തു­ടക്കക്കാ­രെ­ പോ­ലും സ്വന്തക്കാ­രാ­ക്കു­ന്ന ബഹ്റൈൻ...


നൗഫൽ‍, 

ഷിഫ അൽ‍ ജസീറ മെഡിക്കൽ‍ സെന്റർ‍ 

താണ്ട് ആറ് വർ‍ഷം മുന്പ് ഡിസംബർ‍ 15ലെ തണുപ്പുള്ള ഒരു രാത്രിയിലാണ് ഈ പവിഴ മണ്ണിലേയ്ക്ക് കാലെടുത്തുവെക്കുന്നത്. ഫ്ളൈറ്റ് ഇറങ്ങിയത് ഏതൊരു തുടക്കകാരന്റെ വേവലാതികളുമായി തന്നെ. പ്രവാസത്തിലേക്ക് വാതിൽ തുറന്നു തന്ന മൂസാക്കാടെ കാറിൽ കയറുന്പോൾ പറയത്തക്ക സുഹൃത്തുക്കളോ, ബന്ധുക്കളോ ഇല്ലാത്ത ഈ നാട്ടിൽ എന്തൊക്കെ ആകുമോ എന്ന അങ്കലാപ്പായിരുന്നു മനസ് നിറയെ. എയർപോർട്ടിൽ നിന്ന് റൂമിലോട്ടുള്ള യാത്രയിൽ ദീപാലംകൃതമായാ കെട്ടിടങ്ങൾ, ചുവപ്പും വെള്ളയും കലർന്ന കൊടികൾ വെച്ചുള്ള വാഹനങ്ങളുടെ ചീറിപ്പാച്ചിൽ, ഒക്കെ കണ്ടപ്പോൽ‍ ഇതൊക്കെ എന്താ എന്ന കൗതുകമായിരുന്നു ഉള്ളിൽ‍. അപ്പോൾ‍ എന്തോ ഒന്നും ചോദിക്കാൻ പോയില്ല. പിറ്റേന്ന് രാവിലെ അതായത് ഡിസംബർ‍ 16ന് ഷിഫാ അൽ‍ ജസീറ ഫാർ‍മസിയിൽ‍ ജോലി ആരംഭിച്ചപ്പോൾ‍, അന്ന് ഷിഫ നടത്തിയ മെഡിക്കൽ‍ ക്യാന്പിൽ‍ ആദ്യത്തെ ഡ്യൂട്ടി. വെള്ളയും ചുവപ്പും ചേർന്ന ഷാളും തൊപ്പി ധരിച്ചു കുറെ പേരെ ആദ്യം കണ്ടപ്പോൾ‍ ഒന്നും മനസിലായില്ല. പിന്നെ ചോദിച്ചറിഞ്ഞപ്പോഴാണ് ഡിസംബർ‍ 16 എന്നത് ബഹ്‌റൈന്റെ ദേശീയദിനമാണെന്നും, ബഹ്‌റൈൻ ദേശീയ പതാകയുടെ നിറമാണ് ചുവപ്പും വെള്ളയുമെന്നും, ഇതിന്റെ ഭാഗമായിരുന്നു രാത്രി കണ്ട അലങ്കാര കാഴ്ച്ചകളെന്നും മനസിലായത്. അന്ന് തൊട്ടു ഇന്ന് വരെ എല്ലാ ഡിസംബർ‍ 16, 17 തീയതികളിലും മെഡിക്കൽ‍ ക്യാന്പുമായി സഹകരിച്ച് എവിടെയെങ്കിലുമൊക്കെ ഉണ്ടാകുന്നത് ശീലമായി. 

നാട്ടിൽ നിന്ന് വരുന്പോൾ, നമ്മുടെ ഒരു ജില്ലയുടെ പകുതി മാത്രമുള്ള ഒരു കുഞ്ഞു രാജ്യം എന്നൊക്കെയുള്ള കാഴ്ചപ്പാടുകൾ ആയിരുന്നു ബഹ്റൈനെ കുറിച്ച് ഉണ്ടായിരുന്നത്. എന്നാൽ‍ ഈ വലിപ്പകുറവ് സ്ഥല വിസ്തീർ‍ണത്തിൽ‍ മാത്രമേ ഉള്ളൂ എന്നും, അതിന്റെ ആതിഥ്യ മര്യാദയും സംസ്കാരവും വളരെ ഉയരത്തിലാണെന്നും പിന്നീട് മനസ്സിലായി. അവരവർക്ക് ഇഷ്ടമുള്ളവേഷം ധരിക്കാനും ഏതൊരാഘോഷവും കൊണ്ടാടാനും പൂർണ സ്വാതന്ത്രമുള്ള സ്ഥലമാണിത്. ഫാർമസിയിൽ വരുന്നവരുടെ നാഷണാലിറ്റിറ്റി നോക്കുന്പോൾ‍ ഇത്രയധികം രാജ്യക്കാരെ ഈ കൊച്ചു രാജ്യത്തിൽ ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടല്ലോ എന്നാലോചിച്ച് അതിശയിച്ചു പോയിട്ടുണ്ട്. അറബി അത്ര വശം ഇല്ലലോ, കുഴഞ്ഞുപോകുമൊ എന്ന് വിചാരിക്കുന്പോഴൊക്കെ നമ്മെക്കാളും നന്നായി ഹിന്ദി പറയുന്നവരെയും തപ്പിത്തടഞ്ഞെങ്കിലും മലയാളം പറയുന്നവരെയും കാണുന്പോൾ‍ സന്തോഷം അല്ലാതെ പിന്നെ എന്താ വരിക. കേവലം ഒന്നോ രണ്ടോ വർഷത്തേക്ക് മാത്രമായി വന്ന ഈ ഞാൻ ബഹ്റൈനിന്റെ ഓരോ ഓരോ ദേശീയ ദിനാഘോഷത്തോടൊപ്പം പ്രവാസിയായ എന്റെ ഓരോ ആണ്ടുകൾ‍ സന്തോഷത്തോടെ ആഘോഷിക്കുകയാണെന്ന ചിന്തയുമായി ഏവർ‍ക്കും ഹൃദയം നിറഞ്ഞ ബഹ്റൈൻ ദേശീയ ദിനാശംസകൾ‍... 

You might also like

  • Lulu Exchange
  • Straight Forward

Most Viewed