ഈശ്വര സാക്ഷാത്ക്കാരത്തിന്റെ ഗിരിശൃംഗങ്ങളിലേയ്ക്കുള്ള തീർത്ഥാടനം
റവ. ജോർജ്ജ് യോഹന്നാൻ
ഇസ്ലാം എന്ന പദത്തിന്റെ അർത്ഥം സന്പൂർണ്ണ സമർപ്പണം എന്നതാണ്. ആയതിനാൽ ഇതൊരു ജീവിത ശൈലിയാണ്. ജീവിതം മുഴുവൻ ദൈവത്തിനായി ബലിയായി സമർപ്പിക്കേണ്ടവനാണ് ഇസ്ലാം. വിശ്വാസത്തിൽ സ്ഫുടം ചെയ്തു ദൈവത്തിന് സമർപ്പിച്ച ജീവിതം ഏത് പ്രതിസന്ധിയിലും തകരുകയില്ല. പരീക്ഷണങ്ങളും പരാജയങ്ങളും സംഭവിച്ചാലും വിശ്വാസത്തിന്റെ ഉൾച്ചുരുളിൽ ആത്മസമർപ്പണമുള്ള ജീവിതങ്ങൾ ഏതവസ്ഥയിലും നിലനിൽക്കുക തന്നെ ചെയ്യും. ക്രിസ്തീയ മതത്തിലും നോന്പും, പ്രാർത്ഥനയും, ദാനധർമ്മവും വളരെ പ്രാധാന്യത്തോടെ അനുഷ്ഠിക്കുന്ന കർമ്മങ്ങൾ ആണ്. ലോകത്തിലുള്ള എല്ലാ മതസംഗിതകളും ഈ ഉപദേശകൻ തന്റെ അനുയായികൾക്ക് നൽകിയിട്ടുണ്ട്. റമദാൻ എന്ന ചന്ദ്ര മാസത്തിലെ എല്ലാ ദിവസവും പ്രഭാതം മുതൽ പ്രദോഷം വരെ നോന്പ് നോക്കാൻ നിർബന്ധമാണ്. ഭക്ഷണ പാനീയങ്ങൾ വെടിഞ്ഞും, ഭോഗാസക്തികൾ ഉപേക്ഷിച്ചും ഉദയം മുതൽ അസ്തമയം വരെ നോന്പ് നോക്കുന്ന ഖുർആൻ മുഹമ്മദ് നബിക്ക് വെളിപ്പെട്ടു കിട്ടിയ മാസമാണ് റമദാൻ വിശ്വാസിക്ക് നേർവഴികാട്ടി. പ്രതിസന്ധികളിൽ ഉൾക്കരുത്തും ആത്മീയ പരിപോഷണവും നൽകുന്ന വിശുദ്ധ ഗ്രന്ഥമാണ് ഖുർആൻ. ഖുർആൻ പാരായണം ചെയ്യുന്നതിലൂടെ ഹൃദയവിശുദ്ധിയെ, സ്വഭാവ നൈർമ്മല്യത്തെ, ദൃഢവിശ്വാസത്തെ ഊട്ടിഉറപ്പിക്കുവാൻ, സൽസ്വഭാവത്തെ, സൽപ്രേരണകളെ, നമ്മുടെ മനസ്സിൽ ആഴ്ത്തിവെയ്ക്കുവാൻ ഖുർആൻ പാരായണം സഹായകകരമാണ്. അന്യഗ്രഹങ്ങളുടെ കലവറ തുറക്കപ്പെട്ട ഹത്യം, ആത്മീയ ചൈതന്യവും ഊർജ്ജവും ലഭിക്കുവാനും ശ്രേഷ്ഠമായ ജീവിതരീതി പിൻതുടരുവാനും ഖുർആനിലെ വചനങ്ങൾ പ്രചോദനമായി തീരുന്നു.
ആത്മാവിനെയും മനസിദ്ധിയേയും മലീമസമാക്കുന്ന സകല ചെളിയും കഴുകിക്കളഞ്ഞ് പരിശുദ്ധിയെ പുൽകുവാൻ നോന്പ് സഹായിക്കുന്നു. നോന്പുകാരൻ അശ്ലീലകളിൽ നിന്നും, അശുദ്ധിയിൽ നിന്നും, തിന്മകളിൽ നിന്നും സകലവിധ ദോഷങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കുകയും നന്മ ചെയ്യുകയും വേണം. നന്മയിലേയ്ക്ക് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അധർമ്മത്തിനും, അനീതിയും എതിരായി നിലകൊള്ളുകയും ചെയ്യേണ്ടതാണ്. ദൈവത്തിന് വേണ്ടി നോന്പു നോൽക്കുന്പോൾ ദൈവമാണ് അന്നദാതാവ് എന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നതോടൊപ്പം വിശപ്പിന്റെ വില അറിയുവാനും സഹായിക്കുന്ന മനുഷ്യന്റെ അടിസ്ഥാന ആവശ്യം തിരിച്ചറിയുവാനും അതിനോടുള്ള സമീപനം ഹൃദ്യതയുള്ളവനാകുവാനും നോന്പ് സഹായിക്കുന്നു. അയൽക്കാരന്റെ പട്ടിണിയും വിശപ്പും മാറ്റുവാൻ സഹായിക്കുന്നവനാണ് യഥാർത്ഥ ഇസ്ലാം. നോന്പ് മനുഷ്യന്റെ ശാരീരിക ഇച്ഛകളെ വര്യതയിൽ നിർത്താനും സ്വയം നിയന്ത്രിക്കാനും വ്യക്തികളെ കൊൽപ്പുളവരാക്കുന്നു.
ആത്മീയ വളർച്ചയുടെ ഗിരിശൃംഗങ്ങളിലേയ്ക്കുള്ള വിശ്വാസിയുടെ തീർത്ഥാടനമാണ് നോന്പിലൂടെ സംഭവിക്കുന്നത്. ശരീരത്തിലെ പല മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും ആരോഗ്യം കൈവരുത്തുന്നതിനും നോന്പും, ഉപവാസവും കാരണമാകുന്നു എന്ന് ആധുനികവൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. വിശ്വസ്തരായ ഭക്തിയുള്ള എല്ലാ മുസ്ലീങ്ങളും റമദാൻ മാസത്തിൽ നോന്പ് അനുസ്മരിക്കുന്നു. അത് അവന്റെ ക്ഷമയും അല്ലാഹുവിന്റെ ഭക്ഷണവും ആണ്. നോന്പിന്റെ സ്വയനിയന്ത്രണം സ്വയം ശീക്ഷണം, ആത്മ നിയന്ത്രണം സ്വയം വിമർശനം, ധ്യാനം, പഠനം, പശ്ചാത്തലം ഇവ നമ്മിൽ രൂപപ്പെടുവാൻ ഇടയാക്കണം. അധാർമ്മികതയിൽ നിന്നും കോപത്തിൽ നിന്നും തിന്മ ചെയ്യുന്നതിൽ നിന്നും അസൂയയിൽ നിന്നും കൊലപാതകത്തിൽ നിന്നും ദേശാസക്തികളിൽ നിന്നും സകലവിധ ദോഷത്തിൽ നിന്നും ഒഴിഞ്ഞിരിക്കണം. നരകവാതിൽ അടയ്ക്കപ്പെടുവാനും, സ്വർഗ്ഗവാതിലുകൾ ഇറക്കപ്പെടുവാനും യഥാർത്ഥ നോന്പ് സഹായകരമാണ്.
ഈ ആധുനികകാലഘട്ടത്തിൽ മാനവഹൃദയം മുന്പത്തെക്കാളും അശുദ്ധവും മലീമസവും ആണ്. ഈ മലീനമായ മനുഷ്യഹൃദയങ്ങളെ വിശുദ്ധിയുടെ നൈർമ്മല്യത്തിലേയ്ക്ക് നയിക്കുവാൻ നോന്പിന് പ്രത്യേക സിദ്ധിയുണ്ട്. സമാധാനവും, ശാന്തിയും, മാനവകുലത്തിന്റെ ക്ഷേമവും ഓരോ വ്യക്തിയുടെയും ലക്ഷ്യവും താൽപ്പര്യവുമായി മാറുന്പോഴാണ് ദൈവം നമ്മിൽ സംപ്രീതരാകുന്നത്. ദൈവം പതിന്മടങ്ങായി പ്രതിഫലം തരുന്നവനാണ്. നന്മയുടെ നറുമലരുകൾ, വിശുദ്ധിയുടെ സുഗന്ധം, സത്യത്തിന്റെ സൗന്ദര്യം, സ്നേഹത്തിന്റെ വശ്യശക്തി എന്നും നിറഞ്ഞുപരിലസിക്കുവാൻ ഈ റമദാനിൽ സഹായിച്ചു എന്ന് വിശ്വസിക്കുന്നു. ഖുർആൻ ഇങ്ങനെ പറയുന്നു. ‘അല്ലാഹുവിലുള്ള സമർപ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, പ്രതാന്യഷ്ഠാനം, ലൈംഗികവിശുദ്ധി എന്നിവ ഉൾക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീ-പുരുഷന്മാർക്ക് അവൻ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്. (സുറാ 33:35) അവനെ വിശ്വാസി കാരുണ്യം, സ്നേഹം, വിനയം, സഹിഷ്ണുതാ വിവേകം, ധാർമ്മികത എന്നീ സത്ഗുണങ്ങളുടെ വിളനിലങ്ങളായി മാറുന്നു.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഏകദൈവവിശ്വാസം, നോന്പ്, പ്രാർത്ഥന, ഹജ്ജ് കർമ്മം, ദാനധർമ്മം (സക്കാത്) എന്നീ നെടുംതൂണുകളാൽ ബലപ്പെട്ടിരിക്കുന്നു. നോന്പ് എന്നത് ഭക്ഷണപാനീയങ്ങൾ പ്രഭാതം മുതൽ പ്രഭോഷം വരെ ഒഴിവാക്കുക എന്നത് മാത്രമല്ല മറിച്ച് തിന്മ ചെയ്യുന്നതിൽ നിന്നും, പറയുന്നതിൽ നിന്നും ഉള്ള നിയന്ത്രണം കൂടെയാണ്. മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി തന്റെ കരവും ഉപയോഗിക്കേണ്ടവനാണ് ഇസ്ലാം.
ആത്മീയ ഉയർത്തെഴുന്നേൽപ്പിന്റെ ഊർജ്ജപ്രവാഹം നമ്മിലേയ്ക്ക് ഒഴുകിയെത്തുന്ന സുഭിനങ്ങളാണ് നോന്പുകാലം. അത്യുഷ്ണമായ ചൂടുള്ള കാലാവസ്ഥയിലും വെള്ളം പോലും കുടിക്കാതെയുള്ള കഠിനമായ ഉപവാസം മഹത്തരമാണ്. പരിശുദ്ധമായ പുണ്യങ്ങളുടെ കലവറയായ റമദാൻ മാസത്തിന് ഈ വർഷം തിരശ്ശീല വീഴ്ന്നിരിക്കുന്നു. ദാനധർമ്മങ്ങളും സത്കർമ്മങ്ങളുംകൊണ്ട് ധന്യമാക്കിയ പുണ്യദിനങ്ങൾ കഴിഞ്ഞിരിക്കുകയാണ്. ആത്മീയ ഊർജ്ജം സ്വീകരിച്ച് ബഹുദൂരം യാത്ര ചെയ്യേണ്ടവരാണ് നാം. ഈ ഇന്ധനം തീർത്തും തീർന്നു പോകാതെയും ചോർന്നു പോകാതെയും കാത്തു സൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്. ജീവിത വിശുദ്ധിയും പാപവിമുക്തിയും, പരലോക പ്രവേശനം ലക്ഷ്യങ്ങളായി വിശ്വാസി നോന്പു നോക്കുന്പോൾ ലക്ഷ്യ പ്രാപ്തി വളരെ കഠിനമെങ്കിലും സാഭ്യമായി തീരുന്നു. നന്മ ചെയ്യുന്നവന് അതിന് പ്രതിഫലവും, തിന്മ ചെയ്യുന്നവന് അതിന്റെ ഭവിഷ്യത്തും അനുഭവിക്കേണ്ടിവരും.
ദൈവത്തെ സ്നേഹിക്കുന്ന വിശ്വാസിക്ക് തെറ്റായ പ്രവൃത്രികം ചെയ്യുവാനോ ദുഷിച്ച കൂട്ടുകെട്ടുകളിൽ ഏർപ്പെടാനോ സാധ്യമല്ല. ദൈവസ്നേഹം വാക്കുകളിലല്ല, പ്രവർത്തികളിലാണ് വെളിപ്പെടേണ്ടത്. 14ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രവാചകനായ മുഹമ്മദ് നബി കാട്ടിതന്ന നന്മയുടെയും വിശുദ്ധിയുടെയും പാതയിൽ മാനവസമൂഹം സഞ്ചരിച്ചാൽ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം സാധ്യമാണ്. ക്ഷമയുടെയും, സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശം എല്ലാ കാലത്തും സമയത്തും പ്രസക്തമാണ്. തത്വജ്ഞാനിയായ ലുഖ്മാൻ പറയുന്നു. അല്ലാഹു പോലെ മറ്റൊന്നിനെയും ബഹുമാനിക്കരുത്. വർദ്ധക്യമാതാപിതാക്കളെ ഉപേക്ഷിക്കാതെ ചേർത്ത് പിടിക്കുവാൻ, ബഹുമാനിക്കുവാൻ നല്ല രീതിയിൽ പെരുമാറുവാൻ കടമകൾ നിറവേറ്റുവാൻ സമയബന്ധിതമായി നിസ്കാരം നിർവ്വഹിക്കുവാൻ നന്മയിലേയ്ക്ക് മറ്റുള്ളവരെ കൈപിടിച്ച് കൊണ്ടുവരാൻ അഹങ്കാരത്തോടും ഗർവ്വോടു ശബ്ദം ഉയർത്തിയും സംസാരിക്കാതെ ആത്മസംയമനം പരിശീലിക്കുവാൻ ഈ നാളുകൾ പ്രചോദനമായി തീരണം. ദൈവം പരിശുദ്ധമാണ്. പരിശുദ്ധി ഇഷ്ടപ്പെടുകയും കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നു. ആയതിനാൽ സംശുദ്ധ ജീവിതം നയിക്കുന്നവരുടെ പ്രാർത്ഥനയുടെ ഫലം നൽകുന്നവനുമാണ്. റമദാൻ കഴിഞ്ഞും പരസ്പരം സ്നേഹത്തോടും സൗഹൃദത്തോടും ആദരവോടും ജീവിക്കുവാൻ നമുക്ക് കഴിയണം. വിശ്വാസസഹോദര്യത്തിന്റെയും, മാനവമൈത്രിയുടെയും പ്രവാചകനായ നബിയുടെ വചനങ്ങൾ ആധുനികകാലഘട്ടത്തിലും വെളിച്ചം വിതറുന്നു. മാനവരാശിക്ക് മാഹത്തായ ജീവിത രീതികാട്ടി തന്ന നബിയുടെ വചനങ്ങൾ നബിയുടെ ഹൃദയങ്ങളിൽ പുതിയ ഉണർവ്വ് പരകട്ടെ.