നീലകുറിഞ്ഞി സങ്കേതം യാഥാർത്ഥ്യമാകുന്പോൾ ഭയപ്പെടുന്നതാര്?
ഫിറോസ് വെളിയങ്കോട്
നീല വസന്തത്തിന്റെ വിത്തുകൾ മണ്ണിലൊളിപ്പിച്ചിറങ്ങുന്ന നീലക്കുറിഞ്ഞികളിൽ വിവാദങ്ങൾ തളിരിടുന്നതെന്തിനാണ്. ഇടുക്കി ജില്ലയിലെ കൃഷിക്കും വീടുനിർമ്മാണത്തിന്നും ഉൾപ്പെടെ ഭൂമിയിലുള്ള അവകാശങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനു മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ മാർച്ച് 27ന് തലസ്ഥാനത്തു നടന്ന യോഗത്തിലെ തീരുമാനുങ്ങളാണ് നിർദിഷ്ട നീലകുറിഞ്ഞി ഉദ്യാനത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. ദേവികുളം താലൂക്കിലെ കൊട്ടാക്കന്പൂർ വില്ലേജിലെ ബ്ലോക്ക് 62ലെയും പട്ടയ ഭൂമിയൊഴികെയുള്ള ഏകദേശം 3200 ഏക്കർ സ്ഥലത്ത് നീലകുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിനായി 2006 ഒക്ടോബർ 6നു പ്രഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതിൽ അതിരുകൾ നിർണ്ണയിച്ചതിനുള്ള അപാകതകളുണ്ടെന്ന പരാതികളെയും ആരോപണങ്ങളേയും തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം. ജനവാസകേന്ദ്രങ്ങൾ പട്ടയ ഭൂമികൾ കൃഷിയിടങ്ങൾ തോട്ടങ്ങൾ വാണിജ്യ കേന്ദ്രങ്ങൾ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ ശ്മശാനങ്ങൾ തുടങ്ങിയവയെല്ലാം ഉദ്ദേശ്യ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. പരാതി അങ്ങനെയാണ് അതിരുകൾ പുനർനിർണയിക്കണമെന്ന ആവശ്യം ശക്തമായത്. പുനർനിർണ്ണയം സംബന്ധിച്ച് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പരാമർശം വിവാദ കൊടുങ്കാറ്റാഴിച്ചു വിട്ടപ്പോൾ സർക്കാരിന് ഉത്തരംമുട്ടി. സി.പി.ഐ പരസ്യമായിരംഗത്തെതിയതോടെ നീലകുറിഞ്ഞി സങ്കേതത്തിനു പിന്നിലെ രാഷ്ട്രീയ ചരിത്രവും തെളിഞ്ഞു. ഇവിടെയാണ് ആ ചോദ്യം ഉയർന്നുവന്നത്. നീലകുറിഞ്ഞി സങ്കേതം യാഥാർഥ്യമാക്കുന്പോൾ ഭയപ്പെടുന്നതാര്. ഇതിനിടയിൽ വിവാദങ്ങൾ വരുന്നതെന്തുകൊണ്ട്.
നീലകുറിഞ്ഞിപ്പൂക്കുന്നത് 12 വർഷം കൂടിയാണങ്കിൽ മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാൻ ഏതു റവന്യൂ ഉദ്യോഗസ്ഥൻ ശ്രമിക്കുന്പോഴും വിവാദങ്ങൾ പതിവാണ്. വിവാദത്തിന്റെയും വാക്പോരിന്റെയും പ്രതീകമാണ് നീലകുറിഞ്ഞിയുടെ ഇതളുകൾ. വ്യാജപട്ടയങ്ങളുടെയും വട്ടവട പഞ്ചായത്തിലെ 58ാം ബ്ലോക്ക് നന്പറിലുള്ള കൊടക്കന്പൂർ വില്ലേജ് ചില രാഷ്ടീയ പാർട്ടികളുടെ നേതാക്കൾക്കും ഇവിടെ ബിനാമി പേരുകളിൽ ഏക്കർണക്കിനു ഭൂമിയുണ്ട്. ഈ പ്രദേശത്തെ ഭൂരേഖകൾ പരിശോധിക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചാൽ ഭരണ കക്ഷിയിലെ പ്രമുഖ പാർട്ടി കൊടി പിടിച്ചിറിങ്ങും. രേഖകളുടെ പരിശോധന കർഷകരുടെയും മറ്റും ബുദ്ധിമുട്ടിക്കുന്നുവെന്ന പേരിലാണ് സമരം പരിശോധനയ്ക്ക് ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയാലും ഭൂരിഭാഗം പേരും ഹാജരാകില്ല, അതിന്റെയെല്ലാം കാരണമെന്ത്. ഇവിടെപലതും ഒളിഞ്ഞുകിടക്കുന്നു പലതും കണ്ടെത്തേണ്ടതുണ്ട്. നടപടികൾക്ക് വിരാമമാകുമോ എന്തോ അറിയില്ല കാണാ മെന്ന പ്രതീക്ഷയോടെ ഈ വാരാന്ത്യ വീഷണം തൽകാലത്തേക്ക് വിട...