സ്നേ­ഹ നാ­യകാ­... നി­ങ്ങളി­ല്ലാ­ത്ത ഈ ലോ­കത്ത് വയ്യ...


ഇസ്മായിൽ പതിയാരക്കര

പരിമേയമായ ആനന്ദ നിർവൃതിയുടെ ആകാശങ്ങളിലേയ്ക്കും ആത്മീയ അനുഭൂതികളുടെ മനോഹാരിതകളിലേയ്ക്കും വിശ്വാസി സമൂഹത്തെ ആനയിച്ചു കൊണ്ടുപോകുന്ന തിരുപ്പിറവിയാൽ അനുഗ്രഹീതമായ പരിശുദ്ധ റബീഉൽ അവ്വൽ വീണ്ടും നമ്മളിലേയ്ക്ക് സമാഗതമായിരിക്കുന്നു. ഈ അറബിവാചകത്തെ മാതൃഭാഷീകരിച്ചാൽ നമുക്ക് ലഭിക്കുന്നത് ആദ്യ വസന്തം എന്നാണ്്. മനുഷ്യകുലത്തിന് മുഴുവനും വസന്തമായിട്ടാണല്ലോ മുഹമ്മദ് നബി (സ:അ) അവതരിച്ചിട്ടുളളത്. മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുന്പോൾ ഒട്ടനവധി പരിഷ്കർത്താക്കളും ആത്മീയ തേജ്വസികളും മതസംസ്ഥാപകരുമൊക്കെ ജീവിച്ചു കടന്നുപോയതായി നമുക്ക് കാണുവാൻ കഴിയും. അവരിൽ ചിലരുടെയൊക്കെ അനുയായിവൃന്ദങ്ങൾ ലോകമാകെ പരന്നു കിടക്കുകയും ചെയ്യുന്നു.

എന്നാൽ ഇവരിൽനിന്നെല്ലാം പ്രവാചകൻ (സ:അ) യെ വ്യത്യസ്തനാക്കുന്ന ഒരു കര്യം എന്താെണന്നു വെച്ചാൽ പതിനാലാം നൂറ്റാണ്ടുകൾക്കപ്പുറവും പിൻമുറക്കാരുടെ മനസ്സിൽ മാത്രമല്ല പ്രവൃത്തിയിലൂെടയും അദ്ദേഹം ജീവിക്കുന്നു എന്നതാണ്. ഉണരുന്നതു മുതൽ ഉറങ്ങാൻ കിടക്കുന്നതുവരെ പ്രവാചകചര്യ അനുധാപനം ചെയ്യുന്നവരത്രേ യഥാർത്ഥ മുസ്സൽമാൻ.

ഗോത്രമഹിമയുടെ പേരിൽ പരസ്പരം പോരടിച്ചിരുന്ന ഒരു സമൂഹത്തിലാണ് അവിടന്ന് പിറന്നുവീണത്. സത്യസന്ധനായി വളർന്നതിനാൽ അൽഅമീൻ (വിശ്യസ്ഥൻ) എന്ന് നാട്ടുകാർ അദ്ദേഹത്തെ വിളിച്ചു. നാൽപ്പതാമത്തെ വയസ്സിൽ ഹിറാഗുഹയിൽ വെച്ചാണ് അദ്ദേഹത്തിന് ദൈവികമായ വെളിപാടുണ്ടാകുന്നത്. പ്രഥമമായി അവതരിച്ച ദൈവിക വചനം നിങ്ങൾ ആരാധനകൾ നിർവ്വഹിക്കുക എന്നോ, പുതിയൊരു ജീവിത ക്രമത്തെ കെട്ടിപ്പടുക്കുക എന്നതോ ഒന്നുമായിരുന്നില്ല. മറിച്ച് ഇഖ്റഅ് വായിക്കുക എന്നതായിരുന്നു. വിജ്ഞാനത്തിലൂടെ പുതിയൊരു ലോകക്രമം സാധ്യമാക്കുക എന്നതായിരിക്കണം ഈ വചനം കൊണ്ട് ദൈവം അർത്ഥമാക്കിയത്. മക്കയിൽ നിന്നും പതിനായിരക്കണക്കിന് കിലോമീറ്റർ ദൂരമുളള ചൈനയിലാണ് അറിവുളളതെങ്കിൽ അത്രയും ദൂരംതാണ്ടി നിങ്ങളത് കരസ്ഥമാക്കണമെന്ന പ്രവാചകവചനവും ഇതിനോടു ചേർത്തു വായിക്കേണ്ടതാണ്.

ഏകദേശം പതിനട്ടാം നൂറ്റാണ്ടിെന്റ അവസാനം സ്പെയിൻ നഷ്ടപ്പെടുന്നതുവരെ ലോകത്ത് വിഞ്ജാനത്തിന്റെ വെളിച്ചം പരത്തിയവരാണ് അറബ്സമൂഹം. അൾ ജിബ എന്ന ഗണിത ശാസ്ത്രത്തിലെ പ്രധാനപ്പെട്ട സൂത്രവാക്യത്തിെന്റ ഉപ‍ജ്ഞാതാവ് ഇമാം അൽജാബിർ, വൈദ്യ ശാസ്ത്രത്തിന് നിസ്തുല സംഭാവനകൾ നൽകിയ ഇമാം ഇബ്നുസിന (അവിസെന്ന) മധ്യകാല യൂറോപ്പിൽ രണ്ടാം ടോളമി എന്നറിയപ്പെട്ടിരുന്ന ഇബനുൾ ഹൈത്തം, തുടങ്ങി എത്രയോ പേർ...

ആധുനിക യൂറോപ്പിെന്റ വ്യവസായ സംസ്ക്കാരം ഉടലെടുത്തത് അക്ഷരാർത്ഥത്തിൽ ആന്തലൂസിലെയും മറ്റു പൗരസ്ഥ്യ നാടുകളിലെ സർവ്വകലാശാലകളിലുമാണെന്ന് പ്രമുഖ ജിയോളജിസ്റ്റായ സാഗ്്ലൂർ എൽ നാഗർ എഴുതിയ വാക്കുകൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. പ്രമുഖ ചരിത്ര ഗവേഷകനായിരുന്ന അർനോൾഡ് ടോയൻബിയുടെ ചരിത്ര പഠനം എന്ന പുസ്തകത്തിലും വിശദമായിത്തന്നെ ഇക്കാര്യങ്ങൾ പ്രതിപാതിക്കുന്നുണ്ട്.

പ്രാപഞ്ചിക പ്രതിഭാസങ്ങളെ ആരാധനാ മൂർത്തികളാക്കി അടങ്ങിയിരിക്കുന്നതിനു പകരം അന്വേഷണ ത്വരയോടെ അവയെ നോക്കിക്കാണാനും അതിലൂടെ സൃഷ്ടാവായ ദൈവത്തെ കണ്ടെത്തുവാനുളള വിശുദ്ധ ഖുർആന്റെ നിരന്തര ആഹ്വാനമാണ് മുസ്ലീം ലോകത്തിന് ഇക്കാര്യത്തിലുളള പ്രചോദനം. പക്ഷേ പതിനഞ്ചാം നൂറ്റാണ്ടിെന്റ അവസാനത്തോടെ സ്പെയ്ൻ നഷ്ടമാവുകയും, ഒപ്പം രാഷ്ടീയ ശക്തിയിൽ ക്ഷയം സംഭവിക്കുകയും ചെയ്തതോടുകൂടി ശാസ്ത്ര ഗവേഷണങ്ങളിൽ അറബ് ലോകത്തിെന്റ കിതപ്പും യൂറോപ്പിെന്റ കുതിപ്പും തുടങ്ങി എന്നതാണ് യാഥാർത്ഥ്യം. കൈപ്പിടിയിൽ ഒതുങ്ങിയതോടുകൂടി ശാസ്ത്രീയ ഗവേഷണങ്ങളിൽ മുസ്ലീം ലോകത്തിന്റെ പങ്കിനെയാണ് ചരിത്രത്തിൽ നിന്നും പൂർണ്ണമായി മായ്ച്ചു കളയാൻ അവർക്ക് സാധിക്കുകയും ചെയ്തു.

കരുണയായിരുന്നു പ്രവാചക ജീവിതത്തിന്റെ കാതൽ എന്നു പറയുന്നത്. ‘കരുണാവാൻ നബി മുത്തുരത് നമോ,’ എന്നാണ് ശ്രീനാരായണ ഗുരു അവിടുത്തെ വിശേഷിപ്പിച്ചത്. അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ട അനിവാര്യഘട്ടങ്ങളിലെ പ്രതിരോധങ്ങളായിരുന്നു ഇസ്ലാമിലെ യുദ്ധങ്ങൾ. ഈ അവസരങ്ങളിൽ പോലും സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തിൽ പ്രത്യേക പരിഗണന നൽകണമെന്ന് പ്രവാചകൻ (സ:അ) അനുചരൻമാർക്ക് പ്രത്യേക നിർദേശം നൽകിയിരുന്നതായി നമുക്ക് ചരിത്രത്തിൽ വായിക്കാം.

അതിഭയാനകമായ പീഡനങ്ങൾക്കു വിധേയമാക്കുകയും ഒട്ടനവധി അനുചരൻമാെര ക്രൂരമായി വധിച്ചു കളയുകയും ചെയ്ത സ്വന്തം നാട്ടുകാർക്കെതിരെ വർഷങ്ങൾക്കു ശേഷം അനുയായികളുമായി തിരിച്ചുവന്ന സമയത്തും യാതൊരു പ്രതികരണനടപടിയും അദ്ദേഹം സ്വീകരിച്ചില്ല. പിൽക്കാല ചരിത്രത്തിൽ നമ്മൾ വായിച്ചറിഞ്‍ഞ വിപ്ലവങ്ങൾക്കെല്ലാമൊടുവിൽ മനുഷ്യരക്തം പതഞ്ഞൊഴുകിയെങ്കിൽ സമാധാനത്തിന്റെ പാതയിലൂടെയും വ്യവസ്ഥിതികളെ മാറ്റിപ്പണിയാം എന്നുകാണിച്ചുതന്ന രോമാഞ്ചകഞ്ചുകമായ സംഭവമാണ് മക്കാ വിജയം. ഒരു നാടിന്റെ അധിപനായി പതിനായിരക്കണക്കിന് അനുയായികളുമായി പിറന്ന നാട്ടിൽ വന്നണഞ്ഞ അദ്ദേഹം യേശുദേവന്റെ കരുണാമുഖത്തോടെയാണ് കഅ് ബാലയത്തിനടുത്ത് നില കൊണ്ടതെന്നാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്.

നിങ്ങളുടെ കൈയ്യിൽ ഒരു വൃക്ഷത്തെയുള്ള സമയത്താണ് ലോകവസാനം വന്നെത്തുന്നതെങ്കിൽ അപ്പോഴും ആ തൈ നടാൻ ശ്രമിക്കുക എന്ന പ്രവാചക വചനം പ്രകൃതി സ്നേഹത്തിന്റെ ഉത്തുംഗ ശ്രേണിയിലുള്ളതത്രേ... ജനങ്ങളെല്ലാം ചീർഷിന്റെ പല്ലുകൾ പോലെ സമൻമാരാണെന്നും, അയൽവാസി പട്ടിണി കിടക്കുന്പോൾ വയറുനിറച്ചുണ്ണുന്നവൻ വിശ്വാസിയല്ല എന്നും, തൊഴിൽ ചെയ്തവന് അവന്റെ വിയർപ്പു വറ്റുന്നതിനു മുന്പേ കൂലികൊടുക്കുക, തുടങ്ങിയ പ്രവാചകാധ്യാപനങ്ങൾ മതങ്ങൾക്കപ്പുറത്തെ മനുഷ്യബന്ധങ്ങളെപ്പറ്റിയുള്ള ഇസ്ലാമിക ദർശനങ്ങളുടെ ഉത്തമോദാഹരണങ്ങളാണ്.

വർഗ്ഗീയതയിലേയ്ക്ക് ക്ഷണിക്കുന്നവനും അതിനു വേണ്ടി പ്രവർത്തിക്കുന്നവനും, ആ വഴിയിൽ മരിച്ചു വീഴുന്നവനും, എന്റെ അനുയായികളിൽപ്പെട്ടവനല്ല എന്ന തിരുവചനവും, കാരണം കൂടാതെ ഒരു മനുഷ്യനെ കൊന്നാൽ അവൻ ലോകത്തുള്ള മുഴുവൻ മനുഷ്യരെയും കൊന്ന കൊലയാളിയെപ്പോലെയാെണന്ന വാക്യവും, ഇസ്ലാമിന്റെ പേരിൽ ലോകത്ത് വിനാശം വരുത്തിവെക്കാൻ ശ്രമിക്കുന്ന ഭീകരവാദികൾ മനസ്സിരുത്തി വായിക്കേണ്ടതാണ്.

ലോകം അവസാനിക്കുന്നക്കാലത്ത് ഉണ്ടാവാൻ പോകുന്ന അടയാളങ്ങളിൽ ഒന്നായി അവിടുന്ന് പറഞ്ഞത് ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. ഒരു കാലം വരും അന്ന് കൊല്ലുന്നവനറിയില്ല ഞാനെന്തിനാണവന്റെ ജീവിക്കാനുളള അവകാശത്തെ ഹനിച്ചതെന്ന്. ഇനി കൊലപ്പെടുന്നവനറിയില്ല ഞാൻ എന്തു കാരണത്താലാണ് െകാലപ്പെടുന്നതെന്ന്. തിരക്കേറിയ തെരുവുകളിൽ ബോംബു വെച്ച് എന്തിനെന്നറിയാതെ നിരപരാധികളെ കൊന്നൊടുക്കുന്ന വർത്തമാനത്തിൽ ഈ പ്രവാചക വചനത്തിന്റെ അവസാനത്തിന് അധികകാലമില്ല എന്ന സത്യവും അന്യരായ ഒരു ആണും പെണ്ണും ഏകാന്തത പങ്കിടുന്പോൾ അവിടെ മൂന്നാമനായി പിശാചുണ്ടാകുന്നു എന്ന പ്രവാചക വചനത്തിന്റെ വെളിച്ചത്തിൽ വിവാഹ പൂർവ്വ പ്രണയങ്ങളെ റദ്ദു ചെയ്യുന്ന കാഴ്ച്ചപ്പാടാണ് ഇസ്ലാം മുന്നോട്ടു വെയ്ക്കുന്നത്. അന്യ സ്ത്രീ പുരുഷൻമാർ കൂടിചേരുന്നത് പാപമായി പരിഗണിക്കുന്ന പ്രത്യയ ശാസ്ത്രത്തിലേയ്ക്ക് പരിവർത്തനം നടത്താൻ പ്രണയം ആയുധമാക്കപ്പെടുന്നു എന്ന പ്രചാരണം തന്നെ ഇത്തരുണത്തിൽ ശുദ്ധ വങ്കത്തമാണ്. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ട് എങ്കിൽ അവർക്ക് മതവുമായി യാതൊരു വിധ ബന്ധവുമില്ല എന്നും മനസ്സിലാക്കാൻ കഴിയും.

ചുരുക്കത്തിൽ പ്രവാചകൻ(സ:അ)യെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾക്ക് സ്നേഹവും കരുണയുമല്ലാതെ മറ്റൊന്നും ദർശിക്കാൻ കഴിയുകയില്ല. അതുകൊണ്ടു തന്നെയാണ് ചരിത്രത്തിന്റെ ഇരുളിൽ അദ്ദേഹത്തെ നിർത്താനുള്ള ഛിദ്ര ശക്തികളുടെ ശ്രമങ്ങൾ പരാജയമായിപോയത്. ഇന്ന് പാശ്ചാത്യ ലോകത്തെ പ്രഗൽഭരായ പല അമുസ്ലീം എഴുത്തുകാരും പ്രവാചക ജീവിതത്തെപ്പറ്റി കനപ്പെട്ട ഗ്രന്ഥങ്ങൾ പുറത്തിറക്കികൊണ്ട് തങ്ങളുടെ പൂർവ്വകാല ചെയ്തികൾക്ക് പ്രായിശ്ചിത്വം ചെയ്യുന്നതും നാം കാണുന്നു. മുഹമ്മദ് നബി (സ.അ) എന്ന ലോകാനുഗ്രഹിയായ ദൈവദൂതൻ പരത്തുന്ന വെളിച്ചത്തെ മറക്കാനോ കെടുത്താനോ ആർക്കും സാധ്യമല്ല എന്നതാണ് സത്യം.

ഒരിക്കൽ ആകാശം അഹങ്കാരത്തോടെ ഭൂമിയോട് ഇപ്രകാരം പറഞ്ഞു, താരാപതങ്ങളും ക്ഷീരപഥങ്ങളുമൊക്കെ ഉൾ‍ക്കൊള്ളുന്ന എന്റെ സൗന്ദര്യം കണക്കാക്കുന്പോൾ എന്തു മഹിമയാണ് നിനക്കുള്ളത്, എന്റെ വെളിച്ചത്തിലല്ലേ നീ നിലകൊള്ളുന്നത്. ഇതു കേട്ട് പുഞ്ചിരിയോടെ ഭൂമി പ്രത്യുത്തരം നൽകി നീ പറഞ്ഞ നക്ഷത്രാങ്കിത വെളിച്ചങ്ങൾക്കപ്പുറം വിശ്വത്തിന്റെ പ്രഭാപൂരമായ മുഹമ്മദ് മുസ്തഫ (സ.അ) കിടന്നുറങ്ങുന്നത് എന്റെ വയിറ്റിലാണല്ലോ. ഇതു കേട്ട് ആകാശം തലതാഴ്ത്തി നിന്നു പോയി.

സാ­ഹി­ത്യമഞ്ജ്്രി­ എന്ന അഹ്്മദ് റസാ­ഖി­ന്റെ­ കവി­തയി­ൽ നി­ന്ന്.    

സ്നേഹ നായകാ, നിങ്ങളില്ലാത്ത ഈ ലോകം ദിനം പ്രതി ഇരുണ്ടുവരുന്നു. അധർമ്മത്തിനെതിരെ അരുതെന്നരുളുവാൻ കഴിയാത്ത തരത്തിൽ സ്വാർത്ഥതയാൽ ബന്ധിക്കപ്പെട്ടു പോയിരിക്കുന്നു മനുഷ്യർ. ഈ ഇരുട്ടുമൂടിത്തുടങ്ങുന്ന യാമങ്ങളിലും അങ്ങയുടെ ഒാർമ്മകളിൽ ഉലയൂതി വെളിച്ചം പരത്താൻ ബാധ്യസ്ഥരാണ് ഞങ്ങളെന്ന് തിരിച്ചറിയുന്നു. ഹബീബരേ അങ്ങയുടെ പേരിൽ ഒരായിരം സലാം...

You might also like

Most Viewed