ഫുട്ബോൾ പൂരത്തിന് കാതോർത്ത്


2018 ജൂൺ 14 ലോകത്തെ കോടിക്കണക്കിന് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ദിവസമാണ്. കാൽ പന്തുകളിയുടെ ആവേശ പോരാട്ടത്തിന് റഷ്യയിൽ അന്ന് തുടക്കമാവും. വിവധ കോൺഫഡറേഷനുകളിലെ യോഗ്യതാ മത്സരങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം മോസ്കോയിലെ ക്രംലിൻ പാലസിൽ ലോകകപ്പിൽ ടീമുകൾ‍ ഏതൊക്കെ ഗ്രൂപ്പിൽ വരുമെന്ന് തീരുമാനിക്കുന്ന നറുക്കെടുപ്പ് കൂടി നടത്തതോടെ ആരാധകർ ലോകകപ്പിലേയ്ക്കുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്ന ടീമുകളേയും ഗ്രൂപ്പ് ഘട്ടത്തിലെ സൂപ്പർ പോരാട്ടങ്ങളെ കുറിച്ചുമുള്ള കണക്ക് കൂട്ടലിലാണ് ആരാധകർ.

കഴിഞ്ഞ മാസം ഫിഫ പുറത്തിറക്കിയ റാങ്കിംഗിന്‍റെ അടിസ്ഥാനത്തിലുള്ള നാല് പോട്ടുകളിൽ‍ നിന്നാണ് നറുക്കെടുപ്പിലൂടെ ടീമുകളെ ഗ്രൂപ്പ് തിരിച്ചത്. ഒരു പോട്ടിൽ‍ എട്ട് ടീമുകളായിരുന്നു. പോട്ട് ഒന്നിൽ‍ ആതിഥേയരായ റഷ്യയും പിന്നീട് റാങ്കിംഗിൽ‍ ആദ്യ ഏഴിലുള്ള ടീമുകളും. അടുത്ത ഒരോ പോട്ടിലും റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ എട്ട് ടീമുകൾ എത്തി. പോട്ട് ഒന്ന്:− റഷ്യ, ജർമ്‍മനി, ബ്രസീൽ‍, പോർ‍ച്ചുഗൽ‍, അർ‍ജന്‍റീന, ബെൽ‍ജിയം, പോളണ്ട്, ഫ്രാൻ‍സ്. പോട്ട് രണ്ട്−: സ്‌പെയിൻ, പെറു, സ്വിറ്റ്‌സർ‍ലൻഡ്, ഇംഗ്ലണ്ട്, കൊളംബിയ, മെക്‌സിക്കോ, യുറുഗ്വെ, ക്രൊയേഷ്യ. പോട്ട് മൂന്ന്:− ഡെൻ‍മാർ‍ക്ക്, ഐസ്്ലൻഡ്, കോസ്റ്റാറിക്ക, സ്വീഡൻ, ടുണിഷ്യ, ഈജിപ്ത്, സെനഗൽ‍, ഇറാൻ. പോട്ട് നാല്:− സെർ‍ബിയ, നൈജീരിയ, ഓസ്‌ട്രേലിയ, ജപ്പാൻ, മൊറോക്കോ, പാനമ, ദക്ഷിണ കൊറിയ, സൗദി അറേബ്യ. എന്നിങ്ങനെയയിരുന്നു.

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗാരി ലിനേക്കറും റഷ്യൻ ടിവി താരം മരിയ കൊമാൻഡനായയുമാണ് നറുക്കെടുപ്പിന്റെ മുഖ്യ അവതാരകരായത്. മുൻകാല ലോകകപ്പ് ജേതാക്കളായ ഡിയേഗോ മറഡോണ, മിറോസ്ലാവ് ക്ലോസെ, ലോറന്റ് ബ്ലാങ്ക്, കഫു, ഫാബിയോ കന്നവാരോ തുടങ്ങിയവർ നറുക്കെടുപ്പിൽ‍ പങ്കെടുത്തു. ചടങ്ങു വീക്ഷിക്കാൻ ഫുട്‌ബോൾ‍ രാജാവ് പെലെയും എത്തിയിരുന്നു. പെലെയുടെ നെറ്റിയിൽ മാറഡോണ ചുംബിച്ചത് കൗതുകമായി.

നറുക്കെടുപ്പിലൂടെ ഓരോ ഗ്രൂപ്പിലേയ്ക്കും നാല് വീതം ടീമുകളെയാണ് തിരഞ്ഞെടുത്തത്. മുൻ ചാന്പ്യന്മാരായ സ്പെയിനും യൂറോ ചാന്പ്യന്മാരായ പോർ‍ച്ചുഗലും ഒരു ഗ്രൂപ്പിലാണ്. ജർ‍മ്മനിയും ബ്രസീലും എളുപ്പമുള്ള ഗ്രൂപ്പിൽ‍ ഇടംപിടിച്ചപ്പോൾ‍ അർ‍ജന്റീനക്ക് ശക്തരായ എതിരാളികളെയാണ് ലഭിച്ചത്. ഗ്രൂപ്പ് എ: റഷ്യ, സൗദി അറേബ്യ, ഈജിപ്ത്, യുറുഗ്വെ, ഗ്രൂപ്പ് ബി: പോർ‍ച്ചുഗൽ‍, സ്‌പെയിൻ, ഇറാൻ‍, മൊറോക്കോ, ഗ്രൂപ്പ് സി: ഫ്രാൻ‍സ്, ഓസ്‌ട്രേലിയ, പെറു, ഡെന്‍മാർ‍ക്ക്, ഗ്രൂപ്പ് ഡി: അർ‍ജന്റീന, ഐസ്‌ലൻ‍ഡ്, ക്രൊയേഷ്യ, നൈജീരിയ, ഗ്രൂപ്പ് ഇ: ബ്രസീൽ‍, സ്വിറ്റ്‌സർ‍ലൻഡ്, കോസ്റ്ററിക്ക, സെർ‍ബിയ, ഗ്രൂപ്പ് എഫ്: ജർ‍മ്മനി, മെക്‌സിക്കോ, സ്വീഡൻ, ദക്ഷിണ കൊറിയ, ഗ്രൂപ്പ് ജി: ബെൽ‍ജിയം, പാനമ, ടുണീസിയ, ഇംഗ്ലണ്ട് ഗ്രൂപ്പ് എച്ച്: പോളണ്ട്, സെനഗൽ‍, കൊളംബിയ, ജപ്പാൻ എന്നിങ്ങനെയാണ് ഗ്രൂപ്പുകൾ.

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ‍ സൗദി അറേബ്യയെ ആതിഥേയരായ റഷ്യ നേരിടും. പോർ‍ച്ചുഗലും സ്‌പെയിനും ഉൾ‍പ്പെടുന്ന ഗ്രൂപ്പ് ബിയാണ് ഇത്തവണത്തെ മരണഗ്രൂപ്പ്. ഇറാനും മൊറോക്കോയുമാണ് മറ്റ് രണ്ട് പേർ‍. ഗ്രൂപ്പ് സിയിൽ‍ ഫ്രാൻസിന് അത്ര വലിയ പ്രശ്നങ്ങളില്ല. ഓസ്ട്രേലിയയും പെറുവും ഡെന്മാർ‍ക്കുമാണ് എതിരാളികൾ‍. കരുത്തരായ ജർമ്‍മനിക്ക് വെല്ലുവിളിയുയർ‍ത്തി മെക്‌സിക്കോയും സ്വീഡനും ഗ്രൂപ്പ് എഫിൽ‍ ഇടം പിടിച്ചു. ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയാണ് ഗ്രൂപ്പ് എഫിലെ മറ്റൊരു ടീം. ഗ്രൂപ്പ് ഇയിൽ‍ സ്വിറ്റ്‌സർ‍ലൻഡ്, കോസ്റ്ററിക്ക, സെർ‍ബിയ ടീമുകളാണ് ബ്രസീലിനൊപ്പമുള്ളത്. ഗ്രൂപ്പ് ഡിയിൽ ലാറ്റിനമേരിക്കൻ ശക്തികളായ അർ‍ജന്റീനക്ക് മുന്നിൽ‍ വലിയ വെല്ലുവിളികളാണുള്ളത്. കഴിഞ്ഞ യൂറോ കപ്പിലെ കറുത്ത കുതിരകളായ ഐസ്‌ലൻ‍ഡ്, ക്രൊയേഷ്യ, നൈജീരിയ ടീമുകളാണ് അർ‍ജന്റീനക്കൊപ്പം ഗ്രൂപ്പ് പോരാട്ടത്തിനിറങ്ങുക. ആതിഥേയരായ റഷ്യ ഗ്രൂപ്പ് എയിൽ‍ സൗദി അറേബ്യയ്ക്കും ഈജിപ്തിനും യുറുഗ്വെയ്ക്കും ഒപ്പമാണ്. 

ജൂൺ 14ന് മോസ്‌കോയിലെ ലുഷ്‌നികി േസ്റ്റഡിയത്തിലാണ് ലോകകപ്പിന് കിക്കോഫ്. രണ്ടാഴ്ചയോളം നീളുന്ന ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ജൂൺ 30ന് പ്രീക്വാർ‍ട്ടർ മത്സരങ്ങൾ‍ക്ക് തുടക്കമാകും. ഓരോ ഗ്രൂപ്പിൽ‍ നിന്നും രണ്ടു ടീമുകൾ‍ വീതം പ്രീക്വാർ‍ട്ടറിലേക്ക് മുന്നേറും. ജൂലൈ 10, −11 തീയതികളിലാണ് സെമിഫൈനലുകൾ‍. 14ന് മൂന്നാം സ്ഥാന മത്സരം. 15ന് ലുഷ്‌നികി േസ്റ്റഡിയത്തിൽ‍ തന്നെയാണ് ഫൈനൽ‍. സാബിവാക എന്നു പേരുള്ള ചെന്നായ് ആണ് റഷ്യൻ ലോകകപ്പിന്‍റെ ഭാഗ്യചിഹ്നം. ‘ഗോളടിക്കുന്നവൻ’ എന്നാണ് റഷ്യൻ ഭാഷയിൽ‍ സാബിവാക എന്ന വാക്കിന്‍റെ അർത്‍ഥം. ഹോളണ്ടും ഇറ്റലിയും ചിലിയും അമേരിക്കയും ലോകകപ്പിന് യോഗ്യത നേടിയില്ല എന്നതാണ് 2018 ലോകകപ്പിന്റെ നഷ്ടം. 

ജേതാക്കൾ‍: 3.8 കോടി ഡോള‍ർ (ഏകദേശം 246 കോടി രൂപ), രണ്ടാം സ്ഥാനക്കാർ‍: 2.8 കോടി ഡോള‍ർ (180 കോടി രൂപ), മൂന്നാം സ്ഥാനക്കാർ‍: 2.4 കോടി ഡോള‍ർ (154 കോടി രൂപ). നാലാം സ്ഥാനക്കാർ‍: 2.2 കോടി ഡോള‍ർ (141 കോടി രൂപ), 5-−8 സ്ഥാനക്കാർ‍: 1.6 കോടി ഡോള‍ർ (103 കോടി രൂപ), 9-−16 സ്ഥാനക്കാർ‍: 1.2 കോടി ഡോള‍ർ (77 കോടി രൂപ), 17-−32 സ്ഥാനക്കാർ‍: 80 ലക്ഷം ഡോള‍ർ (51 കോടി രൂപ) എന്നിങ്ങനെയാണ് ലോകകപ്പ് സമ്മാനത്തുക.

You might also like

Most Viewed