ഗൗ­രി­ ലങ്കേ­ഷി­ന്റെ­ മരണം : ഉത്തരവാ­ദി­ത്തം ആർ­ക്ക് ?


ഫിറോസ് വെളിയങ്കോട്

രോഗമനാശയങ്ങൾക്ക് വേണ്ടി മുതിർന്ന മാധ്യമ പ്രവർത്തക, സാമൂഹിക പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യൻ രാഷ്ട്രീയത്തിൽ അതും ജനാതിപത്യ വ്യവസ്ഥിയിൽ വളരെ നാണം കെട്ട ഒന്നായിരുന്നു.സത്യത്തെ ഒരിക്കലും നിശ്ശബ്ദനാക്കാനാകരുത്. ഇന്ത്യൻ ജനാധിപത്യത്തെ അവിശ്വസിക്കാൻ സമയമായി എന്നർത്ഥം. കുറ്റവാളികൾക്ക് നിയമത്തെ പേടിയില്ലാതെ എന്തും ചെയ്യാം എന്ന മനസ് ഇന്ത്യൻ ജനാധിപത്യത്തിൽ വളരെ മോശം. തെറ്റിന് നേരെ വിരൽ ചൂണ്ടിയാൽ ആ വിരലും ജീവനും എടുക്കുന്ന നമ്മുടെ നീതി വളരെ രസകരമായ കാര്യം തന്നെ. ഇതാണോ ജനാതിപത്യ രീതി? ഇതാണോ നമ്മുടെ രാജ്യത്തെ നീതി? ഇതിന് വേണ്ടി പല ശബ്ദം പുറത്തു വരും, അത് കുറച്ചു കാലത്തേയ്ക്ക് മാത്രം, അപ്പോഴേയ്ക്കും അടുത്ത കൊലപാതകം നടന്നിരിക്കും ഇതാണ്‌ നമ്മുടെ നാടിൻ്റെ അവസ്ഥ. 

ഒരു പൗരന്റെ ധാർമ്മിക ഉത്തരവാദിത്തം പോലും ചെയ്യാൻ പേടിയാണ് നമ്മുടെ ഇന്ത്യ രാജ്യത്ത്. അത്ര മാത്രം വിലയാണ് ഓരോ ജീവനും ഉള്ളത്. തെറ്റുകൾ പുറത്തു തുറന്ന് പറയാൻ ഭയമില്ലാത്ത മാധ്യമ പ്രവർത്തക, സാമൂഹിക പ്രവർത്തക എന്തിന് വേണ്ടിയാണ് മരണത്തിലേയ്ക്ക് പോയത്‌? ആരാണ് അതിനുത്തരവാദി? പല പ്രമുഖ വ്യക്തികളും പലതും ഭയക്കുന്നു, അതുകൊണ്ടു തന്നെ അത് പുറം ലോകത്തെ അറിയിക്കുന്നവരെ ഇല്ലാതാക്കുന്നു. ഈ അനീതിയെ നാം എങ്ങിനെ നേരിടും? ഇത് നമ്മുടെ ജുഡീഷറിയെ ആർക്കും പേടിയില്ലാതെ ആയിരിക്കുന്നുവോ? അതോ രാഷ്ട്രീയ നേതാക്കന്മാരുടെ ചതികളോ? പല മേഖലകളിലും അക്രമങ്ങൾ പതിവായിരിക്കുന്നു, പീഡനങ്ങൾ അരങ്ങേറുന്നു, നമ്മുടെ നാടിൻ്റെ അവസ്ഥകൾ മാറിയിരിക്കുന്നു.ഇവിടെ ജനാധിപത്യത്തിന് യാതൊരു സ്ഥാനവും ഇല്ല.ഇവിടെയാണ് രാജ ഭരണത്തിന്റെ പ്രസക്തി മനസിലാക്കുന്നതും, ആഗ്രഹിക്കുന്നതും. കട്ടവനെ കൈ വെട്ടുന്നു, കൊന്നവനെ കൊല്ലുന്നു, പീഡിപ്പിച്ചവനെ എറിഞ്ഞു കൊല്ലുന്നു, നാടു കടത്തുന്നു, ഇതാണ്‌ നീതി, നിയമം. ഈ നിയമങ്ങൾ ഉള്ളതുകൊണ്ട് നാട്ടിൽ അക്രമങ്ങൾ ചെയ്യാൻ ഭയക്കുന്നു പലരും. ആ ഭയം നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ എത്രയോ പാവങ്ങൾ സംരക്ഷിക്കപ്പെടുമായിരുന്നു, അവർക്ക് സ്വസ്ഥമായി ജീവിക്കാമായിരുന്നു. ഗുണ്ടകളെ നിയന്ത്രിക്കാമായിരുന്നു. ജനാധിപത്യത്തെ വിശ്വസിക്കാമായിരുന്നു. ഒട്ടും വിശ്വസിക്കാൻ പറ്റാത്ത രീതിയിലിലുള്ള കൊലപാതകം, ഞാൻ കൊലപ്പെടുത്തുന്നത് എന്തിന്, ഞാൻ കൊലപ്പെടുത്തിയിട്ടു എന്ത് കാര്യം, എന്നു പോലും അറിയാത്തവർ മറ്റെന്തോ ലക്ഷ്യത്തിനു വേണ്ടി ജീവൻ കളയുന്പോൾ അവരുടെ വീട്ടിലും ഇതുപോലെ അപകടം സംഭവിച്ചാൽ അവർക്ക് എത്രത്തോളം വിഷമം ഉണ്ടാകും എന്നു പോലും ചിന്തിക്കാതെ കറ പിടിച്ച മനസുകൾക്ക് ഇനി ഇന്ത്യയിൽ ഒരു വിധത്തിലും സ്ഥാനം കൊടുക്കരുതെന്നും നമ്മുടെ ജുഡീഷ്യറിയോട് താഴ്്മയോടെ അപേക്ഷിക്കുന്നു. തന്റെ രചനയിലൂടെ വർഗ്ഗീയത നിറഞ്ഞ രാഷ്ട്രീയത്തെയും, ജാതി വ്യവസ്ഥയേയും ഗൗരി നേരിട്ടു. വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ഗൗരി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു. കർണാടകയിലെ പ്രമുഖ എഴുത്തുകാരൻ കൽബുർഗി വെടിയേറ്റ്‌ മരിച്ചു രണ്ടു വർഷം തികയുന്പോഴാണ്‌ സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്. തീർത്തും ആസൂത്രിത മായാണ് ഈ രണ്ടു കൊലപാതകങ്ങളും നടപ്പിലാക്കിയതെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തിയിരിക്കുന്നത്.അതിനാൽ നമുക്ക് വ്യക്തമാകുന്നത് ഇതിന്റെ പിന്നിൽ മൂകമായ ലക്ഷ്യങ്ങളുണ്ട് എന്നാണ്. രാജ്യത്തിൻ്റെ ഇന്നത്തെ നിലയിൽ ആവിഷ്‌കാര സ്വാതന്ത്രത്തെ കുറിച്ച് തനിക്ക് ആശങ്കകളുണ്ടെന്നും എങ്ങിനേയും തന്നെ നിശ്ശബ്ദരാക്കാനാണ് അവരുടെ ശ്രമമെന്നും ഒരു അഭിമുഖത്തിൽ ഗൗരി ലങ്കേഷ് പറയുകയുണ്ടായി. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ ഈ അഭിമുഖം വീണ്ടും പ്രസക്തമാകുകയാണ്. ഉടനെ തന്നെ കൊലപാതകിയെ നമ്മുടെ നീതി ന്യായാധിപന്മാർ പിടികൂടട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടു ഈ വാരാന്ത്യ വീക്ഷണം വിട പറയുന്നു.

You might also like

Most Viewed