കൊ­ലയാ­ളി­ റോ­ബോ­ട്സ്


പങ്കജ് നാഭൻ

റോളം റോബോടിക്സ് വിദഗ്ധർ ഈ അടുത്ത് കൊലയാളി റോബോട്ട് നിർമാണം നിരോധിക്കാൻ ഉള്ള നിയമ നിർമാണത്തിന് വേണ്ടി യു.എന്നിന് നിവേദനം കൊടുക്കുകയുണ്ടായി. ‘യുദ്ധതന്ത്രത്തിലെ മൂന്നാം വിപ്ലവം’ എന്നറിയപെടുന്ന കൃത്രിമ ബുദ്ധിയുള്ള യന്ത്ര മനുഷ്യർ നടത്തുന്ന, നിയന്ത്രിക്കുന്ന, പങ്കെടുക്കുന്ന യുദ്ധമാണ് അടുത്ത യുദ്ധങ്ങൾ എന്നതു ഒരു സയൻസ് ഫിക്ഷൻ സിനിമയേക്കാൾ യഥാർത്ഥ്യം ആയിരിക്കുന്നു എന്നാണു ഇത് സൂചിപ്പിക്കുന്നത്. ‘റെവലുഷനറി മിലിറ്ററി അഫയർ (RMA) എന്ന് അറിയപ്പെടുന്ന പുതിയ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള യുദ്ധ മുന്നേറ്റങ്ങൾ പരീക്ഷിക്കപെട്ടത് ഇറാഖ് യുദ്ധം, കൊസോവ യുദ്ധം എന്നിവയിലാണ് എന്ന് പറയാം. 

കൊസോവോ യുദ്ധത്തിൽ അമേരിക്കൻ പക്ഷത്തു ഒറ്റ ജീവൻ പോലും നഷ്ടപെടാതെ വിജയം നേടാൻ കഴിഞ്ഞു. ആളില്ല വിമാനങ്ങൾ, വിദൂര നിയന്ത്രിത ടാങ്കറുകൾ മനുഷ്യരെ നേരിട്ട് യുദ്ധമുന്നണിയിൽ ആവശ്യമില്ലാതാക്കുന്നു. പക്ഷെ ഇവിടെയൊക്കെ ഒരു വിദൂര മനുഷ്യ നിയന്ത്രണം ഉണ്ട്. എന്നാൽ പുതിയ കൊലയാളി റോബോട്ടുകൾക്ക് ഇത്തരം യാതൊരു മനുഷ്യ നിയന്ത്രണവും വേണ്ട. അവയുടെ തന്നെ സെൻസറുകൾ വിവരങ്ങൾ ശേഖരിക്കുകയും ഒപ്പം അവയുടെ സ്വയം നിയന്ത്രിത ബുദ്ധി ആക്രമണം നടത്തുകയും ചെയുന്നു. ഇതാണ് ഇപ്പോൾ ശാസ്ത്രജ്ഞരെയും വിദഗ്ദ്ധരെയും ആശങ്കാകുലരാക്കുന്നത്. 

അമേരിക്ക, റഷ്യ, ചൈന, കൊറിയ എന്നീ രാജ്യങ്ങൾ ഇതിന്റെ സജീവ വികസന പരീക്ഷണത്തിലാണ്. കര, കടൽ, വായു ഇവിടെയൊക്കെയുള്ള സ്വനിയന്ത്രിത ആയുധങ്ങളുടെ പരീക്ഷണം ഊർജിതമായി നടക്കുന്നു. ഒരു പ്രീ പ്രോഗ്രാം ചെയ്ത കന്പ്യൂട്ടറിനു പകരം ഒരു ന്യുറൽ നെറ്റ്്വർക്ക് പരിതസ്ഥിതി മനസിലാക്കുകയും മുൻ അനുഭവങ്ങളുമായി തുലനം ചെയ്തു വിദഗ്ധമായി ഓപ്പറേഷൻ പ്ലാൻ ചെയ്താണ് ആക്രമണം, പ്രതിരോധം എല്ലാം നടത്തുന്നത്. കലാഷ്നികൊവ് ന്യുറൽ കോംബാറ്റ് മോഡ്യുൾ 7.62 mm ഗണ്ണും ക്യാമറയും ഒരു ന്യുറൽ നെറ്റ്്വർക്കും അടങ്ങിയതാണ്. യാതൊരു വിധ മനുഷ്യ നിയന്ത്രണവും ഇല്ലാതെ ഇതിനു യുദ്ധം ചെയ്യാൻ സാധ്യമാണ് എന്ന് അവകാശപ്പെടുന്നു. റഷ്യൻ ന്യുസ് എജൻസി ‘ടാസ്’, AI യുദ്ധ വിമാനത്തിനു സ്വയം തീരുമാനമെടുക്കാൻ കഴിയും എന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതാണ് മനുഷ്യ സ്നേഹികളെ അസ്വസ്ഥമാക്കുന്നത്. ഇവ എന്ത് അടിസ്ഥാനത്തിൽ ആണ് തീരുമാനമെടുക്കുക? അവയുടെ തീരുമാനം എങ്ങിനെ നിയന്ത്രിക്കപ്പെടും? ഇവ സ്വയം മനുഷ്യ തീരുമാനത്തിനു വിരുദ്ധ തീരുമാനം എടുത്താലോ? മാനുഷിക വികാരം ഇല്ലാത്ത യന്ത്ര തീരുമാനം എന്തൊക്കെ ധാർമിക പ്രശ്നം ഉൾകൊള്ളുന്നു?.

ഇത്തരം ഉപകരണങ്ങൾ അവയ്ക്ക് മുൻപരിചയമില്ലാത്ത അവസ്ഥയോട് എങ്ങിനെ പ്രതികരിക്കും? സിവിലിയൻ മേഖലയിൽ ആക്രമണം നടത്തിയാൽ എന്ത് ചെയ്യും? ‘ഫ്രെണ്ട്ലി ഫയർ’ തുടങ്ങിയാൽ എന്താണ് പ്രതിവിധി? തുടങ്ങി പല ചോദ്യങ്ങളും അവശേഷിക്കുന്നു. ഇവയിൽ മുന്നാക്കം ലഭിക്കാനുള്ള ആയുധ മത്സരം മിലിട്ടറി ബജറ്റ് ഉയർത്തുന്നു. ഒപ്പം തന്നെ ഇവ തീവ്രവാദികളുടെ കൈയിൽ ലഭിക്കാനുള്ള സാധ്യത, അല്ലെങ്കിൽ ദുരുപയോഗം ചെയ്യുന്ന മാഫിയകളുടെ സാധ്യത ഒക്കെ മറ്റു ദുരന്ത സാധ്യതകൾ. ലോകത്തെ മനുഷ്യ സ്നേഹികളും, യുദ്ധ വിരുദ്ധരും, ശാസ്ത്ര സാങ്കേതിക ലോകവും അതുകൊണ്ട് തന്നെയാണ് ഇതിനെ തടയണം എന്ന് ഐക്യരാഷ്ട്ര സഭയോടും ലോക നേതാക്കളോടും അഭ്യർത്ഥിക്കുന്നത്.

You might also like

Most Viewed