കേന്ദ്ര ബജറ്റ് 2018 പ്രഖ്യാപനങ്ങൾ...
കാർഷിക ഉൽപ്പാദന മേഖലയിൽ ക്ലസ്റ്റർ മോഡൽ ഇടപെടൽ നടത്തും.
ഓപ്പറേഷൻ ഗ്രീൻ പദ്ധതിക്ക് 500 കോടി രൂപ.
കിസാൻ ക്രെഡിറ്റ് കാർഡ് ഫിഷറീസ്, മൃഗപരിപാല കർഷകർക്കും നൽകും.
മുള വ്യവസായത്തിന് 1290 കോടി അനുവദിച്ചു.
മത്സ്യ മേഖലയിൽ വികസനത്തിനും മൃഗസംരക്ഷണ മേഖലയ്ക്കും 10,000 കോടി.
ഖാരിഫ് വിളകൾക്ക് 50 ശതമാനം കുറഞ്ഞ താങ്ങുവില ഉറപ്പാക്കും.
കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും.
കാർഷികോൽപ്പന്നങ്ങളുടെ വില ഉൾപ്പെടെ തീരുമാനിക്കാൻ സംവിധാനം.
ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ സംവിധാനം.
കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കാൻ 2000 കോടി.
വിളകൾക്ക് 50 ശതമാനം മിനിമം താങ്ങുവില ഉറപ്പാക്കും. താങ്ങുവിലയിലെ നഷ്ടം കേന്ദ്ര സർക്കാർ നികത്തും.
കാർഷിക മേഖലയ്ക്കുള്ള വായ്പകൾ 10 ലക്ഷം കോടിയിൽ നിന്ന് 11 ലക്ഷം കോടിയാക്കി.
ദേശീയ തലസ്ഥാന മേഖലയിൽ അന്തരീക്ഷ മലനീകരണം നീക്കുന്നതിന് പ്രത്യേക പദ്ധതി.
ഉജ്ജ്വല യോജന വഴി എട്ട് കോടി ഗ്രാമീണ വനിതകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ ലഭിച്ചു.
ഭവന മേഖലയ്ക്ക് ഫണ്ട് അനുവദിക്കും.
നാഷണൽ ലൈവ്‌ലിഹൂഡ് മിഷൻ 5750 കോടി രൂപ.
രണ്ട് കോടി ശൗചാലയങ്ങൾ കൂടി നിർമ്മിക്കും.
നാല് കോടി വീടുകളിൽ സൗജന്യ വൈദ്യുതി കണക്ഷൻ.
സ്വയം സഹായസംഘങ്ങൾക്ക് 7500 കോടി വായ്പ.
ഭവന രഹിതർക്ക് 2022നകം വീട്.
വിദ്യാഭ്യാസ ഗുണനിലവാരം കൂട്ടാൻ ഒരുലക്ഷം കോടി രൂപ.
ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡുകൾ മാറ്റി ഡിജിറ്റൽ ബോർഡുകൾ.
വഡോദരയിൽ റെയിൽവേ യൂണിവേഴ്‌സിറ്റി.
ബി.ടെക് വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ്.
500 നഗരങ്ങളിലെ കുടിവെള്ള വിതരണത്തിന് അമൃത് പദ്ധതി. കുടിവെള്ള വിതരണത്തിന് 494 പദ്ധതികളിലായി 19,428 കോടി അനുവദിക്കും.
ഈ വർഷം 9,000 കിലോമീറ്റർ ദേശീയപാത നിർമ്‍മിക്കും...
പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിന് 56,619 കോടിയും പട്ടികവർഗ്‍ഗ വിഭാഗത്തിന്റെ ക്ഷേമത്തിന് 39,135 കോടിയും അനുവദിച്ചു.
10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാതൃകാ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും.
സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെടുത്തി 99 നഗരങ്ങൾക്ക് 2.04 ലക്ഷം കോടി.
രാഷ്ട്രപതി അഞ്ച് ലക്ഷം, ഉപരാഷ്ട്രപതി− നാല് ലക്ഷം, ഗവർണർമാർ മൂന്നര ലക്ഷം എന്നിങ്ങനെ ശന്പളം വർദ്‍ധിപ്പിച്ചു. എം.പിമാരുടെ ശന്പളം ഓരോ അഞ്ച് വർഷത്തിലും പുതുക്കി നിശ്ചയിക്കും.
ബയോഗ്യാസ് ഉൽപ്പാദനത്തിന് ഗോവർധൻ പദ്ധതി.
ഭക്ഷ്യസംസ്‌കരണത്തിന് 1,400 കോടി.
മൊബൈൽ ഫോണുകളുടെ കസ്റ്റംസ് ഡ്യൂട്ടി 15ൽ നിന്ന് 20 ശതമാനമാക്കി.
ഹിന്ദുസ്ഥാൻ പെട്രോളിയത്തെ ഒ.എൻ.ജി.സി ഏറ്റെടുക്കും.
നീതി ആയോഗ് വഴി ആർട്ടിഫിഷ്യൽ ഇന്‍റജിലൻസിനായി ആപ്ലിക്കേഷൻ.
ഗംഗ ശുദ്ധീകരണത്തിനായി 187 പദ്ധതികൾക്ക് അംഗീകാരം.
തിരഞ്ഞെടുത്ത 115 ജില്ലകളെ മാതൃക ജില്ലകളാക്കും.
മുദ്രാലോൺ പദ്ധതിയിലൂടെ മൂന്ന് ലക്ഷം കോടി രൂപ സംരഭകർക്ക് നൽകും.
പൊതു−സ്വകാര്യ മേഖലയിൽ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനായി രണ്ട് പ്രതിരോധ വ്യവസായി ഇടനാഴികൾ.
ആദിവാസി കുട്ടികൾക്കായി ഏകലവ്യ സ്‌കൂളുകൾ