മൊ­യ്തീ­നേ­ ആ ‘ചെ­റി­യ’ സ്പാ­ണ്ട്രി­ങ്ങെ­ട്


ശരശയ്യ - നി­തിൻ നാ­ങ്ങോ­ത്ത്

ബന്ധങ്ങളൊ­ക്കെ­ കു­ന്തങ്ങളാ­വു­കയാണ്!! സദാ­ചാ­രകേ­രളം പ്ലേ­ബോ­യി­യു­ടെ­ നടു­പ്പേ­ജു­പോ­ലെ­ മലർ‍­ന്നു­കി­ടന്നു­റങ്ങു­കയാ­ണ്. വൈ­ശി­കതന്ത്രത്തി­ന്‍റെ­ പു­ത്താ­പു­തി­യ എഡി­ഷനു­കൾ‍. അമ്മ മകളെ­ ‘കാ­ണി­ക്കയായ്’ മാംസദാ­ഹി­കൾ‍­ക്ക് സപ്ലൈ­ ചെ­യ്യു­ന്നു­. വേ­റൊ­രി­ടത്ത് സംഗതി­യെ­ എതി­ർ‍­ത്തതിന് മാ­താ­പി­താ­ക്കളെ­യും സ്വന്തം കു­ഞ്ഞു­ങ്ങളെ­യും വി­ഷം തീ­റ്റി­ച്ച് ഇഞ്ചി­ഞ്ചാ­യി­ തീ­ർ‍­ക്കു­ന്നു­.ഉറങ്ങി­ക്കി­ടക്കു­ന്ന നാ­ടോ­ടി­ ബാ­ലി­കയെ­ പൊ­ക്കി­യെ­ടു­ത്ത് നാ­ടു­വി­ടാൻ വെ­ന്പൽ‍! ആങ്കു­ട്ട്യോ­ക്കു­പോ­ലും നൊ­ രക്ഷ.വന്പൻ ഓഫറു­ടെ­ പിൻ‍ബലത്തിൽ‍ ‘സൈ­ക്ലിംഗ്’ ട്രെ­യ്നിംഗ്!! വത്സനെ­ന്നോ­ കു­ണ്ടനെ­ന്നോ­ കട്ടനെ­ന്നോ­ ചെ­യ്തിന് ഓമനപ്പേ­രും. കൂ­ട്ടു­കാ­രൻ ഒരാ­വേ­ശത്തിന് വാ­ട്സപ്പാ­ക്കി­യ നേ­ക്കഡ് സെ­ൽ‍­ഫി­ ലക്ഷങ്ങൾ‍ കണ്ടു­കഴി­ഞ്ഞത് പാ­വം കു­ഞ്ഞു­മക്കൾ‍ അറി­യു­ന്നു­ണ്ടോ­? അർ‍­ധരാ­ത്രി­ പു­തപ്പി­നടി­യിൽ‍ ലവറോട് ചാ­റ്റി­യ ചുംബനശബ്ദതാ­രാ­വലി­കൾ‍ കന്പി­ടോ­ക്ക്സി­ലെ­ സർ‍­വാ­ണി­സദ്യയാ­യത് ആ പാ­വങ്ങൾ‍ അറി­യാൻ വഴി­യി­ല്ല. രക്ഷി­താ­ക്കൾ‍­ക്ക് കാ­ര്യങ്ങൾ‍ കൈ­വി­ട്ടപോ­ലെ­യാ­ണ്. ടീ­ച്ചർ‍­മാ­ർ‍­ക്ക് മെ­നക്കെ­ടാ­നു­ളള ടൈ­മി­ല്ല, പേ­ടി­യു­മാ­ണ്. വെ­റു­തെ­ എന്തിന് വയ്യാ­വേ­ലി­!! പി­ന്നെ­യാര്?? കേ­രളീ­യപൊ­തു­ബോ­ധത്തി­ന്‍റെ­ തലയ്ക്കു­മു­കളിൽ‍ തൂ­ങ്ങി­യാ­ടു­ന്ന ഇരു­തലമൂ­ർ‍­ച്ചയു­ളള ചോ­ദ്യങ്ങൾ‍....പ്രി­ക്കോ­ഷൻ സഡണാ­ക്കി­യി­ല്ലേൽ‍ നമ്മു­ടെ­ കു­ഞ്ഞു­ങ്ങളെ­ കാ­ക്കയും പരു­ന്തും ‘ബ്ലു­സ്റ്റി­ ബൊ­ഹാ­സ്റ്റി­’യാ­ക്കും. ഒരു­മാ­സം ചൈ­ൽ‍­ഡ്ലൈ­നിൽ‍ വരു­ന്ന കേ­സു­കളു­ടെ­ വൈ­കൃ­തവൈ­ചി­ത്ര്യങ്ങളറി­ഞ്ഞാൽ‍ നി­ന്ന നി­ൽ‍­പ്പിൽ‍ ബോ­ധം പോ­വും.

ജസ്റ്റിസ് ഫോർ‍ ആസി­ഫയ്ക്ക് പ്ലക്കാ­ർ‍­ഡ് പി­ടി­ച്ചയാൾ‍, തി­യേ­റ്റർ‍ ഇരു­ട്ടിൽ‍ ഇരു­കൈ­കളി­ലും ലൈംഗി­കത അനു­ഭവി­ക്കു­ന്നത് വി­രോ­ധാ­ഭാ­സമൊ­ന്നു­മല്ല. തനി­ ആഭാ­സവും കാ­പട്യത്തി­ന്‍റെ­ ഇരട്ടപ്പി­റവി­യും. എല്ലാം മണി­ഓറി­യന്‍റാ­യി­ വി­ലയി­രു­ത്തു­ന്നവരു­ടേ­താ­യി­പ്പോ­യി­ ഫോ­ർ‍­ജീ­ക്കാ­ലം. മകളെ­ ഗർ‍­ഭി­ണി­യാ­ക്കി­യ അച്ഛനു­പോ­ലും ഇന്നാ­ട്ടിൽ‍ ക്ലീ­ൻചി­റ്റാ­ണ്. എല്ലാ­ നഗ്നതയും നാ­ണക്കേ­ടും കറൻസി­ കൊ­ണ്ടു­പൊ­ത്തി­വെ­ക്കാം. പീ­ഡോ­ഫീ­ലി­യക്കാ­ർ‍­ക്ക് അതൊ­രു­ താ­ളമാ­ണ്, പ്രചോ­ദനമാ­ണ്. നീ­തി­പീ­ഠങ്ങളിൽ‍ കണ്ണു­മഞ്ഞളി­ച്ചാൽ‍ പി­ന്നെ­യെ­ന്തു­ണ്ട് ഗതി­!! രണ്ടാംനവോ­ത്ഥാ­നത്തി­ന്‍റെ­ ശംഖനാ­ദമാണ് ആ കേ­ൾ‍­ക്കു­ന്നത്. ഞരന്പിൽ‍ ചോ­രയോ­ട്ടമു­ളള യു­വത സംഘടി­ച്ചി­ല്ലേൽ‍ മാംസക്കച്ചവടം കേ­രളത്തി­ന്‍റെ­ പ്രധാ­നവരു­മാ­നമാ­ർ‍­ഗ്ഗമാ­കും. ഒളി­ഞ്ഞും തെ­ളി­ഞ്ഞും സെ­ക്സ്ടൂ­റി­സത്തി­ന്‍റെ­ നാ­ന്പ് പലയി­ടത്തും മു­ളച്ചു­പൊ­ന്തി­യി­ട്ടു­ണ്ട്.

ശവംതീ­നി­കളു­ടെ­ കൊ­ക്കു­കൾ‍­ക്ക് തന്‍റെ­ മകൾ‍ ഇരയാ­യതിൽ‍, സമനി­ലതെ­റ്റി­യ ഒരച്ഛന്‍റെ­ കഥയു­ണ്ട് ‘പ്ലേ­േസ്റ്റ­ഷൻ’ എന്ന പേ­രിൽ‍. അയാൾ‍ ഇപ്പോൾ‍ ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന ജോ­ലി­ സമൂ­ഹമനസ്സാ­ക്ഷി­യെ­ ആഴത്തിൽ‍ മു­റി­പ്പെ­ടു­ത്തും.ഒരു­ബാ­ഗു­ നി­റച്ചും കളി­പ്പാ­ട്ടങ്ങളു­മാ­യി­ ഓഫീ­സി­ലും ബസ്റ്റാ­ന്‍റി­ലും ആൾ‍­ക്കൂ­ട്ടങ്ങൾ‍­ക്കി­ടയി­ലും നടന്നു­വി­യർ‍­ക്കും.ബാ­ഗി­ലു­ളളത് വെ­റുംകളി­പ്പാ­ട്ടങ്ങളല്ല. ‘സെ­ക്സ് ടോ­യ്സ്’!!.എല്ലാ­തരത്തി­ലു­ളള കാ­മപൂ­ർ‍­ത്തീ­കരണത്തി­നു­മു­ളള സഹാ­യകസാ­മഗ്രി­കൾ‍. അങ്ങനെ­യെ­ങ്കി­ലും നമ്മു­ടെ­ ചി­ല മൊ­ട്ടു­കളെ­ങ്കി­ലും രക്ഷപ്പെ­ടട്ടെ­. ഇത്രമേൽ‍ ലൈംഗി­കദാ­രി­ദ്ര്യം അനു­ഭവി­ക്കു­ന്ന ഒരു­ജനതയ്ക്ക് ഇതി­ലും വലി­യൊ­രു­ ‘ഷോ­ക്ക്ട്രീ­റ്റ്മെ­ന്‍റ്തോ­ട്ട്’ ഇല്ല. മു­ക്കി­നു­ മു­ക്കിന് ചു­വന്നതെ­രു­വു­കൾ‍ ചാ­ലു­വാ­ക്കി­യാ­ലും നെ­റ്റി­ചു­ളി­യേ­ണ്ടതി­ല്ല. കേ­റി­പ്പി­ടു­ത്തങ്ങൾ‍ ഒഴി­വാ­ക്കാൻ അതു­തന്നെ­ പോംവഴി­.

സ്വന്തം ശരീ­രത്തി­ലെ­ എല്ലാ­ അവയവങ്ങളും ലൈംഗി­കാ­വയവങ്ങളാ­യി­ നമ്മു­ടെ­ മക്കൾ‍ തി­രി­ച്ചറി­ഞ്ഞു­ തു­ടങ്ങി­യി­രി­ക്കു­ന്നു­. മു­റ്റത്തും തൊ­ടി­യി­ലും പീ­ടി­കവരാ­ന്തകളി­ലും ഉത്സവപ്പറന്പു­കളി­ലും പാ­റി­ക്കളി­ച്ചി­രു­ന്ന ന്യൂ­ജൻ കു­രു­ന്നു­കൾ‍ ഇന്നെ­വി­ടെ­യാ­ണ്. കനത്ത ‘ഇസെഡ് കാ­റ്റഗറി­’ സെ­ക്യൂ­രി­റ്റി­യു­മാ­യി­ട്ടാണ് അവർ‍ പു­റത്തി­റങ്ങു­ന്നത്. എന്നി­ട്ടും രക്ഷയി­ല്ല. വേ­ലി­തന്നെ­ വി­ളവു­തി­ന്ന എത്രയോ­ ഞെ­ട്ടി­പ്പി­ക്കു­ന്ന വാ­ർ‍­ത്തകൾ‍!! ‘നീ­ പഠി­ക്കൂ­ല,അല്ലേ­...’ എന്ന് പറഞ്ഞ് ചെ­വി­യേൽ‍ നു­ള്ളി­, നു­ള്ളു­കാ­രന്‍റെ­ കൈ­മു­ട്ട് ശി­ഷ്യയു­ടെ­ മാ­റി­ടത്തിൽ‍ അർ‍­ദ്ധസമവൃ­ത്തം വരയ്ക്കു­ന്ന ഗണി­തമെ­ത്തഡോ­ളജി­യൊ­ക്കെ­ നി­രന്തരം നമ്മളെ­ നാ­ട്ടിൽ‍ സംഭവി­ക്കു­ന്നു­ണ്ട്. മാ­ഷെ­ പേ­ടി­യു­ളള ശി­ഷ്യഗണങ്ങൾ‍ ഇതൊ­ക്കെ­ ആരോ­ടു­പറയാൻ! ആരു­ കേ­ൾ‍­ക്കാൻ?? ബാ­ഡ്ടച്ചി­നെ­ക്കു­റി­ച്ച് കൊ­ച്ചു­കൂ­ട്ടു­കാ­ർ‍­ക്ക് മൂ­ന്നൂ­റു­വാ­ക്കിൽ‍ കവി­ഞ്ഞും ഉപന്യസി­ക്കാൻ കാ­ണും. പാ­സാ­വാൻ ഈ എഫേ­ർ‍­ട്ടന്നെ­ ധാ­രാ­ളം!! സ്ക്കൂ­ൾ‍­ബസ്സി­ലെ­ കി­ളി­മാ­മന്‍മാ­രു­ടെ­ പരി­ലാ­ളനകളെ­പ്പറ്റി­ എത്രയെ­ത്ര പരാ­തി­കൾ‍ പി­ടി­എയ്ക്ക് കി­ട്ടു­ന്നു­.അധി­കാ­രി­കൾ‍ നോ­ക്കു­കു­ത്തി­കളാ­യാൽ‍ അരാ­ജകത്വം എന്ന ചാ­പി­ള്ളയു­ടെ­ ‘സ്പീഡ് ഡെ­ലി­വറി­’യാ­യി­രി­ക്കും ഫലം.

കി­ളി­രൂർ‍, കവി­യൂർ‍, വി­തു­ര കച്ചോ­ടങ്ങളൊ­ക്കെ­ എത്ര പെ­ട്ടെ­ന്നാണ് നമ്മൾ‍ മറന്നു­പോ­യത്? സൗ­മ്യയു­ടെ­യും ജി­ഷയു­ടെ­യും പി­ന്നെ­ പേ­രറി­യാ­ത്ത ഒരു­പാട് സഹോ­ദരി­മാ­രു­ടേ­യും ആത്മാ­ക്കൾ‍ എല്ലാം അറി­യു­ന്നു­ണ്ടാ­വണം. കഴി­ഞ്ഞ രണ്ട് മാ­സംമാ­ത്രം അഞ്ഞൂ­റി­നടു­ത്ത് പോ­ക്സോ­ കേ­സു­കൾ‍ ഈ കൊ­ച്ചു­നാ­ട്ടിൽ‍ റി­പ്പോ­ർ‍­ട്ട്ചെ­യ്യപ്പെ­ട്ടി­ട്ടു­ണ്ട് എന്നറി­യു­ന്പോൾ‍ ഇതി­ന്‍റെ­ കാൻ‍സർ‍ ബോ­ധ്യമാ­വും. ഇവരൊ­ക്കെ­ നാ­ളെ­ കു­ടുംബജീ­വി­തം നയി­ക്കു­ന്പോൾ‍ ഈ സ്ട്രോ­ക്കു­കൾ‍ നി­രന്തരം വേ­ട്ടയാ­ടും. ഒരു­ ബ്രോ­ക്കൺമാ­രീഡ് ലൈഫ് ആയി­രി­ക്കും ഇക്കൂ­ട്ടരെ­ കാ­ത്തി­രി­ക്കു­ന്നതെ­ന്ന് മനഃശാ­സ്ത്രജ്ഞരും സാ­മൂ­ഹി­കശാ­സ്ത്രജ്ഞരും തെ­ളി­വു­സഹി­തം വെ­ളി­പ്പെ­ടു­ത്തു­ന്നു­. സർ‍­ക്കാ­രും രാ­ഷ്ട്രീ­യപ്പാ­ർ‍­ട്ടി­കളും ഉത്തരവാ­ദപ്പെ­ട്ട സംഘടനകളും തെ­ക്കു­വടക്കു­നടന്ന് സമയവും ഫണ്ടും കളയു­ന്നതി­നു­പകരം ഇത്തരം വി­ഷയത്തിൽ‍ ജാ­ഗ്രത്താ­വേ­ണ്ടതി­ന്‍റെ­ പ്രാ­ധാ­ന്യം ഉയർ‍­ന്നു­വരു­ന്നു­ണ്ട്. ആളു­കളു­ടെ­ ജീ­വന് ­കാ­വൽ‍­നി­ൽ‍­ക്കാൻ ‍കഴി­യാ­ത്ത ഭരണകൂ­ടവും നീ­തി­ന്യാ­യവ്യവസ്ഥയും വലി­യ ‘തോ­ൽ‍­വി­’യാ­യി­രി­ക്കും !!

ഇരയു­ടെ­ രാ­ഷ്ട്രീ­യവും മതവും ജാ­തകവും നോ­ക്കി­ പ്രതി­കരി­ക്കു­ന്നതും ശി­ക്ഷവാ­ങ്ങി­ക്കൊ­ടു­ക്കു­ന്നതും നാ­ട്ടു­നടപ്പാ­യി­ട്ടു­ണ്ട്. ഭയപ്പെ­ടു­ത്തി­ വാ­യ അടപ്പി­ക്കു­ക എന്ന പഴയ തന്ത്രവു­മു­ണ്ട്. പ്രതി­കരി­ക്കു­ന്നവരെ­ വന്പൻ അനാ­ശാ­സ്യകളളക്കേ­സിൽ‍ കു­ടു­ക്കി­ അവരു­ടെ­ കു­ടുംബവും നാ­റ്റി­ക്കു­ന്നത് സൽ‍­ക്കർ‍­മ്മമാ­യ നാ­ട്ടിൽ‍ ആഴത്തി­ലു­ളള സൂ­ചി­വെ­ക്കലു­കൾ‍ അനി­വാ­ര്യം. വേ­രി­ലെ­ ഇഞ്ചക്ഷൻ കൊ­ണ്ടേ­ കാ­ര്യമു­ളളൂ­. ബോ­ധോ­ദയം മാ­ത്രമാണ് ഒരേ­യൊ­രു­ വി­പ്ലവം എന്ന രീ­തി­യിൽ‍ ‘ദ്രു­തകർ‍­മ്മസേ­ന’യെ­ ഇതി­നാ­യി­ സർ‍­ക്കാർ‍ തലത്തിൽ‍ നി­യോ­ഗി­ക്കണം. നി­യമങ്ങളൊ­ന്നും ചു­വപ്പു­നാ­ടയ്ക്കകത്ത് കൂ­ർ‍­ക്കം വലി­ക്കാ­നു­ളളതല്ല. ഈയി­ടെ­യാ­യി­ കേ­രളത്തിൽ‍ വർ‍­ദ്ധി­ച്ചു­വരു­ന്ന ആത്മഹത്യകളു­ടെ­ പി­ന്നാ­ന്പു­റം പരി­ശോ­ധി­ച്ചാൽ‍ ലൈംഗി­കതയു­ടെ­ നീ­രാ­ളി­ക്കൈ­കൾ‍ സ്പഷ്ടമാ­വും. അരി­പ്രാ­വു­കളെ­ കൊ­ത്തി­പ്പറക്കു­ന്ന കഴു­കമനു­ഷ്യരെ­ ഒറ്റപ്പെ­ടു­ത്താൻ സമൂ­ഹമനഃസാ­ക്ഷി­ ഉണരണം.നമ്മു­ടെ­ വീ­ട്ടി­ലും കു­ഞ്ഞു­ങ്ങളു­ണ്ടെ­ന്ന് ഓർ‍­ക്കു­ക...

അയ്യപ്പണി­ക്കർ‍ എഴു­തി­യത് പോ­ലെ­, ‘അയൽ‍­പക്കത്തെ­ അരവയർ‍ നി­റയാ­പ്പെ­ണ്ണിന് മു­ഴു­വയർ‍ നൽ‍­കും മർ‍­ത്ത്യന് സ്തു­തി­പാ­ടു­ക നാം...’ അവർ‍­ക്ക് സ്വന്തം ചോ­രയെ­ കാ­ണി­ക്കയാ­ക്കു­ന്ന മഹി­ളാ­ളി­മഹാ­സ്പദങ്ങൾ‍­ക്കും സ്തു­തി­പാ­ടു­ക നാം.... ഇതൊ­ക്കെ­ കണ്ടും കേ­ട്ടും അനങ്ങാ­പ്പാ­റാ­നയം തു­ടരു­ന്ന നമു­ക്കോ­രോ­രു­ത്തർ‍­ക്കും സ്വന്തം പേ­രി­ലും പി­ന്നെ­ ഉളു­പ്പി­ന്‍റെ­ പേ­രി­ലും സ്തു­തി­പാ­ടു­ക നാം. നമ്മു­ടെ­ ധാ­രണകൾ‍ നമ്മളെ­ ശി­ക്ഷി­ക്കട്ടെ­. എല്ലാം കാ­ണാൻ മു­കളിൽ‍ ചി­ലകണ്ണു­കൾ‍ കൂ­ടി­ ദൈ­വത്തോ­ടൊ­പ്പമി­രി­ക്കു­ന്നത് സ്മൃ­തി­കളി­ലു­ണ്ടാ­യി­രി­ക്കട്ടെ­... അഭി­വാ­ദ്യങ്ങൾ‍.

നാ­നോ­ടെ­ക്കി­കളാ­യ ‘ചെ­റി­യ’പീ­ഡകരു­ടെ­ വാ­ളിൽ‍ ‘കാ­സ്റ്ററേ­റ്റ് ഓൾ‍ ബ്ലഡി­...’എന്നു­ വാ­ളു­വെ­ച്ചതു­ കൊ­ണ്ടൊ­ന്നും കാ­ര്യമി­ല്ല ഝാ­ൻ‍സി­യി­ലെ­ ഓ..സോ­റി­.. ഫെ­യ്സ്ബു­ക്കി­ലെ­ റാ­ണീ­ലക്ഷ്മീ­ ഭായ് ഓർ‍ ബഹനോം...

You might also like

Most Viewed