അവസാനിക്കാത്ത പീഡനങ്ങൾ...


കൂ­ക്കാ­നം റഹ്്മാ­ൻ

ലൈംഗി­ക അതി­ക്രമങ്ങൾ‍­ക്ക് വി­ധേ­യരാ­യവർ‍ പരാ­തി­ നൽ‍­കു­ന്നു­ണ്ട്. പ്രതി­കളെ­ പി­ടി­കൂ­ടു­ന്നു­ണ്ട്. കോ­ടതി­ ശി­ക്ഷ വി­ധി­ക്കു­കയോ­, വെ­റു­തെ­ വി­ടു­കയോ­ ചെ­യ്യു­ന്നു­ണ്ട്. ഇക്കാ­ര്യങ്ങൾ‍ മു­റപോ­ലെ­ നടക്കു­ന്നു­. ലൈംഗി­ക പീ­ഡനങ്ങൾ‍­ക്ക് മു­തി­രു­ന്നത് ആരൊ­ക്കെ­യാ­ണ്? ബലാ­ത്സംഗത്തി­നു­ കാ­രണമെ­ന്താ­ണ്? ഇത്തരം പൈ­ശാ­ചി­ക പ്രവർ‍­ത്തനങ്ങളെ­ തടയി­ടേ­ണ്ട മാ­നസി­ക ചി­കി­ത്സ വല്ലതു­മു­ണ്ടോ­? എന്നൊ­ന്നും ബന്ധപ്പെ­ട്ടവർ‍ പഠി­ക്കു­ന്നി­ല്ല. പഠനത്തി­ലൂ­ടെ­ പ്രശ്‌നങ്ങൾ‍ കണ്ടെ­ത്തു­കയും പ്രശ്‌നങ്ങൾ‍­ക്ക് പരി­ഹാ­രം കാ­ണു­കയും ചെ­യ്താൽ‍ ലൈംഗി­ക അതി­ക്രമങ്ങൾ‍­ക്ക് തടയി­ടാൻ കഴി­യും.

നി­ക്കോ­ളാസ് ഗ്രോ­ത്ത് എന്ന മനഃശാ­സ്ത്രജ്ഞൻ‍ പു­രു­ഷൻ കാ­ണി­ക്കു­ന്ന ലൈംഗി­കാ­തി­ക്രമങ്ങളെ­ കു­റി­ച്ച് പഠി­ച്ചി­ട്ടു­ണ്ട്. ലൈംഗി­ക അതി­ക്രമം ചെ­യ്ത അഞ്ഞൂ­റോ­ളം വ്യക്തി­കളെ­ പഠനത്തിന് വി­ധേ­യരാ­ക്കി­യതി­ന്റെ­ അടി­സ്ഥാ­നത്തിൽ‍ ലൈംഗി­കാ­തി­ക്രമം നടത്തു­ന്നവരെ­ തരം തി­രി­ച്ചി­ട്ടു­ണ്ട്. ബലാ­ത്സംഗം ചെ­യ്യു­ന്നതിന് പി­ന്നി­ലു­ള്ള ലക്ഷ്യത്തെ­യും ആന്തരി­ക പ്രേ­രണയെ­യും മു­ൻ‍­നി­ർ‍­ത്തി­ അവരെ­ നാല് വി­ഭാ­ഗമാ­യി­ ഗ്രോ­ത്ത് തരംതി­രി­ച്ചി­ട്ടു­ണ്ട്.

1) സ്ത്രീ­യെ­ അധി­കാ­രം ഉപയോ­ഗി­ച്ച് അടി­ച്ചമർ‍­ത്തപ്പെ­ടു­ന്നവർ‍

സ്ത്രീ­ സമൂ­ഹത്തോട് മൊ­ത്തത്തി­ലു­ള്ള വെ­റു­പ്പും വി­ദ്വേ­ഷവും ഉള്ളി­ലടക്കി­പ്പി­ടി­ച്ച് ജീ­വി­ക്കു­കയും, അവരു­ടെ­ മേൽ‍ ആധി­പത്യം സ്ഥാ­പി­ക്കാൻ ശ്രമി­ക്കു­കയും ചെ­യ്യു­ന്നവരാ­ണി­ക്കൂ­ട്ടർ‍. പെ­ണ്ണാ­യി­ പി­റന്നവളാ­ണെ­ങ്കിൽ‍ പു­രു­ഷന്റെ­ ഏതൊ­രാ­ജ്ഞയേ­യും മറു­ചോ­ദ്യം പോ­ലും ചോ­ദി­ക്കാ­തെ­ അനു­സരി­ച്ചു­ കൊ­ള്ളണമെ­ന്നി­വർ‍ ശാ­ഠ്യം പി­ടി­ക്കു­ന്നു­. ഇവർ‍ മൃ­ഗീ­യമാ­യ ആവേ­ശത്തോ­ടെ­യാണ് സ്ത്രീ­കളെ­ വരു­തി­യി­ലാ­ക്കു­ക. സ്ത്രീ­യു­ടെ­ വസ്ത്രം പി­ച്ചി­ച്ചീ­ന്തു­കയും ക്രൂ­രമാ­യി­ ശരീ­രത്തിൽ‍ മു­റി­വേ­ൽ‍­പ്പി­ക്കു­കയും ചെ­യ്ത് തന്റെ­ ഇംഗി­തം പൂ­ർ‍­ത്തി­യാ­ക്കി­യേ­ ഇക്കൂ­ട്ടർ‍ പി­ന്‍മാ­റൂ­.

2) സ്ത്രീ­കളോട് അനി­യന്ത്രി­തമാ­യ ദേ­ഷ്യവും പ്രതി­കാ­ര ചി­ന്തയും ഉള്ളവർ‍

ബലാ­ത്സംഗം എന്നത് സ്ത്രീ­കളോട് പ്രതി­കാ­രം ചെ­യ്യാ­നു­ള്ള ഏറ്റവും നല്ല വഴി­യാ­യി­ട്ടാണ് ഇവർ‍ പരി­ഗണി­ക്കു­ന്നത്. ശാ­രീ­രി­കമാ­യ എതി­ർ‍­പ്പു­കളെ­ ആയു­ധം കാ­ണി­ച്ച് ഭീ­ഷണി­പ്പെ­ടു­ത്തി­ സംഭോ­ഗത്തി­ലേ­ർ‍­പ്പെ­ടാ­നാണ് ഇവർ‍­ക്ക് താ­ൽ‍­പര്യം. ഉള്ളി­ലെ­ പ്രതി­കാ­രം കെ­ട്ടടങ്ങു­ന്നതു­വരെ­ ഇരയു­ടെ­ ശരീ­രത്തിൽ‍ വെ­ട്ടി­യും കു­ത്തി­യും പരി­ക്കേ­ൽ‍­പ്പി­ച്ചു­ കൊ­ണ്ടി­രി­ക്കും. മരണം സംഭവി­ച്ചു­ കഴി­ഞ്ഞാ­ലും ഇരയു­ടെ­ ശരീ­രത്തോട് ക്രൂ­രമാ­യി­ പെ­രു­മാ­റാൻ തക്കമു­ള്ള മനസു­ള്ളവരാ­ണി­വർ‍. ജി­ഷയു­ടെ­ കൊ­ലപാ­തകി­ അമീ­റുൽ‍ ഇസ്ലാം ഈ വി­ഭാ­ഗത്തിൽ‍ പെ­ട്ട വ്യക്തി­യാ­ണെ­ന്നു­ വേ­ണം കരു­താൻ‍.

3) ശാ­രീ­രി­കമാ­യി­ കരു­ത്തു­ കു­റഞ്ഞ ലൈംഗി­ക പീ­ഡകർ‍

സ്വയം തോ­ന്നു­ന്ന അപകർ‍­ഷതയാണ് ഇത്തരക്കാ­രെ­ ബലാ­ൽ‍­ക്കാ­രത്തി­നു­ പ്രേ­രി­പ്പി­ക്കു­ന്നത്. ലൈംഗി­കാ­വയവ പ്രദർ‍­ശനവും, ഒളി­ഞ്ഞു­നോ­ട്ടം പോ­ലു­ള്ള ലൈംഗി­ക വൈ­കൃ­തങ്ങളും ഇവരിൽ‍ കണ്ടു­വരു­ന്നു­ണ്ട്. സ്ത്രീ­കളെ­ സ്വന്തം കരു­ത്തു­കൊ­ണ്ട് കീ­ഴ്‌പ്പെ­ടു­ത്തി­ പ്രാ­പി­ക്കാൻ‍ കഴി­യു­മോ­ എന്ന ആശങ്ക മൂ­ലം ചെ­റി­യ കു­ട്ടി­കളെ­യാണ് ഇവർ‍ ലൈംഗി­ക ആഗ്രഹ പൂ­ർ‍­ത്തീ­കരണത്തി­നാ­യി­ പീ­ഡി­പ്പി­ക്കാൻ ശ്രമി­ക്കു­ന്നത്.

4) വേ­ദനയിൽ‍ നി­ന്ന് കി­ട്ടു­ന്ന ആനന്ദത്തിൽ‍ സ്വയം സന്തോ­ഷി­ക്കു­ന്നവർ‍ 

ലൈംഗി­കാ­സ്വാ­ദനത്തി­നാ­യി­ വളരെ­ ക്രൂ­രമാ­യ രീ­തി­കൾ‍ ഇവർ‍ അവലംബി­ക്കാ­റു­ണ്ട്. സാ­മൂ­ഹ്യവി­രു­ദ്ധരാണ് ഇവർ‍. ഇരയു­ടെ­ മാ­റി­ടം, ലൈംഗി­കാ­വയവങ്ങൾ‍, ശരീ­രഭാ­ഗങ്ങൾ‍ ഇവ മു­റി­പ്പെ­ടു­ത്തു­കയോ­, പൊ­ള്ളലേ­ൽ‍­പ്പി­ക്കു­കയോ­ ചെ­യ്യു­ക ഇവർ‍­ക്ക് ഹരമാ­ണ്. ബലാ­ത്സംഗം ചെ­യ്യാ­നു­ള്ള ഇരയെ­ കടത്തി­ക്കൊ­ണ്ടു­ പോ­വു­കയും, ബലാ­ത്സംഗത്തി­നു­ശേ­ഷം ഇരയെ­ കൊ­ന്നു­കളയു­കയും ചെ­യ്യു­ന്നവരാ­ണി­വർ‍. ലൈംഗി­കത സംബന്ധി­ച്ചു­ വി­ചി­ത്രമാ­യ രതി­ഭാ­വനകൾ‍ മനസിൽ‍ സൂ­ക്ഷി­ക്കു­ന്നവരാ­ണി­വർ‍. കു­റ്റം ചെ­യ്യാ­നു­ള്ള പ്രത്യേ­ക വാ­സനയോ­ടൊ­പ്പം സാ­മൂ­ഹ്യവി­രു­ദ്ധ വ്യക്തി­ത്വവും ഉള്ളവരാ­ണി­വർ‍. 

ഇത്തരം സ്വഭാ­വമു­ള്ള വ്യക്തി­കളാണ് സമൂ­ഹത്തിൽ‍ ലൈംഗി­കാ­തി­ക്രമങ്ങൾ‍­ക്ക് കാ­രണക്കാർ‍. ഇവരെ­ കണ്ടെ­ത്തണം. അനു­യോ­ജ്യമാ­യ കൗ­ൺ­സി­ലിംഗും, ചി­കി­ത്സയും നൽ‍­കണം. അവരു­ടെ­ വി­ചി­ത്രമാ­യ സ്വഭാ­വ രീ­തി­ക്കാണ് മാ­റ്റം വരു­ത്തേ­ണ്ടത്. പ്രാ­യപൂ­ർ‍­ത്തി­യാ­യതിന് ശേ­ഷമാണ് ഇത്തരം ലൈംഗി­ക വൈ­കൃ­തങ്ങൾ‍ ചി­ല യു­വാ­ക്കളിൽ‍ കാ­ണപ്പെ­ടു­ന്നത്. പെ­രു­മാ­റ്റ രീ­തി­യിൽ‍ വ്യത്യാ­സം കാ­ണു­ന്പോൾ‍ തന്നെ­ മാ­നസി­ക ചി­കി­ത്സ നൽ‍­കി­ വ്യക്തി­യെ­ രക്ഷപ്പെ­ടു­ത്താം, കൂ­ട്ടത്തിൽ‍ സമൂ­ഹത്തെ­യും. 

ദാ­ന്പത്യ ബന്ധത്തിൽ‍ പോ­ലും ബലാ­ത്സംഗങ്ങൾ‍ നടക്കു­ന്നത് ഇത്തരം വ്യക്തി­ത്വങ്ങളു­ള്ളവരിൽ‍ നി­ന്നാ­വാം. ഇഷ്ടാ­നി­ഷ്ടങ്ങളെ­ തി­രി­ച്ചറി­ഞ്ഞ് പരസ്പരം സമ്മതത്തോ­ടെ­ സംഭോ­ഗത്തി­ലേ­ർ‍­പ്പെ­ടു­ന്നതിന് പകരം ഇണയു­ടെ­ സമ്മതമി­ല്ലാ­തെ­ ബലപ്രയോ­ഗം നടത്തി­ കീ­ഴ്‌പ്പെ­ടു­ത്തി­ ലൈംഗി­ക ബന്ധത്തിന് ഉപയോ­ഗപ്പെ­ടു­ത്തു­കയെ­ന്നത് വൈ­വാ­ഹി­ക ബലാ­ത്സംഗമാ­ണ്. ഇതും ലൈംഗി­ക അതി­ക്രമമാ­ണ്.

ബലാ­ത്സംഗ കേ­സു­കളി­ലെ­ പ്രതി­കൾ‍ ചി­ല പ്രത്യേ­ക സാ­ഹചര്യങ്ങളിൽ‍ നി­ന്ന് വന്നവരാണ് എന്നാണ് ‘മലമു­ത്തു­’ എന്ന ഗവേ­ഷകൻ കണ്ടെ­ത്തി­യി­ട്ടു­ള്ളത്. കു­ട്ടി­ക്കാ­ലത്ത് മാ­നസി­ക ശാ­രീ­രി­ക പീ­ഡനങ്ങൾ‍ അനു­ഭവി­ച്ചവരാണ് ഇത്തരക്കാ­രിൽ‍ ഭൂ­രി­പക്ഷവും. മാ­താ­പി­താ­ക്കൾ‍ നഷ്ടപ്പെ­ട്ടവരോ­, അവർ‍ തമ്മി­ലു­ള്ള കലഹങ്ങൾ‍­ക്ക് സാ­ക്ഷി­യാ­കേ­ണ്ടി­ വന്നവരോ­ ബലാ­ത്സംഗ കേ­സു­കളിൽ‍ പ്രതി­കളാ­യവരാ­ണ്. വേ­ണ്ടത്ര ശ്രദ്ധ കി­ട്ടാ­തെ­ വളർ‍­ന്നവരും ലൈംഗി­കാ­തി­ക്രമ കേ­സു­കളിൽ‍ പ്രതി­കളാ­വു­ന്നു­ണ്ട്.

ബലാ­ത്സംഗം പോ­ലു­ള്ള ലൈംഗി­കപരമാ­യ അതി­ക്രമങ്ങളി­ലേ­ക്ക് ഒരു­ വ്യക്തി­യെ­ പ്രേ­രി­പ്പി­ക്കു­ന്നതി­നു­ള്ള മറ്റൊ­രു­ പ്രധാ­നകാ­രണങ്ങളി­ലൊ­ന്ന് ലഹരി­ ഉപയോ­ഗമാ­ണ്. മദ്യവും മയക്കു­മരു­ന്നും അതു­പയോ­ഗി­ക്കു­ന്ന വ്യക്തി­യു­ടെ­ ആന്തരി­ക നി­യന്ത്രണത്തെ­ കു­റയ്ക്കും. ഉള്ളിൽ‍ തോ­ന്നു­ന്ന വി­കാ­രങ്ങൾ‍­ക്കനു­സരി­ച്ചു­ പെ­രു­മാ­റാൻ അയാ­ളെ­ പ്രേ­രി­പ്പി­ക്കും. 

സ്ത്രീ­യു­ടെ­ വസ്ത്രധാ­രണവും ബലാ­ത്സംഗവും തമ്മിൽ‍ യാ­തൊ­രു­ ബന്ധവു­മി­ല്ല. എങ്കി­ലും മദോ­ന്മത്തനാ­യ ഒരു­ മനു­ഷ്യന്റെ­ മു­ന്നിൽ‍ സ്ത്രീ­കളു­ടെ­ ഏതൊ­രു­ ഇടപെ­ടലി­നെ­യും ലൈംഗി­ക താ­ൽ‍­പര്യത്തി­ന്റെ­ ലക്ഷണമാ­യി­ക്കാ­ണും. തന്റെ­ മു­ന്നി­ലു­ള്ളത് മകളാ­ണോ­, സഹോ­ദരി­യാ­ണോ­ എന്ന ചി­ന്ത ഉണ്ടാ­വാ­തെ­ അവരെ­യും ലൈംഗി­ക അതി­ക്രമങ്ങൾ‍­ക്ക് വി­ധേ­യരാ­ക്കും.

ഇക്കഴി­ഞ്ഞ ദി­വസം കൗ­മാ­രക്കാ­രി­യാ­യ ഒരു­ പെ­ൺ‍­കു­ട്ടി­ക്കു­ണ്ടാ­യ അനു­ഭവം ഇതി­നൊ­പ്പം കൂ­ട്ടി­വാ­യി­ക്കേ­ണ്ടതാ­ണ്. മദ്യം തലക്കു­പി­ടി­ച്ച കൂ­ലി­ത്തൊ­ഴി­ലാ­ളി­യാ­യ ഒരച്ഛൻ ഡി­ഗ്രി­ക്ക് അഡ്മി­ഷൻ ലഭി­ച്ച് കോ­ളജിൽ‍ പോ­കാൻ തയ്യാ­റാ­യി­ നി­ൽ‍­ക്കു­ന്ന സ്വന്തം മകളെ­ ലൈംഗി­കാ­തി­ക്രമത്തിന് വി­ധേ­യമാ­ക്കാൻ ശ്രമി­ച്ചു­. പെ­ൺ‍­കു­ട്ടി­ കു­തറി­യോ­ടി­ അമ്മയോട് പരി­ഭവം പറഞ്ഞു­. ‘നീ­യെ­ന്റെ­ മകളല്ല എനി­ക്ക് നീ­ വി­ധേ­യമാ­യി­ വഴങ്ങണം’ എന്നാ­ക്രോ­ശി­ച്ച് അവളെ­ അച്ഛൻ എന്നു­ പറയു­ന്ന മനു­ഷ്യൻ പി­ന്തു­ടർ‍­ന്നു­. അമ്മയും ഭയന്നു­ വി­റച്ചു­ നി­ന്നു­. മറു­ത്തൊ­രക്ഷരം പറഞ്ഞാൽ‍ അവി­ടെ­ ചോ­രച്ചാ­ലൊ­ഴു­കും. ലഹരി­ പി­ശാച് തലയ്ക്കു­ കയറി­യാൽ‍ ഇങ്ങി­നെ­യൊ­ക്കെ­യാ­ണ്.

ഇന്നത്തെ­ സാ­ഹചര്യത്തിൽ‍ ലൈംഗി­കാ­തി­ക്രമങ്ങളിൽ‍ നി­ന്ന് രക്ഷനേ­ടാൻ‍ സ്ത്രീ­കൾ‍ ചി­ല സ്വയം രക്ഷാ­മാ­ർ‍­ഗങ്ങൾ‍ സ്വീ­കരി­ക്കണം. അവ പാ­ലി­ക്കപ്പെ­ടാൻ ബു­ദ്ധി­മു­ട്ടു­ള്ള കാ­ര്യങ്ങളൊ­ന്നു­മല്ല. ബലാ­ത്സംഗങ്ങൾ‍ നടക്കു­ന്ന പാ­രി­സ്ഥി­തി­ക സാ­ഹചര്യങ്ങളെ­ക്കു­റി­ച്ചു­ ബോ­ധമു­ണ്ടാ­കണം.

ബലാ­ത്സംഗങ്ങൾ‍ കൂ­ടു­തൽ‍ നടക്കു­ന്നത് തി­രക്കു­ കു­റഞ്ഞതും ആൾ‍ സഞ്ചാ­രം കു­റവു­ള്ളതു­മാ­യ പ്രദേ­ശങ്ങളിൽ‍ വെ­ച്ചാ­ണ്. ബലാ­ത്സംഗം ചെ­യ്യു­ന്ന ആളും ഇരയും ഒറ്റയ്ക്കു­ മാ­ത്രമാ­യി­ തീ­രു­ന്ന സാ­ഹചര്യങ്ങളാണ് കൂ­ടു­തലും ബലാ­ത്സംഗം ചെ­യ്യപ്പെ­ടാ­നു­ള്ള സാ­ധ്യത. ഒരു­ ബലാ­ത്സംഗക്കാ­രനെ­ സംബന്ധി­ച്ചി­ടത്തോ­ളം പൊ­തു­സ്ഥലത്തു­ നി­ന്നും ഒഴി­ഞ്ഞു­ മാ­റി­ നി­ൽ‍­ക്കു­ന്ന കെ­ട്ടി­ടങ്ങൾ‍, ആൾ‍ സഞ്ചാ­രം കു­റവു­ള്ള സ്ഥലങ്ങൾ‍, വലി­യ മതി­ലു­കൾ‍, കു­റ്റി­ച്ചെ­ടി­കളും, വലി­യ പു­ല്ലു­കളും ഇടതൂ­ർ‍­ന്ന് വളർ‍­ന്നു­നി­ൽ‍­ക്കു­ന്ന സ്ഥലങ്ങൾ‍ എന്നി­വ അനു­കൂ­ല സാ­ഹചര്യങ്ങളാ­ണ്. മി­ക്ക ബലാ­ത്സംഗങ്ങളും മു­ൻ‍­കൂ­ട്ടി­ പ്ലാൻ‍ ചെ­യ്തു­ നടപ്പി­ലാ­ക്കു­ന്നതാ­ണ്. ലഹരി­ക്കടി­മപ്പെ­ട്ട് നടത്തു­ന്ന ബലാ­ത്സംഗങ്ങൾ‍ മു­ൻ­കൂ­ട്ടി­ പ്ലാൻ ചെ­യ്യാ­തെ­ പെ­ട്ടെ­ന്നു­ള്ള വി­കാ­രത്തള്ളി­ച്ചയിൽ‍ നി­ന്നു­ണ്ടാ­കു­ന്നതാ­ണ്.

ഇത്തരം സാ­ഹചര്യങ്ങൾ‍ ഒഴി­വാ­ക്കാൻ‍ സ്ത്രീ­കളും പെ­ൺ­കു­ട്ടി­കളും ശ്രദ്ധി­ക്കണം. രക്ഷി­താ­ക്കൾ‍ ഇക്കാ­ര്യം അവരു­ടെ­ ശ്രദ്ധയിൽ‍ കൊ­ണ്ടു­വരി­കയും വേ­ണം. സ്ത്രീ­യു­ടെ­ മേൽ‍ പു­രു­ഷൻ ബലാ­ൽ‍­ക്കാ­രമാ­യി­ നടത്തു­ന്ന ഏതു­ കടന്നു­കയറ്റവും അവന്റെ­ അമി­തമാ­യ ലൈംഗി­ക വി­ശപ്പു­ മൂ­ലം ചെ­യ്തു­ പോ­കു­ന്ന വെ­റു­മൊ­രു­ അപരാ­ധം മാ­ത്രമാ­ണെ­ന്ന പൊ­തു­വി­ശ്വാ­സം തി­രു­ത്തണം. അതി­ന്റെ­ കാ­രണങ്ങളെ­ക്കു­റി­ച്ചും വ്യക്തി­കളു­ടെ­ സ്വഭാ­വ വൈ­ചി­ത്ര്യങ്ങളെ­ക്കു­റി­ച്ചും അറി­ഞ്ഞി­രി­ക്കണം. സ്ത്രീ­കൾ‍ ലൈംഗി­കാ­തി­ക്രമങ്ങൾ‍­ക്ക് തടയി­ടാൻ സ്വയം സന്നദ്ധമാ­വു­കയും, പ്രതി­രോ­ധി­ക്കാ­നു­ള്ള കരു­ത്താ­ർ­ജ്ജി­ക്കു­കയും വേ­ണം.

You might also like

Most Viewed