നോ­ക്കെ­ത്താ­ ദൂ­രത്ത് കണ്ണന്താ­നം...


ശരശയ്യ - നിതിൻ നാങ്ങോത്ത്

അപ്രതീക്ഷിതമായി പ്രവർ‍ത്തിക്കുക എന്നത് ബി.ജെ.പിയുടെ ദേശീയ നയമായിട്ടുണ്ട്. ഒരുപാട് ഉദാഹരണങ്ങൾ‍ ഈയടുത്തായി. സിംഹമനുഷ്യന്‍റെ ടൂറിസം വിജയത്തിന് ആദ്യമായ് സ്ട്രെയ്റ്റ് സല്യൂട്ട്.

നനച്ചുവളർ‍ത്തപ്പെട്ട ഒരു ചെടിയും ഇതുവരെ വൻ‍മരമായിട്ടില്ല. സ്വന്തം വേരുകൾ‍ ഉപയോഗിച്ച് വെളളവും വളവും കണ്ടെത്തിയവ മാത്രമാണ് പടർ‍ന്നു പന്തലിച്ചിട്ടുളളത്. ആൽ‍മരത്തെപ്പോലെ!! ആൽ‍മരസമാനമായ പടർ‍ച്ചയും തുടർ‍ച്ചയും അവകാശപ്പെടാവുന്ന എത്ര സിംഹമനുഷ്യർ‍ നമ്മുടെ ചരിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്? ഈയടുത്ത് ഒരു സിംഹിണി സന്പൂർ‍ണ്ണ വിജയത്തിന്‍റെ സിംഫണി നമ്മെ കേൾ‍പ്പിച്ചു. നജത് വലൂദ് ബെൽ‍ക്കാസെം!! മൊറോക്കോയിലെ ആട്ടിടബാലികയിൽ‍ നിന്ന് ഫ്രഞ്ച് വിദ്യാഭ്യാസമന്ത്രിപദവിയിലെത്തിയ ശുക്രനക്ഷത്രം!! നിങ്ങൾ‍ എവിടെ നിന്നു വരുന്നുവെന്നതല്ല നിങ്ങൾ‍ എവിടേക്ക് പോകുന്നു എന്നുളളതാണ് സന്പൂർ‍ണ്ണവിജയം. അതാണ് നിങ്ങളുടെ ഭാവിയുടെ താക്കോൽ‍. ഈ പുഷ്പവാക്കുകൾ‍ അന്വർ‍ത്ഥമായ ഒരാഴ്ചയാണ് കടന്നുപോവുന്നത്. ലോകമലയാളികൾ‍ക്ക് കൈവന്ന ഓണസമ്മാനം! ഡോ. അൽ‍ഫോൽ‍സ് കണ്ണന്താനം കേന്ദ്രമന്ത്രിക്കോട്ട്.. ഈ ബുൾ‍ഡോസർ‍ പ്രതിഭ, ഇന്ത്യയെ മാറ്റത്തിന്‍റെ മണിമുഴക്കം കേൾ‍പ്പിക്കും... കട്ടായം!!

പത്താം ക്ലാസിലെ ദയനീയവിജയത്തിൽ‍ നിന്നും സിവിൽ‍ സർ‍വീസിലേക്കുളള എവറസ്റ്റിംഗ് ഈ മണിമലക്കാരന്‍റെ തിളക്കം കൂട്ടുന്നു. കനൽ‍ കൊണ്ട് കനകത്തിനെന്നതു പോലെ.. ടൈം വാരികയുടെ സെഞ്ച്വറിക്കണ്ടെത്തൽ‍ വെറുതെയായില്ല എന്ന് അസൂയാലുക്കൾ‍ പോലും ഇപ്പോൾ‍ സമ്മതിക്കും. വിയർ‍പ്പിൽ‍ ആരുമിതുവരെ മുങ്ങിമരിച്ചിട്ടില്ലെന്ന് കാലം തെളിയിക്കും. പാദസേവയിലൂടെയും മണിയടിയിലൂടെയും അനർ‍ഹർ‍ ഒരുപാട് താക്കോൽ‍സ്ഥാനങ്ങൾ‍ അനുഭവിച്ചിട്ടുണ്ട് ഇന്ത്യൻ പൊളിറ്റിക്സിൽ‍. കേരളക്കളിയിലും സ്ഥിതി വ്യത്യസ്തമല്ല. മോഡിജീ അധികാരത്തിന്‍റെ ഖഡ്ധം മൂർ‍ച്ച കൂട്ടി പിടി കണ്ണന്താനത്തെ ഏൽ‍പ്പിക്കുകയാണെങ്കിൽ‍ രാജ്യത്ത് പല തലയും ഉരുളും. ദേവീകുളത്തീന്ന് മുടിയനും കൗബോയി ക്യാപ്പുമായി തുടങ്ങിയതാണ് ഈ ‘ജനശക്തി’ക്കാരൻ‍. നട്ടെല്ല് കാവടിയാവാത്ത ധാരാളം ശിഷ്യഗണങ്ങളെ വിരിയിച്ചെടുത്തിട്ടുമുണ്ട്. ശ്രീറാം വെങ്കിട്ടരാമനൊക്കെ ഇനി ധൈര്യത്തിൽ‍ മീശ പിരിക്കും.  

വേൾ‍ഡ് ട്രേഡ് സെന്‍റർ‍ നിലംപരിശായത് മറ്റൊരു സപ്തംബറിലാണ്. ഡൽ‍ഹി വികസന അതോറിറ്റിക്കമ്മീഷണറായിരിക്കേ ടിയാൻ നടത്തിയ താണ്ധവം കിടിലോൽ‍ക്കിടിലമാണ്. നട്ടെല്ല് എന്ന ഗുണം രാജ്യത്ത് ഫീൽ‍ ചെയ്ത ചില്ലറ ചെയ്ത്തുകൾ‍. മറ്റൊരു സപ്തംബറിൽ‍ തന്നെ സ്വന്തം പാർ‍ട്ടിക്കാരെപ്പോലും ഞെട്ടിച്ചുകൊണ്ട് പ്രജാപതിപ്പട്ടം നേടുന്പോൾ‍ കാലത്തിന്‍റെ കാവ്യനീതി ഉദയം ചെയ്യുകയായി. ഒരുപക്ഷേ ടി.എൻ ശേഷനെപ്പോലുളളവരെ അറിഞ്ഞ് കൊണ്ട് അവഗണിച്ചതിന്‍റെ പ്രായശ്ചിത്തം!! അടിക്കാനറിയുന്നവരുടെ കൈയിൽ‍ വടി കൊടുത്ത ഹിസ്റ്ററി ഇതിഹാസങ്ങൾ‍ക്ക് പോലും അന്യമാണ്.

കേന്ദ്രസർ‍ക്കാർ‍ രാഷ്ട്രീയസാക്ഷരതായജ്ഞത്തിലാണെന്ന് തോന്നുന്നു. നിർ‍മ്മലാ സീതാരാമനെയൊക്കെ ഡിഫൻ‍സിൽ‍ കളിപ്പിക്കാനിറക്കുന്നത് അപാരമായ ത്രിബിൾ‍ബാരൽ‍ ചങ്കൂറ്റമാണ്. ആണായ ആണുങ്ങളൊക്കെ അല്ലെങ്കിൽ‍ തന്നെ അസൂയയാൽ‍ പൊളളിയടർ‍ന്നിരിക്കുകയാണ്. ടൂറിസം, ഐടി ഫോർ‍വേഡിൽ‍ ഇരുതലമൂർ‍ച്ചയുളളവർ‍ക്ക് ജഴ്സി അനുവദിക്കപ്പെടുന്പോൾ‍ കളി കാര്യമാവും തീർ‍ച്ച. വെറും അച്ചായൻ‍സ് അച്ചായത്തീസ് വോട്ടുബാങ്കുമാത്രമല്ല ലക്ഷ്യമെന്ന് സ്പഷ്ടം. ന്യൂനപക്ഷ പ്രീണനത്തിന് മറ്റെന്തെല്ലാം വഴിയിരിക്കുന്നു? പഴയ കോട്ടയം കലക്ടറുടെ തുടർ ‍സാക്ഷരതാ യജ്ഞമഹോത്സവത്തിന് എല്ലാവിധ പച്ചക്കാർ‍ഡുകളും... കൂട്ടിൽ‍ കയറി രാജിയാവുന്ന തത്തകൾ‍ക്ക് ഇങ്ങേർ‍ ഒരു കൈപുസ്തകമായേക്കും. കൂടു തകർ‍ക്കുന്ന തത്തകളുമുണ്ടെന്ന് നാടറിഞ്ഞ പക്ഷിശാസ്ത്രം. മറ്റൊരു ജടായുവിനെ കാണാൻ കാലം ആഗ്രഹിക്കുന്നില്ല. ഡിജിറ്റൽ‍ ഇന്ത്യ ഞണ്ടുകളുടെ താവളമായില്ലേൽ‍ നല്ല മാച്ച് പ്രതീക്ഷിക്കാം. വിജയത്തിൽ‍ കുറഞ്ഞ ഒരു കളിക്കും കോംപ്രമൈസ് ചെയ്യാത്ത പവർ‍ഗെയിമുകാർ‍ക്ക് ക്ലാപ്പ് ക്ലാപ്പ്... ഓറഞ്ച് ക്യാപ്പ്.

വാക്കെടുത്തവരും വാളെടുത്തവരും ഗ്യാലറിയിലിരുന്ന് കടല കൊറിക്കുന്ന കാഴ്ച രാഷ്ട്രമീമാംസയ്ക്ക് ഗുണകരമാവുമോ? പൊളിറ്റിക്കൽ‍ ഡെസ്ക്കുകൾ‍ ഇതിനകം തന്നെ റിപ്പബ്ലിക് ആയിക്കഴിഞ്ഞു. ഒരുതരം ആടുകളുടെ റിപ്പബ്ലിക്!!

പ്രതീക്ഷകളുടെ പരാജയത്തിൽ‍ മനസ്സുമരവിച്ച ഒത്തിരിപ്പേരുണ്ട് ഇങ്ങ് കേരളാവിൽ‍. കിട്ടും കിട്ടും എന്നും കിട്ടി കിട്ടി എന്നും മനഃപായസം ടേയ്സ്റ്റിയവർ‍!! അധ്യക്ഷനും രാജ്യസഭാമെന്പറും മാണീതനയനുമൊക്കെ. ലിസ്റ്റിലില്ലാത്തവർ‍ അപ്പോയിന്‍റ്മെന്‍റ് ഓർ‍ഡർ‍ കൈപ്പറ്റുന്നതിന്‍റെ ഗുട്ടൻ‍സ് മനസ്സിലാവുന്നില്ല. ആദിത്യനാഥിന്‍റെ കാര്യത്തിൽ‍ സംഭവിച്ചത് മിറാക്കിൾ‍ ആണെന്ന് വിചാരപ്പെട്ട് സമാശ്വസിച്ചിരുന്നു. ഇതൊരു ഹിഡൺ നയമാണെന്ന് ഇതോടുകൂടി കുണ്ഠിതപ്പെടുന്നു. ഇനി കേരളത്തിലെ സ്ഥാനാർ‍ത്ഥിനിർ‍ണ്ണയ ടൈം ആവുന്പോ സാക്ഷാൽ‍ അച്യുതാനന്ദൻ വരെ ഉദയം ചെയ്താലും പരിഭ്രമിക്കാനില്ല. റോഡുമാർ‍ഗ്ഗരക്ഷായാത്രയിൽ‍ ഷായുടെ കൂടെ ഷോ ചെയ്താലൊന്നും ഇനിയങ്ങോട്ട് ഫലേഷു ഉണ്ടാവണമെന്നില്ല. ഉത്സാഹേ ന ലഭതേ കാരം!!

പ്രവർ‍ത്തനമികവില്ലാത്തവരെ സൈഡ് ബഞ്ചിലിരുത്തുന്ന കോർ‍പ്പറേറ്റ് തന്ത്രം നവലിബറൽ‍ പൊളിറ്റിക്സിന് ചൂരും ചൂടും പകരും.ഇസ്തിരി ചുളിയാത്ത വർ‍ത്തമാനങ്ങളുമായി നേതാക്കൾ‍ ഇനി ചാനൽ‍ കോലായ നിരങ്ങില്ല. ഉള്ള സമയം കോരേട്ടന്‍റേയോ കേളേട്ടന്‍റേയോ പെൻ‍ഷനോ ലോണോ ശരിയാക്കാൻ വിയർ‍ത്തിറങ്ങും. വിധവാ പെൻ‍ഷനും ആധാർ‍ലിങ്കിനും മുദ്രാലോണിനും ഹെൽ‍പ് ഡസ്കുകൾ‍ ചാലുവാകും. മാവേലി കണ്ട കിനാശ്ശേരി സ്വയംഭൂവാകും. പരിവാരങ്ങൾ‍ സംഘത്തോടെ കാവിക്കൊടിക്കു കീഴിൽ‍ സാവധാൻ വിശ്രാം. അങ്ങനെയൊരു പാർ‍ട്ടിക്കുലർ‍ സെക്കുലർ‍ രാഷ്ട്രീയ സുനാമിയാണ് പ്ലാൻ ചെയ്യുന്നത്. കെ.എം മാണിയേയും കുഞ്ഞാലിക്കുട്ടിയേയും കെ. സുധാകരനേയും അമിത് ഷാ നോട്ടമിട്ടിട്ടുണ്ടെന്ന് വിളംബരമുണ്ട്. ജനശിക്ഷായാത്ര (ട്രാഫിക്ക് ബ്ലോക്ക്) അഴീക്കോടെത്തിയാൽ‍ ചുരുങ്ങിയ പക്ഷം അമിത് ഷാ കെ.എം ഷാജിയുടെ കരം പിടിക്കുമെന്ന് കടൽ‍ക്കന്പിയുണ്ട്.സ്വന്തം ലീഗുകാരുടെ വീടാക്രമണതോന്ന്യാസത്തിൽ‍ മനസ്താപപ്പെട്ടിരിപ്പാണ് കക്ഷി. സ്വന്തം റിസ്കിൽ‍ എത്ര കടലാക്രമണത്തിന് തടയണ ഒരുക്കിയ പുലിക്കുട്ടിയാണ് ഷാജി എം.എൽ.‍എ എന്ന് നികേഷ് കുമാറെങ്കിലും സമ്മതിക്കാതെ തരമില്ല. ജാതിമതധ്രുവീകരണം ഇന്ത്യൻ പൊളി’ട്രിക്സി’ന്‍റെ ചാണക്യസൂത്രമായ് റീഎഡിഷൻ ചെയ്യപ്പെടുന്നു. അതിബുദ്ധിയാൽ‍ വെള്ളാപ്പിളളിക്കാണ് പിഴ പറ്റിയത്. അതിന്‍റെ പണി മേടിക്കൽ‍ കോഴയിൽ‍ ചില നേതാക്കൾ‍ക്ക് അക്കൗണ്ട് പെയീ ഒാൺലീ ചെയ്തിട്ടുണ്ട്. അതിന്‍റെ ചോറൂണ് റീമാര്യേജ് ഫങ്ഷനിൽ‍ നാട്ടാർ‍ക്ക് തൂശനിലയിൽ‍ വിളന്പിക്കൊടുത്തിട്ടുമുണ്ട്. പഴയ താപ്പാനയെ കേ കോ ബിയിൽ‍ നിന്നുകൂടി പൊക്കിയാൽ‍ ബാജാ പാർ‍ട്ടി മഹാസഖ്യകക്ഷിയാവും. പിന്നെ ഉലകനായകനും പടയപ്പയും ബാഹുബലിയും കട്ടപ്പയുമൊന്നും ഒന്നിച്ചിറങ്ങിയാലും ലിക്കർ‍ ഡെവലപ്മെന്‍റ് ഫെഡറേഷന് (LDF) രക്ഷയുണ്ടെന്നു തോന്നുന്നില്ല.

You might also like

Most Viewed