‘ചെ­ണ്ട’കൾ‍ കൊ­ന്പു­കോ­ർ‍­ക്കു­ന്പോൾ‍...


ശരശയ്യ : നി­തിൻ നാ­ങ്ങോ­ത്ത്

 

പ്രമാ­ണി­യാ­യ മാ­ണി ­സാ­റിന് തന്‍റെ­ ‘സ്വത്ത’ന്വേ­ഷണ പരീ­ക്ഷണങ്ങൾ‍ നടത്താ­നു­ളള ഭൂ­മി­കയാണ് ഇന്ത്യൻ നാ­ഷണൽ‍ കോൺഗ്രസ്സ്. ഇസ്തി­രി­ ചു­ളി­യാ­ത്ത ഖദറും വർ‍­ത്തമാ­നവു­മാ­യി­ നടക്കു­ന്ന ട്രഡീ­ഷണൽ‍ ലീ­ഡേ­ഴ്സിന് അതി­നി­യും മനസ്സി­ലാ­യ മട്ടി­ല്ല.അതോ­ണ്ടെ­ന്താ­യി­? കപ്പൽ മയ്യത്തും!! കേ­രളാ­ ഐഎൻസി­ ടൈ­റ്റാ­നി­ക്കി­ന്‍റെ­ മയ്യത്ത് താ­മസംവി­നാ­ കാ­ണേ­ണ്ടി­ വരും. തമ്മിൽ‍ തല്ലി­ ചവി­ട്ടി­മു­ക്കി­യും ഇരു­ന്നു­ മു­ക്കി­യും ടൈ­റ്റാ­നി­ക്ക് പാ­താ­ളം പു­ൽ‍­കി­യി­ട്ടു­ണ്ട്. ഇപ്പോൾ‍ കൊ­ടി­ക്കൂ­റ മാ­ത്രമേ­ കാ­ണാ­നു­ളളൂ­.കൊ­ന്പു­ളള നേ­താ­ക്കളിൽ‍ ചി­ലർ‍ ലൈ­ഫ്ബോ­ട്ടു­ വഴി­ നൈ­സാ­യി­ എസ്കേ­പ്പടി­ച്ചു­കളഞ്ഞു­. കു­റച്ചു­ രക്ഷപ്പെ­ടൽ‍ കൂ­ടി­ അവസാ­നശ്വാ­സവേ­ളയിൽ‍ ഉണ്ടാ­വും. ഏതു­പാ­ർ‍­ട്ടി­യു­ടേ­യും അന്ത്യശ്വാ­സം അതി­ലെ­ നേ­താ­ക്കൾ‍­മൂ­ലമാ­യി­രി­ക്കും എന്നു­ പറയു­ന്നതെ­ത്ര ശരി­യാ­. മൂ­ലക്കി­രു­ത്താ­നും ചവി­ട്ടി­യൊ­തു­ക്കാ­നും തേ­ച്ചു­സ്റ്റി­ക്കറാ­ക്കാ­നും ഈ പാ­ർ‍­ട്ടി­യെ­ കഴി­ച്ചേ­യു­ളളൂ­ ബാ­ക്കി­യെ­ല്ലാ­രും.മൂ­ലക്കി­ട്ട ‘മൗ­’വൊ­ക്കെ­(മഴു­)വാ­യ്ത്തലമൂ­ർ‍­ച്ചി­ച്ച് വെ­ളി­ച്ചപ്പെ­ട്ടി­ട്ട് എന്താ­വു­മോ­ എന്തോ­? പളളി­ വേ­റെ­. പള്ളി­ക്കൂ­ടം വേ­റെ­. മു­ല്ലപ്പളളി­ വേ­റെ­. സു­ധാ­കരൻ വേ­റെ­. ഈ കാ­ങ്ഗ്രസ്സ് എന്നു­പറയു­ന്ന ആൾ‍­ക്കൂ­ട്ടം അങ്ങനെ­യാണ് ഭാ­യ്. ചി­ന്തി­ച്ചാൽ‍ ഒരന്തോം തി­രി­യൂ­ല.ചി­ന്തി­ച്ചി­ല്ലേൽ‍ ഒരു­ കു­ന്തോം കി­ട്ടൂ­ലാ­...

നെ­ഹ്റു­ തൊ­പ്പി­വെ­ച്ച അവസാ­നത്തെ­ കോ­ൺഗ്രസ്സു­കാ­രൻ എംഎം ഹസൻ ‍ജീ­യാ­ണെ­ന്ന് ആദ്യമേ­ ഉറപ്പാ­യി­രു­ന്നു­.അല്ലേ­ലും കോൺ‍ഗ്രസ്സ് വെ­റു­മൊ­രു­ ആൾ‍­ക്കൂ­ട്ടപ്പാ­ർ‍­ട്ടി­യാ­ണ്.ബു­ക്കി­ല്ല! ബൈ­ലോ­യി­ല്ല!! ആർ‍­ക്കും എപ്പ വേ­ണേ­ലും എന്തു­ ചെ­ണ്ടത്തരവും വി­ളി­ച്ചു­ കൂ­വാം. എത്ര മാ­ക്രി­ത്തരവും പ്രവർ‍­ത്തി­ക്കാം. ആരും ചോ­യി­ക്കൂ­ല. ചോ­യി­ച്ചോൻ കെ­ണി­ഞ്ഞു­.മറ്റേ­ ഗ്രൂ­പ്പി­ന്‍റെ­ നടയടി­ക്ക് വി­ധേ­യനാ­വേ­ണ്ടി­ വരും. പാ­ർ‍­ട്ടി­യു­ടെ­ പോ­ഷണമല്ല, ഗ്രൂ­പ്പി­ന്‍റെ­ പരിപോ­ഷണമാണ് ഒരു ­രൂ­പാ­ കോൺ‍ഗ്രസ്സു­കാ­രന്‍റെ­ മു­ക്കി­യ കർ‍­ത്തവ്യം. ഹൈ­ക്കമാ­ണ്ട് എന്ന അജ്ഞാ­തകോ­ക്കസ് ഇതൊ­ക്കെ­ കൃ­ത്യമാ­യി­ നി­രീ­ക്ഷി­ക്കു­ന്നു­ണ്ടാ­വും. മു­ൻ‍പ്രവൃ­ത്തി­മേ­ന്മയു­ടെ­ പേ­രിൽ‍ ഇടവേ­ളകളി­ല്ലാ­തെ­ പണി­ തരും. അങ്ങനെ­ ഉണ്ണി­കളാ­യി­പ്പോ­യ ഉണ്ണി­ത്താ­ന്‍മാ­രും ഉണ്ണി­യാ­ർ‍­ച്ചമാ­രും നി­രവധി­ ഈ പാ­ർ‍­ട്ടി­യിൽ‍.

ഒരു­ ഉത്സവപ്പറന്പു­ പോ­ലെ­ വി­ശാ­ലമനസ്കതയു­ളള ഈ പാ­ർ‍­ട്ടി­യെ­ ഒന്നു­ ‘സേ­വി­ച്ചു­’കളയാം എന്ന ദീ­നാ­നു­കന്പയു­മാ­യാണ് അവരെ­ത്തി­യത്. കർ‍­ഷകമു­ന്നേ­റ്റ കഴകം കേ­.കോ­ പാ­ർ‍­ട്ടി­. കൃ­ഷി­ പച്ചപി­ടി­ച്ചോ­ട്ടെ­ എന്ന ത്യാ­ഗസന്നദ്ധതയു­മാ­യി­ ഹരി­തലീ­ഗും. സ്വതവേ­ ‘ബാ­ക്ക്പെ­യി­നു­ളള നാ­ഷണൽ‍ കോൺ‍ഗ്രസ്സി­നെ­ അപ്പു­റവും ഇപ്പു­റവു­മി­രു­ന്ന് പച്ചെ­ണ്ണയും മു­ട്ടയു­ടെ­ വെ­ളളയും സമം ചാ­ലി­ച്ച് ഉഴി­ച്ചലു­കാർ‍ സു­ഖചി­കി­ത്സ നടത്തി­ക്കൊ­ടു­ത്തു­. കി­ടപ്പു­കാ­രന്‍റെ­ നട്ടെ­ല്ലി­ല്ലാ­യ്മ തി­രു­മ്മലു­കാർ‍ മു­തലെ­ടു­ത്തു­. കെ­പി­സി­സി­ പ്രസി­ഡണ്ടെ­ങ്കി­ലും ഒരു­ കോൺ‍ഗ്രസ്സു­കാ­രനാ­യി­രി­ക്കണമേ­ എന്നാണ് പാ­വം അണി­കളു­ടെ­ ഇപ്പോ­ഴത്തെ­ നെ­ഞ്ചു­രു­ക്കി­പ്രാ­ർ‍­ത്ഥന!! ഡോ­.കണ്ണോ­ത്ത് കരു­ണാ­കരൻ ‍ജീ­ ഉണ്ടാ­യി­രു­ന്നേൽ‍ കാ­ണാ­മാ­യി­രു­ന്നു­ കളി­. എവി­ടെ­ പോ­യി­, പണ്ട് അടി­യന്തി­രാ­വസ്ഥ ക്ലൈ­മെ­റ്റിൽ‍ എഐസി­സി­യിൽ‍ ചെ­ന്ന് അതി­നെ­തി­രെ­ വാ­ളോ­ങ്ങി­യ ആന്‍റണി­ച്ചങ്കൻ? വി­പ്ലവത്തി­ന്‍റെ­ ശു­ക്രനക്ഷത്രം വയലാർ‍ ജീ­? സരി­തോ­ർ‍­ജ്ജത്തി­ലൂ­ടെ­ തെ­ലു­ങ്കു­ദേ­ശത്തേ­ക്ക് പാ­ർ‍­സൽ‍ ചെ­യ്യപ്പെ­ട്ട ചാ­ണക്യ ചാ­ണ്ടി­സാർ? കോൺ‍ഗ്രസ്സി­പ്പോൾ‍ മു­ട്ടീ­ന്നി­ഴയു­കയാ­ണ്. ഇനി­ ഒന്നീ­ന്നേ­ തു­ടങ്ങണം.

അതാ­യത് രമണാ­, പാ­ലാ­ ട്രംപും മലപ്പു­റം ഉന്നും കൂ­ടി­ മു­ഖാ­മു­ഖമി­രു­ന്ന് കെ­പി­സി­സി­യെ­ന്ന യോ­ഗാ­ശ്വത്തെ­ തൊ­ഴു­ത്തിൽ‍ കെ­ട്ടി­. യാ­ഗാ­ശ്വമെ­ന്ന് പാ­ർ‍­ട്ടി­ക്കു­വേ­ണ്ടി­ പശതേ­ച്ചവരും പോ­സ്റ്ററൊ­ട്ടി­ച്ചവരും വി­റകു­വെ­ട്ടി­യവരും പറഞ്ഞേ­ക്കും. വെ­ളളംകോ­രി­യവരു­ടെ­ കൈ­പ്പത്തി­യൊ­ക്കെ­ ആരു­ ഗൗ­നി­ക്കു­ന്നു­!! ചാ­ണ്ടി­സാ­റെ­ വഴി­യിൽ‍ കെ­ട്ടി­യ ചെ­ണ്ടയാ­ക്കാൻ നോ­ക്കി­യാൽ‍ ഉത്സവം മു­ടക്കു­മെ­ന്ന് കൊ­ളപ്പു­ളളി­ വി­ഷ്ണു­നാ­ഥ്. ഉണ്ട ബി­രി­യാ­ണി­ക്ക് നന്ദി­ കാ­ണി­ക്കു­ന്ന ഒറി­ജി­നൽ‍ ഖദറി­സ്റ്റ്! ഉമ്മൻ സാ­റി­നെ­ന്താ­ കൊ­ന്പു­ണ്ടോ­യെ­ന്ന് കു­ര്യദേ­ഹം. ജനകീ­യതയു­ടെ­ ഇരട്ടക്കൊ­ന്പു­ണ്ടെ­ന്ന് വെ­ഞ്ചാ­മരക്കമ്മറ്റി­ക്കാർ‍. രാ­ഷ്ട്രീ­യകാ­ര്യസമി­തി­യിൽ‍ കലന്പൊ­ഴി­ഞ്ഞു­ നേ­രമി­ല്ല. കോൺ‍ഗ്രസ്സെ­ന്നാൽ‍ കൂ­ടി­ച്ചേ­രലല്ല, കൂ­ടി­പ്പി­രി­യലെ­ന്ന് ഓക്സ്ഫോ­ഡ് -കേംബ്രി­ഡ്ജു­കാർ‍ ഇതി­നകം പൊ­ത്തകത്തിൽ‍ തി­രു­ത്തി­ക്കാ­ണണം.ചക്കി­ളത്തി­പ്പോ­രാ­ട്ടം നടത്തി­ നി­ന്നി­ടം കു­ഴി­ക്കു­ന്ന വീ­രപാ­ണ്ധ്യകട്ടബൊ­മ്മകൾ‍!! പോ­ലീ­സ്ഫോ­ഴ്സി­ന്‍റെ­ സമയോ­ചി­തസഹാ­യം കൊ­ണ്ട് സമ്മർ‍­ദ്ദത്തി­ലാ­യ പി­ണറാ­യി­ സർ‍­ക്കാ­രെ­ തലങ്ങും വി­ലങ്ങും ആക്രമി­ച്ച്, അടു­ത്ത ഇലക്ഷൻ വരു­ന്പോ­ഴേ­ക്കും ഒരു­ സ്പേസ് ഉണ്ടാ­ക്കേ­ണ്ട സമയത്ത് പരസ്പരം പി­ച്ചി­യും മാ­ന്തി­യും കാ­ർ‍­ക്കി­ച്ചു­ തു­പ്പി­യും മു­ഖം വി­കൃ­തമാ­ക്കു­ന്ന തൂ­വെ­ളളക്കാർ‍. അടി­ക്കാ­നറി­യു­ന്നവരു­ടെ­ കൈ­യിൽ‍ ഒരി­ക്കലും വടി­ കൊ­ടു­ക്കരു­ത്. അത് കോൺ‍ഗ്രസ്സാ­യാ­ലും ബീ­ജേ­പീ­ ആയാ­ലും. കെ സുരേന്ദ്രനും കെ സുധാകരനും കൈ­ തരി­ച്ചി­ട്ടു­ വയ്യ. ഗ്രൂ­പ്പു­സമവാ­ക്യങ്ങൾ‍ മാ­റി­മറയു­ന്പോൾ‍ ആണ്ടി­യും അടി­ക്കാ­രും ഗെ­റ്റ് ഔട്ട്ഹൗസ്!! ബാ­റ്റൺ ആന്പി­ള്ളേർ‍ കരഗതമാ­ക്കും. എന്തി­നാ­? ഷോ­ കേ­സിൽ‍ വെ­ച്ച് കണ്ടോ­ണ്ടി­രി­ക്കാ­ന്‍. ആയതി­നാൽ‍ മക്കളേ­, ഗ്രൂ­പ്പേ­താ­യാ­ലും ‘ഹൈ­’കമാ­ണ്ടിൽ‍ വി­ശ്വസി­ച്ചു­ കൊ­ൾ‍­വി­ൻ. തീ­രെ­ വോ­ൾ‍­ട്ടി­ല്ലാ­ത്ത ലോ­ കമാ­ണ്ടാ­ണേ­ലും അനു­സരി­ച്ച് വാ­ലാ­ട്ടി­ക്കൊ­ണ്ടേ­യി­രി­ക്കു­ക.വാ­ലനക്കൽ‍ ഒരു­ വംശസ്വഭാ­വമാ­ണ്.

വെ­ളളക്കാ­രനാ­യ എഒ ഹ്യും ഉണ്ടാ­ക്കി­യ പാ­ർ‍­ട്ടി­ക്ക്, പണ്ധി­റ്റ് ജവഹർ‍­ലാൽ‍ നെ­ഹ്റു­ ഇലക്ഷൻ കമ്മീ­ഷണിൽ‍ രജി­സ്റ്റർ‍­ചെ­യ്ത സ്വാ­തന്ത്ര്യസമരപാ­ർ‍­ട്ടി­ക്ക് ഇങ്ങനെ­യൊ­രു­ ഗതി­യും പരഗതി­യും വന്നു­ ഭവി­ച്ചതിൽ‍ പെ­രു­ത്തു­ പ്രയാ­സമു­ണ്ട് കേ­ട്ടാ­.ദേ­ശീ­യ നേ­താ­വിന് രാ­ഹു­കാ­ലമാ­ണി­ത്. ചരി­ത്രത്തിൽ‍ കൊ­ക്കകോ­ളചേ­ർ‍­ത്ത് പ്രയോ­ഗി­ച്ചതിന് ട്രോ­ൾ‍­ നി­രോ­ധനത്തി­ന്‍റെ­ പരി­ധി­യി­ലാ­ണ്. ഒരു­ പഞ്ചി­നു­ വേ­ണ്ടി­ കീ­ച്ചി­യതാ­.കൊ­ക്കകോ­ള ഓണർ‍ നാ­രങ്ങാ ­സർ‍­ബത്ത് വി­റ്റെ­ന്നും മക്ഡൊ­ണാ­ൾ‍­ഡ് മൂ­പ്പൻ തട്ടു­കട നടത്തി­യെ­ന്നും. പറഞ്ഞ് കു­ടു­ങ്ങീ­ന്ന് പറഞ്ഞാ­ മതീ­ലോ­? ഇങ്ങ് നേ­മത്ത് ഒരു­ ചെ­റി­യ സംശയം ചോ­ദി­ച്ച് ഏകാ­ധ്യാ­പകവി­ദ്യാ­ലയ ജീ­യും ട്രോ­ളി­ങ്ങി­ലാ­ണ്. രാ­ജഗോ­പാൽ‍ ജീ­യു­ടെ­ ചോ­ദ്യങ്ങൾ‍­ക്ക് ഉരു­ളയ്ക്ക് സ്റ്റീ­ൽ‍­ബോംബു­ പോ­ലെ­യാണ് മറു­പടി­ വന്നു­കൊ­ണ്ടി­രി­ക്കു­ന്നത്. സീ­നി­യർ‍ നേ­താ­ക്കളെ­യൊ­ക്കെ­ പൊ­തു­ജനം പൊ­തു­വഴി­ച്ചെ­ണ്ടയാ­യാണ് കാ­ണു­ന്നത്. ആദ്യം പി­ണറാ­യി­ പറഞ്ഞു­. വഴി­ച്ചെ­ണ്ടയാ­ക്കരു­തെ­ന്ന്. ഇന്നലെ­ കൂ­ടി­ക്കലന്പൽ‍ യോ­ഗത്തിൽ‍ ഉമ്മൻ ‍ചാ­ണ്ടി­യു­മാ­യി,­ മേ­ളക്കൊ­ഴു­പ്പു­ളള ചെ­ണ്ട. ചാ­ണ്ടി­ സാ­റിന് ഒരു­ കൊ­ട്ടു­കി­ട്ടു­ന്പോൾ‍ രമേശ് ചെ­ന്നി­ത്തലയ്ക്കും ടീംസി­നും കി­ട്ടു­ന്നത് മു­ഖമടച്ച് പാ­ഞ്ചാ­രീ­മേ­ളം തന്നെ­യാ­ണ്. പണം വാ­രു­ന്നത് അങ്ങ് മോ­ളി­ലി­രു­ന്ന് ‘വി­യോ­ജി­പ്പു­കളോ­ടെ­’ സ്റ്റോ­പ്പർ‍ ബാ­ക്ക് കം എക്സ് ക്യാ­പ്റ്റൻ എകെ­ ആന്‍റണി­ ജീ­യാ­ണ്. വി­സി­ലൂ­തി­ അങ്ങേർ ഒരു­ തവണ കൂ­ടി­ കളം നി­റഞ്ഞ് കളി­ച്ചാൽ‍ ‘ഗപ്പ്’ ഇന്ദി­രാ­ ഭവനത്തി­ലി­രു­ന്നേ­നെ­. എല്ലാ­വർ‍­ക്കും കാ­ൽ‍­പ്പന്തു­കളി­യാ­ശംസകൾ‍... ചവി­ട്ടി­യും കു­ത്തി­യും ഇടങ്കാ­ലു­വെ­ച്ചു­ വീ­ഴ്ത്തി­യും ചോ­പ്പു­ കാ­ർ‍­ഡു­കണ്ടും മരണക്കളി­ദി­നാ­ശംസകൾ‍..ജീ­വി­തവും ഫു­ട്ബോ­ളും രാ­ഷ്ട്രീ­യവും ഒരേ­ നു­കത്തിൽ‍ കെ­ട്ടി­യ കാ­ളകൾ‍ തന്നെ­. കാ­ളപ്പോര് കളി­പ്പോര്!!

You might also like

Most Viewed