അമ്മ ഹമ്മ ഹന്പോ !
ശരശയ്യ - നിതിൻ നാങ്ങോത്ത്
അമ്മ വീണ്ടും പെറും. ഉറപ്പ്. മറ്റേ വെളിയിലെ മക്കളായ ഫെഫ്കയും മാക്ടയും കരയുകയോ നിലവിളിക്കുകയോ ചെയ്തേക്കും. അമ്മ അമ്മായിയമ്മപ്പോരിൽ ബിഗ്ഗ്ബോസിന് ഡോ. സണ്ണിക്കുട്ടനാവാൻ പറ്റുമോ? റീൽ ലൈഫിൽ പുലിമുരുകനായ ഒടിയന് റിയൽ ലൈഫിൽ ഡബ്യൂസിസിയുടെ നീരാളിക്കൈകളിൽ നിന്ന് വിമോചനമുണ്ടോ? അമ്മായി‘അച്ഛന്റെ’ പവർ കാണിക്കാനുളള അവസരമാണ് കൈവന്നിരിക്കുന്നത്. ലാലേട്ടാ... മാടന്പള്ളിയിലെ യഥാർത്ഥ മനോരോഗി മറ്റാരോ ആണ്. മലയാള സിനിമ ഇനിയങ്ങോട്ട് പെണ്ണുങ്ങളില്ലാത്ത ആണുങ്ങളുടേതായിരിക്കുമോ? റീമാകല്ലിങ്കലും ദീദീ ദാദയും സജിതാമഠത്തിലും ഒരുന്പെട്ടാൽ ഗണേഷേട്ടൻ കോംപ്ലിമെൻസാക്കാൻ വരുമോ. ആഷിക് അബുവും പ്രിഥീരാജ്ചൗഹാനും മുന്നിൽ നിന്ന് പടനയിക്കുന്പോൾ മാമാങ്കമോ പടയോട്ടമോ പ്രതീക്ഷിക്കാം.ഏതായാലും ദീലീപ ചക്രവർത്തി ചില്ലറക്കാരനല്ല. ടിയാന് മോളീവുഡൊക്കെ ദേ..പുട്ട് പുട്ട്!!
ലാലേട്ടൻ പെട്ടു എന്നു പറഞ്ഞാ മതീലോ.നടികർ തിലകങ്ങളൊക്കെ ഇങ്ങനെ മൊടകാണിച്ചാൽ സിനിമാവ്യവസായത്തിന്റെ പരഗതിയെന്ത്? സംവിധായികയും ക്യാമറാഗേളും ലൈറ്റ്മോളുമൊക്കെയായി അവർ ഒരു ബദൽറബൽ വർക്ക് ചാലുവാക്കുമോ? സജി നന്ത്യാട്ടിന്റെയും മഹേഷിന്റെയും ചാണകംതളിക്കലുകൾക്കുമുന്നിൽ നെഞ്ചും വിരിച്ചിരിക്കുന്ന പുരസ്ക്കാരതിരസ്ക്കാര ജേതാക്കൾക്കെല്ലാം അതിനുളള താക്കത്ത് സർവേശ്വരൻ അനുവദിച്ചുകൊടുത്തിട്ടുണ്ടെന്ന് സീനുകൾ തെളിയിക്കുന്നു. മേജർരവിയും ഇടവേളബാബുവും കൂടി ചാർജിലായിട്ടുണ്ട്. കാട്ടുകുതിരയുടെ ബ്ലോക്കുകഥയെല്ലാം അമ്മയ്ക്ക് ഫൂ ഫൂ. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി മുരടനക്കി ബാക്കിയുള്ളോരും വീട്ടിലിരിക്കേണ്ടിവരും. എന്തോന്ന് സ്ത്രീ വിരുദ്ധത? സിലിമേൽ മൊത്തം അതല്ലേ...അങ്ങ് ഹോളീവുഡിലേയും ഇങ്ങ് ടോളീവുഡിലേയും കദനമീറ്റൂകഥകൾ ലോകമെത്ര കേട്ടു? ആണധികാരത്തിന്റെ ക്ലാപ്പടിയിൽ നിന്നും സിനിമയ്ക്ക് ആഗസ്ത് പതിനഞ്ച് കിട്ടണേൽ ലോകാവസാനത്തിന് തൊട്ടുമുന്പായിരിക്കണം അത്. ചങ്ങലയുമായി കട്ടപ്രണയത്തിലായ എത്രയോ അടിമകൾ ലിപ്സ്റ്റിക്കിടുന്ന അധോലോകമാണ് ഫിലിംഇന്റസ്ട്രി. ഇന്ററസ്റ്റുളളവർ മാത്രം ഇവിടെ മതി. അല്ലാത്തവർക്ക് നെയ്മറാവാം. ചോപ്പുകാർഡ് കിട്ടാതെ നോക്കണം. അന്നവിചാരം മുന്നവിചാരം. അപരവിചാരം പിന്നെ വിചാരം. പകയ്ക്ക് കൈയും കാലും മുളച്ചയാളാണ് ജൂനിയർ യേശുദാസ്. കോന്പൗട്ട് ഇന്ററസ്റ്റടക്കം നെഫ്റ്റുചെയ്തു കൊടുക്കും. കണ്ടില്ലേ ആളൂരു വരെ ഇട്ടിട്ട് പോയി. ജോർജ്സർ ഒന്ന് ആലിലയായി. ഇനി വന്മരങ്ങളെത്ര കടപുഴകാനിരിക്കുന്നു. അമ്മേ... അമ്മതന്നെ കാത്തോളണേ. പ്രസവം സിസേറിയനാവാതെ ശ്രദ്ധിച്ചോളിൻ. പുതിയ കുട്ടിയുടെ പേരുവിളിക്ക് ഒരു കറുത്തനൂൽ കെട്ടിക്കൊടുക്കണേ.ഓർഗനൈസേഷന്റെ പേർ ആന്റിയെന്നോ നാത്തൂനെന്നോ ആവാതെ പോട്ടെ. ആന്റിക്ലൈമാക്സിന് മുകേഷോ വിനയനോ എൻഎസ്എസ് പെടണം.
‘ഇതിനുമുന്പും ഞാൻ ജീവിച്ചിട്ടുണ്ട്. ഇനിയും ഞാൻ ജീവിക്കും’ റീമയുടെ വാക്കുകൾ കേൾക്കുന്പോൾ ആവേശം എവറസ്റ്റുകയറുന്നു. വിവരവും വിവേകവും ചങ്കുറപ്പുമുളള പുതിയ പെങ്കുട്ട്യോളാൽ നവകേരളഭാവി കൂന്പുവിടർന്നുനിൽക്കയാണ്. രമ്യാനന്പീശന്റെയും പാർവ്വതി തിരുവോത്തിന്റെയുമൊക്കെ ‘ജീൻസ്’ ഉള്ളതിനാലാവണം കാഞ്ഞങ്ങാട് റെയിൽവേേസ്റ്റഷനിൽ ഒരു പെൺ്കൊടി സുനകാട്ടിയ ആളെ മർമ്മവിദ്യ പഠിപ്പിച്ചു വിട്ടത്. ഇനി ഞാനാർക്കുമുന്നിലും മെസ്സിയാവില്ല എന്നയാൾ ഒപ്പിട്ടുകൊടുത്താണുപോലും പോയത്. സംഗതി ഗംഭീരം. 22 ഫീമെയിലൊക്കെ പകർന്ന ഒരു മോട്ടിവേഷനേ. സ്വാമിമാരുടേയും പാതിരിമാരുടേയും ലിംഗമിനിയുമൊരുപാട് മണ്ണുപുരളും. കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാലം പാസ്ഡ് എവെ. ഇത് ഇന്ദിരാ പ്രിയദർശിനിയെ ഹിറ്റ്ലറോടുപമിക്കുന്ന ‘കാല’ഭാവനയാണ്. ഇമേജിനേഷന്റെ ജറ്റ്എയർവെയ്സ്... എന്നാലും ന്റെ ബ്രൂസ് ലീ.. ലേശം ജാസ്തിപ്പോയി... ചോയിക്കാനും പറയാനും അപ്രത്തെ ടീമിൽ ആളില്ലാണ്ടായിപ്പോയല്ലോ... കിട്ടുന്ന ചാൻസിൽ പനാമാപോസ്റ്റിൽ ഹരികെയ്നാവുക...ച്ചാൽ കൊടുങ്കാറ്റാവുക.
നൈറ്റ് വാച്ച്മേനും പ്രമുഖ ഓപ്പണറുമായ (ഓപ്പൺ ചെയ്തു കൊടുക്കുന്നവന് ആരോ അവൻ. ബഹുവ്രീഹി സമാസം) ഗാവസ്കറെ LBWവിൽ കുടുക്കി. ആ പിന്നെ ഈ ഓപ്പൺ എന്നത് ഹൗസ് ഓപ്പൺ എന്ന് ആലങ്കാരികമായി വായിക്കണേ. സോഡ ഓപ്പണർ എന്ന് വൃത്തനിബദ്ധമായും റീഡാം) നമ്മുടെ വെൽക്വാളിഫൈഡ് പോലീസ്ഫോഴ്സിനൊക്കെ ഇതെന്ത് പറ്റി? പട്ടിയും കുട്ടിയും ജട്ടിയും!! ഛായ് ചായ്!! ഓർത്തഡോക്സ് കുന്പസാരമാണ് ജോറാക്കിയത്.ഒള്ള ദണ്ണമൊക്കെ ഇനിയാരോടു പറയുമച്ചോ!! അച്ചൻ പട്ടത്തിന് എൻട്രൻസ് എക്സാം നടത്തേണ്ടി വരുമോ? നല്ല സമരിയാക്കാർ പൊറുത്തേക്കുക. കുന്പസാരത്തിനു പോകുന്നയാൾ താമസം വിനാ wcc ഫോറം രൂപീകരിക്കുക. ദുശ്ശാസന മനുഷ്യരെ കൂട്ടിൽചെന്ന് നേരിടുക. ഇങ്ങനെ പോയാൽ ഇക്കൊല്ലം തന്നെ കേരളം പറുദീസ ആവും. മുട്ടുപ്പായി പ്രാർത്ഥിച്ചോളിൻ... മീറ്റ് ചാലഞ്ച്... പിഎം ടു സിഎം! സിഎം ടു പിഎം!! ആ‘മേൻ’??
ആ മേനിന്റെ കാര്യമോർക്കുന്പോൾ സങ്കടലാവുന്നു.ആറ്റിലവസാനിപ്പിച്ച സ്പോർട്സ്മാൻ ഭ്രാന്ത്! യുവാവ് രക്തസാക്ഷിയോ കളിവട്ടനോ? ഇന്നത്തെ ചർച്ചയ്ക്ക് ആവേശത്തിരനുരയും. മിശിഹായും ശിഷ്യന്മാരും കടന്പചാടിക്കടന്നു. അക്കിലസ് മാർജാരനെയെങ്ങാനും കൈയിൽ കിട്ടിയിരുന്നേൽ ആരാധകർ ഫോർമാലിൻ ഫ്രൈ വായിൽവെച്ചുകൊടുത്തേനേ. കേരളത്തിലെ ജീവനിൽകൊതിയുളള എല്ലാ പൂച്ചകളും രണ്ടുദിവസം നിരത്തിലിറങ്ങാതെ ഒളിജീവിതം നയിക്കുക. ലയണൽ മെസ്സി ‘ലയൺ’മെസിയായതിൽ കോരിത്തരിക്കപ്പെടുന്നു.അല്ലേലും മുണ്ടക്കൽ ശേഖരനില്ലാതെ എന്ത് മംഗലശ്ശേരി നീലകണ്ഠൻ! വട്ടോളികോച്ചിന് വട്ടാകാതിരിക്കാൻ ഫ്രഞ്ചുവിപ്ലവം കൂടി ജയിക്കണം. ബ്രസീലും അർജന്റീനയും ഇംഗ്ലണ്ടും ബെൽജിയവും ജർമ്മനിയുമെല്ലാം കൂടിയൊരുക്കുന്ന കാൽപ്പന്തുകവിത, രാത്രിയുടെ യാമങ്ങളിൽ ഒരുക്കിത്തരുന്ന ഹൃദയാഹ്ലാദം ഒന്നുവേറെത്തന്നെ.വെറുതേ എംഎൽഎയുടെ വണ്ടിക്ക് തലവെച്ചും എഡിജിപിയുടെ മകളുടെ കൈത്തരിപ്പിന് കഴുത്തുവെച്ചുകൊടുത്തും ‘ലൈഫ്ടൈം’ പാഴാക്കുന്നു. അമ്മയും മക്കളും അടിച്ചുപിരിയട്ടെ. ഐപിഎസ് പ്രഭുക്കൾ ഇരുചേരികളിലായി തോക്കെടുക്കട്ടെ. നേതാക്കൾ അവരുടെ ഉദരനിമിത്തം ബഹുകൃതവേഷം കെട്ടിയാടട്ടെ. നമ്മളെന്തിനുവെറുതെ ഇതിലൊക്കെ തലവെച്ചുകൊടുത്ത് ബിപി കൂട്ടുന്നു.എള്ളൊണങ്ങുന്നത് എണ്ണയ്ക്ക്. പിണ്ണാക്ക് ഉണങ്ങുന്നതോ? ചിന്തവായിച്ചാൽ പോര. ചിന്തിക്കണം.സമയലാഭം, ധനലാഭം, ബേജാറും ബത്തപ്പാടും നിർലോഭം പടിക്കുപുറത്ത്... പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് നെവർകാര്യം. പ്രവാചകപ്പൂച്ചയുടെ വാലാവാതെ മിക്കിമൗസിന്റെ തലയാവാം. പല്ലിന് മൂർച്ച മസ്റ്റ്.