ബസ് യാത്രയിൽ മാത്രമെന്തിന് സ്ത്രീകൾക്ക് വേർതിരിവ് ?


കൂക്കാനം റഹ്്മാൻ

സ്സു­കളിൽ‍ ആണും പെ­ണ്ണും ഒന്നി­ച്ചി­രു­ന്ന് യാ­ത്ര ചെ­യ്യാൻ‍ ഭയക്കു­ന്നവരാണ് ഇവി­ടു­ത്തു­കാ­ർ‍. ബസ്സു­കളിൽ‍ പെ­ണ്ണു­ങ്ങൾ‍ക്കാ­യി­ സീ­റ്റ് റി­സർ‍വ്വ് ചെ­യ്ത് വെ­ച്ചി­ട്ടു­ണ്ട്. സ്ത്രീ­യും പു­രു­ഷനും ഒന്നി­ച്ചി­രു­ന്നു­ യാ­ത്ര ചെ­യ്താൽ‍ എന്തോ­ തെ­റ്റു­ണ്ട് എന്നു­ തോ­ന്നും ബസ്സു­കളി­ലെ­ സീ­റ്റ് വി­ഭജനം കണ്ടാ­ൽ‍. മു­ന്നി­ലൂ­ടെ­ സ്ത്രീ­കൾ‍ കയറണം. പി­ൻ‍വാ­തി­ലി­ലൂ­ടെ­ പു­രു­ഷന്മാർ‍ കയറണം. ഇതും എഴു­തി­വെയ്­ക്കപ്പെ­ടാ­ത്ത നി­യമമാ­ണ്. സ്ത്രീ­കൾ‍ മുൻ‍വശത്ത് മാ­ത്രമെ­ കൂ­ടി­നി­ൽ‍ക്കാ­വൂ­. പി­റകു­ഭാ­ഗത്തേ­യ്ക്ക് അവർ‍ക്ക് പ്രവേ­ശനമി­ല്ല.

ഇന്ത്യയി­ലെ­ ഇതര-സംസ്ഥാ­നങ്ങളേ­ക്കാൾ‍ ബസ്സു­കളി­ലെ­ ഈ വേ­ർ‍തി­രിവ് കർ‍ശ്ശനമാ­യി­ നടപ്പാ­ക്കു­ന്ന സ്ഥലം കേ­രളം മാ­ത്രമാ­ണെ­ന്ന് കാ­ണാം. മറ്റ് സംസ്ഥാ­നങ്ങളിൽ‍ ആണും പെ­ണ്ണും ഒന്നി­ച്ചി­രു­ന്നാണ് യാ­ത്ര ചെ­യ്യു­ന്നത്. കർ‍ണ്ണാ­ടകത്തി­ലും, തമിഴ്നാ­ട്ടി­ലും മറ്റും ബസ്സ് യാ­ത്ര ചെ­യ്തപ്പോൾ‍ അവി­ടങ്ങളി­ലൊ­ന്നും സീ­റ്റിന് ആൺ‍-പെൺ‍ വേ­ർ‍തി­രി­വു­കൾ‍ അനു­ഭവപ്പെ­ട്ടി­ട്ടി­ല്ല.

വി­മാ­നത്തി­ലും ട്രെ­യി­നി­ലും ഒന്നും ആളു­ടെ­ ലിംഗവ്യത്യാ­സം അടു­ത്തി­രി­ക്കു­ന്ന മറ്റേ­യാ­ളെ­ ബാ­ധി­ക്കാ­റി­ല്ല. ഓട്ടോ­റി­ക്ഷയി­ലും, ടാ­ക്‌സി­യി­ലും യാ­ത്ര ചെ­യ്യു­ന്പോൾ‍ ആൺ‍--പെൺ‍ വേ­ർ‍തി­രി­വി­ല്ല. അവർ‍ ഒന്നി­ച്ചി­രു­ന്നു­ യാ­ത്ര ചെ­യ്യു­ന്നു­. പ്രശ്‌നങ്ങളൊ­ന്നും ഉണ്ടാ­വാ­റു­മി­ല്ല. പെ­ണ്ണു­ങ്ങളു­ടെ­ എല്ലാ­ത്തരം ഇടപെ­ടലു­കളെ­യും പൊ­തു­സമൂ­ഹം കൗ­തു­കത്തോ­ടെ­യാണ് വീ­ക്ഷി­ക്കു­ന്നത്. പെ­ണ്ണി­ന്റെ­ സഞ്ചാ­രം, പെ­ണ്ണി­ന്റെ­ വി­ദ്യാ­ഭ്യാ­സം പെ­ണ്ണി­ന്റെ­ തൊ­ഴിൽ‍ ഇക്കാ­ര്യങ്ങളി­ലൊ­ക്കെ­ പൊ­തു­സമൂ­ഹത്തിന് വ്യത്യസ്ത കാ­ഴ്ചപ്പാ­ടു­കളാണ് ഇന്നും നി­ലനി­ൽ‍ക്കു­ന്നത്. ഇതി­ലൊ­ക്കെ­ വി­മർ‍ശനങ്ങൾ‍ പതി­വാ­ണ്. ആക്ഷേ­പങ്ങൾ‍ക്കും പഞ്ഞമു­ണ്ടാ­വാ­റി­ല്ല.

ബ്ലൗ­സി­ടാ­ത്ത പെ­ണ്ണ് ബ്ലൗ­സി­ട്ടപ്പോ­ൾ‍, പെ­ണ്ണി­ന്റെ­ അഹന്തയാ­യി­ക്കണ്ടു­ ചി­ല മാ­ന്യപു­രു­ഷ കേ­സരി­കൾ‍. അവർ‍ സാ­രി­ ഉടു­ത്തപ്പോ­ഴും, ചൂ­രി­ദാ­റ് ധരിച്ചപ്പോഴും, ജീ­ൻ‍സ് ധരിച്ചപ്പോഴും അത്ഭു­തത്തോ­ടെ­ ആളു­കൾ‍ നോ­ക്കി­ നി­ന്നു­. വി­മർ‍ശനം അതി­ശക്തമാ­യി­ നടന്നു­. ഇത്തരം മാ­റ്റങ്ങൾ‍ പി­ന്നീട് ശീ­ലമാ­യി­ മാ­റി­. അതോ­ടെ­ കൗ­തു­കങ്ങളും, വി­മർ‍ശനങ്ങളും വഴി­മാ­റി­.

കേ­രളത്തിൽ‍ ബസ്സു­കളി­ലെ­ സീ­റ്റിൽ‍ അടു­ത്തി­രി­ക്കാൻ‍ സ്ത്രീ­കൾ‍ ഭയപ്പെ­ടു­ന്നതിന് പല കാ­രണങ്ങളു­മു­ണ്ട്. ചി­ല പു­രു­ഷന്മാർ‍ സ്ത്രീ­കളു­ടെ­ അടു­ത്തി­രി­ക്കാൻ‍ ഇടകി­ട്ടി­യാൽ‍ ലൈംഗി­ക ഉദ്ദേ­ശത്തോ­ടെ­ തന്നെ­ അങ്ങ് ദേ­ഹത്ത് ചാ­രി­യി­രി­ക്കും. ഉറക്കം നടി­ച്ച് വി­ടർ‍ന്നി­രു­ന്ന് അടു­ത്തി­രി­ക്കു­ന്ന ആളു­ടെ­ ശരീ­രത്തെ­ തലയി­ണയാ­ക്കി­ മാ­റ്റു­ന്നവരു­ണ്ട്. ഇതു­ തന്നെ­ പറ്റി­യ സന്ദർ‍ഭം എന്ന മട്ടിൽ‍ പെ­ണ്ണി­ന്റെ­ മാ­റത്തും മറ്റും സ്പർ‍ശി­ക്കു­ന്നവരും ഇല്ലാ­തി­ല്ല. നോ­ട്ടം കൊ­ണ്ട് ലൈംഗി­കാ­ക്രമണം നടത്തു­ന്നവരു­ണ്ട്. മോ­ഷണം നടത്തു­ന്നവരേ­യും കണ്ടേ­ക്കാം. ഇത്തരം ഇടപെ­ടലു­കളെ­ ഭയന്നാണ് സ്ത്രീ­കൾ‍ ജനറൽ‍ സീ­റ്റു­കളിൽ‍ പു­രു­ഷന്മാ­രോ­ടൊ­പ്പം ഇരി­ക്കാ­ത്തത്.

കെ­.എസ്.ആർ‍.ടി­.സി­ ബസ്സി­ലെ­ ഒരു­ വനി­താ­ കണ്ടക്ടർ‍ സംസാ­ര മദ്ധ്യേ പറഞ്ഞതു­ കൂ­ടി­ ഓർ‍ക്കു­ന്നു­. ‘കണ്ടക്ടറു­ടെ­ സീ­റ്റിൽ‍ വന്നി­രി­ക്കു­ന്ന ചി­ല പു­രു­ഷന്മാ­രു­ടെ­ കോ­പ്രാ­യങ്ങൾ‍ കാ­ണു­ന്പോൾ‍ ദേ­ഷ്യം തോ­ന്നും അത്തരക്കാർ‍ കൃ­ത്രി­മമാ­യി­ ശരീ­രത്തിൽ‍ സ്പർ‍ശി­ക്കാൻ‍ ചി­ല കാ­ര്യങ്ങൾ‍ ഒപ്പി­ക്കും. അത്തരം ആണു­ങ്ങൾ‍ അടു­ത്തു­വന്നി­രി­ക്കു­ന്പോൾ‍ തന്നെ­ അവരു­ടെ­ മു­ഖഭാ­വവും ശരീ­രചലനങ്ങളും ലൈംഗി­കമാ­യി­ പീ­ഡി­പ്പി­ക്കാ­നു­ള്ള ശ്രമത്തി­ലാ­ണെ­ന്ന് തി­രി­ച്ചറി­യാൻ‍ പറ്റും. അവരെ­ മാ­റ്റി­യി­രു­ത്തു­കയോ­, ഞാൻ‍ മാ­റി­യി­രി­ക്കു­കയോ­ ആണ് ചെ­യ്യാ­റ്’.

സ്ത്രീ­കളെ­ കാ­ണു­ന്പോ­ഴും, അടു­ത്തി­രി­ക്കു­ന്പോ­ഴും ലൈംഗി­കാ­തി­ക്രമം കാ­ട്ടാൻ ഒരു­ന്പെ­ടു­ന്ന പു­രു­ഷനെ­ അങ്ങി­നെ­ ചെ­യ്യാൻ‍ ഇടയാ­ക്കു­ന്ന കാ­ര്യങ്ങളെ­ക്കു­റി­ച്ചും ചി­ന്തി­ക്കേ­ണ്ടതു­ണ്ട്. ഒരു­ വി­ഭാ­ഗം പു­രു­ഷന്മാ­രെ­ ഞരന്പ് രോ­ഗി­കളിൽ‍ പെ­ടു­ത്താം. അത് ചി­കി­ത്സ കൊ­ണ്ടേ­ മാ­റ്റി­യെ­ടു­ക്കാൻ‍ പറ്റൂ­. മറ്റൊ­രു­വി­ഭാ­ഗം പു­രു­ഷന്മാർ‍ അമി­തമാ­യ ലൈംഗി­ക അച്ചടക്കത്തി­നും, കപട സദാ­ചാ­ര ചി­ന്തമൂ­ലം ലൈംഗി­ക വി­കാ­രങ്ങൾ‍ കെ­ട്ടി­നി­ർ‍ത്തപ്പെ­ട്ടവരു­മാ­ണ്. അത്തരം പു­രു­ഷന്മാർ‍ കി­ട്ടി­യ അവസരം ഉപയോ­ഗപ്പെ­ടു­ത്തും.

സ്വതന്ത്രമാ­യ ലൈംഗി­കാ­സ്വാ­ദനത്തിന് പൂ­ർ‍ണ്ണമാ­യും വി­ലക്കേ­ർ‍പ്പെ­ടു­ത്തു­ന്ന സാ­മൂ­ഹ്യ സാ­ഹചര്യമാണ് അവരെ­ കി­ട്ടി­യ അവസരത്തിൽ‍ ലൈംഗി­കാ­സ്വാ­ദനത്തിന് പ്രേ­രി­പ്പി­ക്കു­ന്നത്. ഇന്നത്തെ­ വർ‍ത്തമാ­നകാ­ല സാ­ഹചര്യത്തിൽ‍ എവി­ടെ­ ചെ­ന്നാ­ലും സ്ത്രീ­- പു­രു­ഷ വേ­ർ‍തി­രിവ് കാ­ണു­ന്നു­. ചി­ല ഇടങ്ങളിൽ‍ സ്ത്രീ­കൾ‍ക്ക് ഭക്ഷണത്തിന് പ്രത്യേ­ക സ്ഥലസൗ­കര്യവും പൊ­തു­മീ­റ്റിംഗു­കളിൽ‍ സ്ത്രീ­കൾ‍ക്ക് പ്രത്യേ­ക ഇരി­പ്പി­ട സൗ­കര്യവും ടി­ക്കറ്റ് കൗ­ണ്ടറു­കളിൽ‍ സ്ത്രീ­കൾ‍ക്ക് പ്രത്യേ­ക ക്യൂ­വും പൊ­തു­തി­രഞ്ഞെ­ടു­പ്പു­ സമയത്തെ­ വോ­ട്ടിംഗ് ബൂ­ത്തു­കളിൽ‍ പോ­ലും പ്രത്യേ­ക ക്യൂ­വും കണ്ടു­വരു­ന്നു­. ഇതി­ന്റെ­യൊ­ക്കെ­ ആവശ്യമു­ണ്ടോ­ എന്ന് ചർ‍ച്ച ചെ­യ്യണം.

എല്ലാ­ സീ­റ്റു­കളും എല്ലാ­വർ‍ക്കും തു­ല്യമാ­ണെ­ന്ന ധാ­രണ സമൂ­ഹത്തിൽ‍ ഉണ്ടാ­ക്കി­യെ­ടു­ക്കണം. കാ­ന്പസു­കളി­ലും ക്ലാസു­മു­റി­കളി­ലും ഇടകലർ‍ന്നി­രി­ക്കണം. പൊ­തു­ ഇടങ്ങളെ­ല്ലാം പെ­ണ്ണു­ങ്ങളു­ടേ­തു­ കൂ­ടി­യാ­ണെ­ന്ന ചി­ന്ത പൊ­തു­ജനത്തി­നു­ണ്ടാ­കണം. പ്രൈ­വറ്റ്, കെ.­എസ്.ആർ‍.ടി­.സി­ ബസ്സു­കളിൽ‍ ഇത്തരത്തി­ലു­ള്ള വേ­ർ‍തി­രിവ് വേ­ണ്ട, എന്ന തീ­രു­മാ­നം പു­തി­യ സർ‍ക്കാർ‍ നി­ലവിൽ‍ വന്ന ഈ സാ­ഹചര്യത്തിൽ‍ ഉണ്ടാ­യാൽ‍ നന്ന്. ഇങ്ങി­നെ­ ഒരു­ തീ­രു­മാ­നം ഉണ്ടാ­യാൽ‍ സ്ത്രീ­കൾ‍ക്കു­ണ്ടാ­വു­ന്ന ആത്മവി­ശ്വാ­സം വർ‍ദ്ധി­ക്കു­ക തന്നെ­ ചെ­യ്യും.

ചി­ല ബസ്സ് സ്റ്റോ­പ്പു­കളിൽ‍ കാ­ണു­ന്ന കാ­ഴ്ചയു­ണ്ട്. പി­ന്നി­ലൂ­ടെ­ കയറാൻ‍ പു­രു­ഷന്മാ­ർ‍ക്ക് സൗ­കര്യമു­ണ്ടാ­യി­ട്ടു­ കൂ­ടി­ മുൻ‍ഭാ­ഗത്തെ­ വാ­തി­ലി­ലൂ­ടെ­ തി­ക്കി­ത്തി­രക്കി­ കയറാ­നാണ് അവർ‍ക്ക് താ­ൽ‍പര്യം. ലക്ഷ്യം ആദ്യം സൂ­ചി­പ്പി­ച്ചതു­തന്നെ­. അത്ര സമയമെ­ങ്കി­ലും സ്ത്രീ­കളു­ടെ­ ശരീ­ര സ്പർ‍ശ സു­ഖം അനു­ഭവി­ക്കാ­മല്ലോ­ എന്ന ചി­ന്ത. സംവരണ സീ­റ്റു­കൾ‍ ഇല്ലാ­താ­യി­ക്കഴി­ഞ്ഞാൽ‍ ഇത്തരം ഞരന്പ് രോ­ഗത്തി­നും അറു­തി­ വരു­ത്താ­നാ­വും. യാ­ത്രാ­സമയത്ത് ലൈംഗി­ക തൃ­ഷ്ണയ്ക്ക് അറു­തി­ വരു­ത്താൻ‍ മാ­ർ‍ഗ്ഗങ്ങളു­ണ്ട്. യാ­ത്ര ചെ­യ്യു­ന്ന സ്ത്രീ­ശരീ­രം യാ­ത്ര ചെ­യ്യു­ന്ന പു­രു­ഷശരീ­രത്തിന് തു­ല്യമാ­ണെ­ന്നും, യാ­ത്ര ചെ­യ്യു­ന്ന സ്ത്രീ­ ശരീ­രത്തി­നു­മേൽ‍ കടന്നു­ കയറാ­നു­ള്ള അവകാ­ശം ഒരാ­ൾ‍ക്കു­മി­ല്ലെ­ന്നും ഉള്ള ബോ­ധം സമൂ­ഹത്തി­നു­ണ്ടാ­കണം. സമൂ­ഹ നന്മയ്ക്ക് സഹാ­യകരമാ­കു­ന്നതും ആർ‍ക്കും ഉപദ്രവകരമല്ലാ­ത്തതു­മാ­യ ലൈംഗി­ക സംസ്‌കാ­രം വളർ‍ത്തി­യെ­ടു­ക്കാൻ‍ സമൂ­ഹം തയ്യാ­റാ­വണം.

ലൈംഗി­കതയ്ക്ക് കാ­ർ‍ക്കശ്യമി­ല്ലാ­ത്ത യൂ­റോ­പ്യൻ‍ രാ­ജ്യങ്ങളിൽ‍ ലൈംഗി­കാ­തി­ക്രമങ്ങൾ‍ കു­റവാ­ണെ­ന്നാണ് കണക്കു­കൾ‍ പറയു­ന്നത്. ലൈംഗി­ക കു­റ്റങ്ങളെ­ അതി­കർ‍ക്കശമാ­യ രീ­തി­യിൽ‍ നേ­രി­ടു­ന്ന ഇസ്ലാ­മി­ക രാ­ഷ്ട്രങ്ങളി­ലും ലൈംഗി­കാ­തി­ക്രമങ്ങൾ‍ ചു­രു­ക്കമാ­ണ്. കർ‍ശനമാ­യി­ ലൈംഗി­ക പീ­ഡനങ്ങളും അതി­ക്രമങ്ങളും തടയാൻ‍ സംവി­ധാ­നങ്ങളു­ള്ള കേ­രളത്തിൽ‍ ഇവ ദി­നേ­നയെ­ന്നോ­ണം പെ­രു­കി­ വരു­ന്നു­. പൊ­തു­സമൂ­ഹത്തിന് സ്വതന്ത്ര ലൈംഗി­കാ­സ്വാ­ദനത്തിന് അവസരം നൽ‍കി­യാൽ‍ ഇതി­നൊ­രു­ മാ­റ്റമു­ണ്ടാ­കു­മോ­ എന്ന് സമൂ­ഹം ചർ‍ച്ച ചെ­യ്യണം.

മാ­റ്റി­യി­രു­ത്തി­, വേ­ർപ്പെ­ടു­ത്തി­യാ­ലൊ­ന്നും സദാ­ചാ­ര ബോ­ധം ഉണ്ടാ­വി­ല്ല. അടു­ത്തടു­ത്ത് ബഹു­മാ­നത്തോ­ടെ­യും, സൗ­ഹൃ­ദത്തോ­ടെ­യും ഇരു­ന്നാ­ലെ­ മനസ്സ് തെ­റ്റാ­യവഴി­ക്ക് നീ­ങ്ങാ­തി­രി­ക്കൂ­. അടു­ത്തി­രി­ക്കു­ന്ന ആളോട് ബഹു­മാ­നത്തോ­ടെ­ ഇടപെ­ടു­ക എന്നത് ഓരോ ­വ്യക്തി­യു­ടേ­യും ഉത്തരവാ­ദി­ത്തമാ­യി­ മാ­റണം. ഇത്തരം സദാ­ചാ­ര ചി­ന്തകൾ‍ കു­ഞ്ഞു­ന്നാ­ളി­ലേ­ കു­ട്ടി­കളി­ലേ­ക്ക് പകർ‍ന്നു­ നൽ‍കാൻ‍ കു­ടുംബവും, വി­ദ്യാ­ലയങ്ങളും സജ്ജമാ­വണം.

പിൻ‍കു­റി­പ്പ്: കൗ­മാ­രക്കാ­ർ‍ക്കു­വേ­ണ്ടി­ നടത്തി­യ ലൈംഗി­ക വി­ദ്യാ­ഭ്യാ­സത്തിൽ‍ മംഗാ­ലാ­പു­രം ഭാ­ഗങ്ങളി­ലെ­ കോ­ളേജിൽ‍ പഠി­ക്കു­ന്ന കേ­രളത്തി­ലെ­ ചി­ല പെൺ‍കു­ട്ടി­കളും ആൺ‍കു­ട്ടി­കളും പങ്കെ­ടു­ത്തി­രു­ന്നു­. അവർ‍ പറഞ്ഞകാ­ര്യം ശ്രദ്ധി­ക്കൂ­... ‘ഇവി­ടു­ത്തെ­ കോ­ളേജ് കാ­ന്പസു­കളിൽ‍ ആൺ‍കു­ട്ടി­കളും പെൺ‍കു­ട്ടി­കളും പരസ്പരം കൈ­പി­ടി­ച്ച് ഒപ്പം നടക്കും. ഒപ്പം ഹോ­ട്ടലിൽ‍ ചെ­ന്ന് ഭക്ഷി­ക്കും, ട്രയി­നിൽ‍ തൊ­ട്ടടു­ത്തി­രു­ന്ന് കളി­യും ചി­രി­യും തമാ­ശയും പറഞ്ഞ് യാ­ത്രചെ­യ്യും. പക്ഷേ­, കേ­രളാ­തി­ർ‍ത്തി­ കടന്നാൽ‍ ഇതൊ­ന്നും ഞങ്ങൾ‍ ചെ­യ്യി­ല്ല. ഞങ്ങൾ‍ക്ക് ഭയമാണ് ഇങ്ങി­നെ­യൊ­ക്കെ­ ഇവി­ടെ­ ചെ­യ്യാൻ‍. ഇത്തരം ഫ്രീ­യാ­യി­ട്ടു­ള്ള ഇടപെ­ടലു­കൾ സംശയ ദൃ­ഷ്ടി­യോ­ടെ­യാണ് കേ­രളീ­യർ കാ­ണു­ന്നത്.

You might also like

Most Viewed