നിറമുള്ള നിനവുകളുടെ പേരാണ് പെരുന്നാൾ
ഇസ്മായിൽ പതിയാരക്കര
നിറമുള്ളതും, നിലാവൊളി ചിതറുന്നതുമായ നിനവുകളുടെ നിറദീപ സമാനമാണ് ഓരോ പെരുന്നാളോർമ്മകളും. ഒരു അലമാരയിൽ അടുക്കി വെച്ചിരിക്കുന്ന നിരവധി വാല്യങ്ങൾ ഉള്ള ഗ്രന്ഥം പോലെ ഓർമ്മയുടെ അറയിൽ അടുക്കി വെച്ചിരിക്കുകയാണ് അവയോരോന്നും.
അതിൽ ഏറ്റവും മനോഹരവും, ആസ്വാദ്യകരമായിട്ടുള്ളതും, മറ്റെല്ലാവരിലുമെന്ന പോലെ ബാല്യകാലത്തെ പെരുന്നാളാഘോഷങ്ങൾ തന്നെയാണ്. പ്രശ്നങ്ങളോ, പ്രതിസന്ധികളോ, പ്രാരാബ്ധങ്ങളോ, പ്രയാസപ്പെടുത്താത്ത, ചിത്രശലഭങ്ങളെപ്പോലെ പാറിക്കളിച്ചു നടന്ന കാലത്തെ പെരുന്നാളുകൾ! നോന്പ് മാസം പകുതിയാകുന്നതിന് മുന്പേ ബന്ധു വീടുകളിലൊക്കെ പോയി സക്കാത്തിന്റെ പണം വാങ്ങി സ്വരുക്കൂട്ടി ഈദാഘോഷത്തിന്റെ ഒരുക്കങ്ങൾ തുടങ്ങുകയായി.
പെരുന്നാൾ ദിവസം അടുത്തുള്ള പള്ളിയിൽ നിന്നും അബൂബക്കർ മുസ്്ലിയാരുടെ ഈണത്തിലുള്ള അറിയിപ്പ് മുഴങ്ങും, ഒട്ടുമിക്ക ബന്ധു വീടുകളിലും സാന്നിധ്യം അറിയിക്കുക എന്നതാണ് പെരുന്നാൾ ദിനത്തിലെ മുഖ്യമായ ഒരിനം. അയൽപക്കങ്ങളിലെ അന്യ മതസ്ഥരുടെ വീട്ടകങ്ങളിലേക്ക് കൊടുത്തു വിടപ്പെടുന്ന വിശിഷ്ട ഭോജ്യങ്ങൾ വിളിച്ചോതുന്നത് കേവലം ഭക്ഷണപ്പെരുമയല്ല. മണിക്കൂറുകൾക്കകം ദഹിച്ചു പോകുന്ന അന്നതിനപ്പുറം നാടിന്റെ മതേതര ഐക്യത്തിന്റെ വിളംബര ഘോഷയാത്ര തന്നെയാണ്. കുട്ടിക്കാലത്ത് പള്ളിയുടെ പോയാൽ ഓരോരുത്തർ ധരിച്ചു വരുന്ന പുതു വസ്ത്രങ്ങൾക്ക് മാർക്കിടലാണ് എന്റെ പ്രധാന ഹോബി.
നിസ്കാരം അൽപ സമയത്തിനകം തുടങ്ങും, ആളുകൾ പെട്ടെന്ന് എത്തിച്ചേരണം എന്നതാണത്, മണിക്കൂറുകളോളം മൈക്കിൽ വിളിച്ചു പറഞ്ഞാലേ ആളുകൾ എത്തപ്പെടുകയുള്ളൂ. കോൾഡ് സ്റ്റോറിലേക്ക് പുത്തനുടുപ്പുകളിട്ട കുട്ടികൾ കലപില കൂട്ടി എത്തുന്പോൾ അറിയാതെ കുട്ടിക്കാലം തികട്ടി വരും. ഒരിക്കലും തിരിച്ചു വരാത്ത നിറമുള്ള പെരുന്നാൾ കാലങ്ങൾ നിർവൃതിയോടെ ഓർത്തു കൊണ്ട് കിടക്കുന്പോൾ മാനത്തെ പെരുന്നാൾ ചന്ദ്രിക മൗനമായി യാത്രാമൊഴി ഓതുന്നുണ്ടാവും.
എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയങ്ങമമായ പെരുന്നാൾ ആശംസകൾ...