മനസാക്ഷി നമ്മുടെ വഴികാട്ടി...


ഡോ. ജോൺ പനയ്ക്കൽ

john.panackel@gmail.com

 

മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്ഥനാക്കുന്ന ഘടകങ്ങളിൽ സുപ്രധാനമായ ഒന്നാണ് അവന്റെ മന:സാക്ഷി. അത് സ്രഷ്ടാവിന്റെ അതിശ്രേഷ്ടമായ ദാനമാണ്. യവന തത്വ ചിന്തയിൽ മന:സാക്ഷിക്ക് വലിയ സ്ഥാനം നൽകിയിട്ടുണ്ട്. എന്താണ് മനസാക്ഷി? തിരിഞ്ഞു നോക്കി നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്തുവാനുള്ള നമ്മുടെ ആന്തരിക ശക്തി വിശേഷമാണത്. ധർമ്മാധർമ്മ വിവേചനം അത് മൂലമുണ്ടാകുന്നു. 

മനസാക്ഷി മനുഷ്യന്റെ മിത്രമാണ്. അവന്റെ വഴികാട്ടിയും ഉപദേഷ്ടാവുമാണ്. സമൂഹത്തിന്റെ വിലക്കുകളും നിയന്ത്രണങ്ങളും നാം ആർജിച്ചിട്ടുള്ള ധാർമ്മിക ചിന്തയും മനസാക്ഷിയെ സ്വാധീനിക്കുന്നു. തെറ്റിനെ കുറിച്ച് നമ്മെ ഓർമ്മിപ്പിച്ച് അതിൽ അകപ്പെടാതിരിക്കാൻ ഉപദേശിക്കുന്നു. തെറ്റിപ്പോയാലും അത് തിരുത്തി മുന്നേറുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. പോസിറ്റീവ് എനർജി ഏറ്റവുമധികം നമ്മെ സ്വാധീനിക്കുന്നത് മനസാക്ഷിയിലൂടെയാണ്. സൽപ്രേരണ നൽകി ധർമ്മ പാതയിൽ നമ്മെ നയിക്കുന്ന മന:സാക്ഷി തന്നെ നമ്മുടെ ശത്രുവായും കുറ്റാരോപകനായും തീരാം. മന:സാക്ഷിയെ മാനിക്കാതെ നാം നീങ്ങുന്പോൾ അത് നമ്മുക്ക് എതിരെ നിന്ന് നമ്മെ പ്രതിക്കൂട്ടിലാക്കും. ഭയാനകമായ ദു:സ്വപ്‌നങ്ങൾ കാണാൻ ഇടവരും അപ്പോൾ. അങ്ങനെ നമ്മുടെ മന:ശാന്തി നഷ്ടപ്പെടുകയും മാനസികവും ശാരീരികവുമായ അസ്വാസ്ത്യങ്ങൾക്ക് ഇടയാകുകയും ചെയ്യും.

കുറെ നാളുകൾക്ക് മുന്പ് ഒരു ഇരുപത്തിനാലുകാരൻ എന്നെ സമീപിച്ചു. ബഹ്റിനിൽ എത്തിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. അവിവാഹിതനാണ്. സാമാന്യം ഭേദപ്പെട്ട ഒരു ജോലിയുമുണ്ട്. അയാളുടെ പ്രശ്നം രസാവഹമാണ്. കൂടെ കൂടെ അയാൾക്ക് കൈ കഴുകണം. കൈ കഴുകുന്നത് നല്ലത് തന്നെ. പക്ഷെ ഓരോ പത്തു മിനിറ്റിലും കൈകഴുകുക, കഴുകിക്കൊണ്ടേയിരിക്കുക എന്നത് ഒരു അസ്വസ്ഥത തന്നെ. എത്ര ശ്രമിച്ചിട്ടും ഇത് നിറുത്താൻ കഴിയുന്നില്ല. വൈദ്യശാസ്ത്രത്തിൽ ഇതിന് Obsessive Compulsive Disorder (OCD)എന്ന് പറയും. ഇതിന് Behavioral Therapy ആണ് ആവശ്യം. ആ യുവാവുമായി ഒരു മണിക്കൂറോളം ഞാൻ സംസാരിച്ചു. അയാളുടെ കഴിഞ്ഞകാല ജീവിതത്തിലെ സംഭവങ്ങളെ വിവരിക്കാൻ ആവശ്യപ്പെട്ടു. മനസ്സ് തുറന്ന് ആ ചെറുപ്പക്കാരൻ സംസാരിച്ചു. 

നാട്ടിൽ ഉള്ളപ്പോൾ റബ്ബർ ടാപ്പ് ചെയ്യുന്ന ജോലിയായിരുന്നു അയാൾക്ക്. റബ്ബർ ഷീറ്റ് അടിച്ചശേഷം ഉടമസ്ഥന്റെ വീട്ടിൽ എണ്ണി തിട്ടപ്പെടുത്തിയിട്ട് ഇയാൾ മടങ്ങും. ആരുമറിയാതെ രാത്രിയിൽ പല വീടുകളിൽ നിന്നും ഷീറ്റ് മോഷ്ടിച്ച് വളരെ ദൂരെയുള്ള സ്ഥലത്ത് കൊണ്ട് പോയി വിറ്റ്‌ കാശാക്കുക പതിവായിരുന്നു. വളരെ വിദഗ്ദമായ മോഷണമായിരുന്നതിനാൽ അയാൾ പിടിക്കപ്പെട്ടില്ല. റബ്ബർ ഷീറ്റ് കൈകാര്യം ചെയ്ത ശേഷം അതിന്റെ ഗന്ധം പോകാൻ സോപ്പിട്ട് കൈകഴുകുക പതിവായിരുന്നു. നാട്ടിലെ വെട്ടു ജോലി നിർത്തി ഗൾഫിലെത്തിയപ്പോൾ ചെയ്തു പോയ തെറ്റുകൾക്ക് മന:സാക്ഷി കുറ്റപ്പെടുത്താൻ തുടങ്ങി. അയാളുടെ ഉപബോധ മനസ്സിൽ കുറ്റബോധം ഉറഞ്ഞു കിടന്നിരുന്നു. ആ കുറ്റബോധമാണ് OCDയുടെ രൂപത്തിൽ കൂടെക്കൂടെ കൈകഴുകുന്ന പ്രക്രിയയായി തെളിഞ്ഞു വന്നത്. പ്രായശ്ചിത്തമായിരുന്നു അതിനു പരിഹാരം. ഏതൊക്കെ വീട്ടിൽ നിന്ന് റബ്ബർ മോഷ്ടിച്ചു എന്നതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കാൻ ഞാൻ അയാളോട് ആവശ്യപ്പെട്ടു. ആ വീടുകളുടെ ടെലിഫോൺ നന്പറുകളും കരസ്ഥമാക്കി. ഓരോ വീട്ടിലും വിളിച്ച് തെറ്റ് ഏറ്റു പറഞ്ഞു ക്ഷമ ചോദിക്കാൻ ഞാൻ ആവശ്യപ്പെട്ടു. നാട്ടിൽ എത്തുന്പോൾ നഷ്ട പരിഹാരം നടത്താമെന്ന് പറയണമെന്നും പറഞ്ഞു. അയാൾ അങ്ങനെത്തന്നെ കൃത്യമായി എല്ലാവരെയും വിളിച്ച് കുറ്റം സമ്മതിച്ച് ക്ഷമ ചോദിച്ചു. ആരും നഷ്ട പരിഹാരം ആവശ്യപ്പെട്ടില്ല. മാത്രമല്ല കുറ്റസമ്മതവും ക്ഷമാപണവും അവർ പ്രശംസിക്കുകയും ചെയ്തു. അയാളുടെ ഉപബോധമനസ്സിൽ വെളിച്ചം കയറി. മുറിവുണങ്ങി. കൈകഴുകൽ പാടെ നിലച്ചു. മനസാക്ഷി ഇവിടെ മുറിവേൽപ്പിക്കുകയും മുറിവുണക്കുകയും ചെയ്യുന്നു എന്ന് തെളിയിച്ചിരിക്കുന്നു.

നോർമൻ വിൻസന്റ് പീൽ ‘ജീവിതം ഒരു കല’ എന്ന പുസ്തകത്തിൽ ചികിത്സക്കായി തന്നെ സമീപിച്ച ഒരു വ്യക്തിയുടെ കഥ വിവരിക്കുന്നു. വളരെയേറെ അസ്വാസ്ഥ്യങ്ങളെപ്പറ്റി പരാതിപ്പെട്ട അയാളെ വിശദമായി പരിശോധിച്ചതിൽ ശാരീരികമായ ഒരു രോഗവും അയാളിൽ കണ്ടില്ല. രോഗമൊന്നുമില്ല എന്ന് പറഞ്ഞ് അയാളെ ആശ്വസിപ്പിച്ചയച്ചു. ഏതാനും ആഴ്ചകൾക്ക് ശേഷം അയാൾ തിരിച്ചെത്തി, വലിയ പരാതിയുമായി. അയാൾക്ക് ഉറക്കമില്ല ഭക്ഷണത്തോട് താൽപര്യമില്ല. വലിയ ക്ഷീണവും തളർച്ചയും. വീണ്ടും പഴയത് പോലെ പരിശോധനകൾ ഒന്നൊന്നായി നടത്തി. ശാരീരികമായി അയാളിൽ ഒരു കുഴപ്പവും കാണാൻ കഴിഞ്ഞില്ല. 

ഡോക്ടർ ചോദിച്ചു, “നിങ്ങളുടെ മനസാക്ഷി നിങ്ങളെ കുറ്റപ്പെടുത്തുന്നതായി വല്ലതുമുണ്ടോ? നിങ്ങൾക്ക് ലജ്ജ തോന്നത്തക്ക വിധം വല്ല തെറ്റും നിങ്ങൾ ചെയിതിട്ടുണ്ടോ?” അത് കേട്ട് അയാൾ ചോദിച്ചു, “ഡോക്ടർ, നിങ്ങൾ എന്നെ ആക്ഷേപിക്കുന്നത് ഞാൻ പൊറുക്കുകയില്ല. ചികിത്സയിക്കാണ് ഞാൻ നിങ്ങളെ സമീപിച്ചത്. മത പ്രസംഗം കേൾക്കാനോ കുന്പസാരിക്കാനോ അല്ല”. അമർഷവും രോഷവും പ്രകടിപ്പിച്ചിട്ട് പോയ അയാൾ രണ്ടു ദിവസങ്ങൾക്ക് ശേഷം മടങ്ങി വന്ന് ഡോക്ടറോട് ഏറ്റു പറഞ്ഞു. “വളരെ തെറ്റായ ഒരു കാര്യം ഞാൻ ചെയ്തു. വിദേശത്തുള്ള എന്റെ സഹോദരന്റെ വസ്തുവകകൾ എന്നെയാണ് എൽപ്പിച്ചിരുന്നത്. വരുമാനത്തിൽ ഒരു ഭാഗം എന്റെ സ്വന്തമാക്കി. സഹോദരനെ ബോദ്ധ്യപ്പെടുത്താൻ കണക്കിൽ തിരുത്തലുകളും കൃത്രിമവും കാണിച്ചു. എന്റെ മനസാക്ഷി എന്നെ കുത്തിക്കൊണ്ടിരുന്നു”. ഡോക്ടർ ചോദിച്ചു, “നിങ്ങൾക്ക് എത്ര തുക സഹോദരന് തിരികെ കൊടുക്കാൻ കഴിയും”. അയാൾ പറഞ്ഞ തുകക്ക് തന്നെ ചെക്ക് എഴുതാൻ പറഞ്ഞു. അതിന്റെ കൂടെ ഒരു ക്ഷമാപണ കത്തും ചേർത്ത് സഹോദരന്റെ പേർക്ക് അയച്ചു. അതിനുശേഷം അയാൾ പറഞ്ഞു, “ആശ്വാസം എന്ന വാക്കിന്റെ അർത്ഥം അതിനു മുന്പ് ഞാനൊരിക്കലും അറിഞ്ഞിരുന്നില്ല”. മിത്രമായിരുന്ന മനസാക്ഷി അയാളിൽ ശത്രുവായി പ്രവർത്തിക്കുകയാണിവിടെ ചെയ്തത്. മനസാക്ഷിയെ ത്രിപ്തമാക്കിയപ്പോൾ അതുവഴി ശരീരത്തിന് സൗഖ്യവും ലഭിച്ചു. അത് കൊണ്ട് മനസാക്ഷിയെ മാനിക്കാൻ മടിക്കരുത്. 

മനസാക്ഷിയെ സാധൂകരിക്കാൻ ചെറിയ കാര്യങ്ങൾക്കും സാധിക്കും. ചെറിയവയുടെ വലിപ്പം മനസാക്ഷി വേഗത്തിൽ അളന്നെടുക്കും. നമ്മുടെ ജീവിതം ധന്യമാക്കുന്നത് വലിയ ‘ആനക്കാര്യങ്ങൾ’ കൊണ്ടായിരിക്കില്ല. നിസ്സാരങ്ങളെന്ന് തോന്നുന്ന പല പെരുമാറ്റങ്ങളും പ്രവർത്തനങ്ങളുമായിരിക്കും ജീവിത വിജയത്തിന് ചിലപ്പോൾ അടിസ്ഥാനമാകുന്നത്. ചെറിയ കാര്യങ്ങൾ പോലും ചിലപ്പോൾ നമ്മെ സന്തുഷ്ടരാക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യാറുണ്ട്. ആംഗലേയ കവി വേഡ്സ് വർത്ത് എഴുതി: ഒരു നല്ല മനുഷ്യന്റെ ഉദാത്ത ഭാവങ്ങൾ അയാളുടെ നിസ്സാരങ്ങളും വിസ്മരിക്കപ്പെട്ടവയുമായ സ്നേഹാർദ്രതയുടെ ചെയിതികളായിരിക്കും. 

വലിയ കാര്യങ്ങൾ ഒരു വ്യക്തിയുടെ സാധ്യതകളെ വെളിപ്പെടുത്തുന്പോൾ ചെറിയവ ആ വ്യക്തിയുടെ തനിമയെ പ്രദർശിപ്പിക്കുന്നു. നമ്മുടെയും അന്യരുടെയും ജീവിതം സുഗമവും സന്തോഷ പ്രദവുമാകാൻ നമ്മുക്ക് ചെയ്യാവുന്ന ചെറിയ കാര്യങ്ങളുണ്ട്. അവയ്ക്കായി ശ്രമിക്കുന്പോൾ മനസാക്ഷി നിശ്ചയമായും സന്തോഷിക്കും. നിർമ്മലമായ ഒരു മനസാക്ഷി നമ്മെ നേർവഴിക്ക് നടത്തും. അതിന് താഴെ പറയുന്ന മാർഗങ്ങൾ പരീക്ഷിക്കുന്നത് നന്നായിരിക്കും.

 

1. മറ്റു-ള്ളവരോട് ക്ഷമി-ക്കു-ക: മറ്റുള്ളവരുടെ സ്വഭാവവും അവരുടെ പ്രവർത്തിയും പലപ്പോഴും നാം ക്ഷമിക്കേണ്ടതുണ്ട്. ഒരുവന്റെ പ്രവൃത്തി അയാളുടെ സ്വഭാവത്തിന്റെ ബഹിർസ്‌ഫുരണമാണ്. ആ സ്വഭാവം നമ്മുക്ക് വേഗം മാറ്റിയെടുക്കാവുന്നതല്ല എന്ന് നാം ഓർക്കണം. അയാളെ മാറ്റിയെടുക്കാൻ അയാൾ മനപൂർവ്വമായി ശ്രമിച്ചെങ്കിലേ സാധിക്കൂ. മറ്റുള്ളവരാഗ്രഹിക്കുന്നത് ചിലപ്പോൾ നമ്മുടെ സ്വഭാവം മാറ്റിക്കിട്ടണമെന്നായിരിക്കും. പലരും പലതരക്കാരാണ്. ഓരോരുത്തരെയും അവർ ആയിരിക്കുന്ന നിലയിൽ സ്വീകരിക്കാനേ നമ്മുക്ക് സാധിക്കൂ. അല്ലാത്ത പക്ഷം ജീവിതം തന്നെ അസാധ്യമായിത്തീരും. നമ്മുടെ ശ്രമം നമ്മുടെ ജീവിതവും പെരുമാറ്റവും മെച്ചപ്പെടുത്താനായിരിക്കണം. എന്നിൽ എനിക്ക് മാറ്റെണ്ടതായി എന്തെല്ലാമുണ്ടെന്നു തിരിച്ചറിയാനുള്ള വിവേകവും അവ മാറ്റുവാനുള്ള ധൈര്യവും ഉണ്ടാകുന്പോൾ മനസാക്ഷി വെട്ടിത്തിളങ്ങും.

2. വേ-വലാ-തി- അകറ്റു-ക: പലകാര്യങ്ങളെ പറ്റിയും അവ സംഭവിക്കാതെ തന്നെ നാം വേവലാതിപ്പെടുന്നു. ആധി പൂണ്ട് മാനസിക ഭ്രമമുണ്ടാക്കുന്നു. ഇല്ലാത്തവയെ പറ്റി ഭാവനയിൽ കണ്ടു കൊണ്ട് പരിഭ്രമിക്കുകയും ആകുലപ്പെടുകയും ചെയ്യേണ്ടതില്ല. ചിലപ്പോൾ അവ സംഭവിച്ചില്ല എന്ന് തന്നെ വരും. അഥവാ സംഭവിച്ചാൽ തന്നെ അത് അപൂർവ്വമായിരിക്കും. അതിനെ നേരിടുവാനുള്ള കരുത്ത് മനസ്സിന് ലഭിക്കണമെങ്കിൽ മനസാക്ഷി വേവലാതിയാൽ ഉലയാതെയിരിക്കണം. മനുഷ്യ മനസ്സ് ആഴമേറിയ കടലിനെപ്പോലെയാണല്ലോ. മുകളിൽ തിരയും തീരവും തമ്മിൽ ചുംബിക്കുന്പോൾ അടിയിൽ പ്രവാഹങ്ങളുടെ പ്രകന്പനവും 

You might also like

Most Viewed