ലീഗൽ വോയ്സ്
ചോദ്യം : എന്റെയൊരു സുഹൃത്ത് ബഹ്റൈൻ ക്രെഡിറ്റ് ബാങ്കിൽ നിന്ന് ഒരു കാർ ലോൺ എടുത്തു. ഞാൻ ഒരു കാർ വാങ്ങാൻ പദ്ധതിയിട്ടപ്പോൾ ഒരു കരാർ പ്രകാരം അവൻ എന്നോട് പറഞ്ഞു 1400 രൂപ കൊടുത്താൽ കാർ തരാമെന്നും അതുപോലെ ബാക്കിയുള്ള ലോണിന്റെ തുക ഞാൻ തന്നെ അടയ്ക്കണം എന്നും പറഞ്ഞു. ഞാനത് സമ്മതിച്ചു. പിന്നെ അവൻ കാർ എനിക്ക് കൈമാറുകയും, അവൻ പറഞ്ഞ 1400 ദിനാർ അവന് കൊടുക്കുകയും ചെയ്തു. കാറിന്റെ മൊത്തം തുക 2800 ദിനാർ ആണ്. 1400 ബാക്കി അടയ്ക്കാനുള്ള തുകയായിരുന്നു. അവൻ എന്നോട് പറഞ്ഞതുകൊണ്ട് ലോണിലേയ്ക്ക് അടയ്ക്കാൻ കഴിഞ്ഞ രണ്ട് മാസമായിട്ട് ഞാൻ അവന് 200 ദിനാർ കൊടുത്തു. പക്ഷേ അതിന്റെ രശീത് ചോദിച്ചപ്പോൾ അവൻ പറഞ്ഞു പണം അടച്ചത് ഓൺലൈനിൽ ആണെന്ന്. അത് കഴിഞ്ഞ് ഈ മാസത്തെ പണം അടയ്ക്കേണ്ട സമയമായപ്പോൾ ഞാൻ പറഞ്ഞു ഒന്നുങ്കിൽ എനിക്ക് രശീത് വേണം, അല്ലെങ്കിൽ പണം തിരികെ വേണമെന്ന്. എന്നാൽ അവൻ ഇപ്പോൾ പറയുന്നത് കാർ നൽകുകയാണെങ്കിൽ പണം തിരിച്ച് നൽകാമെന്നാണ്. ഞാനത് സമ്മതിക്കുകയും, അതിനുവേണ്ടി ഒരു നിശ്ചിത സമയം കൊടുക്കുകയും ചെയ്തു. എന്തെങ്കിലും കാരണവശാൽ ഞാൻ കൊടുത്ത സമയം അതിരുകടന്നാൽ, എന്റെ കൈയ്യലുള്ള കരാർ വെച്ച് എനിക്ക് അവർക്കെതിരെ കേസ് ഫയൽ ചെയ്യാൻ പറ്റുമോ?
ഷംസുദ്ദീൻ,
എക്സിബിഷൻ റോഡ്.
ഉത്തരം : ഈയൊരു സാഹചര്യത്തിൽ ചതിയുടെ പേരിൽ നിങ്ങൾക്ക് ക്രിമിനൽ റിപ്പോർട്ട് ഫയൽ ചെയ്യാവുന്നതാണ്. അതുപോലെ അയാൾക്ക് കൊടുത്ത പണം തിരികെ ലഭിക്കുവാൻ വേണ്ടി ഒരു സിവിൽ കേസും രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്വദേശി അല്ലാത്തതിനാൽ അയാൾക്കെതിരെ യാത്രാവിലക്ക് ഏർപ്പെടുത്താനും സാധിക്കും.