ആത്മവി­ചാ­രത്തി­ന്റെ­ ഈദുൽ ഫി­ത്തർ...


ബഷീർ വാ­ണി­യക്കാ­ട്

പരി­ശു­ദ്ധ റമദാൻ മാ­സത്തെ­ സസന്തോ­ഷം സ്വാ­ഗതം ചെ­യ്ത് സമു­ചി­തം സൽ­ക്കരി­ച്ച് യാ­ത്രയാ­ക്കി­യതി­ന്റെ­ ആഘോ­ഷമാണ് ഈദുൽ ഫി­ത്തർ. ശവ്വാ­ലി­ന്റെ­ പൊ­ന്നന്പി­ളി­ മാ­നത്ത് ഉദി­ച്ചു­യർ­ന്നാൽ അന്ന് വി­ശ്വാ­സി­കൾ­ക്ക് ആനന്ദത്തി­ന്റെ­ സന്തോ­ഷ പെ­രു­ന്നാൾ.

കടു­ത്ത ശാ­രീ­രി­ക ആത്മീ­യ പരീ­ക്ഷണത്തി­ലൂ­ടെ­ വി­ശ്വാ­സി­ നേ­ടി­യെ­ടു­ത്ത ഭക്തി­ ചൈ­തന്യത്തി­ന്റെ­യും നി­ർ­മല ഭാ­വങ്ങളു­ടെ­യും മൂ­ർ­ത്ത മാ­തൃ­കയാ­യി­ട്ടാണ് ഈ ആഘോ­ഷം അനു­വദനീ­യമാ­യി­ട്ടു­ള്ളത്. ഇസ്ലാ­മി­ലെ­ ആഘോ­ഷങ്ങൾ ആദർ­ശത്തി­ന്റെ­യും ചരി­ത്ര സ്മരണയു­ടെ­യും സ്വഭാ­വ ചര്യയു­ടെ­യും അടി­സ്ഥാ­നത്തി­ലാ­ണ്‌. സൃ­ഷ്ടാ­വി­നോ­ടു­ള്ള അടി­മത്തം, സമർ­പ്പണം, സ്വാ­ർ­ത്ഥങ്ങൾ ത്യജി­ക്കാ­നു­ള്ള സന്നദ്ധത, സഹജീ­വി­കളോ­ടു­ള്ള കാ­രു­ണ്യം തു­ടങ്ങി­യ മൂ­ല്യങ്ങൾ സൃ­ഷ്ടി­കളിൽ വളർ­ത്തി­യെ­ടു­ക്കാ­നു­തകു­ന്ന പരി­ശീ­ലനങ്ങളാണ് ‘വ്രത’ത്തി­ലൂ­ടെ­യും ‘ഹജ്ജി­’ലൂ­ടെ­യും അല്ലാ­ഹു­ ലക്ഷ്യമി­ടു­ന്നത്. അവയു­മാ­യി­ ബന്ധപ്പെ­ട്ട ആഘോ­ഷങ്ങളു­ടെ­ ലക്ഷ്യവും മറ്റൊ­ന്നല്ല.

ചക്രവാ­ളത്തിൽ പ്രത്യക്ഷപ്പെ­ടു­ന്ന പെ­രു­ന്നാൾ പി­റയെ­ വി­ശ്വാ­സി­കൾ വരവേ­ൽ­ക്കു­ന്നത് ‘അല്ലാ­ഹു­ അക്ബർ വലി­ല്ലാ­ഹിൽ ഹംദ്’ (‘അല്ലാ­ഹു­’വാണ് അത്യു­ന്നതൻ, സർ­വ സ്തു­തി­യും ‘അല്ലാ­ഹു­’ വി­നാ­കു­ന്നു­.) എന്ന സ്തു­തി­ കീ­ർ­ത്തനത്തോ­ടെ­യാ­ണ്. ഈദുൽ ഫി­ത്തർ നമസ്കാ­രത്തിന് മു­ൻ­പ് ചെ­യ്യേ­ണ്ട ഒരു­ പു­ണ്യകർ­മമാണ് ഫി­ത്തർ സക്കാ­ത്ത് വി­തരണം. പെ­രു­ന്നാൾ ദി­വസം ഒരാ­ളു­ടെ­ അന്നത്തിന് കഴി­ച്ച് വല്ലതും മി­ച്ചമു­ണ്ടെ­ങ്കിൽ അവൻ ഫി­ത്തർ സക്കാ­ത്ത് നി­ർ­ബന്ധ ബാ­ദ്ധ്യതയാ­ണ്. അന്ന് ജനി­ച്ച കു­ഞ്ഞി­നു­ൾ­പ്പെ­ടെ­. പെ­രു­ന്നാൾ ദി­വസം ഒരാ­ളും പട്ടി­ണി­ കി­ടക്കരു­തെ­ന്ന ഒരു­ വലി­യ ലക്ഷ്യ സാ­ക്ഷാ­ത്കാ­രമാ­ണത്.

പ്രഭാ­തത്തിൽ സ്ത്രീ­ പു­രു­ഷ ഭേ­ദമന്യേ­ ആബാ­ലവൃ­ദ്ധം ജനങ്ങൾ കു­ളി­ച്ച് പു­തു­വസ്ത്രങ്ങൾ ധരി­ച്ച് സു­ഗന്ധ ലേ­പനങ്ങൾ പൂ­ശി­ പ്രത്യേ­കം തയ്യാ­റാ­ക്കി­യ ഈദ് ഗാ­ഹു­കളി­ലെ­ത്തു­ന്നു­. അവി­ടെ­ കൂ­ട്ടമാ­യി­ പ്രപഞ്ച സൃ­ഷ്ടാ­വി­നെ­ വാ­ഴ്ത്തു­കയും, നമസ്കരി­ക്കു­കയും പെ­രു­ന്നാൾ പ്രഭാ­ഷണം ശ്രവി­ക്കു­കയും, മാ­നവരാ­ശി­യു­ടെ­യും രാ­ജ്യത്തി­ന്റെ­യും വി­ശ്വാ­സി­കളു­ടെ­യും മർ­ദ്ദി­തരു­ടെ­യും സമാ­ധാ­നത്തി­നും ക്ഷേ­മത്തി­നും നന്മക്കും വേ­ണ്ടി­ പ്രാ­ർ­ത്ഥി­ക്കു­കയും ചെ­യ്യു­ന്നു­. തു­ടർ­ന്ന് പരസ്പരം ആശ്ലേ­ഷി­ച്ച് സൗ­ഹൃ­ദ ബന്ധങ്ങളും, വീ­ടു­കൾ സന്ദർ­ശി­ച്ച് കു­ടുംബ ബന്ധങ്ങളും പു­തു­ക്കലാണ് ഈദ് ദി­നത്തിൽ പ്രവാ­ചകൻ കാ­ണി­ച്ച് തന്ന മാ­തൃ­ക.

വി­ഭവസമൃ­ദ്ധമാ­യ ഭക്ഷണവും, പരി­ധി­ ലംഘി­ക്കാ­ത്ത കലാ­കാ­യി­ക വി­നോ­ദങ്ങളും, കു­ടുംബങ്ങളോ­ടൊ­ത്തു­ള്ള വി­നോ­ദയാ­ത്രകളു­മൊ­ക്കെ­ പെ­രു­ന്നാ­ളാ­ഘോ­ഷത്തിന് മൊ­ഞ്ച് കൂ­ട്ടു­ന്നു­. വർ­ത്തമാ­നകാ­ലത്തെ­ ആഘോ­ഷങ്ങൾ മി­ക്കവാ­റും സദാ­ചാ­രരാ­ഹി­ത്യത്തി­ലധി­ഷ്ഠി­തമാ­ണ്. മദ്യവും മദി­രാ­ക്ഷി­യു­മി­ ല്ലെ­ങ്കിൽ പി­ന്നെ­ന്ത് ആഘോ­ഷമെ­ന്നാണ് ന്യൂ­ ജൻ തലമു­റയു­ടെ­ ചി­ന്ത തന്നെ­. മദ്യവി­ൽ­പനയു­ടെ­ കണക്കെ­ടു­പ്പി­ലാണ് വർ­ത്തമാ­ന കേ­രളം ആഘോ­ഷങ്ങളു­ടെ­ മോ­ടി­ വി­ലയി­രു­ത്തു­ന്നത്. എന്നാൽ മു­സ്ലി­മി­നെ­ സംബന്ധി­ച്ചി­ടത്തോ­ളം ആഘോ­ഷങ്ങൾ ദൈ­വാ­രാ­ധനയു­ടെ­ ഭാ­ഗമാ­ണ്. അത് കൊ­ണ്ട് തന്നെ­ വി­ശ്വാ­സി­യു­ടെ­ ഈദ് സന്തോ­ഷങ്ങൾ പരി­ധി­ വി­ട്ടതല്ല. ആ നി­ലക്ക് ഇസ്ലാ­മി­ന്റെ­ ആഘോ­ഷങ്ങൾ സമൂ­ഹത്തിൽ വേ­റി­ട്ട് നി­ൽ­ക്കു­ന്നു­. അല്ലാ­ഹു­ അക്ബർ, അല്ലാ­ഹു­ അക്ബർ, വലി­ല്ലാ­ഹിൽ ഹംദ്.

You might also like

Most Viewed