സ്നേ­ഹത്തി­ന്റെ­ ചി­ന്മയദീ­പം...


സ്വന്തം ലേഖകൻ

അനന്ത കോ­ടി­ നക്ഷത്രങ്ങൾ, മാ­സ്മരി­കമാ­യ പ്രപഞ്ചം, അനേ­കലക്ഷം ജീ­വജാ­ലങ്ങൾ−പ്രപഞ്ചത്തെ­ സാ­കൂ­തം നി­രീ­ക്ഷി­ക്കു­ന്ന ഒരാ­ൾ­ക്ക് ഈ വി­സ്മയം സമ്മാ­നി­ക്കു­ന്നത് സത്യമറി­യു­വാ­നു­ള്ള അടങ്ങാ­ത്ത ആഗ്രഹമാ­ണ്. പൂ­ർ­വ്വജന്മങ്ങളി­ലോ­ ബാ­ല്­യകാ­ലത്തി­ലെ­പ്പോ­ഴോ­ ഉള്ളിൽ കത്തി­വീ­ഴു­ന്ന സ്ഫു­രണങ്ങൾ സാ­വധാ­നം കത്തി­ത്തു­ടങ്ങും, പി­ന്നീട് അത് പടർ­ന്ന് സ്വത്വത്തെ­ത്തന്നെ­ ആളി­ക്കത്തി­ക്കും, കത്തി­ച്ചാ­ന്പലാ­കു­ന്പോൾ അവി­ടെ­ മറ്റൊ­രു­ മനു­ഷ്യൻ ഉയി­ർ­ത്തെ­ഴു­ന്നേ­ൽ­ക്കും. ഉജ്ജ്വല തേ­ജസ്സു­ള്ള മറ്റൊ­രു­ മനു­ഷ്യൻ. നമു­ക്ക് ചു­റ്റും ജീ­വി­ച്ചി­രു­ന്ന, ജീ­വി­ക്കു­ന്ന പല മഹാ­ന്മാ­രു­ടെ­യും ജീ­വി­തങ്ങൾ ഇതിന് സാ­ക്ഷ്യപത്രമാ­ണ്‌. അവരു­ടെ­ വെ­ളി­ച്ചമാണ് ഭൂ­മി­യിൽ ഇന്നും വഴി­വി­ളക്കു­കളാ­യി­ നി­ലനി­ൽ­ക്കു­ന്നത്. വഴി­വി­ളക്കു­കൾ തെ­ളി­ച്ചു­ കൊ­ണ്ട് അനന്തതയി­ലേ­യ്ക്ക് യാ­ത്രയാ­യ അങ്ങനെ­യൊ­രു­ മഹത് വ്യക്തി­ത്വമാണ് ചി­ന്മയാ­നന്ദൻ എന്ന കർ­മ്മയോ­ഗി­! നാളെ അദ്ദേഹത്തിന്റെ ജൻമദിനമാണ്.

അതാ­ത്­ കാ­ലഘട്ടങ്ങളി­ലെ­ ഇരു­ട്ടി­നെ­ തു­ടച്ചു­നീ­ക്കി­ ഋഷി­വര്യന്മാർ കടന്നു­ പോ­യി­, വേ­ദങ്ങളും ഉപനി­ഷത്തു­കളു­മാ­യി­ അറി­വി­ന്റെ­ ഭണ്ധാ­രങ്ങൾ ബാ­ക്കി­വെ­ച്ച്. ഇരു­പതാം നൂ­റ്റാ­ണ്ടി­ന്റെ­ ഉത്തരാ­ർ‍­ദ്ധത്തിൽ‍ ഭാ­രതത്തിൽ‍ ഉദി­ച്ചു­യർ‍­ന്ന്, അജ്ഞാ­നാ­ന്ധകാ­രത്തിൽ‍ വഴി­കാ­ണാ­തെ­ അലഞ്ഞി­രു­ന്ന ഒരു­ ജനതയെ­ ശ്രേ­യോ­മാ­ർ‍­ഗ്ഗത്തി­ലേ­ക്കു­ള്ള വഴി­കാ­ട്ടി­യ ജ്ഞാ­നസൂ­ര്യനാ­യി­രു­ന്നു­ സംപൂ­ജ്യനാ­യ ചി­ന്മയാ­നന്ദ സ്വാ­മി­കൾ‍. വി­വേ­കാ­നന്ദ സ്വാ­മി­കൾ‍ വി­ഭാ­വനം ചെ­യ്തി­രു­ന്നതു­ പോ­ലെ­ “വേ­ദോ­പനി­ഷത്തു­കളി­ലെ­ ജ്ഞാ­നം ജനങ്ങളി­ലെ­ത്തി­ക്കു­ക” എന്ന ലക്ഷ്യം നി­റവേ­റ്റു­ന്നതിനാണ് തന്റെ­യും ജീ­വി­തം അദ്ദേ­ഹം ഉഴി­ഞ്ഞു­ വെ­ച്ചത്. പാ­ശ്ചാ­ത്യസംസ്കാ­രത്തി­ന്റെ­ പു­റംമോ­ടി­യിൽ‍ മതി­മറന്ന് പൈ­തൃ­കസംസ്കാ­രത്തെ­ തി­കച്ചും വി­സ്മരി­ച്ച്­ ജീ­വി­തം നയി­ച്ചി­രു­ന്ന വി­ദ്യാ­സന്പന്നരെ­ന്ന് അഹങ്കരി­ച്ചി­രു­ന്നവരിൽ ഉപനി­ഷത്തു­ക്കളി­ലെ­ ഋഷി­മാ­രു­ടെ­ ദി­വ്യസന്ദേ­ശമെ­ത്തി­ക്കു­കയെ­ന്ന ദൗ­ത്യമാ­യി­രു­ന്നു­ അദ്ദേ­ഹമേ­റ്റെ­ടു­ത്തത്. ഗീ­താ­ജ്ഞാ­ന യജ്ഞങ്ങളി­ലൂ­ടെ­ ജീ­വി­തത്തി­ന്റെ­ പ്രാ­വർ­ത്തി­കതലം വ്യക്തമാ­ക്കി­ അദ്ദേ­ഹം മനു­ഷ്യമനസ്സു­കളെ­ വേ­ദാ­ന്തദർ­ശനത്തി­ലേ­യ്ക്ക് നയി­ച്ചു­. ആ ദൗ­ത്യം ഇന്ന് ചി­ന്മയാ­മി­ഷൻ എന്ന പടർ­ന്ന്­ പന്തലി­ച്ചു­നി­ൽ­ക്കു­ന്ന സ്ഥാ­പനം മനോ­ഹരമാ­യി­ നി­ർ­വ്വഹി­ക്കു­ന്നു­.

1916 മെയ് എട്ടിന് കു­ട്ടൻ‍ മേ­നോൻ‍--പാ­റു­ക്കു­ട്ടി­ ദന്പതി­കളു­ടെ­ മകനാ­യി­ എറണാ­കു­ളത്താണ് ബാ­ലകൃ­ഷ്ണ മേ­നോൻ‍ ജനി­ക്കു­ന്നത്. എറണാ­കു­ളത്തെ­ മോ­ഡേൺ‍ ഇംഗ്ലീഷ് സ്‌കൂ­ളി­ലെ­ പാ­ശ്ചാ­ത്യ വി­ദ്യാ­ഭ്യാ­സത്തോ­ടൊ­പ്പം മലയാ­ളവും സംസ്‌കൃ­തവും പഠി­ച്ചെ­ടു­ത്തു­. 1940ൽ‍ ലഖ്‌നൗ­ സർ‍­വ്വകലാ­ശാ­ലയിൽ‍ ബാ­ലകൃ­ഷ്ണ മേ­നോൻ‍ ഇംഗ്ലീഷ് സാ­ഹി­ത്യ വി­ദ്യാ­ർ­ത്‍ഥി­യാ­യി­. കോ­ളേ­ജിൽ‍ നാ­ടക നടനും സാ­ഹി­ത്യ സമാ­ജത്തി­ലെ­ സജീ­വാംഗവും സർ‍­വ്വകലാ­ശാ­ലാ­ ടെ­ന്നീസ് ടീം അംഗവു­മാ­യി­രു­ന്നു­. പക്ഷെ­ കർ­മ്മയോ­ഗി­യു­ടെ­ ബഹി­ർ­സ്ഫു­രണങ്ങൾ അപ്പോൾ തന്നെ­ അദ്ദേ­ഹത്തിൽ കണ്ടു­തു­ടങ്ങി­യി­രു­ന്നു­. 1942ൽ‍ ക്വി­റ്റ് ഇന്ത്യ പ്രക്ഷോ­ഭത്തിൽ‍ പങ്കെ­ടു­ത്ത ബാ­ലകൃ­ഷ്ണ മേ­നോൻ‍ ജയി­ലി­ലടയ്ക്കപ്പെ­ട്ടു­. ജയി­ൽ­വാ­സത്തി­നി­ടയിൽ പനി­പി­ടി­ച്ച അദ്ദേ­ഹത്തി­നെ­ ബ്രി­ട്ടീ­ഷു­കാ­രനാ­യ ജയി­ലർ‍ തെ­രു­വിൽ‍ ഉപേ­ക്ഷി­ച്ചു­. കരു­ണയു­ള്ള ഒരു­ ക്രി­സ്ത്യൻ‍ സ്ത്രീ­ ആ യു­വാ­വി­ലെ­ നന്മ തി­രി­ച്ചറി­ഞ്ഞ് കണ്ടെ­ത്തി­ സ്വഭവനത്തി­ലേ­യ്ക്ക് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി­. പു­തി­യൊ­രു­ ജീ­വി­തം!

ജീ­വി­തത്തി­ലേ­യ്ക്ക് തി­രി­ച്ചു­വന്ന മേ­നോൻ‍ നി­യമത്തി­ലും ഇംഗ്ലീഷ് സാ­ഹി­ത്യത്തി­ലും ബി­രു­ദമെ­ടു­ത്തു­. പത്രപ്രവർ‍­ത്തനം ലക്ഷ്യമാ­ക്കി­ 1945ൽ‍ ഡൽ‍­ഹി­യി­ലെ­ത്തി­യ അദ്ദേ­ഹത്തി­നെ­ ആദ്യം സ്വാ­ഗതം ചെ­യ്തത് ‘നാ­ഷണൽ‍ ഹെ­റാ­ൾ‍­ഡ്’ എന്ന പത്രമാ­യി­രു­ന്നു­. ലേ­ഖകനാ­യി­ തന്റെ­ ജോ­ലി­യിൽ വ്യാ­പൃ­തനാ­യി­രി­ക്കു­ന്പോ­ഴാണ് മേ­നോ­ന്റെ­ ജീ­വി­തം ഒരു­ മാ­നസി­ക പരി­വർ‍­ത്തനത്തി­ലൂ­ടെ­ കടന്നു­ പോ­കു­ന്നത്. നാ­സ്തി­കനാ­യി­രു­ന്ന അദ്ദേ­ഹം ഈ ശ്വരചി­ന്തയു­ടെ­ തെ­ളി­മയി­ലൂ­ടെ­ ജീ­വി­തത്തെ­ ദർ­ശി­ച്ചു­ തു­ടങ്ങി­. തത്വചി­ന്താ­ഗ്രന്ഥങ്ങളു­ടെ­ വാ­യനയി­ലൂ­ടെ­ ഹി­മാ­ലയസാ­നു­ക്കളി­ലെ­ രഹസ്യങ്ങൾ തേ­ടി­ ഒരു­ യാ­ത്ര. അവി­ടെ­ സന്യാ­സി­ സ്വാ­മി­ ശി­വാ­നന്ദനാണ് മേ­നോ­നെ­ കൂ­ടു­തൽ‍ ആകർ‍­ഷി­ച്ചത്.

1947ൽ‍ ഒരു­ യു­വ പത്രപ്രവർ‍­ത്തകന്റെ­ കൗ­തു­കത്തോ­ടെ­ സ്വാ­മി­ ശി­വാ­നന്ദനെ­ കാ­ണാ­നാ­യി­ ബാ­ലകൃ­ഷ്ണൻ‍ ഹി­മാ­ലയത്തി­ലെ­ ഋഷി­കേ­ശി­ലേ­യ്ക്ക് പോ­യി­. ശി­വാ­നന്ദനു­മാ­യി­ ദീ­ർ‍­ഘസംഭാ­ഷണങ്ങളിൽ‍ മേ­നോൻ‍ മു­ഴു­കി­. ഒരു­ മാ­സത്തി­ന്­ ശേ­ഷം ഡൽ‍­ഹി­യി­ലേ­യ്ക്ക് മടങ്ങു­കയും ഒരു­ വർ‍­ഷത്തി­ന്­ ശേ­ഷം വീ­ണ്ടും ഋഷി­കേ­ശി­ലെ­ത്തു­കയും മടങ്ങു­കയും ചെ­യ്തു­. ഇങ്ങനെ­ യാ­ത്രകൾ‍ പലതവണ ആവർ‍­ത്തി­ച്ചു­. 1949 ഫെ­ബ്രു­വരി­ 25ന് ബാ­ലകൃ­ഷ്ണ മേ­നോൻ‍ ശി­വാ­നന്ദാ­ശ്രമത്തിൽ‍ അന്തേ­വാ­സി­യാ­യി­. സ്വാ­മി­ ചി­ന്മയാ­നന്ദ സരസ്വതി­ എന്ന പേ­രോട് കൂ­ടി­ അദ്ദേ­ഹത്തിന് സ്വാ­മി­ ശി­വാ­നന്ദൻ‍ സന്യാ­സ ദീ­ക്ഷ നൽ‍­കി­. കു­റച്ച്­ കാ­ലത്തി­ന്­ ശേ­ഷം ഉത്തരകാ­ശി­യിൽ‍ തപോ­വനം എന്ന ആശ്രമം സ്ഥാ­പി­ച്ചു­ കഴി­യു­ന്ന മലയാ­ളി­യാ­യ തപോ­വന സ്വാ­മി­കളു­ടെ­ കീ­ഴിൽ‍ പഠനം നടത്തി­യ ചി­ന്മയാ­നന്ദൻ‍ ഭഗവത്ഗീ­തയും ഉപനി­ഷത്തു­കളും ബ്രഹ്മസൂ­ത്രവും പഠി­ച്ചു­. അതി­ന്­ ശേ­ഷം ഗു­രു­വി­ന്റെ­ അനു­വാ­ദത്തോ­ടെ­ രാ­ജ്യത്തി­ന്റെ­ മറ്റ്­ ഭാ­ഗങ്ങളി­ലേ­യ്ക്ക് പോ­യി­ ആത്മീ­യ സന്ദേ­ശ പ്രചരണം നടത്തി­യ അദ്ദേ­ഹം ആറ്­ മാ­സത്തി­ന്­ ശേ­ഷം 1951 നവംബറിൽ‍ ഗു­രു­വി­ന്റെ­ അടു­ത്തേ­യ്ക്ക് മടങ്ങി­ച്ചെ­ന്നു­. രാ­ജ്യം മു­ഴു­വൻ‍ ഭി­ക്ഷു­വാ­യി­ അലഞ്ഞും ക്ഷേ­ത്രങ്ങളി­ലും ആശ്രമങ്ങളി­ലും ഉറങ്ങി­യു­മാണ് ആറ്­ മാ­സം കഴി­ച്ചു­ കൂ­ട്ടി­യത്. വേ­ദാ­ന്ത തത്വചി­ന്തയു­ടെ­ പ്രചാ­രണത്തി­ന്­ വേ­ണ്ടി­ ഗീ­താ­പ്രഭാ­ഷണങ്ങൾ‍ നടത്താ­നു­ള്ള ആഗ്രഹം ഗു­രു­വി­നെ­ അറി­യി­ച്ചു­. പ്രഭാ­ഷകനു­ൾ‍­പ്പടെ­ നാ­ല്­ ശ്രോ­താ­ക്കളെ­ കി­ട്ടു­കയാ­ണെ­ങ്കിൽ‍ പ്രഭാ­ഷണം ആകാ­മെ­ന്നാ­യി­രു­ന്നു­ തപോ­വന സ്വാ­മി­കളു­ടെ­ ഉപദേ­ശം.

ഗു­രു­വി­ന്റെ­ വാ­ക്ക് സത്യമാ­യി­. നാ­ല്­ കേ­ൾ‍­വി­ക്കാ­രു­മാ­യാണ് പൂ­നെ­യിൽ‍ സ്വാ­മി­ ചി­ന്മയാ­നന്ദൻ‍ തന്റെ­ ആദ്യത്തെ­ ഗീ­താ­ജ്ഞാ­ന യജ്ഞം ആരംഭി­ച്ചത്. വേ­ദാ­ന്ത തത്വങ്ങൾ ഇംഗ്ലീ­ഷിൽ‍ പറയു­ന്ന സ്വാ­മി­യെ­ യാ­ഥാ­സ്ഥി­തി­കരാ­യ ഹി­ന്ദു­ പണ്ധി­തന്മാ­രും പു­രോ­ഹി­തന്മാ­രും എതി­ർ‍­ത്തു­. തന്റെ­ യത്‌നത്തിൽ‍ ഉറച്ചു­ നി­ന്ന സ്വാ­മി­യു­ടെ­ പ്രഭാ­ഷണങ്ങൾ‍­ക്ക് ശ്രോ­താ­ക്കൾ കൂ­ടി­ക്കൂ­ടി­ വന്നു­. 1953ൽ‍ അദ്ദേ­ഹത്തി­ന്റെ­ അനു­യാ­യി­കൾ ചേ­ർ‍­ന്ന് ചി­ന്മയ ഫൗ­ണ്ടേ­ഷൻ‍ സ്ഥാ­പി­ച്ചു­. ആത്മീ­യം, വി­ദ്യാ­ഭ്യാ­സം, ജീ­വകാ­രു­ണ്യം എന്നീ­ രംഗങ്ങളിൽ‍ പ്രവർ‍­ത്തി­ക്കു­കയാ­യി­രു­ന്നു­ ലക്ഷ്യം. മുംബൈ­ കേ­ന്ദ്രമാ­ക്കി­ പ്രവർ‍­ത്തി­ക്കു­ന്ന ചി­ന്മയ മി­ഷന് ലോ­കത്തി­ന്റെ­ വി­വി­ധ ഭാ­ഗങ്ങളിൽ‍ ശാ­ഖകളു­ണ്ട്. കു­ട്ടി­കളു­ടെ­ മാ­നസി­ക വി­കാ­സം ലക്ഷ്യമാ­ക്കി­ ബാ­ലവി­ഹാർ‍, യു­വകേ­ന്ദ്ര എന്നീ­ ക്ലാ­സ്സു­കളും സ്വാ­മി­ ചി­ന്മയാ­നന്ദൻ‍ ആരംഭി­ച്ചു­. ഇന്ന് ഇന്ത്യയിൽ‍ പല ഭാ­ഗങ്ങളി­ലാ­യി­ സ്‌കൂ­ളു­കൾ‍, ആശു­പത്രി­കൾ‍, അനാ­ഥാ­ലയങ്ങൾ‍, ആശ്രമങ്ങൾ എന്നി­വയു­മു­ണ്ട്.

1992ൽ ഐക്യരാ­ഷ്ട്ര സഭയിൽ‍ ‘ഭൂ­മി­ പ്രതി­സന്ധി­യി­ൽ­’ എന്ന പ്രഭാ­ഷണം ചി­ന്മയാ­നന്ദൻ‍ നടത്തി­. അമേ­രി­ക്കയി­ലെ­ ഷി­ക്കാ­ഗോ­വിൽ‍ നടന്ന മതങ്ങളു­ടെ­ പാ­ർ‍­ലമെ­ന്റി­ന്റെ­ ശതാ­ബ്ദി­ സമ്മേ­ളനത്തിൽ‍ ഹി­ന്ദു­മതാ­ദ്ധ്യക്ഷൻ‍ അദ്ദേ­ഹമാ­യി­രു­ന്നു­. 1993 ആഗസ്റ്റ് ആറ്­ മു­തൽ‍ എട്ട്­ വരെ­ വാ­ഷിംടണിൽ‍ നടന്ന ‘വേ­ൾ‍­ഡ് വി­ഷൻ‍ 2000’ എന്ന മത സമ്മേ­ളനത്തിൽ‍ സ്വാ­മി­യെ­ ആദരി­ക്കാൻ‍ തീ­രു­മാ­നി­ച്ചി­രു­ന്നു­. പക്ഷെ­ ആഗസ്റ്റ് മൂ­ന്നി­ന്­ സ്വാ­മി­ ചി­ന്മയാ­നന്ദൻ‍ സമാ­ധി­യാ­യി­. ഷി­ക്കാ­ഗോ­വിൽ‍ വെ­ച്ചാ­യി­രു­ന്നു­ അന്ത്യം. ഇന്ത്യയി­ലേ­യ്ക്ക് കൊ­ണ്ടു­വന്ന ഭൗ­തി­കശരീ­രം ഹി­മാ­ലയത്തി­ലെ­ സി­ദ്ധബാ­ഡി­യി­ലു­ള്ള ആശ്രമത്തിൽ‍ സമാ­ധി­ ഇരു­ത്തി­.

ജീ­വി­തം ഒരു­ യു­ദ്ധക്കളമാ­ണ്‌. ആയു­ധമെ­ടു­ത്ത്‌ പോ­രാ­ടാൻ‍ അറി­യാ­ത്തവരും അതിന്‌ മടി­ച്ചു­നി­ൽ‍­ക്കു­ന്നവരും അതി­ന്റെ­ സാ­ങ്കേ­തി­ക സ്വഭാ­വം ഗ്രഹി­ക്കാ­ത്തവരും ഇവി­ടെ­ പരാ­ജയപ്പെ­ടും. ഇന്ത്യ ശക്തി­യാ­ർ‍­ജ്ജി­ക്കണമെ­ങ്കിൽ‍ ജീ­വി­തപു­രോ­ഗതി­ കൈ­വരി­ക്കണമെ­ങ്കിൽ‍ നാം നമ്മു­ടെ­ സാംസ്കാ­രി­ക മഹി­മയും ആദ്ധ്യാ­ത്മി­ക പൈ­തൃ­കവും എന്തെ­ന്നറി­യു­കയും അത്‌ ജീ­വി­തത്തിൽ‍ പകർ‍­ത്താൻ‍ സന്നദ്ധരാ­വു­കയും വേ­ണം. ഒരു­ സ്വതന്ത്രരാ­ഷ്ട്രമെ­ന്ന നി­ലയിൽ‍ സ്വാ­തന്ത്ര്യസമരത്തി­ന്റെ­ രണ്ടാംഘട്ടം ഇവി­ടെ­ വെ­ച്ചാണ്‌ ആരംഭി­ക്കു­ന്നത്‌. സാംസ്കാ­രി­കമാ­യ ഉത്തേ­ജനവും ആത്മീ­യമാ­യ പ്രബു­ദ്ധതയും ദേ­ശീ­യപാ­രന്പര്യത്തെ­ക്കു­റി­ച്ചു­ള്ള അറി­വും കൈ­വരി­ച്ച ഒരു­ ജനതയ്ക്ക്‌ മാ­ത്രമേ­ ശ്രേ­യസ്കരമാ­യ ജീ­വി­തം നയി­ക്കാൻ‍ സാ­ധി­ക്കു­കയു­ള്ളു­. കർ‍­ത്തവ്യനി­ർ‍­വ്വഹണവും അതി­നാ­യു­ള്ള ത്യാ­ഗശീ­ലവും ജ്ഞാ­ന-കർ‍­മ്മ-ഭക്തി­ യോ­ഗങ്ങളു­ടെ­ സമന്വയവു­മാണ്‌ ഭഗവത്ഗീ­തയു­ടെ­ മു­ഖ്യസന്ദേ­ശം.

ഓരോ­ ജീ­വി­യും വി­ശാ­ലമാ­യ ഈ വി­ശ്വത്തി­ന്റെ­ ഘടകമാ­ണ്‌. പ്രപഞ്ചം ഒരു­ പ്രത്യേ­ക താ­ളക്രമത്തി­ലാണ്‌ സഞ്ചരി­ക്കു­ന്ന തും പ്രവർ‍­ത്തി­ക്കു­ന്നതും. വ്യക്തി ­ധർ‍­മ്മത്തെ­ പ്രപഞ്ചധർമ്‍മവു­മാ­യി­ സംയോ­ജി­പ്പി­ക്കു­വാൻ‍ പരി­ശീ­ലി­ക്കു­ന്ന ഒരാ­ൾ‍­ക്ക്‌ മാ­ത്രമേ­ ഉത്തമസാ­മൂ­ഹ്യജീ­വി­തം നയി­ക്കു­വാൻ‍ സാ­ധി­ക്കു­കയു­ള്ളൂ­. വി ­ഷാ­ദവി­വശനാ­യ അർ‍­ജ്ജു­നനെ­ ശക്തി­യി­ലേ­ക്കും വി­ജയത്തി­ലേ­ക്കും നയി­ച്ച ശ്രീ­കൃ­ഷ്ണനെ­പ്പോ­ലെ­ ഭാ­രതത്തി­ലെ­ ജനകോ­ടി­കളെ­യും അതു­വഴി­ മു­ഴു­വൻ‍ മനു­ഷ്യവംശത്തെ­യും സന്പൂ­ർ‍­ണ്ണവും ശ്രേ­യസ്കരവു­മാ­യ ജീ­വി­തമാ­ർ‍­ഗ്ഗത്തി­ലൂ­ടെ­ നയി­ക്കണം. അതാ­ഗ്രഹി­ക്കു­കയും അതാണ്‌ തന്റെ­ ധർ‍­മ്മമെ­ന്ന്‌ കരു­തു­കയും ചെ­യ്തതി­ന്റെ­ ഫലമാ­യാണ്‌ സ്വാ­മി­ജി­ ഗീ­തയെ­യും ഉപനി­ഷത്തു­ക്കളെ­യും മറ്റ്‌ ആദ്ധ്യാ­ത്മി­ക പ്രകരണഗ്രന്ഥങ്ങളെ­യും പഠനവി­ഷയമാ­ക്കി­ക്കൊ­ണ്ട്‌ പ്രചരി­പ്പി­ക്കാൻ‍ ശ്രമി­ച്ചത്‌.

സ്വാ­മി­ജി­ ഗീ­താ­ജ്ഞാ­നയജ്ഞങ്ങളി­ലൂ­ടെ­ എല്ലാ­ മനു­ഷ്യർ‍­ക്കും വി­വേ­കവും വി­ജ്ഞാ­നവും പ്രദാ­നം ചെ­യ്തു­. പ്രസന്നഭാ­വ ത്തോ­ടും ആത്മവി­ശ്വാ­സത്തോ­ടും ധീ­രതയോ­ടുംകൂ­ടി­ ജീ­വി­തപ്രശ്നങ്ങളെ­ സമീ­പി­ക്കു­വാ­നു­ള്ള പരി­ശീ­ലനം നൽ‍­കി­. വേ­ദാ­ന്തവി­ദ്യയു­ടെ­ സന്ദേ­ശം ഇന്ത്യക്കകത്തും പു­റത്തും പ്രചരി­പ്പി­ച്ചു­. തത്ത്വചി­ന്തയെ­ സാ­ധാ­രണക്കാ­രന്റെ­ നി­ത്യജീ­വി­തവു­മാ­യി­ കൂ­ട്ടി­യി­ണക്കി­. ലൗ­കി­കജീ­വി­തം കേ­വലം ഭൗ­തി­കസു­ഖത്തിന്‌ വേ­ണ്ടി­യു­ള്ളതല്ലെ­ന്നും അത്‌ ആത്മീ­യാ­നു­ഭൂ­തി­ക്ക്‌ വേ­ണ്ടി­യു­ള്ളതാ­ണെ­ന്നും, ഇവ രണ്ടും പരസ്പര പൂ­രകങ്ങളാ­ണെ­ന്നും സ്വാ­മി­ജി­ ഉദ്ബോ­ധി­പ്പി­ച്ചു­. ധർ‍­മ്മശാ­സ്ത്രമെ­ന്നും ദാ­ർ‍­ശനി­ക ഗ്രന്ഥമെ­ന്നും മോ­ക്ഷകാ­വ്യമെ­ന്നും ആചാ­ര്യന്മാർ‍ വി­ശേ­ഷി­പ്പി­ച്ച ഗീ­തയെ­ ജനലക്ഷങ്ങളു­ടെ­ നി­ത്യജീ­വി­തത്തി­ലേ­ക്കി­റക്കി­ക്കൊ­ണ്ടു­വന്ന്‌ അവരു­ടെ­ കർ‍­മ്മവീ­ര്യത്തെ­ ഉണർ‍­ത്താൻ‍ അദ്ദേ­ഹത്തിന്‌ സാ­ധി­ച്ചു­. മോ­ക്ഷത്തി­നു­ള്ള ഒരു­പാ­യമോ­ ഉപകരണമോ­ എന്നതു­പോ­ലെ­ തന്നെ­ സാ­ധാ­രണക്കാ­രന്റെ­ ജീ­വി­തപ്രശ്നങ്ങളിൽ‍ സഹാ­യി­ക്കാ­നും ഗീ­തക്കെ­ങ്ങനെ­ കഴി­യും എന്നദ്ദേ­ഹം വി­ശദീ­കരി­ച്ചു­. ഒരു­ സാ­ധാ­രണ മനു­ഷ്യനിൽ‍ നി­ന്ന്‌ കർ‍­മ്മയോ­ഗി­യി­ലേ­ക്കോ­ ജ്ഞാ­നയോ­ഗി­യി­ലേ­ക്കോ­ സ്ഥി­തി­പ്രജ്ഞനി­ലേ­ക്കോ­ വളരെ­ ദൂ­രമി­ല്ലെ­ന്ന്‌ തന്റെ­ ശ്രോ­താ­ക്കളെ­ ബോ­ദ്ധ്യപ്പെ­ടു­ത്തു­വാൻ‍ സ്വാ­മി­ജി­ക്ക്‌ കഴി­ഞ്ഞി­രു­ന്നു­. അങ്ങനെ­ അദ്ദേ­ഹം ലോ­കത്തി­ന്റെ­ വി­വി­ധ ഭാ­ഗങ്ങളി­ലാ­യി­ അഞ്ഞൂ­റി­ലേ­റെ­ ഗീ­താ­ജ്ഞാ­നയജ്ഞങ്ങൾ നടത്തി­യി­രു­ന്നു­.

ഗീ­താ­ജ്ഞാ­നയജ്ഞങ്ങളി­ലൂ­ടെ­ സ്വാ­മി­ജി­ സാ­മൂ­ഹ്യസേ­വനവും രാ­ഷ്ട്രത്തി­ന്റെ­ പു­നരു­ദ്ധാ­രണകർ‍­മ്മവും നി­ർ‍­വ്വഹി­ക്കു­കയാ­യി­രു­ന്നു­. ജനകോ­ടി­കളു­ടെ­ ഉദ്ധാ­രണത്തി­ലൂ­ടെ­യു­ള്ള ഈശ്വരപ്രാ­പ്തി­യു­ടെ­ മാ­ർ‍­ഗ്ഗം അതാ­ണെ­ന്ന്‌ അദ്ദേ­ഹംകണ്ടെ­ത്തി­യി­രു­ന്നു­. ഡോ­. രാ­ജേ­ന്ദ്രപ്രസാദ്‌ സ്വാ­മി­യു­ടെ­ ഗീ­താ­പ്രഭാ­ഷണത്തെ­ക്കു­റി­ച്ച്‌ പറഞ്ഞത്‌ ഇപ്രകാ­രമാ­ണ്‌: "സ്വാ­മി­ജി­യു­ടെ­ ഗീതാ­പ്രഭാ­ഷണത്തി­ലൂ­ടെ­ നമ്മു­ടെ­ മനസ്സ്‌ കൂ­ടു­തൽ വി­ശാ­ലമാ­വും. അപ്പോൾ നമു­ക്ക്‌ ഈ പഴയ വി­ജ്ഞാ­ന ഭണ്ധാ­രത്തിൽ‍ നി­ന്ന്‌ പലതും നേ­ടാൻ‍ കഴി­യും. അതി­ലൂ­ടെ­ ഇന്ത്യയു­ടെ­ വി­ധി­യെ­ മാ­റ്റി­മറി­ക്കാ­ൻ‍­പോ­ലും സാ­ധി­ക്കും. യഥാ­ർ­ത്ഥത്തിൽ ഭാ­രതത്തിൽ ഉടലെ­ടു­ത്തി­ട്ടു­ള്ള ശാ­സ്ത്രങ്ങളൊ­ക്കെ­യും ഉദ്ദേ­ശി­ക്കു­ന്നത് മറ്റൊ­ന്നു­മല്ല, മനസ്സി­നെ­ പ്രപഞ്ചത്തോ­ളം വി­ശാ­ലമാ­ക്കു­ക, എല്ലാ­ വൈ­വി­ധ്യങ്ങളും നി­ലനി­ൽ­ക്കേ­, പക്ഷെ­ പ്രപഞ്ചത്തി­ലെ­ ഓരോ­ കണങ്ങളി­ലു­മു­ള്ള ചൈ­തന്യം ഏകമാ­ണെ­ന്ന് തി­രി­ച്ചറി­യു­ക, അതി­ലൂ­ടെ­ ഭൂ­മി­യി­ലെ­ ജീ­വി­തം മനോ­ഹരമാ­ക്കു­ക."

സ്വാ­മി­ ചി­ന്മയാ­നന്ദ തെ­ളി­ച്ചു­ വെ­ച്ച ദീ­പം ഇന്നും ജ്വലി­ച്ചു­കൊ­ണ്ടി­രി­ക്കു­കയാ­ണ്, ആകർ­മ്മയോ­ഗി­ കെ­ട്ടി­പ്പടു­ത്ത സ്ഥാ­പ നങ്ങളിൽ, വി­ദ്യയു­ടെ­ വെ­ളി­ച്ചം തേ­ടി­ ചെ­ന്നെ­ത്തു­ന്ന അനേ­കാ­യി­രം പി­ഞ്ചു­മനസ്സു­കളിൽ. ആ മനസ്സു­കളി­ലൂ­ടെ­ ചി­ന്മയാ­നന്ദൻ വെ­ളി­ച്ചം പരത്തു­കയാ­ണ്, ഭാ­രതത്തി­ലെ­ന്നല്ല, ലോ­കത്തി­ലു­ടനീ­ളം, സ്നേ­ഹത്തി­ന്റെ­ ചി­ന്മയദീ­പം!

(കടപ്പാ­ട്: ചി­ന്മയാ­മി­ഷൻ,
കു­മാർ എസ്.ജെ­.ആർ )

You might also like

Most Viewed