പനി­കൾ പടർ­ന്നു­ പി­ടി­ക്കു­ന്ന കാ­ലം


­ട്ടിൽ മഴക്കാ­ലമാ­ണ്... പകർ­ച്ച പനി­കൾ പടർ­ന്നു­ പി­ടി­ക്കു­ന്ന കാ­ലം. എന്നാൽ അൽ­പം കരു­തൽ സ്വീ­കരി­ച്ചാൽ പകർ­ച്ചപ്പനി­കളെ­ പ്രതി­രോ­ധി­ക്കാം. തക്കാ­ളി­പ്പനി­, പന്നി­പ്പനി­, കു­രങ്ങ് പനി­, പക്ഷി­ പനി­, ഇപ്പം ഇതാ­ നി­പ്പാ­പനി­. എന്തൊ­ക്കെ­ തരം പു­തി­യ പനി­കൾ! ലോ­കമെ­ന്പാ­ടും പൊ­ടു­ന്നനെ­ ആവി­ർ­ഭവി­ക്കു­ന്ന പകർ­ച്ച പനി­ രോ­ഗങ്ങൾ ഭീ­ഷണി­യാ­വു­ന്നു­ണ്ട്.

എന്തു­ പനി­ വന്നാ­ലും കേ­രളത്തി­ലേ­ക്കാ­ണല്ലോ­ എന്ന ധാ­രണ യാ­ഥാ­ർ­ത്ഥ്യത്തിന് നി­രക്കാ­ത്തതാ­ണ്, ഭൂ­മു­ഖത്ത് എല്ലാ­ വൻ­കരകളി­ലും ഇടയ്ക്കി­ടെ­ ഉണ്ട് പൊ­ടു­ന്നനെ­ പൊ­ട്ടി­പു­റപ്പെ­ടു­ന്ന പു­തി­യ ഓരോ­ പനി­കൾ. രണ്ടു­ ലക്ഷം വർ­ഷങ്ങൾ­ക്ക് മേ­ലെ­ ആയല്ലോ­ മനു­ഷ്യൻ ഉണ്ടാ­യി­ട്ട്. പതി­നാ­യി­രം കൊ­ല്ലം ആയി­ കൃ­ഷി­ തു­ടങ്ങി­യി­ട്ട്. അതി­നു­ മു­ന്നേ­ പെ­റു­ക്കി­ത്തീ­റ്റ ആയി­രു­ന്നു­. കു­റച്ചു­ നാ­യാ­ട്ടും. നാ­യാ­ട്ടു­ കാ­ലത്ത്, എന്തൊ­ക്കെ­ അണു­ക്കൾ നമ്മെ­ വേ­ട്ടയാ­ടി­? ഒരു­ ഐഡി­യയു­മി­ല്ല! മി­ക്ക മനു­ഷ്യരും നാ­ൽ­പ്പതു­കളി­ലും അന്പതു­കളി­ലും മരി­ച്ചു­ പോ­യി­രു­ന്നു­ എന്ന് നമു­ക്കറി­യാം. ചു­രു­ക്കം ചി­ലർ ദീ­ർ­ഘനാൾ ജീ­വി­ച്ചി­രു­ന്നു­. പേൻ, ചെ­ള്ളു­കൾ, വി­രകൾ, മു­തലാ­യവ ഒക്കെ­ നമ്മെ­ ശല്യപ്പെ­ടു­ത്തി­യി­രു­ന്നു­ എന്ന് അനു­മാ­നി­ക്കാം. അത്രേ­യു­ള്ളു­. കൊ­ല, യു­ദ്ധം, അപകടങ്ങൾ ഒക്കെ­ കാ­രണവും ആളു­കൾ മരി­ച്ചൊ­ടു­ങ്ങി­യി­രു­ന്നു­. വൈ­റസ്, ബാ­ക്റ്റീ­രി­യ ഒക്കെ­ അസു­ഖം ഉണ്ടാ­ക്കി­യാൽ ഒരു­ ഗോ­ത്രം അങ്ങനെ­ തന്നെ­ ചി­ലപ്പോൾ നശി­ച്ചു­ പോ­യെ­ന്നി­രി­ക്കും. ചു­രു­ക്കം പ്രതി­രോ­ധ ശേ­ഷി­ ഉള്ളവർ ബാ­ക്കി­ വന്നേ­ക്കാം. അതോ­ടെ­ പി­ന്നെ­ ആ അണു­ കു­റെ­ നാൾ തല പോ­ക്കി­ല്ല. അടു­ത്ത ഗോ­ത്രം കു­റെ­ അകലെ­യാ­ണല്ലോ­. അവരു­മാ­യി­ അടു­പ്പം വരണം. ചി­ല മനു­ഷ്യരിൽ രോ­ഗം ഉണ്ടാ­ക്കാ­തെ­ അണു­ ഉറങ്ങി­ക്കി­ടക്കും. അഥവാ­ പതു­ക്കെ­ പെ­റ്റു­ പെ­രു­കാ­നും മതി­. അവർ അടു­ത്ത ഗോ­ത്രവു­മാ­യി­ എപ്പോ­ഴെ­ങ്കി­ലും ഇടപഴകേ­ണ്ടി­ വന്നാൽ ഈ അണു­ പി­ന്നെ­യും കൊ­ടി­യ നാ­ശം വി­തക്കു­കയാ­യി­. ഇങ്ങനെ­ ആയി­രു­ന്നു­ കാ­ര്യങ്ങൾ.

ചരി­ത്രം നോ­ക്കി­യാൽ റോ­മിൽ എ.ഡി­ ആദ്യ നൂ­റ്റാ­ണ്ടു­കളിൽ പല വലി­യ പകർ­ച്ച വ്യാ­ധി­കളും ഉണ്ടാ­യി­ട്ടു­ണ്ട്. പലതും നാ­ൽ­പ്പതു­ മു­തൽ അന്പത് ശതമാ­നം വരെ­ ആളു­കളു­ടെ­ മരണത്തിന് ഇടയാ­ക്കി­യി­ട്ടു­മു­ണ്ട്. എന്നാൽ ഈ രോ­ഗാ­ണു­ ഏതാണ് എന്ന് പോ­ലും അറി­യി­ല്ല. വസൂ­രി­ ആണെ­ന്ന് വി­ചാ­രി­ക്കപ്പെ­ടു­ന്നു­. മൂ­വാ­യി­രം, നാ­ലാ­യി­രം കൊ­ല്ലം പഴക്കമു­ള്ള ഈജി­പ്ഷ്യൻ മമ്മി­കളി­ലും മറ്റും വസൂ­രി­, ക്ഷയം, എന്നി­വയു­ടെ­ ലക്ഷണങ്ങൾ കണ്ടെ­ത്തി­യി­ട്ടു­ണ്ട്. ആയി­രത്തി­ ഇരു­നൂ­റു­കളി­ലും, ആയി­രത്തി­ നാ­നൂ­റു­കളി­ലും യൂ­റോ­പ്പിൽ യെ­ർ­സി­നി­യ പെ­സ്റ്റിസ് എന്ന ബാ­ക്റ്റീ­രി­യ ഉണ്ടാ­ക്കു­ന്ന പ്ലേഗ് മൂ­ലം പല പ്രാ­വശ്യമാ­യി­ മു­പ്പതു­ മു­തൽ അ
ന്പതു­ശതമാനം ജനസംഖ്യ മരി­ച്ചൊ­ടു­ങ്ങി­യി­ട്ടു­ണ്ട്. പി­ന്നത്തെ­ വി­നാ­ശം വിതച്ച മഹാ­മാ­രി­കൾ നടമാ­ടി­യത് യൂ­റോ­പ്യന്മാർ അമേ­രി­ക്കകീ­ഴടക്കി­യപ്പോൾ ആണ്. തോക്കു­കളെ­ക്കാളും വാ­ളു­കളെ­ക്കാ­ളും അപകടകാ­രി­കൾ ആയി­രു­ന്നു­ അവർ കൊ­ണ്ട് വന്ന വസൂ­രി­, ഇൻ­ഫ്ളു­വൻ­സ തു­ടങ്ങി­യ അസു­ഖങ്ങൾ. എൺ­പതു­ തൊ­ണ്ണൂറ് ശതമാ­നം അമേ­രി­ക്കൻ ഇന്ത്യക്കാർ ആണ് മരി­ച്ചത്. അധി­നി­വേ­ശം അതോ­ടെ­ പൂ­ർ­ണമാ­യി­.

ക്ഷയം, ടൈ­ഫോ­യ്ഡ്, കു­ഷ്ഠം, കോ­ളറ, വയറി­ളക്കം ഉണ്ടാ­ക്കു­ന്ന അനേ­കം രോ­ഗങ്ങൾ, മലേ­റി­യ, വി­രകൾ, ഇൻ­ഫ്ളു­വൻ­സ, ഡി­ഫ്ത്തീ­രി­യ, മീ­സി­ൽ­സ്, ന്യൂ­മോ­ണി­യ,മെ­നി­ഞ്ചൈ­റ്റിസ് ഒക്കെ­ ഉണ്ടാ­ക്കു­ന്ന അണു­ക്കൾ നമ്മു­ടെകൂ­ടെ­ എപ്പോ­ഴും ഉണ്ടാ­യി­രു­ന്നു­. വലി­യ പോ­ളി­യോ­ ബാ­ധമൂ­ലം അമേ­രി­ക്കയി­ലും മറ്റും വളരെ­ കു­ട്ടി­കൾ മരി­ക്കു­കയും വി­കലാംഗർ ആവു­കയും ചെ­യ്തത് ഇരു­പതാം നൂ­റ്റാ­ണ്ടിൽ തന്നെ­യാ­ണ്. ഏകദേ­ശം ആയി­രത്തി­ തൊ­ള്ളാ­യി­രത്തി­ ഇരു­പത് മു­പ്പതു­കൾ വരെ­ അണു­ബാ­ധകൾ ആയി­രു­ന്നു­ നമ്മു­ടെ­ പ്രധാ­ന അന്തകൻ. അതി­നു­ ശേ­ഷം അവയ്ക്ക് മേ­ലെ­ നമു­ക്ക് ഭാ­ഗി­ക വി­ജയം നേ­ടാ­നാ­യി­.

എങ്ങനെ­ ആണിത് സംഭവി­ച്ചത്? അറിവ് - രോ­ഗാ­ണു­ക്കളെ­ കണ്ടെ­ത്തി­. ഓരോ­ രോ­ഗാ­ണു­വും എങ്ങനെ­യാണ് പകരു­ന്നത് എന്ന് മനസ്സി­ലാ­യി­. വൃ­ത്തി­, വ്യക്തി­ശു­ചി­ത്വം, തടയൽ മാ­ർ­ഗങ്ങൾ, ശു­ദ്ധമാ­യ വെ­ള്ളം, ഭക്ഷണം- ഇവയൊ­ക്കെ­ സാ­ധാ­രണമാ­യി­. കൊ­തു­കു­കൾ പോ­ലത്തെ­ രോ­ഗാ­ണു­ വാ­ഹകരെ­ പറ്റി­ നമ്മൾ ബോ­ധവാ­ന്മാ­രാ­യി­. രോ­ഗ പ്രതി­രോ­ധ വാ­ക്സി­നു­കൾ വന്നു­, ആന്റി­ ബയോ­ട്ടി­ക്കു­കൾ വന്നു­. ഇപ്പോൾ ആന്റി­ വൈ­റലു­കളും ഉണ്ട്. വസൂ­രി­യെ­ നി­ർ­മ്മാ­ർ­ജനം ചെ­യ്തു­. പോ­ളി­യോ­യെ­ മി­ക്കവാ­റും ഇല്ലാ­താ­ക്കി­. എങ്കി­ലും രോ­ഗാ­ണു­ക്കളിൽ നി­ന്ന് പൂ­ർ­ണ്ണ മു­ക്തി­ നമു­ക്ക് നേ­ടാൻ ആയി­ട്ടി­ല്ല. തി­കച്ചും പു­തി­യ അണു­ക്കൾ പെ­ട്ടെ­ന്ന് പ്രത്യക്ഷപ്പെ­ടു­ന്നു­. പഴയ, എല്ലാ­വരും മറന്നു­ കി­ടന്നവയിൽ ചി­ലത് പെ­ട്ടന്ന് ഭാ­ഗി­കമാ­യി­ തി­രി­ച്ചു­ വരു­ന്നു­.

പരി­തസ്ഥി­തി­യിൽ മാ­റ്റങ്ങൾ ഉണ്ടാ­കു­ന്നു­. വനങ്ങൾ വെ­ട്ടി­ തെ­ളി­ക്കു­ന്നു­. കാ­ലാ­വസ്ഥാ­ മാ­റ്റങ്ങൾ ഉണ്ടാ­കു­ന്നു­. കൃ­ഷി­യി­ലൂ­ടെ­ പരി­സ്ഥി­തി­യിൽ ഉണ്ടാ­ക്കി­യ മാ­റ്റങ്ങൾ മു­ന്പ് പറഞ്ഞല്ലോ­. വന്യമാ­യ ഒരു­ പരജീ­വി­ വൈ­റസ് മനു­ഷ്യനെ­ ബാ­ധി­ച്ചി­ട്ടു­ണ്ടെ­ങ്കിൽ മനു­ഷ്യൻ അതി­ന്റെ­ സഞ്ചാ­ര പാ­ഥയിൽ പെ­ടു­വാ­നു­ള്ള സാ­ഹചര്യം സ്വയം സൃ­ഷ്ടി­ച്ചു­വെ­ന്നാണ് പൊ­തു­വെ­ കാ­ണപ്പെ­ടു­ന്നത്.

പല അണു­ക്കളും വവ്വാ­ലി­ലും മറ്റു­ ചി­ല ജീ­വി­കളി­ലും രോ­ഗം ഉണ്ടാ­ക്കാ­തെ­ ഉറങ്ങി­ കി­ടക്കു­ന്നവയാ­ണ്. ചി­ലപ്പോൾ പല കാ­രണങ്ങളും കൊ­ണ്ട്, ഈ ജീ­വി­കളു­ടെ­ എണ്ണം വർ­ദ്ധി­ച്ച തോ­തിൽ പെ­രു­കു­ന്നു­, അഥവാ­ ഇവ പു­റത്തി­റങ്ങു­ന്നു­. അങ്ങനെ­ രോ­ഗങ്ങൾ ഉണ്ടാ­കു­ന്നു­. ഇവ പല
തും പണ്ടേ­ ഉള്ളതാ­യി­രി­ക്കാം, പു­തി­യവയും ഉണ്ടാ­വാം.

വവ്വാ­ലു­കൾ വളരെ­ പ്രധാ­നപ്പെ­ട്ട വൈ­റസു­കളു­ടെ­ ഒരു­ ആലയം ആണ് എന്ന് പറയാം. റാ­ബീ­സ്, എബോ­ള, നി­പ്പാ­, സാ­ർ­സ് എന്ന വൈ­റസു­മാ­യി­ ബന്ധപ്പെ­ട്ട വൈ­റസു­കൾ തു­ടങ്ങി­ അറു­പതോ­ളം വൈ­റസു­കൾ ഇങ്ങനെ­ ഉണ്ടത്രേ­. ആയി­രത്തി­ ഇരു­നൂ­റോ­ളം തരം വവ്വാ­ലു­കൾ ഉണ്ട്. നമ്മെ­ പോ­ലെ­ സസ്തനി­കൾ ആണ്, പക്ഷേ­ പറക്കാൻ പറ്റും. താ­രതമ്യേ­ന ആയു­സ്സ് കൂ­ടു­തൽ ഉള്ള ജീ­വി­കളാണ് അവ. ശരീ­രോ­ഷ്മാവ് കൂ­ടു­തൽ ആയതി­നാൽ വൈ­റസ് ശരീ­രത്തിൽ ഉണ്ടെ­ങ്കി­ലും രോ­ഗം വരി­കയി­ല്ല എന്നും ചി­ല ശാ­സ്ത്രജ്ഞർ വി­ശ്വസി­ക്കു­ന്നു­.

വവ്വാൽ മാ­ത്രമല്ല, ഹാ­ന്റാ­ വൈ­റസ് തു­ടങ്ങി­യ പലതും എലി­കളി­ലും മറ്റും ആണു­ള്ളത്. പെ­ട്ടന്ന് എലി­കളു­ടെ­ എണ്ണത്തിൽ കൂ­ടു­തൽ വന്നാൽ അത് ഹാ­ന്റാ­ വൈ­റസ് ബാ­ധകൾ ഉണ്ടാ­ക്കും. അമേ­രി­ക്കയിൽ പതി­വി­ലും ശക്തമാ­യ ഒരു­ മഴക്കാ­ലത്തിന് ശേ­ഷം ഇങ്ങനത്തെ­ ഒരു­ രോ­ഗാ­ണു­ ബാ­ധ ഉണ്ടാ­യി­രു­ന്നു­. നമ്മു­ടെ­ നാ­ട്ടി­ലെ­ എലി­പ്പനി­ മറ്റൊ­രു­ ഉദാ­ഹരണമാ­ണ്. പലപ്പോ­ഴാ­യി­ പൊ­ട്ടി­പ്പു­റപ്പെ­ടു­ന്ന ഇൻ­ഫ്ളു­വൻ­സ മഹാ­മാ­രി­കൾ ചൈ­നയിൽ നി­ന്നാണ് മി­ക്കവാ­റും തു­ടങ്ങാ­റ്. അവി­ടെ­ താ­റാ­വു­കളിൽ ആണ് വൈ­റസ് ഉറങ്ങി­ കി­ടക്കു­ന്നത് (റി­സെ­ർ­വോ­യർ ഹോ­സ്റ്റ്).

ഒരു­ ഉദാ­ഹരണത്തിന് വളരെ­ അപകടകരമാ­യ ഇൻ­ഫ്ളു­വൻ­സ വൈ­റസ് ഉള്ള പല തരം പക്ഷി­കൾ കൃ­ഷി­ ചെ­യ്യപ്പെ­ടു­ന്ന താ­റാ­വു­കളും ആയി­ കൂ­ടി­ക്കലരു­ന്പോൾ ഇത്തരം വൈ­റസു­കൾ അവയി­ലും എത്തു­ന്നു­. ഇത്തരം താ­റാ­വു­കൾ പലപ്പോ­ഴും രോ­ഗലക്ഷണങ്ങൾ പ്രകടി­പ്പി­ക്കാ­റി­ല്ല. പക്ഷി­പ്പനി­ എന്ന് വി­ളി­ക്കാ­വു­ന്ന പനി­ പരത്തു­വാൻ ഇവ കാ­രണമാ­വു­ന്നു­. താ­റാ­വി­നെ­യും പന്നി­യെ­യും ഒന്നി­ച്ചു­ കൃ­ഷി­ ചെ­യ്യു­ന്നി­ടങ്ങളിൽ പന്നി­കളി­ലേ­യ്ക്ക് പകരു­ന്നു­. (കാ­ലാ­ കാ­ലങ്ങളി­ലാ­യി­ വൈ­റസിൽ ഉണ്ടാ­യേ­ക്കു­ന്ന ജനി­തക മാ­റ്റങ്ങളാണ് പെ­ട്ടന്ന് പകരാൻ കാ­രണം). പന്നി­കൾ ഇന്റർ­മീ­ഡി­യറ്റ് ഹോ­സ്റ്റ് ആയി­ വർ­ത്തി­ക്കു­ക മാ­ത്രമല്ല പു­തി­യ ജൈ­വസങ്കലനങ്ങൾ­ക്ക് വേ­ദി­യാ­വു­കയും ചെ­യ്യു­ന്നു­. ഇവി­ടെ­ നി­ന്ന് മനു­ഷ്യരി­ലേ­യ്ക്ക് പകരു­ന്നു­. ഇൻ­ഫ്ളു­വൻ­സ പോ­ലു­ള്ളവ ഇങ്ങനെ­ ജനി­തകമാ­യ മാ­റ്റങ്ങളി­ലൂ­ടെ­ പ്രശ്നമു­ണ്ടാ­ക്കു­ന്നതി­ന്റെ­ കാ­രണക്കാ­രാ­ണ്.

വൈ­റസു­കൾ ദി­വസങ്ങളു­ടെ­ സമയം കൊ­ണ്ട് പെ­രു­കി­ 10-12, 10-14, 10-16 റേ­ഞ്ചി­ലു­ളള എണ്ണമെ­ത്തു­ന്നു­. ഇത്ര പെ­ട്ടെ­ന്ന് പെ­രു­കു­ന്ന ജീ­വി­കൾ­ക്ക് മ്യൂ­ട്ടേ­ഷൻ വളരെ­ വേ­ഗമാ­ണ്. വൈ­റസു­കൾ പൊ­തു­വേ­ അടി­ക്കടി­ ജനി­തക വ്യതി­യാ­നങ്ങൾ (മ്യൂ­ട്ടേ­ഷൻ­) വരു­ത്തു­ന്നു­. മി­ക്കപ്പോ­ഴും ഇത്തരം മൃ­ഗങ്ങളെ­യും പക്ഷി­കളെ­യും ബാ­ധി­ക്കു­ന്ന വൈ­റസു­കൾ ലക്ഷ്യം മാ­റ്റി­ മനു­ഷ്യനിൽ എത്തു­ന്പോ­ഴാണ് തീ­ർ­ത്തും അപരി­ചി­തമാ­യ പു­തി­യൊ­രു­ വൈ­റസാ­യി­ തീ­രു­വാൻ മാ­ത്രമു­ള്ള വ്യതി­യാ­നങ്ങൾ സംഭവി­ക്കു­ക. ഇങ്ങനെ­ മ്യൂ­ട്ടേ­ഷൻ സംഭവി­ച്ച പു­തി­യ വൈ­റൽ രൂ­പങ്ങൾ­ക്ക് വലി­യ പ്രയാ­സമി­ല്ലാ­തെ­ മനു­ഷ്യന്റെ­ പ്രതി­രോ­ധ ശക്തി­യെ­ കീ­ഴ്പ്പെ­ടു­ത്തി­ അവനെ­ ഇൻ­ഫെ­ക്റ്റ് ചെ­യ്യാൻ സാ­ധി­ക്കു­ന്നു­.

നഗരവൽ­ക്കരണം പരി­തസ്ഥി­തി­യിൽ ഉണ്ടാ­കു­ന്ന ഒരു­ മാ­റ്റമാ­യി­ കാ­ണാ­വു­ന്നതാ­ണ്. നമ്മു­ടെ­ നാ­ട്ടിൽ പെ­ട്ടന്ന് നഗരങ്ങൾ വളർ­ന്നി­ട്ടു­ണ്ട്. ചെ­റി­യ, വീ­ടി­നു­ ചു­റ്റും ഉള്ള ജല സംഭരണി­കളി­ലും പാ­ത്രങ്ങളി­ലും പെ­ട്ടെ­ന്ന് പെ­റ്റു­ പെ­രു­കാൻ കൊ­തു­കു­കൾ പഠി­ച്ചു­. (ഇത് ഒരു­ തരം പരി­ണാ­മ മാ­റ്റമാ­ണ്). ആളു­കൾ തി­ങ്ങി­ പാ­ർ­ക്കു­ന്നു­. ഡെ­ങ്കി­, ചി­ക്കൻ ഗു­നി­യ എന്നീ­ രോ­ഗങ്ങൾ­ക്ക് പടരാൻ ഉള്ള സാ­ഹചര്യം ആയി­. അതു­ പോ­ലെ­ പ്രധാ­ന ഘടകമാ­യി­ ചൂ­ണ്ടി­ കാ­ണി­ക്കപെ­ടു­ന്ന ഒരു­ ഘടകമാണ് കാ­ലാ­വസ്ഥ വ്യതി­യാ­നം. വൈ­റസു­കളു­ടെ­ പെ­രു­കലിന് അനു­കൂ­ലമാ­യ രീ­തി­യിൽ ഉള്ള കാ­ലാ­വസ്ഥ വ്യതി­യാ­നം പ്രത്യേ­കി­ച്ച് താ­പനം ഉണ്ടാ­യി­രി­ക്കു­ന്നു­ എന്ന് പഠനങ്ങൾ സൂ­ചി­പ്പി­ക്കു­ന്നു­. ഇന്ന് ലോ­കം മൊ­ത്തം ഒരു­ നഗരം ആണ്. ആളു­കൾ ലോ­കം മൊ­ത്തം വലി­യ നി­യന്ത്രണങ്ങൾ ഒന്നും ഇല്ലാ­തെ­ സഞ്ചരി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്നു­. അതു­കൊ­ണ്ട്, മു­ൻ­പറഞ്ഞ കാ­രണങ്ങളാൽ, ഏതെ­ങ്കി­ലും ഒരു­ രോ­ഗ ബാ­ധ ഉണ്ടാ­യാൽ, ലോ­കം മൊ­ത്തം പകരാൻ ഉള്ള സാ­ഹചര്യം ഇപ്പോൾ ഉണ്ട്. ഇങ്ങനെ­ ലോ­കത്തി­ന്റെ­ ഏതെ­ങ്കി­ലും ഉള്ള ഒരു­ കോ­ണിൽ ചു­രു­ക്കം മനു­ഷ്യരിൽ മാ­ത്രം ഉണ്ടാ­യി­രു­ന്നതൊ­, ഏതെ­ങ്കി­ലും ജീ­വി­യിൽ ഉറങ്ങി­ക്കി­ടന്നതോ­, ജനി­തക മാ­റ്റം സംഭവി­ച്ചതോ­ എങ്ങനെ­യും ആയി­ക്കൊ­ള്ളട്ടെ­, ഒരു­ പു­തി­യ അണു­, അതി­നോട് ഇത് വരെ­ കോ­ണ്ടാ­ക്ട് ഇല്ലാ­ത്ത ജന സമൂ­ഹത്തിൽ വലി­യ തോ­തിൽ രോ­ഗാ­ണു­ ബാ­ധ ഉണ്ടാ­ക്കും. കാ­രണം, ആ അണു­വി­നോ­ട്, ആ ജനത്തി­ലെ­ മി­ക്കവർ­ക്കും പ്രതി­രോ­ധശക്തി­ ഇല്ലല്ലോ­..

You might also like

Most Viewed