ജാതിരഹിത ഇന്ത്യ സാധ്യമാണ്...


ഇ.പി­ അനി­ൽ

epanil@gmail.com

ന്ത്യൻ‍ ഭൂ­വി­ഭാ­ഗം ലോ­ക സാ­ന്പത്തി­ക-സാംസ്‌കാ­രി­ക രംഗത്ത്‌ വൻ‍ ശക്തി­യാ­യി­രു­ന്നു­ എന്ന് പ്രാ­ചീ­നചരി­ത്രം പറയു­ന്നു­. ശാ­സ്ത്രത്തി­ലും സാ­ഹി­ത്യത്തി­ലും ഒക്കെ­ പ്രസ്തു­ത ഭൂ­വി­ഭാ­ഗത്തി­നു­ണ്ടാ­യ മു­ന്നേ­റ്റങ്ങൾ‍ക്ക് പി­ന്നി­ലെ­ ശക്തി­ ആരു­ടേതാ­യി­രു­ന്നു­?

ജനാ­ധി­പത്യത്തിൽ‍ ബു­ദ്ധ മതശാ­ലകൾ‍, അഹിംസയിൽ‍ ജൈ­ന മതം. ലോ­കത്തെ­ ഏറ്റവും വലി­യ വി­ദ്യാലയങ്ങളാ­യി­ തലയു­യർ‍ത്തി­ നി­ന്ന നളന്ദയും തക്ഷശി­ലയും ബു­ദ്ധമത വി­ശ്വാ­സി­കളു­ടെ­ വലി­യ കേ­ന്ദ്രങ്ങളാ­യി­രു­ന്നു. ഭരണരംഗത്ത്‌ അശോ­ക ചക്രവർ‍ത്തി­യും മൗ­ര്യ ഭരണവും അക്ബറും. ചി­കി­ത്സയി­ലും (നാ­ഗാ­ർ‍ജ്ജു­നൻ‍, അഷ്ടാംഗ ഹൃ­ദയം) വി­ദ്യാ­ഭ്യാ­സത്തി­ലും ബു­ദ്ധമതം പ്രകടി­പ്പി­ച്ച സ്വാ­ധീ­നം. ഇന്ത്യൻ‍ ഭൂ­വി­ഭാ­ഗത്തി­ലെ­ ക്ലാ­സി­ക്കൽ‍ രചനകൾ‍ രാ­മാ­യണം, മഹാ­ഭാ­രതം എഴു­തി­യവർ‍ ശൂ­ദ്ര ജാ­തി­ക്കാർ‍. ലോ­കത്തെ­ വലി­യ യോ­ദ്ധാവ് അലക്സാ­ണ്ടർ‍ ഇന്ത്യൻ‍ ഭൂ­ഖണ്ധത്തിൽ‍ പരാ­ജയം സമ്മതി­ച്ചു­ പിൻ‍വാ­ങ്ങാൻ ‍(ജ്ജലം യു­ദ്ധം BC 326) കാ­രണക്കാ­രാ­യ ജനത ബു­ദ്ധമതത്താൽ‍ പ്രചോ­തി­തരായി­രു­ന്നു­.

ഇന്ത്യൻ‍ ഭൂ­ഖണ്ധത്തിൽ‍ ഉണ്ടാ­യ 6 ദർ‍ശങ്ങളിൽ‍ നാ­ലും യു­ക്തി­വാ­ദാ­തി­ഷ്ടി­തമാ­ണ്. ഹൈ­ന്ദവ ധാ­രയാ­യി­ കരു­തി­വരു­ന്ന ഉപനി­ഷത്തു­കളും വേ­ദങ്ങളും രാ­മാ­യണാ­ദി­ ക്ലാ­സ്സി­ക്കു­കളും വലി­യ സാംസ്‌കാ­രി­ക ലോ­കമാണ് ഇവി­ടെ­ തീ­ർ‍ത്തത്. പക്ഷേ­ എന്തു­കൊ­ണ്ടാണ് ഇങ്ങനെ­യു­ള്ള രാ­ജ്യം വി­ദേ­ശശക്തി­ക്ക് മു­ന്‍പിൽ‍ കീ­ഴടങ്ങി­യത്? എന്താ­യി­രു­ന്നു­ അതി­നു­ള്ള അടി­സ്ഥാ­ന കാ­രണം? അതി­നു­ള്ള ഉത്തരം ഒന്ന് മാ­ത്രമാ­ണ്. ക്രി­സ്തു­ വർ‍ഷം 800 മു­തൽ‍ ശക്തമാ­യി­ ഇന്ത്യയിൽ‍ പി­ടി­മു­റു­ക്കി­യ ചാ­തു­ർ‍വർ‍ണ്യം വ്യവസ്ഥി­തി­ അല്ലാ­തെ­ മറ്റൊ­ന്നു­മല്ല പരാ­ജയത്തി­നു­ കാ­രണം. അതു­കൊ­ണ്ടാണ് ഡിആർ അംബേ­ദ്‌കർ‍ ലോ­കത്തെ­ ഏറ്റവും വലി­യ അപരി­ഷ്കൃ­ത, അടി­മ വ്യവസ്ഥി­തി­യാണ് എന്നും എന്നാൽ‍ ഈ അടി­മവ്യവസ്ഥി­തി­ ഇന്ത്യൻ‍ സമൂ­ഹത്തി­ലെ­ ചാ­തു­ർ‍വർ‍ണ്യ സംവി­ധാ­നവു­മാ­യി­ തട്ടി­ച്ചു­ നോ­ക്കി­യാൽ‍ എത്രയോ­ മനു­ഷ്യത്തപരമാ­ണെ­ന്ന് ­ഉറക്കെ­ പറഞ്ഞത്.

ഇന്ത്യയു­ടെ­ ദേ­ശി­യഗ്രന്ഥമാ­യി­ ഭഗവത്ഗീ­തയെ­ അംഗീ­കരി­ക്കണമെ­ന്ന് പറയു­ന്നവരു­ടെ­ പി­ന്നി­ലെ­ മു­ഖ്യ പ്രേ­രകശക്തി­ പ്രസ്തു­ത ഗ്രന്ഥം ജാ­തി­വി­ഭജനത്തോ­ടെ­ കാ­ട്ടു­ന്ന സംശയരഹി­തമാ­യ ന്യാ­യീ­കരണമല്ലാ­തെ­ മറ്റൊ­ന്നു­മല്ല. പ്രസ്തു­ത ഗ്രന്ഥം വർ‍ണ്ണ സങ്കരത്തെ­ എത്രകർ‍ക്കശത്തോ­ടെ­ ഭയപ്പെ­ടു­ന്നു­ എന്ന് മനസ്സി­ലാ­ക്കു­ക. രാ­മരാ­ജ്യം സ്വപ്നം കാ­ണു­ന്നവർ‍ ശംബു­കന്‍റെ­ തലകൊ­യ്യു­വാൻ‍ ശ്രീ­രാ­മൻ‍ എടു­ത്ത തീ­രു­മാ­നത്തിന് പി­ന്നി­ലെ­ ശൂ­ദ്രവി­രു­ദ്ധ നി­ലപാ­ടു­കളെ­ കാ­ണാൻ‍ മടി­ക്കു­ന്നു­. (ഗാ­ന്ധി­ജി­ രാ­മന്‍റെ­ ശൂ­ദ്ര നി­ലപാ­ടിൽ‍ മൗ­നം പാ­ലി­ച്ചു­)

എന്നെ­ മനു­ഷ്യനാ­ക്കി­യതിൽ‍ ബ്രി­ട്ടീ­ഷുകാർ‍ വി­ജയി­ച്ച ഭീ­മ ഖോ­രി­യൂൺ‍ (1818) യു­ദ്ധം വലി­യ പങ്കു­വഹി­ച്ചു­ എന്ന ബാ­ബാ­സാ­ഹിബ് നടത്തി­യ പരാ­മർ‍ശം ഇന്നു­കേ­ൾ‍ക്കു­ന്പോൾ‍ നമു­ക്ക് ഉൾ‍ക്കൊ­ള്ളു­വാൻ‍ പ്രയാ­സമാ­യി­രി­ക്കും. മറാ­ത്തയി­ലെ­ (പൂ­നെ­) പെ­ഷവാർ‍ രാ­ജാ­ക്കന്മാ­രെ­ പു­റത്താ­ക്കു­വാൻ‍ ബ്രി­ട്ടീ­ഷ്‌കാർ‍ നടത്തി­യ യു­ദ്ധത്തിൽ‍ നാ­ട്ടു­കാ­രാ­യ മഹർ‍ സമു­ദാ­യക്കാർ‍ സാ­യി­പ്പന്മാ­ർ‍ക്കൊ­പ്പം അണി­നി­രന്നു­. 500 പേർ‍ അംഗമാ­യി­രു­ന്ന മഹർ‍ പടയാ­ളി­കൾ‍ 30000 വരു­ന്ന പെ­ഷവാർ‍ ബ്രാ­ഹ്മിൻ‍ പടയെ­ ഒറ്റ ദി­വസം കൊ­ണ്ട് കീ­ഴ്പ്പെ­ടു­ത്തി­. പെ­ഷവാർ‍ ഭരണത്തെ­ അധി­കാ­രത്തിൽ‍ നി­ന്നും പു­റത്താ­ക്കി­ വൈ­ദേ­ശി­കതയ്ക്ക് അവസരം ഒരു­ക്കി­യതി­നു­ പി­ന്നി­ലെ­ ദളിത് വി­കാ­രം മനു­സ്മൃ­തി­ ഭരണത്തെ­ തകർ‍ത്തെ­റി­യു­വാൻ‍ കി­ട്ടി­യ അവസരത്തെ­ ഉപയോ­ഗപ്പെ­ടു­ത്തു­ക മാ­ത്രമാ­യി­രു­ന്നു­. പെ­ഷവാർ‍ ഭരണത്തി­ന്‍റെ­ അന്ത്യമാണ് ഭീ­മിൻ പള്ളി­ക്കൂ­ടത്തിൽ‍ പ്രവേ­ശനം നേ­ടി­കൊ­ടു­ത്തത്. പെ­ഷവാർ‍ ഭരണം തു­ടർ‍ന്നി­രു­ന്നു­വെ­ങ്കിൽ‍ അടി­മകൾ‍ എന്ന് മാ­ത്രം പരി­ഗണി­ക്കപ്പെട്ടി­രു­ന്ന മഹർ‍ സമു­ദാ­യക്കാ­രനാ­യ അംബേ­ദ്‌കർ‍ക്ക് വി­ദ്യാ­ഭ്യാ­സം അനു­വദി­ക്കപ്പെ­ടു­മാ­യി­രു­ന്നി­ല്ല. ഇതി­നു­ സമാ­നമാ­യ അനു­ഭവമാണ്‌ നാ­രാ­യണ ഗു­രു­വും പ്രകടി­പ്പി­ച്ചി­രു­ന്നത്. തനി­ക്കു­ സന്യാ­സ ദീ­ക്ഷ നൽ‍കി­യത് സാ­യി­പ്പന്മാ­രാണ് അതു­കൊ­ണ്ട് അവാ­രാ­ണെ­ന്‍റെ­ ഗു­രു­വെ­ന്ന് ഗു­രു­ പറയു­ന്പോൾ‍ അത്ഭു­തപ്പെ­ടേ­ണ്ടതി­ല്ല. അലോ­പ്പതി­ യോ­ഗ്യത നേ­ടി­യ ഡോക്ടർ പൽ‍പ്പു­വി­നോ­ടാ­യി­ തനി­ക്ക് ഞാൻ‍ ജോ­ലി­ നൽ‍കി­യാൽ‍ തെ­ങ്ങു­ കയറു­വാൻ‍ ആരെ­ കി­ട്ടും എന്ന് ചോ­ദി­ച്ച തി­രു­വി­താംകൂർ‍ രാ­ജ ഭരണവും ചരി­ത്രത്തി­ന്‍റെ­ ഭാ­ഗമാ­ണ്.

സ്വതന്ത്ര ഇന്ത്യ വലി­യ സാ­മൂ­ഹി­ക മു­ന്നേ­റ്റങ്ങൾ‍ നടത്തു­ന്പോ­ഴും ഇന്ത്യൻ‍ സമൂ­ഹം പി­ന്തു­ടരു­ന്ന ജാ­തി­ സങ്കൽ‍പ്പങ്ങൾ‍ ആരെ­യും വേ­ദനി­പ്പി­ക്കും. ഇതി­നു­ള്ള കാ­രണങ്ങൾ‍ക്ക് ഗാ­ന്ധി­ജി­ മു­തൽ‍ ഇഎംഎസ് വരെ­യു­ള്ളവർ‍ ഏറി­യും കു­റഞ്ഞും ഉത്തരവാ­ദി­കൾ‍ ആണ്. നവോ­ത്ഥനത്തി­ന്‍റെ­ ഇന്ത്യൻ തലസ്ഥാ­നം എന്ന് വി­ശേ­ഷി­പ്പി­ക്കു­ന്ന കേ­രളത്തി­ന്‍റെ­ തലസ്ഥാ­ന നഗരി­യിൽ‍ ഇന്നും ഒച്ചാ­ട്ടൽ‍ എന്ന ചടങ്ങ് നടക്കു­ന്നു­. ബ്രാ­ഹ്മണൻ‍ പദ്മനാ­ഭ ക്ഷേ­ത്രത്തിൽ‍ ചടങ്ങി­നാ­യി­ പോ­കു­ന്പോൾ‍ അഭി­മു­ഖമാ­യി­ വരു­ന്ന ശൂ­ദ്രരും സ്ത്രീ­കളും ദൂ­രെ­ മാ­റി ­നി­ൽ‍ക്കണം എന്ന­ വാ­ദം ഭരണഘടനാവി­രു­ദ്ധമാ­ണ്. ഇത്തരം വി­വേ­ചനങ്ങൾ‍ ഇന്ത്യയിൽ‍ ഇന്നും എത്രയോ­ സജീ­വമാണ്. തമി­ഴ്നാ­ട്ടിൽ‍ 60 ഓളം വി­വേ­ചനങ്ങൾ‍ നി­ലനി­ൽ‍ക്കു­ന്നു­.

നമ്മു­ടെ­ രാ­ജ്യത്തെ­ ഭരണഘടന നി­ലവിൽ‍ വരു­ന്നതി­നും മു­ന്‍പ് 1930, 31, 32 വർ‍ഷങ്ങളിൽ‍ നടന്ന വട്ടമേശ സമ്മേ­ളനങ്ങളി­ൽ‍ (സൈ­മൺ‍ കമ്മി­ഷൻ‍ ചർ‍ച്ച) ഇന്ത്യൻ‍ ഭരണഘടനയു­മാ­യി­ ബന്ധപ്പെ­ട്ട് ഡോ.അംബേ­ദ്‌കർ‍, ആർ. ശ്രീ­നി­വാ­സൻ‍, റാ­വ്വ് ബഹദൂർ‍ തു­ടങ്ങി­യവർ‍ ദളി­ത‌രു­മാ­യി­ ബന്ധപെ­ട്ട നി­രവധി­ നി­ർ‍ദ്ദേ­ശങ്ങൾ‍ അവതരി­പ്പി­ച്ചു­. തു­ല്യ പൗരത്വം, രാ­ഷ്ട്രീ­യ പങ്കാ­ളി­ത്തം, സംവരണം, മർ‍ദ്ദി­ത വി­ഭാ­ഗങ്ങളിൽ‍ നി­ന്നും മന്ത്രി­സഭയിൽ‍ പ്രാ­തി­നി­ത്യം തു­ടങ്ങി­യ അവകാ­ശങ്ങൾ‍ വലി­യ തരത്തിൽ‍ സമൂ­ഹവും രാ­ഷ്ട്രീ­യ സംഘടനകളും ചർ‍ച്ച ചെ­യ്തു­. അതിൽ‍ പലതും പു­തി­യ ഭരണഘടനയിൽ‍ ഉൾ‍പ്പെ­ടു­ത്തി­. ഭരണഘടനയു­ടെ­ അനു­ശ്ചേ­ദം (section)14 മു­തൽ‍ 18 വരെ­ സമത്വത്തി­നു­ള്ള അവകാ­ശം ഉറപ്പു­ തരു­ന്നു­.ഇവയിൽ‍ ഒട്ടനവധി­ നി­യമങ്ങൾ‍ ജാ­തി­ വി­വേ­ചനത്തി­നെ­ കർ‍ക്കശമാ­യി­ നി­രു­ത്സാ­ഹപ്പെ­ടു­ത്തു­ന്നു­ണ്ട്. 19 അനു­ശ്ചേ­ദം ജനസമി­തി­യി­ലെ­ അവകാ­ശങ്ങൾ‍ ഉറപ്പി­ക്കു­ന്നു­. ഇത്തരം നി­യമങ്ങൾ‍ നി­ലവിൽ‍ ഉണ്ടാ­യി­ട്ടും ദളിത് ജീ­വി­തം സു­രക്ഷി­തമല്ലത്തതി­നാൽ‍ 1989ൽ‍ പട്ടി­ക ജാ­തി­-പട്ടി­ക വർ‍ഗ്ഗ അതി­ക്രമങ്ങൾ‍ തടയു­വാൻ‍ പു­തി­യ ഒരു­ നി­യമവും കൊ­ണ്ടു­വന്നു­. എന്നാൽ‍ ദളി­തരെ­ രണ്ടാം തരം പൗരന്മാ­രാ­യി­ കാ­ണു­ന്ന നമ്മു­ടെ­ സാ­മൂ­ഹി­ക ശീ­ലങ്ങൾ‍ തു­ടരു­ന്നു­. അതി­നു ­കൂ­ടു­തൽ‍ അവസരങ്ങൾ‍ ഒരു­ക്കു­കയാണ് ബിജെപി, -മറ്റു­ സമാ­ന സ്വഭാ­വമു­ള്ള സംഘടനകൾ‍ക്ക് മു­ന്തൂ­ക്കമു­ള്ള സർ‍ക്കാർ‍ നി­ലവിൽ‍ തു­ടരു­ന്പോൾ‍ സംഭവി­ച്ചു­വരു­ന്നത്‌. 

ഇന്ത്യൻ‍ ജനസംഖ്യയിൽ‍ ദളി­തു­കളും ആദി­വാ­സി­കളും കൂ­ടി­യു­ള്ള ജനസംഖ്യാ­ അനു­പാ­തം 25% ആണ് (ദളി­ത് 16.6ഉം ആദി­മാ­വാ­സി­കൾ‍ 8.6കളും). എന്നാൽ‍ സംവരണം ഇല്ലാ­ത്ത ഇടങ്ങളിൽ‍ അവരു­ടെ­ സാ­ന്നിദ്ധ്യം നമമാ­ത്രമാ­യി­ തു­ടരു­ന്നു­. ഇന്ത്യയിൽ‍ ഭൂ­രഹി­തരിൽ‍ 80 ശതമാനത്തിനടു­ത്ത് ആളു­കളും ദളി­ത്‌-ആദി­വാ­സി­കളിൽ‍ നി­ന്നു­ള്ളവരാണ്. വി­കസനത്തി­നാ­യി­ കു­ടി­യി­റ‍ക്കപ്പ­ട്ടവരാ­യ 3 കോ­ടി­യിൽ‍ നല്ലൊ­രു­ പങ്കും ആദി­വാ­സി--ദളിത്‌ വി­ഭാ­ഗത്തി­ൽ ‍പെ­ട്ടവർ‍. എന്നാൽ‍ ഇന്ത്യൻ റെയിൽവേയി­ലെ­ തോ­ട്ടി­പണി­ക്കാ­രിൽ‍ നല്ലൊ­രു­ പങ്കും ദളി­തരാ­ണ്. ശു­ചീ­കരണ തൊ­ഴിൽ‍ രംഗത്തെ­ വലി­യ പങ്കും വാ­ൽമീ­കി­ സമു­ദാ­യക്കാ­ർ‍. തൊ­ഴിൽ‍ രംഗത്തെ­ ഇത്തരം അനാ­രോ­ഗ്യ സ്വഭാ­വങ്ങൾ‍ നമ്മു­ടെ­ നാ­ട്ടിൽ‍ നി­ലനി­ൽ‍ക്കു­ന്ന ചാ­തു­ർ‍വർ‍ണ്യ സംവി­ധാ­നത്തി­ന്‍റെ­ സാ­ന്നിദ്­ധ്യം അറി­യി­ക്കു­ന്നു­.

തമിഴ്നാ­ട്ടിൽ‍ കമ്യൂ­ണി­സ്റ്റ് പാ­ർ‍ട്ടി­യിൽ‍ അംഗമാ­യി­കൊ­ണ്ട് ഭൂ­മി­ക്കും ജാ­തി­ പരി­ഹാ­സത്തി­നും എതി­രാ­യി­ സമരം ചെ­യ്ത നഗപട്ടണം ജി­ല്ലയി­ലെ­ കീഴ്മേൽ‍ മണി­ഗ്രമത്തി­ലെ­ 50 തി­നടു­ത്ത് വരു­ന്ന ദളി­തരെ­ സവർ‍ണ്ണ ജാ­തി­ നേ­താ­ക്കൾ‍ കൂ­ട്ടകൊ­ല ചെ­യ്തു­. തമി­ഴ്നാ­ട്ടി­ലെ­ ലക്ഷ്മി­പു­രത്ത് ചാ­തു­ർവർ‍ണ്യ സംവി­ധാ­നത്തി­നു­ പു­റത്തു­കടക്കു­വാ­നും ഇസ്ലാം മതം സ്വീ­കരി­ക്കു­വാ­നും തീ­രു­മാ­നി­ച്ച ഗ്രാ­മീ­ണരെ­ ആർ.എസ്.എസ് മറ്റു­ ഹി­ന്ദു­മത മൗ­ലി­കവാ­ദി­കളും മതം മാ­റു­വാ­നു­ള്ള അവകാ­ശത്തെ­ കാ­യി­കമാ­യി­ ചെ­റു­ത്തു­.

ഹി­ന്ദു ­ധർ‍മ്മത്തി­ന്‍റെ­ അടി­ത്തറ ബ്രാ­ഹ്മണ സേ­വയാ­യി­ അംഗീ­കരി­ക്കു­ന്ന മതം ഇന്ത്യൻ‍ ജനസംഖ്യയി­ലെ­ ബഹു­ഭൂ­രി­പക്ഷം ആളു­കളും ബ്രാ­ഹ്മണന്‍റെ­ ദാ­സനാ­യി­ ജീ­വി­ക്കു­വാൻ‍ ചു­മതലപ്പെ­ട്ടി­രി­ക്കു­ന്നു­ എന്നാണ് പഠി­പ്പി­ക്കു­ന്നത്. ഈ നി­ലപാട് സ്വാ­തന്ത്ര്യ കാ­ലത്ത് തന്നെ­ ഹൈ­ന്ദവ ധർ‍മ്മ ഭരണം പു­നസ്ഥാ­പി­ക്കു­ക ലക്ഷ്യം വെ­ച്ച് പ്രവർ‍ത്തി­ച്ചു­ തു­ടങ്ങി­യ ഹി­ന്ദു­ മഹാ­സഭയും പി­ന്നീട് ആർ.എസ്.എസും മറച്ചു­വെ­ച്ചി­ല്ല. ഇന്ത്യൻ‍ സ്വാ­തന്ത്ര്യ ദി­നം ജനു­വരി­ 26 ആയി­ ആഘോ­ഷി­ക്കു­വാൻ‍ ലാ­ഹോർ‍ കോൺ‍ഗ്രസ് സമ്മേ­ളനം തീ­രു­മാ­നി­ച്ചശേ­ഷം 1929ൽ‍ ആർ.എസ്.എസ്ആദ്യവും അവസാ­നവു­മാ­യി­ പങ്കെ­ടു­ത്ത സ്വാ­തന്ത്ര്യ ദി­ന ആഘോ­ഷത്തിൽ‍ ഉയർ‍ത്തി­യ ദേ­ശീ­യ പതാ­ക കാ­വി­ക്കൊ­ടി­ ആയി­രു­ന്നു­. ഭരണഘടന ചർ‍ച്ചകൾ‍ നടന്ന 40കളു­ടെ­ അവസാ­നം ഹി­ന്ദു­മഹാ­സഭയും ബന്ധപ്പെ­ട്ടവരും മനു­സ്മൃ­തി­യെ­ പരി­ഗണി­ക്കാ­ത്ത ഭരണഘടന ഹൈ­ന്ദവവി­രു­ദ്ധമാ­ണെ­ന്ന് പറയു­വാൻ‍ മടി­ച്ചി­ല്ല. ഹി­ന്ദു­ സമു­ദാ­യ ബിൽ‍ ഹൈ­ന്ദവതയെ­ ഒന്നി­പ്പി­ക്കു­വാ­നും ഇന്ത്യൻ‍ ഭരണഘടന വി­ഭാ­വനം ചെ­യ്യു­ന്ന ഏക സി­വിൽ‍ക്കോ­ടി­നും എതി­രാ­യി­രു­ന്നു­. ബി­ല്ലി­ലൂ­ടെ­ സി­ക്കു­കാ­രും ബു­ദ്ധമതവി­ശ്വാ­സി­യും ജൈ­നനും ഒരു­ നി­യമത്തി­നു­ പി­ന്നിൽ‍ വന്നത് ഹൈ­ന്ദവമത മേ­ൽ‍കോ­യ്മയെ­ അംഗീ­കരി­പ്പി­ക്കലി­ന്‍റെ­ ഭാ­ഗമാ­യി­രു­ന്നു­. എന്നി­ട്ടും ആ ബിൽ‍ കൊ­ണ്ടു­വന്ന അംബേ­ദ്കർ‍ മന്ത്രി­സഭയിൽ‍ നി­ന്നും പു­റത്തു­ പോ­കു­വാ­നും രാ­ഷ്ട്രീ­യമാ­യി­ ഒറ്റപ്പെ­ടു­വാ­നും കാ­രണമാ­യി­. യു­ക്തി­വാ­ദി­യാ­യി­രു­ന്ന പ്രധാ­നമന്ത്രി­യു­ടെ­ തണലിൽ‍ പോ­ലും അംബേ­ദകർ‍ ഒറ്റപ്പെട്ടു­. ഇന്ത്യൻ‍ പ്രസി­ഡണ്ട്‌ ആയി­രു­ന്ന ഡോ. രാ­ധാ­കൃ­ഷ്ണൻ‍ ബി­ല്ലിൽ‍ അതൃ­പ്തി­ രേ­ഖപ്പെ­ടു­ത്തി­. ഹി­ന്ദു­സമു­ദാ­യത്തിന് ഭാ­വി­യിൽ‍ മതപരമാ­യി­ സംഘടി­ക്കു­വാൻ‍ കൂ­ടു­തൽ‍ അവസരം ഒരു­ക്കു­ന്ന ഒരു­ പൊ­തു­ നി­യമം സർ‍ക്കാർ‍ ഉണ്ടാ­ക്കി­യതി­നെ­ ബ്രാ­ഹ്മണ മത നേ­തൃ­ത്വം ഒറ്റകെ­ട്ടാ­യി­ എതി­ർ‍ക്കു­വാൻ‍ കാ­രണമാ­യത് നി­യമത്തിൽ‍ അനു­ശാ­സി­ക്കു­ന്ന സ്ത്രീ­കൾ‍ക്ക് സ്വത്തിൽ‍ നൽ‍കു­വാൻ‍ നി­ർ‍ദ്ദേ­ശി­ച്ച സ്വത്തി­ലെ­ തു­ല്യ അവകാ­ശമാ­യി­രു­ന്നു­.

സ്വാ­തന്ത്ര്യം നേ­ടി­യ ഇന്ത്യയിൽ‍ ദളിത്‌ വി­രു­ദ്ധ നി­ലപാ­ടു­കൾ‍ കൂ­ടു­തൽ‍ ശക്തി­ നേ­ടി­. ഇടതു­പക്ഷ രാ­ഷ്ട്രീ­യം മുൻ‍കൈ­ നേ­ടി­യ ഇടങ്ങളിൽ‍ മാ­ത്രമാണ് ജാ­തി­സ്പർ‍ദ്ധ പ്രകടമാ­യി­ കു­റഞ്ഞത്‌. ദ്രാ­വി­ഡ രാ­ഷ്ട്രീ­യത്തിൽ‍ മു­ന്നേ­റി­യ തമി­ഴ്നാ­ട്ടിൽ‍ പോ­ലും ദളി­തു­കൾ‍ വലി­യ തോ­തിൽ‍ പൊ­തു ­ഇടങ്ങളിൽ‍ നി­ന്നും പു­റത്താ­ക്കപ്പെ­ട്ടി­രി­ക്കു­ന്നു­. ഗാ­ന്ധി­ജി­യു­ടെ­ കോൺ‍ഗ്രസ് എല്ലാ­ കാ­ലത്തും ദളി­തുകളെ­ തു­ല്യപദവി­ നൽ‍കി­ അംഗീ­കരി­ക്കു­വാൻ‍ തയ്യാ­റാ­യി­ല്ല. ഹൈ­ന്ദവ രാ­ഷ്ടീ­യത്തിൽ‍ നി­ന്നും അത്തരം ഒരു­ നി­ലപാട് പ്രതീ­ക്ഷി­ക്കു­വാൻ‍ ആർ‍ക്കും കഴി­യു­കയു­മി­ല്ല. സോ­ഷ്യലി­സ്റ്റുകൾ‍ ചി­ല അവസരങ്ങളിൽ‍ എങ്കി­ലും അതി­നു­ മു­തി­ർ‍ന്നു­. അപ്പോ­ഴും നമ്മു­ടെ­ രാ­ജ്യത്തെ­ അംഗൻ‍വാ­ടി­കൾ‍ മു­തൽ‍ ശവപറന്പു­കൾ‍ വരെ­ ദളിത്‌ വി­രു­ദ്ധതയിൽ‍ അടി­യു­റച്ചു­ നി­ൽ‍ക്കു­ന്നു­. അതു­വഴി­ ദളി­തു­കളും ആദി­വാ­സി­കളും വലി­യ തോ­തിൽ‍ കാ­യി­കമാ­യും സാംസ്കാ­രി­കമാ­യും നി­രന്തരം ആക്രമണങ്ങൾ‍ക്ക് വി­ധേ­യമാണ്.

ഇന്ത്യൻ‍ പൊ­തു­ സമൂ­ഹത്തിൽ‍ ബ്രാ­ഹ്മണ ജാ­തി­യിൽ‍ പെ­ട്ടവർ‍ 5% (5.6 കോ­ടി­) മാ­ത്രമാ­ണെ­ങ്കി­ലും പ്രധാ­ന രാ­ഷ്ട്രീ­യ പാ­ർ‍ട്ടി­കളു­ടെ­ മു­ഖ്യസ്ഥാ­നം മു­തൽ‍ എല്ലാ­ മേ­ഖലയി­ലും അവരു­ടെ­ സാ­ന്നിദ്­ധ്യം ശക്തമാ­ണ്. (അതി­ല്ല എങ്കിൽ‍ ബ്രാ­ഹ്മണ്യത്തെ­ ആദരി­ക്കു­ന്നവർ‍ നി­ർ‍ണ്ണാ­യക സ്ഥാ­നങ്ങളിൽ‍ ഉണ്ട്). സർ‍ക്കാർ‍ ഉദ്യോ­ഗങ്ങളിൽ‍ ഇക്കൂ­ട്ടരു­ടെ­ സാന്നിദ്ധ്യം സ്വാ­ഭാ­വി­ക അനു­പാ­തത്തി­ന്‍റെ­ 10 ഇരട്ടി­ക്കു­ മു­കളി­ലാ­ണ്. ഇന്ത്യൻ‍ ചീഫ് സെ­ക്രട്ടറി­മാ­രി­ൽ‍ 26ൽ‍, 19ഉം ബ്രാ­ഹ്മണർ‍, 27 ലെ­ഫ്റ്റ്. ഗവർ‍ണർ‍. -ഗവർ‍ണർ‍മാ­രിൽ‍ 13 പേ­രും ബ്രാ­ഹ്മണർ‍ സു­പ്രീംകോ­ടതി­ ജഡ്ജി­മാ­രിൽ‍ 47%ഉം ഇതേ­ സമു­ദാ­യക്കാ­ർ‍. പാ­ർ‍ലമെ­ന്‍റിൽ‍ 20% കസേ­രകളും അവർ‍ക്കാ­യി­രു­ന്നു­. അതിൽ‍ ഇന്ന് ­ചെ­റി­യ മാ­റ്റമു­ണ്ടെ­ങ്കി­ലും (10%) ക്യാ­ബി­നറ്റുകളിൽ‍ മു­ന്നോ­ക്കക്കാർ‍ 50%. എന്നാൽ‍ അവി­ടെ­ 16.6% വരു­ന്ന ദളിത്‌ പ്രാ­തി­നി­ത്യം 3 മാ­ത്രം. നമ്മു­ടെ­ മാ­ധ്യമ ലോ­കമാണ് ഇന്ത്യൻ‍ ജനാ­ധി­പത്യത്തെ­ കൂ­ടു­തൽ‍ കരു­ത്തു­ള്ളതാ­ക്കു­ന്നത്. മാ­ധ്യമങ്ങളി­ലെ­ പ്രധാ­നപ്പെ­ട്ട 315 സ്ഥാ­നങ്ങളിൽ‍ ഒരാൾ‍ പോ­ലും ദളി­ത്‌-ആദി­വാ­സി­ വി­ഭാ­ഗങ്ങളിൽ‍ നി­ന്നും ഇല്ല. പത്രങ്ങളിൽ‍ ഏറ്റവും പ്രസി­ദ്ധമാ­യ 4ൽ‍ ഉടമസ്ഥരു­ടെ­ കൂ­ട്ടത്തി­ലെ­ 3 ആളു­കൾ‍ ബനി­യ സമു­ദാ­യക്കാ­രും ഒരാൾ‍ ബ്രാ­ഹ്മണ സമു­ദാ­യക്കാ­രു­മാ­ണ്. വാ­ർ‍ത്താ­ ചാ­നലു­കളു­ടെ­ അവസ്ഥയും ഇതേ­ പടി­യിൽ‍ തന്നെ­.

വി­ദ്യാ­ഭ്യാ­സ മേ­ഖലയിൽ‍ ഇന്ത്യയിൽ‍ തു­ടർ‍ന്നു­വരു­ന്ന വി­വി­ധ തരം സ്കൂൾ‍ സംവി­ധാ­നങ്ങൾ‍ പു­തു­ തലമു­റയെ­യും ജാ­തി­ വി­വേ­ചനം പഠി­പ്പി­ക്കു­ന്നു­. മേ­ട്രു­ക്കു­ലേ­ഷൻ‍ എത്തു­ന്പോ­ഴേ­ക്കും 72%ദളിത്‌ കു­ട്ടി­കളും വി­ദ്യാ­ഭ്യാ­സം ഉപേ­ക്ഷി­ക്കു­ന്നു­. ഡി­ഗ്രീ­ തലത്തിൽ‍ ദളി­തരു­ടെ­ പങ്കാ­ളിത്തം 2.5% മാത്രം. ഇന്ത്യൻ‍ സർ‍വ്വകലാ­ശാ­ലയി­ലെ­ പ്രസി­ദ്ധമാ­യ ജവഹർ‍ലാൽ‍ നെ­ഹ്‌റു­ സർ‍വ്വകലാ­ശാ­ലയിൽ‍ ദളിത്‌ അദ്ധ്യാ­പക പങ്കാ­ളി­ത്തം 3.3%. ആദി­വാ­സി­ ഉദ്യോ­ഗസ്ഥർ‍ 1.5%. ഇരു­വി­ഭാ­ഗവും കൂ­ടി­ 22.5% പ്രാ­തി­നി­ത്യം ഉണ്ടാ­കണമെ­ന്നി­രി­ക്കെ­യാണ് ഈ കൂ­ട്ടരു­ടെ­ സാന്നിദ്ധ്യം ഇത്ര കു­റവാ­യി­രി­ക്കുന്നത്.

ഇന്ത്യൻ‍ ജനങ്ങളിൽ‍ ഭൂ­രഹി­തരിൽ‍ 80 ശതമാനവും ദളി­തു­കളാ­ണ്. ഇന്ത്യൻ‍ കാ­ർ‍ഷി­കരംഗത്തെ­ പണി­യാ­ളു­കളിൽ‍ 75% ആളു­കളും ഇത്തരത്തിൽ‍ അവാ­ഗണി­ക്കപ്പെ­ടു­ന്നു­. ഇന്ത്യയിൽ‍ ആഗോ­ളവൽ‍ക്കരണം നടപ്പിൽ‍ വരു­ത്തി­തു­ടങ്ങി­യ കഴി­ഞ്ഞ 25 വർ‍ഷത്തി­നി­ടയി­ൽ ‍ഏറ്റവും വലി­യ തി­രി­ച്ചടി­കൾ‍ ഏറ്റു­വാ­ങ്ങേ­ണ്ടി­ വന്നവർ‍ ദളിത്‌ ആദി­വാ­സി­കളാണ്. മദ്ധ്യ-ഇന്ത്യയു­ടെ­ പ്രകൃ­തി­ സ്വത്തു­ക്കൾ‍ അന്തർ‍ദേ­ശീ­യ-ദേ­ശീ­യ ഖനന മാ­ഫി­യകൾ‍ വലി­യ തോ­തിൽ‍ തട്ടി­യെടു­ക്കു­ന്നതി­നെ­തി­രെ­ ആദി­വാ­സി--ദളിത്‌ വി­ഭാ­ഗങ്ങൾ‍ നടത്തു­ന്ന ചെ­റു­ത്തു­ നി­ൽ‍പ്പു­കളെ­ അടി­ച്ചും വെ­ടി­വെച്ചും തകർ‍ക്കു­വാൻ‍ ആർ.എസ്.എസ് മു­തലാ­യ ഹൈ­ന്ദവ സംഘടനകളു­ടെ­ ആശി­ർ‍വാ­ദത്തോ­ടെ­യും മറ്റും പ്രവർ‍ത്തി­ക്കു­ന്ന രൺവീ­ർ‍സേ­ന, ഭൂ­മി­ സേ­ന, ബ്രഹ്മർ‍ഷി­ സേ­ന, സവർ‍ണ്ണ liberation front, ഗംഗാ­ സേ­ന തു­ടങ്ങി­യ സവർ‍ണ്ണ ഗു­ണ്ടാ­സംഘങ്ങൾ‍ ദളിത് ആദി­വസി­കൾ‍ക്കെ­തി­രെ­ നി­രവധി­ കൂ­ട്ടകൊ­ലകൾ‍ നടത്തി­ക്കഴി­ഞ്ഞു­. തങ്ങളു­ടെ­ ഭൂ­മി­യിൽ‍ നി­ന്നും പു­റത്താ­ക്കപെ­ടു­ന്നതി­നെ­തി­രാ­യി­ നടത്തു­ന്ന സമരങ്ങളെ­ സർ‍ക്കാർ‍ നൽ‍കു­ന്ന ആയു­ധവും പണവും വാ­ങ്ങി­ സവർ‍ണ്ണ ഗു­ണ്ടാ­പട ആക്രമി­ക്കു­ന്നു­. ഇത്തരം ആക്രമങ്ങൾ‍ക്ക് പി­ന്തു­ണ നൽ‍കു­വാൻ വി­വി­ധ സംസ്ഥാ­ന സർ‍ക്കാ­രു­കൾ‍ തയ്യാ­റാ­ണ്. അതിൽ‍ മു­ന്തി­യ താ­ൽപര്യം ബിജെപിയുടെ സർ‍ക്കാ­രു­കൾ‍ കാ­ട്ടി­വരു­ന്നു­. രാ­ജ്യത്തെ­ കാ­ർ‍ഷി­ക രംഗത്തെ­ അനി­ശ്ചി­തത്വം, സർ‍ക്കാർ‍ തൊ­ഴിൽ‍ അവസരങ്ങൾ‍ കു­റയു­ന്നത്, സ്വകാ­ര്യ സ്ഥാ­പനങ്ങൾ‍ വെ­ച്ചു­ പു­ലർ‍ത്തു­ന്ന ദളിത്‌ വി­രുദ്ധ സമീ­പനങ്ങൾ‍, വി­ദ്യാ­ഭ്യാ­സ -ആരോ­ഗ്യരംഗം സ്വകര്യവൽ‍ക്കരി­ക്കു­ന്ന നി­ലപാ­ട്, ഭക്ഷ്യ രംഗത്തെ­ വി­ലക്കയറ്റം ഒക്കെ­ വലി­യ തരത്തിൽ‍ പ്രതി­കൂ­ലമാ­യി­ ആദ്യം ബാ­ധി­ക്കു­ക ദളി­ത് ‌തു­ടങ്ങി­യ പാ­ർ‍ശ്വവൽ‍ക്കരി­ക്കപെ­ട്ട സമൂ­ഹങ്ങളെ­യാ­ണ്. ഒപ്പം നി­ലവി­ലെ­ ഇന്ത്യൻ‍ രാ­ഷ്ട്രീ­യത്തിൽ‍ മനു­വാ­ദി­കൾ‍ക്കു­ണ്ടാ­യ മു­ന്തി­യ സ്വാ­ധീ­നം പ്രശ്നങ്ങൾ‍ കൂ­ടു­തൽ‍ കലു­ഷി­തമാ­ക്കി­. പ്രസി­ദ്ധമാ­യ സർ‍വ്വകലാ­ശാ­ലകളിൽ‍ പോ­ലും ദളിത്‌ പ്രവർ‍ത്തകർ‍ പു­റത്താ­ക്കപ്പെ­ടു­വനും സ്വയംഹത്യക്ക് വി­ധേ­യമാ­കു­വനും നി­ർ‍ബന്ധി­തമാ­യ സാ­ഹചര്യം ഒറ്റപ്പെ­ട്ടതല്ല. ചെ­ന്നൈ ഐഐടിയിൽ‍ ദ്രാ­വി­ഡ സംഘടനകളെ­ നി­രോ­ധി­ച്ചതും ഇന്ത്യൻ‍ ജനാ­ധി­പത്യത്തി­നു­ മറ്റൊ­രു­ കളങ്കമാ­ണ്.

ഇന്ത്യൻ‍ ഭക്ഷ്യ രംഗത്ത്‌ മാ­ട്ടി­റച്ചി­ക്ക് മു­ന്തി­യസ്വാ­ധീ­നമാണ് ഉള്ളത്. എന്നാൽ‍ പശു­വിന്‍റെ­പേ­രിൽ‍ കലാ­പങ്ങൾ‍ നടത്തി­യി­ട്ടു­ള്ള ആർഎസ്എസും മറ്റും തങ്ങൾ‍ക്ക് ഒറ്റയ്ക്ക് പാ­ർ‍ലമെന്‍റിൽ‍ ഭൂ­രി­പക്ഷം കി­ട്ടി­യ നാൾ‍ മു­തൽ‍ ഗോ­ സംരക്ഷണം ഒരു­ വി­ഷയമാ­യി­ എടു­ത്ത് നി­രവധി­ ആക്രമണങ്ങളും കൊ­ലപാ­തകങ്ങളും നടത്തു­കയു­ണ്ടാ­യി­. അതിൽ‍ അവസാ­നം നമ്മൾ‍ കേ­ട്ട ഗു­ജറാ­ത്തിൽ‍ നി­ന്നും ഉണ്ടാ­യ വാ­ർ‍ത്തകൾ‍ ആരെ­യും ലജ്ജി­പ്പി­ക്കു­ന്നതാണ്. ഇന്ത്യൻ‍ തു­കൽ‍ വ്യവസാ­യം അരക്കോ­ടി­യിൽ‍ അധി­കം ആളു­കൾ‍ക്ക് തൊ­ഴിൽ‍ കൊ­ടു­ക്കു­ന്നു­ണ്ട്. ലോ­കത്തെ­ ഏറ്റവും കൂ­ടു­തൽ‍ കന്നു­കാ­ലി­കൾ‍ ഉള്ള ഇന്ത്യയിൽ‍ നാ­ൽ‍ക്കാ­ലി­കളു­ടെ­ തോ­ലാണ് വ്യവസായത്തി­ന്‍റെ­ അടി­സ്ഥാ­ന ഘടകം. എന്നാൽ‍ ജീ­വനി­ല്ലാ­ത്ത പശു­വി­ന്‍റെ­ തോൽ‍ എടു­ക്കു­ന്ന പണി­ ചെ­യ്തു­ ജീ­വി­ച്ചു ­വന്നവരെ പൊ­തു­ നി­രത്തി­ൽ‍ വെ­ച്ച് മൃ­ഗീ­യമാ­യി­ മർ‍ദ്ദി­ക്കു­കയും അത് പ്രസി­ദ്ധപ്പെ­ടു­ത്തു­കയും ചെ­യ്ത ഗോ­സംരക്ഷണ സേ­ന യഥാ­ർ‍ത്ഥത്തിൽ‍ ആർ.എസ്.എസ് ആശയങ്ങളെ­ നടപ്പിൽ‍ വരു­ത്തു­കയാ­യി­രു­ന്നു­. മധ്യപ്രദേ­ശിൽ‍ കാ­ളഇറച്ചി­ കൈ­യിൽ‍ സൂ­ക്ഷി­ച്ചു­ എന്നാ­രോ­പി­ച്ച് സ്ത്രീ­കളെ­യും പരസ്യമാ­യി­ തല്ലു­കയു­ണ്ടാ­യി­. കു­റച്ചു­ നാ­ൾ‍ക്കു­ മു­ന്‍പ് ഉത്തർപ്രദേശിലെ ദാ­ദ്രി­യിൽ‍ അഖ്ലാ­ഖി­നെ­ കൊ­ലപ്പെ­ടു­ത്തു­വാൻ‍ നേ­തൃ­ത്വം കൊ­ടു­ത്തത് ബിജെപി എംഎൽഎയും അയാ­ളു­ടെ­ മകനും. ഹി­മാ­ചൽ‍ ‌പ്രദേ­ശിൽ‍ അച്ഛനെ­യും മകനെ­യും കെ­ട്ടി­തൂ­ക്കി­ കൊ­ലപ്പെ­ടു­ത്തി­. ഇന്ത്യൻ‍ ദളിത്‌ പി­ന്നോ­ക്ക സമു­ദാ­യം ബ്രാ­ഹ്മണ-രാ­ഷ്ട്രീ­യത്തി­ന്‍റെ­ വർ‍ദ്ധി­ച്ച ഇരകളാ­യി­ കൊ­ണ്ടി­രി­ക്കു­ന്നു­. ഇതിൽ‍ നി­ന്നും മോ­ചനം നേ­ടു­വാൻ‍ തമി­ഴ്നാ­ട്ടി­ലെ­ രണ്ടു­ ഗ്രാ­മങ്ങളി­ലെ­ ദളി­തർ‍ ഇസ്ലാം മതത്തിൽ‍ ചേ­രു­മെ­ന്ന് പരസ്യമാ­യി­ പ്രഖ്യാ­പി­ക്കു­കയു­ണ്ടാ­യി­. (വേ­ദർ‍നയം, കരൂ­ർ‍). ക്ഷേ­ത്രത്തിൽ‍ പ്രവേ­ശി­ക്കു­വാൻ‍ അനു­വദി­ക്കാത്തതിൽ‍ പ്രധി­ക്ഷേ­തി­ച്ചാ­യി­രു­ന്നു­ അവർ‍ മതം ഉപേ­ക്ഷി­ക്കു­വാൻ‍ തയ്യാ­റാ­യത്.

ഇന്ത്യൻ‍ രാ­ഷ്ട്രീ­യം ഇന്നെ­ത്തി­ നിൽ‍ക്കു­ന്നകോ­ർ‍പ്പറേ­റ്റു­ താ­ൽ‍പ്പര്യങ്ങൾ‍ക്കും കൂ­ടുതൽ‍ കൂ­ടു­തൽ‍ ദളിത്‌ വി­രു­ദ്ധമായി­രി­ക്കു­ന്ന അവസ്ഥക്കെതി­രാ­യും ഗു­ജറാ­ത്തി­ലും യുപിയി­ലും തമിഴ്നാ­ട്ടി­ലുംകർ‍ണ്ണാ­ടകയി­ലും ഉയർ‍ന്നു­ വരു­ന്ന ദളിത്‌ മു­ന്നേ­റ്റംഎല്ലാ ­മനു­ഷ്യരെ­യും ഒരുപോ­ലെ­ ആദരി­ക്കപ്പെ­ടേ­ണ്ടവർ എന്ന ചി­ന്തയി­ലേ­യ്ക്ക് രാ­ജ്യത്തെ­ കൊ­ണ്ടെ­ത്തി­ക്കും എന്ന് പ്രതീ­ക്ഷി­ക്കാം.

You might also like

Most Viewed