്നേ­ഹി­ക്കു­ന്ന പു­തി­യ തലമു­റയ്ക്ക് മു­ന്നിൽ‍ അയാ­ളൊ­രു­ ദു­രന്തനാ­യകനാ­യി­ മാ­ത്രമാണ് അവതരി­പ്പി­ക്കപ്പെ­ടു­ന്നത്. ഡി­ഫൻ‍­സീവ് മി­ഡ്ഫീ­ൽ‍­ഡറാ­യും സ്റ്റോ­പ്പർ‍ ബാ­ക്കാ­യും തി­ളങ്ങി­യ, 1995ൽ‍ അഖി­ലേ­ന്ത്യാ­ ഫു­ട്ബോൾ‍ ഫെ­ഡറേ­ഷന്‍റെ­ ഫു­ട്ബോ­ളർ‍ ഓഫ് ദ ഇയർ‍ ആയി­രു­ന്ന, ഒരു­ കളി­ക്കാ­രന്‍റെ­ ചി­ത്രം വരച്ചു­ കാ­ട്ടപ്പെ­ടു­ന്നത് അങ്ങനെ­യാ­വരു­ത്.

1986ലെ­ മെ­ർ‍­ദേ­ക്ക കപ്പ്‌ സത്യനെ­ ഇന്ത്യൻ‍ ഫു­ട്ബോൾ‍ ചരി­ത്രത്തിൽ‍ അടയാ­ളപ്പെ­ടു­ത്തി­യി­രു­ന്നു­. പി­.കെ­ ബാ­നർ‍­ജി­ സത്യന്‍റെ­ റോൾ‍ റീ­ ഡി­ഫൈൻ‍ ചെ­യ്തയാ­ളെ­ ഒരു­ ഡി­ഫൻ‍­സീവ് മിഡ് ആയി­ പ്രതി­ഷ്ഠി­ക്കു­ന്ന ടൂ­ർ‍­ണമെ­ന്റ്. തങ്ങളേ­ക്കാൾ‍ കരു­ത്തരാ­യ ടീ­മു­കളോട് മു­ട്ടി­ നി­ന്ന ഒരി­ന്ത്യൻ‍ ടീം. മലേ­ഷ്യയോട് 3 ഗോ­ളു­കൾ‍­ക്ക് തകർ‍­ന്നു­ കൊ­ണ്ടാണ് ഇന്ത്യ തു­ടങ്ങി­യത്. ശക്തരാ­യ സൗ­ത്ത് കൊ­റി­യക്കെ­തി­രെ­ 4-3 ന് ഇന്ത്യ ജയി­ച്ച ത്രി­ല്ലറിൽ‍ വി­ജയം കൊ­ണ്ടു­വന്ന നി­ർ‍­ണ്ണാ­യകമാ­യ ലോംഗ് റേ­ഞ്ചർ‍ സത്യന്‍റെ­ കാ­ലു­കളിൽ‍ നി­ന്നാ­യി­രു­ന്നു­. താ­യ്ലൻ‍­ഡി­നെ­ ഒന്നി­നെ­തി­രെ­ 3 ഗോ­ളു­കൾ‍­ക്ക് തകർ‍­ത്ത് സെ­മി­യിൽ‍ കടന്ന ഇന്ത്യൻ‍ ടീ­മിന് മു­ന്നിൽ‍ കരു­ത്തരാ­യ ചെ­ക്കോ­സ്ലോ­വാ­ക്യയാ­യി­രു­ന്നു­. 115 മി­നു­ട്ടോ­ളം ഗോ­ളടി­ക്കാൻ‍ വി­ടാ­തെ­ ചെ­ക്കോ­സ്ലോ­വാ­ക്യയെ­ തടഞ്ഞു­ നി­ർ‍­ത്തി­യ ഇന്ത്യൻ‍ പ്രതി­രോ­ധനി­രയു­ടെ­ ശക്തി­ദു­ർ‍­ഗമാ­യി­രു­ന്നു­ സത്യൻ.ഇന്ത്യൻ‍ ടീ­മി­ന്‍റെ­ നാ­യക സ്ഥാ­നത്തേ­യ്ക്ക് ഉയരാൻ‍ അധി­കം സമയമെ­ടു­ത്തി­ല്ല.

1992 സന്തോഷ്‌ ട്രോ­ഫി­ തന്നെ­യാ­കണം സത്യന്‍റെ­ കരി­യറി­ലെ­ രജതരേ­ഖകളിൽ‍ ഒന്ന്. നീ­ണ്ട 17 വർ‍­ഷങ്ങൾ‍­ക്ക് ശേ­ഷം കേ­രള ഫു­ട്ബോൾ‍ ചരി­ത്രത്തി­ലെ­ ഏറ്റവും തി­ളക്കമാ­ർ‍­ന്ന വി­ജയങ്ങളിൽ‍ ഒന്ന് സ്വന്തമാ­ക്കി­യ വർ‍­ഷത്തെ­ ശ്രദ്ധേ­യമാ­യ മത്സരം സെ­മി­ഫൈ­നലിൽ‍ വെ­സ്റ്റ് ബംഗാ­ളി­നെ­തി­രെ­യാ­യി­രു­ന്നു­. ബംഗാ­ളി­ന്റെ­ ആക്രമണം നയി­ക്കു­ന്നത് കേ­രളം സൃ­ഷ്ടി­ച്ചു­ വി­ട്ട എക്കാ­ലത്തെ­യും മി­കച്ച സ്ട്രൈ­ക്കർ‍ ഐ.എം വി­ജയനും. മലയാ­ളി­കൾ‍­ക്ക് ആധി­പത്യമു­ണ്ടാ­യി­രു­ന്ന ഗാ­ലറി­ നാ­ടി­നെ­ വഞ്ചി­ച്ചു­ പു­റം നാ­ടി­നു­ വേ­ണ്ടി­ കളി­ക്കു­ന്നവനെ­ന്ന ലേ­ബലു­മാ­യി­ നി­ൽ‍­ക്കു­ന്ന തന്‍റെ­ ചോ­രയ്ക്ക് വേ­ണ്ടി­ ആർ‍­ത്തു­ വി­ളി­ക്കു­ന്നത് വി­ജയനി­ന്നും മറന്നി­ട്ടി­ല്ല. ആവേ­ശമു­ൾ‍­ക്കൊ­ണ്ട് തങ്ങളിൽ‍ ഒരാ­ളാ­യി­രു­ന്നി­ട്ടും തങ്ങൾ‍­ക്കെ­തി­രെ­ കളി­ക്കാ­നെ­ത്തി­യ സ്റ്റാർ‍ ഫു­ട്ബോ­ളറെ­ നി­ർ‍­ദ്ദയം തടഞ്ഞു­ നി­ർ‍­ത്തി­യ കേ­രള പ്രതി­രോ­ധനി­രയു­ടെ­ അമരത്ത് സത്യനാ­യി­രു­ന്നു­. കടു­ത്ത ടാ­ക്ലിംഗു­കളി­ലൂ­ടെ­ പഴയ കൂ­ട്ടു­കാ­രനെ­ തളച്ചി­ട്ട കേ­രള പ്രതി­രോ­ധ നി­ര അന്ന് പരു­ക്കൻ‍ ഗെ­യി­മാണ് കളി­ച്ചത്. മു­ഴു­വൻ‍ സമയത്ത് ഗോൾ‍ രഹി­ത സമനി­ലയിൽ‍ ബംഗാ­ളി­നെ­ പി­ടി­ച്ചു­ നി­ർ‍­ത്തി­ ഷൂ­ട്ട്‌ ഔട്ടിൽ‍ 4-3 ന് വി­ജയി­ച്ചു­ കേ­രളം ഫൈ­നലി­ലേ­ക്ക് കു­തി­ക്കു­ന്പോൾ‍ വി­ജയനൊ­രു­ പെ­നാ­ൽ‍­റ്റി­ പാ­ഴാ­ക്കി­യി­രു­ന്നു­. ഫൈ­നലിൽ‍ ഗോ­വയെ­ വീ­ഴ്ത്തി­ വർ‍­ഷങ്ങളു­ടെ­ വരൾ‍­ച്ചക്ക് വി­രാ­മമി­ട്ട് സന്തോഷ്‌ ട്രോ­ഫി­ നേ­ടി­യ സ്വപ്ന സംഘത്തി­ന്റെ­ അമരക്കാ­രൻ... ക്യാ­പ്റ്റൻ... മെ­ർ‍­ദേ­ക്ക കപ്പിൽ‍ കൊ­റി­യയെ­ ഞെ­ട്ടി­ച്ച 35 വാ­ര അകലെ­ നി­ന്നു­ള്ള ലോംഗ് റേ­ഞ്ചർ‍ പ്രശസ്തമാ­യെ­ങ്കിൽ‍ അതു­പോ­ലെ­ ഒട്ടനവധി­ എണ്ണം ഓർ‍­ത്തെ­ടു­ക്കപ്പെ­ടാ­തെ­ പോ­യി­ട്ടു­ണ്ട്.

അർ‍­ഹി­ച്ചത് ലഭി­ക്കാ­തെ­ പോ­യൊ­രു­ ഫു­ട്ബോ­ളർ‍ എന്നത് പോ­ലു­മൊ­രു­ അണ്ടർ‍ േ­സ്റ്ററ്റ്മെ­ന്‍റ് തന്നെ­യാണ് ഇദ്ദേ­ഹത്തി­ന്റെ­ കാ­ര്യത്തിൽ‍. 1991 സാഫ് ഗെ­യിംസിൽ‍ നാ­യകനാ­യി­ തി­രഞ്ഞെ­ടു­ക്കപ്പെ­ട്ട് എത്തി­യ ശേ­ഷം നി­ഷ്കരു­ണം സത്യനെ­ന്ന ക്യാ­പ്റ്റന്‍റെ­ ആം ബാ­ന്റ് അഴി­ച്ചു­ സത്യജിത് ചാ­റ്റർ‍­ജി­ക്ക് നൽ‍­കി­യ, ഫസ്റ്റ് ഇലവനിൽ‍ നി­ന്ന് തന്നെ­ അയാ­ളെ­ പു­റത്താ­ക്കി­യ ജോ­സഫ് ഗെ­ലി­ എന്ന മുൻ‍ ഇന്ത്യൻ‍ കോ­ച്ച് ഒരു­ യാ­ഥാ­ർ‍­ഥ്യം തന്നെ­യാ­യി­രു­ന്നു­ എന്നത് വി­ശ്വസി­ക്കാൻ‍ ബു­ദ്ധി­മു­ട്ടരു­ത്. കളി­ക്കളത്തി­ലല്ല, കളത്തി­നു­ പു­റത്തെ­ തനി­ക്ക് പരി­ചയമി­ല്ലാ­ത്ത കളി­കളിൽ‍ വീ­ണു­ പോ­യൊ­രു­ മനു­ഷ്യൻ‍. കളി­ക്കളത്തി­ലെ­ വെ­ല്ലു­വി­ളി­കളോട് പൊ­രു­തി­ നി­ന്നയാ­ൾ‍­ക്ക് ജീ­വി­തത്തി­ലെ­ തി­രി­ച്ചടി­കൾ‍ നേ­രി­ടാൻ‍ കഴി­ഞ്ഞി­ല്ല എന്നതാ­യി­രി­ക്കാം യാ­ഥാ­ർ‍­ത്ഥ്യം. നി­ഴൽ‍­പോ­ലെ­ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന വി­ഷാ­ദരോ­ഗവും സത്യനൊ­രു­ തി­രി­ച്ചു­വരവ് സാ­ധ്യമാ­ക്കി­യി­ല്ല.സഹതാ­പം മൂ­ത്തപ്പോൾ‍ അയാ­ൾ‍­ക്ക് വേ­ണ്ടി­ ഒരു­ ബെ­നഫി­റ്റ്‌ മാ­ച്ച് സംഘടി­പ്പി­ക്കാ­നു­ള്ള ശ്രമങ്ങൾ‍ അവസാ­ന ഘട്ടത്തി­ലാ­യി­രു­ന്നു­ എന്ന ഹരം കൊ­ള്ളി­ക്കു­ന്ന വാ­ർ‍­ത്ത അയാ­ളു­ടെ­ മരണശേ­ഷം പു­റത്തു­ വി­ട്ട് ഇന്ത്യൻ‍ ഫു­ട്ബോ­ളി­നെ­ ഞെ­ട്ടി­ക്കു­ന്നു­ണ്ട് ഇന്ത്യൻ‍ ഫു­ട്ബോൾ‍ ഫെ­ഡറേ­ഷന്‍റെ­ അന്നത്തെ­ തലവൻ‍ പ്രി­യരഞ്ജൻ‍ ദാസ് മു­ൻ‍­ഷി­. സത്യമാ­യി­രു­ന്നെ­ങ്കി­ലും അല്ലെ­ങ്കി­ലും ദയക്ക് കാ­ത്തു­നി­ൽ‍­ക്കാ­തെ­ സത്യൻ‍ മടങ്ങി­യി­രു­ന്നു­. ഇന്ത്യൻ‍ ഫു­ട്ബോ­ളിൽ‍ ലോ­ബി­യിംഗ് ശക്തമാ­യി­രു­ന്ന ഒരു­ കാ­ലത്ത് മി­തഭാ­ഷി­യാ­യി­രു­ന്നെ­ങ്കിൽ‍ കൂ­ടെ­ കോ­ന്പ്രമൈ­സു­കൾ‍­ക്ക് നി­ൽ‍­ക്കാ­തെ­ പറയേ­ണ്ടത് പറയേ­ണ്ടി­ടത്ത് പറഞ്ഞി­രു­ന്ന സ്വഭാ­വമാണ് വി­.പി­ സത്യന്‍ എത്തേ­ണ്ടി­ടത്ത് എത്താ­തെ­ പോ­യതി­നൊ­രു­ കാ­രണമെ­ന്ന് അയാ­ളു­ടെ­ പഴയൊ­രു­ സഹകളി­ക്കാ­രൻ‍ ഓർ‍­ത്തെ­ടു­ക്കു­ന്നു­ണ്ട്. കളി­ക്കളത്തിൽ‍ എതി­രാ­ളി­കളെ­ സമർ‍­ത്ഥമാ­യ ടാ­ക്കി­ളു­കളി­ലൂ­ടെ­ കൈ­കാ­ര്യം ചെ­യ്തി­രു­ന്ന മാ­സ്റ്റർ‍ ടാ­ക്ലർ‍­ക്ക് കളി­ക്കളത്തി­നു­ പു­റത്ത് അതി­നു­ കഴി­യാ­തെ­ പോ­യി­.

You might also like

Most Viewed