കേന്ദ്ര ബജറ്റ് 2018 പ്രഖ്യാപനങ്ങൾ...
സാമൂഹ്യ പദ്ധതികൾ
2022ഓടെ എല്ലാവർക്കും വീട് ലക്ഷ്യം. അടുത്ത സാന്പത്തിക വർഷം ഗ്രാമങ്ങളിൽ 11 ലക്ഷം വീട്. ദരിദ്ര സ്ത്രീകൾക്ക് എട്ട് കോടി സൗജന്യ പാചക വാതക കണക്ഷൻ നൽകും. രണ്ട് കോടി കക്കൂസുകൾ നിർമ്മിക്കും. ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 14.34 ലക്ഷം കോടി. 321 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി. പട്ടിക വിഭാഗങ്ങൾക്ക് 70,000 കോടിയിലേറെ രൂപ നീക്കിവെക്കും.
മുതിർന്ന പൗരന്മാർക്ക് നല്ല കാലം
ബജറ്റിൽ മുതിർന്ന പൗരന്മാർക്ക് നല്ലകാലം. നിരവധി ഇളവുകളാണ് മുതിർന്ന പൗരന്മാർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 50,000 രൂപ വരെയുള്ള ഹെൽത്ത് ഇൻഷൂറൻസ് നിക്ഷേപത്തിന് ഇളവ് ലഭിക്കും. 50,000 രൂപ വരെയുള്ള പലിശയുള്ള ബാങ്ക് നിക്ഷേപത്തിനും പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും നികുതിയിളവ്. മുതിർന്ന പൗരന്മാരുടെ എൽ.ഐ.സി പദ്ധതികളിലെ നിക്ഷേപ പരിധി 15 ലക്ഷമാക്കി ഉയർത്തി. ഒരു ലക്ഷം രുപ വരെയുള്ള ചികിത്സയ്ക്ക് നികുതിയിളവ്.
റെയിൽവേയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉൗന്നൽ
കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിന് പകരം റെയിൽവേയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉൗന്നൽ നൽകുന്നതാണ് ഇത്തവണത്തെ ബജറ്റ്. 1,48,500 കോടി രൂപയാണ് സർക്കാർ റെയിൽവേക്കായി നീക്കിവെച്ചിരിക്കുന്ന ബജറ്റ് വിഹിതം. റെയിൽവേ േസ്റ്റഷനുകളിലും ട്രെയിനുകളിലും വൈ−ഫൈയും സി.സി.ടി.വിയും സ്ഥാപിക്കുകയും, തിരക്ക് കൂടുതലുള്ള റെയിൽവേ േസ്റ്റഷനുകളിൽ എസ്കലേറ്റർ സ്ഥാപിക്കുകയും ചെയ്യാൻ നിർദ്ദശമുണ്ട്. 4000 കിലോമീറ്റർ റെയിൽപാത പുതുതായി വൈദ്യുതികരിക്കും. 18,000 കിലോമീറ്റർ റെയിൽപാത ഇരട്ടിപ്പിക്കും.
വിമാന സർവ്വീസുകൾ അഞ്ചിരട്ടിയാക്കും
വിമാന യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ പദ്ധതികളുമായി കേന്ദ്രസർക്കാർ. രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 100 കോടിയാക്കി ഉയർത്തുമെന്ന് ജയ്റ്റ്ലി ബജറ്റ് അവതരണത്തിൽ പറഞ്ഞു. രാജ്യത്തെ 56 ചെറു വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സർവ്വീസുകൾ ആരംഭിച്ച് ആഭ്യന്തര വിമാന സർവ്വീസുകളിലും യാത്രക്കാരിലും വർദ്ധനവുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. വിമാനത്താവളങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. ‘ഹവായ് ചെരിപ്പിടുന്നവർക്കും’ വിമാനത്തിൽ കയറാനുള്ള സാഹചര്യമുണ്ടാക്കുമെന്നും ജയ്റ്റ്ലി കൂട്ടിച്ചേർത്തു.
24 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കും
എയർ ഇന്ത്യ ഉൾപ്പെടെ 24 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കും. ഓഹരി വിൽപ്പനയിലൂടെ 80,000 കോടി രൂപ സമാഹരിക്കും. നിക്ഷേപ സൗഹൃദ പ്രതിരോധ നയം പ്രഖ്യാപിക്കും. പൊതുമേഖലാ ഇൻഷൂറൻസ് കന്പനികളെ യോജിപ്പിക്കാൻ പദ്ധതി. ടെക്ൈസ്റ്റൽ മേഖലയ്ക്ക് 7148 കോടി രൂപ അനുവദിച്ചു. മുദ്ര പദ്ധതി പ്രകാരമുള്ള വായ്പ്പയ്ക്കായി മൂന്ന് ലക്ഷം കോടി രൂപ. ചെറുകിട ഇടത്തരം സൂക്ഷ്മ വ്യവസായങ്ങൾക്കായി മൂവായിരത്തിലേറെ കോടി രൂപ വകയിരുത്തും.
വില കൂടുന്നുവ
മൊബൈൽ ഫോൺ, ഇലക്ട്രോണിക്ക് ഉൽപ്പന്നങ്ങൾ, ബീഡി, ജ്യൂസ്, ആഫ്റ്റർ ഷേവ്, ദന്തപരിപാലന വസ്തുകൾ, വെജിറ്റബിൾ ഓയിൽ, ചൂണ്ട, മീൻ വല, വീഡിയോ ഗെയിം, കളിപ്പാട്ടങ്ങൾ, അലാറം ക്ലോക്ക്, മെത്ത, വാച്ചുകൾ, വാഹന സ്‌പെയർ പാർട്‌സുകൾ, മെഴുകുതിരി, സിഗരറ്റ് ലൈറ്റർ, പട്ടം, ഡയമണ്ട് കല്ലുകൾ, സ്മാർട്ട് വാച്ചുകൾ, ചെരുപ്പുകൾ, ടൂത്ത് പേസ്റ്റ്, പാൻ മസാല, സിൽക്ക് തുണികൾ, സ്വർണം, വെള്ളി, ഇരുചക്രവാഹനങ്ങൾ, കാറുകൾ, സ്‌പോർട്‌സ് ഉപകരണങ്ങൾ, ഫർണിച്ചർ.
വില കുറയുന്നവ
പെട്രോൾ, ഡീസൽ, ഇറക്കുമതി ചെയ്യുന്ന പച്ച കശുവണ്ടി. ബ്രിക്സ്, ടൈൽ, സോളാർ പാനലിൽ ഉപയോഗിക്കുന്ന ഗ്ലാസ്, കോക്ലിയർ ഇംപ്ലാന്റിനുള്ള അസംസ്‌കൃത വസ്തുക്കളും മറ്റ് സാധനങ്ങളും, ബാൾ സ്‌ക്രൂ, സി.എൻ.ജി യന്ത്രോപകരണങ്ങൾ.
ആദായനികുതി നിരക്കുകളിൽ ഇളവുകളില്ല
ബജറ്റിൽ ആദായനികുതി നിരക്കുകളിൽ ഭേദഗതി വരുത്തിയില്ല. ഇപ്പോൾ പരിധി നിശ്ചയിച്ചിട്ടുള്ള രണ്ടര ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമെങ്കിലും നികുതി നിരക്ക് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ വർഷങ്ങളിൽ നികുതി നിരക്ക് പരിഷ്കരിച്ചിട്ടുള്ളതിനാൽ പുതിയ ഭേദഗതികളുണ്ടാകില്ലെന്ന് ജയ്റ്റ്ലി വ്യക്തമാക്കി. ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല. 2.5 ലക്ഷം രൂപ വരെ− നികുതിയില്ല, 2.5 മുതൽ 5 ലക്ഷം രൂപ വരെ− 5 ശതമാനം, 5 മുതൽ 10 ലക്ഷം രൂപ വരെ− 20 ശതമാനം, 10 ലക്ഷം രൂപയ്ക്ക് മേൽ − 30 ശതമാനം എന്നിങ്ങനെയാണ് നിലവിലെ ആദായനികുതി നിരക്ക്. അതേസമയം, മുതിർന്ന പൗരന്മാർക്ക് ബാങ്ക് നിക്ഷേപങ്ങളിലെ പലിശ വരുമാനത്തിൽ 50,000 രൂപ വരെ നികുതി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ആദായനികുതിയിൽ ചികിത്സാ ചിലവിൽ ഉൾപ്പെടെ ചില ഇളവുകളും നൽകി. ചികിത്സാ ചിലവിലും യാത്രാബത്തയിലും ഏകദേശം 40,000 രൂപ വരെ ഇളവും അനുവദിച്ചിട്ടുണ്ട്.