യോഗ, ദൃശ്യത്തിൽനിന്ന് ദൃഷ്ടാവിലേക്കുള്ള യാത്ര !


ശ്രീശ്രീ രവിശങ്കർ 

നു­ഷ്യാ­രാ­ശി­യു­ടെ­ ഏറ്റവും വലി­യ സന്പത്താ­യ യോ­ഗ കൃ­ത്യമാ­യ ശ്വാ­സോ­ച്ഛ്വാ­സ ക്രമീ­കരണത്തി­ലൂ­ടെ­യും ആസനങ്ങളി­ലൂ­ടെ­യും ശരീ­രത്തി­നെ­യും മനസ്സി­നെ­യും ശു­ദ്ധീ­കരി­ക്കു­ന്ന വ്യാ­യാ­മമു­റ കൂ­ടി­യാ­ണ്. “സ്ഥി­രം, സു­ഖം, ആസനം” -എന്ന് യോ­ഗാ­സനങ്ങളെ­ നി­ർ­വ്വചി­ക്കാ­റു­ണ്ട്. സ്ഥി­രവും സു­ഖകരവു­മാ­യ ശരീ­ര വി­ന്യാ­സമാണ് യോ­ഗ. സു­ഖം എന്ന പദം കൊ­ണ്ട് ഇവി­ടെ­ വി­വക്ഷി­ക്കു­ന്നത് ശരീ­രം ഉണ്ടെ­ന്നറി­യാ­ത്ത അവസ്ഥയെ­യാണ്. ശരി­യാ­യ രീ­തി­യിൽ ഇരി­ക്കാ­ത്ത സമയങ്ങളിൽ, ശരീ­രംവേ­ദനി­ക്കു­ന്പോൾ നമ്മു­ടെ­ ശ്രദ്ധ വേ­ദനയി­ലേ­യ്ക്ക് തി­രി­യു­കയാണ് ചെ­യ്യു­ക. യോ­ഗാ­സനങ്ങളി­ലൂ­ടെ­ ശരീ­ര ഭാ­ഗങ്ങളി­ലേ­യ്ക്ക് ശ്രദ്ധ കൊ­ണ്ടു­വരു­ന്പോൾ നി­മി­ഷങ്ങൾ­ക്കകം എല്ലാ­ അസ്വാ­സ്ഥ്യവും അപ്രത്യക്ഷമാ­കു­കയും, ശരീ­രം ഉണ്ട് എന്ന തോ­ന്നൽ ഇല്ലാ­താ­വു­കയും ചെ­യ്യു­ന്നു­. അനന്തതയി­ലേയ്­ക്കു­ള്ള വി­കസനമാണ് യോ­ഗയി­ലൂ­ടെ­ അനു­ഭവപ്പെ­ടു­ക. എന്നാൽ ആയാ­സമി­ല്ലാ­തെ­ വേ­ണം യോ­ഗ ചെ­യ്യാൻ. അപ്പോൾ മാ­ത്രമേ­ ഈ വി­കാ­സം അനു­ഭവി­ക്കാൻ കഴി­യൂ­. ശരീ­രഘടന മെ­ച്ചപ്പെ­ടു­ത്താ­നല്ല യോ­ഗ ചെ­യ്യു­ന്നത്. നമ്മു­ടെ­ എല്ലാ­വരി­ലു­മു­ള്ള അനന്തത അനു­ഭവി­ക്കാൻ കൂ­ടി­യാ­ണ്. 

നമ്മെ­ ദൃ­ശ്യത്തി­ൽ­നി­ന്ന് ദൃഷ്ടാ­വി­ലേ­ക്കെ­ത്തി­ക്കു­ന്നതാണ് യോ­ഗ എന്നത് മറ്റൊ­രു­ നി­ർ­വ്വചനം. ജീ­വി­തത്തിൽ, ആനന്ദം, നി­ർ­വൃ­തി­, സന്തോ­ഷം എന്നി­വ അനു­ഭവി­ക്കു­ന്പോൾ നമ്മൾ ദൃ­ശ്യത്തി­ൽ­നി­ന്ന് ദൃ­ഷ്ടാ­വി­ലേ­ക്കെ­ത്തു­കയാ­ണ്. ആ സമയത്ത് മാ­ത്രം മനസ്സ് കലപി­ല കൂ­ട്ടു­ന്നി­ല്ല. അത് നി­ശ്ചലമാണ്. മറ്റ് സമയങ്ങളി­ലെ­ല്ലാം മനസ്സ് പ്രവർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­. യോ­ഗ ശാ­സ്ത്രത്തി­ൻ­്റെ­ ആധി­കാ­രി­ക ഗ്രന്ഥമാ­യ “പതഞ്‌ജലി­ യോ­ഗസസൂ­ത്ര”ത്തി­ൻ്­റെ­ കർ­ത്താ­വാ­യ പതഞ്‌ജലി­ മഹർ­ഷി­ പറയു­ന്ന മനസ്സി­ൻ്­റെ­ അഞ്ച് വൃ­ത്തി­കളെ­പ്പറ്റി­ ശ്രീ­ശ്രീ­ ഉദ്ധരി­ക്കു­ന്നു­.

പ്രമാ­ണം-എന്തി­നും തെ­ളിവ് ആവശ്യപ്പെ­ടൽ. വി­പര്യയം -തെ­റ്റാ­യ ധാ­രണ, വി­കല്പം-യാ­ഥാ­ർ­ഥ്യവു­മാ­യി­ ബന്ധമി­ല്ലാ­ത്ത ഒരു­ സാ­ങ്കൽ­പ്പി­ക മനോ­ഭാ­വം. നി­ദ്ര, സ്‌മൃ­തി­, ഓർ­മ്മ. മേ­ൽ­പ്പറഞ്ഞ മനോ­വൃ­ത്തി­കൾ അഥവാ­ മനസ്സി­ന്റെ­ പ്രവർ­ത്തനങ്ങൾ മനു­ഷ്യനി­ലു­ള്ള കഴി­വു­കളെ­ വലി­ച്ചെ­ടു­ക്കു­ന്നു­. 

മനോ­വൃ­ത്തി­കളെ­ നി­യന്ത്രി­ക്കലാണ് യോ­ഗയി­ലൂ­ടെ­ സാ­ധ്യമാ­കു­ന്നത്. ഈ വൃ­ത്തി­കൾ കു­തി­രകളെ­പ്പോ­ലെ­യാണ്.കടി­ഞ്ഞാൺ നി­ങ്ങളു­ടെ­ കയ്യി­ലാ­ണെ­ങ്കിൽ കു­തി­രയെ­ നയി­ക്കാൻ നി­ങ്ങൾ­ക്ക് കഴി­യും. എന്നാൽ കടി­ഞ്ഞാൺ നി­ങ്ങളു­ടെ­ കയ്യി­ലി­ല്ലെ­ങ്കിൽ കു­തി­ര നി­ങ്ങളെ­ എവി­ടെ­യെ­ങ്കി­ലു­മൊ­ക്കെ­ കൊ­ണ്ടു­പോ­കും. അതു­കൊ­ണ്ട് പതഞ്‌ജലി­ മഹർ­ഷി­ പറയു­ന്നു­ “യോ­ഗ ചി­ത്തവൃ­ത്തി­ നി­രോ­ധ”-എന്ന്. ചി­ത്തവൃ­ത്തി­കളെ­ നി­രോ­ധി­ക്കലാണ് യോ­ഗ.

മനു­ഷ്യൻ ജന്മനാ­ യോ­ഗി­കളാണ്. മൂ­ന്നു­വയസ്സു­വരെ­യു­ള്ള കാ­ലഘട്ടത്തി­നകത്ത് യോ­ഗയി­ലെ­ ആസന മു­റകളും കു­ട്ടി­കൾ ചെ­യ്തി­ട്ടു­ണ്ടാ­വും. ജന്മനാ­ യോ­ഗി­കളാ­യ മനു­ഷ്യർ ശൈ­ശവത്തി­ലെ­ നി­ഷ്‌കളങ്കത കാ­ത്തു­സക്ഷി­ച്ചി­രു­ന്നു­വെ­ങ്കിൽ യോ­ഗയു­ടെ­ ആവശ്യമേ­ ഉണ്ടാ­വു­കയി­ല്ലാ­യി­രു­ന്നു­.എന്നാൽ നി­ഷ്കളങ്കതയിൽ നി­ന്നും, സന്തു­ലി­താ­വസ്ഥയി­ൽ­നി­ന്നും വളരെ­ അകന്നു­നി­ൽ­ക്കു­ന്ന മു­തി­ർ­ന്നവർ­ക്ക് സഹജമാ­യ നി­ഷ്കളങ്കതയി­ലേ­യ്ക്ക് തി­രി­ച്ചു­വരാൻ യോ­ഗ ആവശ്യമാ­യി­ വരു­ന്നു­.

“ദുഃഖം വരു­ന്നതി­നു­ മുന്പു­തന്നെ­ അത് തടയു­ന്നതാണ് യോ­ഗ” എന്നും പതഞ്ജലി­ പ്രസ്താ­വി­ക്കു­ന്നു­ണ്ട്. ദു­ഖത്തി­ൻ­്റെ­ മൂ­ലകാ­രണങ്ങളെ­ പറി­ച്ചു­കളഞ്ഞു­ ദുഃഖം തടയു­കയാണ് യോ­ഗ ചെ­യ്യു­ന്നത്. സന്തോ­ഷമു­ള്ളപ്പോൾ ഉള്ളിൽ എന്തോ­ വി­കസി­ക്കു­ന്നു­ണ്ടെ­ന്നും,  ദുഃ­ഖമു­ള്ളപ്പോൾ ഉള്ളിൽ എന്തോ­ ചു­രു­ങ്ങു­ന്നു­ണ്ടെ­ന്നും നമു­ക്ക് തോ­ന്നാ­റു­ണ്ട്. വി­കസി­ക്കു­കയും ചു­രു­ങ്ങു­കയും ചെ­യ്യു­ന്ന ആ പ്രതി­ഭാ­സത്തി­ലേ­ക്കാണ് യോ­ഗ ശ്രദ്ധ കൊ­ടു­ക്കു­ന്നത്.പലപ്പോ­ഴും നി­ഷേ­ധവി­കാ­രങ്ങളെ­ എങ്ങനെ­ കൈ­കാ­ര്യം ചെ­യ്യണമെ­ന്നറി­യാ­തെ­ നി­സ്സഹാ­യരാ­കു­ന്ന നമ്മു­ടെ­ മാ­നസി­കാ­വസ്ഥയെ­ പൂ­ർ­ണ്ണമാ­യി­ മാ­റ്റാൻ യോ­ഗയ്ക്ക് സാ­ധി­ക്കു­ന്നു­. നി­ങ്ങൾ കൂ­ടു­തൽ സ്വതന്ത്രരും ശാ­ന്തരും ആവു­കയും ചെ­യ്യു­ന്നു­.

യോ­ഗ നി­ങ്ങളെ­ കൂ­ടു­തൽ ഉത്തരവാ­ദി­ത്വമു­ള്ളവരാ­ക്കാൻ സഹാ­യി­ക്കും. ജീ­വി­തത്തിൽ പലറോ­ളു­കളും നമു­ക്കു­ണ്ട്.യോ­ഗി­യു­ടെ­ മനോ­ഭാ­വത്തോ­ടെ­യും അല്ലാ­തെ­യും ആ റോ­ളു­കൾ അഭി­നയി­ക്കാൻ കഴി­യും. നി­ങ്ങൾ­ക്ക് ഉത്തരവാ­ദി­ത്വമു­ള്ള ടീ­ച്ചറോ­, ഡോ­ക്ടറോ­, ബി­സി­നസ്സു­കാ­രനോ­ ആകാം അതി­നു­ വേ­ണ്ടത് യോ­ഗി­യു­ടെ­ സ്വഭാ­വങ്ങളാ­യ കരു­തൽ പങ്കി­ടൽ, ഉത്തരവാ­ദി­ത്വം, ഏറ്റെ­ടു­ക്കൽ എന്നി­വയാണ്. ഈ സ്വഭാ­വങ്ങളെ­ല്ലാംതന്നെ­ നമ്മു­ടെ­തന്നെ­ ഉള്ളി­ലു­ണ്ട്. എന്നാൽ അവയെ­ പരി­പോ­ഷി­പ്പി­ക്കണം. അതി­ലൂ­ടെ­ തീ­ർ­ച്ചയാ­യും നി­ങ്ങൾ കൂ­ടു­തൽ ഉത്തരവാ­ദി­ത്വമു­ള്ള ആളാ­കും. ക്ഷീ­ണവും, പി­രി­മു­റു­ക്കവും ഭയവും ഉള്ള സമയങ്ങളിൽ ആരും ഉത്തരവാ­ദി­ത്വമെ­ടു­ക്കാൻ തയ്യാ­റാ­വു­കയി­ല്ല. യോ­ഗ നി­ങ്ങളു­ടെ­ പി­രി­മു­റു­ക്കം മാ­റ്റു­കയും, നി­ങ്ങളിൽ ഊർ­ജ്ജവും ഉത്സാ­ഹവും നി­റക്കു­കയും ചെ­യ്യു­ന്നു­. അതു­വഴി­ കൂ­ടു­തൽ ലാ­ഘവത്തോ­ടെ­ ഉത്തരവാ­ദി­ത്വമേ­റ്റെ­ടു­ക്കാൻ കഴി­യും.

യോ­ഗയ്ക്ക് എട്ട് അംഗങ്ങളാണ് ഉള്ളത്. ഈ അംഗങ്ങളിൽ അഥവാ­ ഘടകങ്ങളിൽ ഒന്നാണ് നമ്മൾ യോ­ഗ ക്ലാ­സ്സു­കളിൽ ചെ­യ്യു­ന്ന യോ­ഗാ­ഭ്യാ­സമു­റകൾ. എന്നാൽ യോ­ഗയു­ടെ­ അടി­സ്ഥാ­നതത്വം എങ്ങനെ­ സമചി­ത്തത ഉണ്ടാ­ക്കാം എന്നതാണ്. “സമത്വം യോ­ഗ ഉച്യതേ­” -യോ­ഗ മനസ്സിന് സന്തു­ലനം കൊ­ണ്ടു­വരു­ന്നു­. സന്തു­ലി­തമാ­യ മനസ്സോ­ടെ­ എന്ത് പ്രവർ­ത്തി­ ചെ­യ്യു­ന്പോ­ഴും, എന്ത് പറയു­ന്പോ­ഴും നി­ങ്ങൾ­ക്ക് അവബോ­ധമു­ണ്ട്. ആ അവബോ­ധം നി­ങ്ങളെ­ യോ­ഗി­യാ­ക്കു­ന്നു­. സമു­ദ്രംപോ­ലെ­ വി­ശാ­ലമാണ് യോ­ഗ, ഉദാ­ത്തമാ­യ പ്രപഞ്ചസത്യം മനസ്സി­ലാ­ക്കാൻ യോ­ഗാ­ഭ്യാ­സം സഹാ­യി­ക്കു­ന്നു­. വസു­ധൈ­വകു­ടുംബകം എന്ന പരമ ലക്ഷ്യത്തി­ലേ­ക്കു­ള്ള പ്രയാ­ണമാണ് അനന്തതയു­മാ­യു­ള്ള ലയനമാണ് യോ­ഗ. യോ­ഗ ചു­റ്റു­പാ­ടു­കളിൽ ശാ­ന്തി­യും പ്രദാ­നം ചെ­യ്യു­ന്നു­.

You might also like

Most Viewed