ഡ്യുൺ അഥവാ DUNE
പങ്കജ് നാഭൻ
LHC, ലാർജ് ഹാഡ്രോൺ കൊള്ളയിഡർ, നമ്മളിവിടെ വിശദ മാക്കിയതാണല്ലോ. സെർനിൽ കണികാ പരീക്ഷണത്തിനുള്ള ഈ ഉപകരണം ഹിഗ്സ് ബോസോൺ അഥവാ ദൈവകണം കണ്ടെത്തിയതും നാമൊക്കെ അറിയുന്നതാണ്. എന്നാൽ ഇതിലും പ്രധാനമായ ഒരു ഉപകരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു ശാസ്ത്രലോകം. അതാണ് Deep Underground Neutrino Experiment അഥവ DUNE.
കഴിഞ്ഞ ജൂലൈ 21, ചാന്ദ്ര ദിനത്തിൽ അമേരിക്കയിലെ ഇല്യനോയിയിലെ ഫെർമി ലാബിലും, മറ്റൊരിടത്ത് 1300 K.M ദൂരെ ഡക്കൊട്ടയിലെ സാൻഫോഡിലെ ഭൂഗർഭ പരീക്ഷണ ശാലയിലും ഒരു കൂട്ടം ശാസ്ത്രജ്ഞർ ഒത്തു കൂടി. 31 രാജ്യങ്ങളിലെ 165 സ്ഥാപനങ്ങളിൽ നിന്നുള്ള ആയിരത്തോളം ശാസ്ത്രജ്ഞർ. 2024ൽ ആദ്യ പരീക്ഷണം ആരംഭിക്കുന്ന മറ്റൊരു കണികാ പരീക്ഷണ ശാലയാണിത്. സേണിൽ നടത്തിയതിലും പ്രാധാന്യമുള്ള കണികാ പരീക്ഷണം. ലോകത്തിലെ ഏറ്റവും വലിയ ക്രയോജെനിക് രീതിയിൽ ഉള്ള പരീക്ഷണ ശാലയിൽ ന്യുട്രിനോ പരീക്ഷണമാണ് നടത്തുക. പ്രപഞ്ചോൽപത്തി രഹസ്യം തന്നെയാണ് പ്രധാന പരീക്ഷണ വിഷയം.
മഹാവികാസ (ബിഗ് ബാംഗ്) ശേഷം ദ്രവ്യവും പ്രതിദ്രവ്യവും എങ്ങിനെ ഉണ്ടായി, അതിനു ശേഷം ഇന്നത്തെ ദ്രവ്യ പ്രധാന പ്രപഞ്ചം എന്തുകൊണ്ട്, പ്രതി ദ്രവ്യത്തിന് എന്ത് സംഭവിച്ചു, തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. കൂടാതെ നൂറ്റാണ്ടുകളായി ഉത്തരം തേടുന്ന പ്രോട്ടോൺ ശോഷണത്തിനു കാരണം കണ്ടെത്താൻ കഴിയുമെന്ന് കരുതുന്നു.
ദ്രവ്യത്തിന്റെ സ്ഥിരത മൗലിക ബലങ്ങളുടെ ഏകീകരണം അതിലൂടെ സ്ഥൂല പ്രപഞ്ചത്തെയും, സൂക്ഷ്മ പ്രപഞ്ചത്തെയും എകീകരിക്കുന്ന യുനിഫയിറ്റ് ഫീൽഡ് തിയറി ഇവയ്ക്ക് ഒക്കെ സാധ്യമാവും ഇതിലെ കണ്ടെത്തലുകൾ എന്ന് ശാസ്ത്ര ലോകം കരുതുന്നു.
ന്യുട്രിനോകൾ:
ദ്രവ്യകണത്തിൽപ്പെട്ട പ്രകാശ വേഗതയുള്ള സൂക്ഷ്മ കണങ്ങളാണ് ന്യുട്രിനോകൾ. പ്രകാശത്തെപോലെ ദ്രവ്യവുമായി പ്രതി പ്രവർത്തനം നടത്താത് കാരണം ഇവ എത് വസ്തുവിനുള്ളിലൂടെയും കടന്നു പോകുന്നു. സൂര്യനിൽ നിന്ന് വരുന്നവ ഭൂമിയെ കടന്നുമറുപുറം പോവുന്നു. ഒരു സ്ക്വയർ സെന്റി മീറ്ററിൽ അന്പത് കോടിയിലധികം ന്യുട്രിനോകൾ ഇങ്ങനെ നമ്മുടെ ശരീരവും ഭൂമിയും കടന്നു പോവുന്നുണ്ട്. നാമമാത്ര പിണ്ധം ഉള്ള ഇവയുടെ പിണ്ധം എന്നാൽ ഇത് വരെ അളക്കാൻ കഴിഞ്ഞിട്ടില്ല. പ്രപഞ്ചത്തിന്റെ പിണ്ധം കൂടുതലും ഇവ കൊണ്ടുള്ളതാണ് എന്ന് പറയുന്പോൾ ഇവയുടെ എണ്ണകൂടുതൽ മനസ്സിലാക്കാമല്ലോ!
DUNE പരീക്ഷണം ഇതിന്റെ പിണ്ധം കൃത്യമായി കണ്ടെത്താനും, അതുവഴി അപേക്ഷികത സിദ്ധാന്തത്തിന്റെ കൃത്യമായ വിശദീകരണത്തിനും സ്റ്റാന്റേർഡ് മോഡൽ കൂടുതൽ കൃത്യമായി വിലയിരുത്താനും കഴിയും എന്ന് കരുതുന്നു.
പിടികിട്ടാത്ത സ്വഭാവമുള്ള ന്യുട്രിനോയുടെ എല്ലാ സ്വഭാവ വിശേഷങ്ങളും കൃത്യമായി കണ്ടെത്താനും, അതുവഴി കൂടുതൽ പ്രപഞ്ച രഹസ്യം മനസ്സിലാക്കാനും മനുഷ്യനും ശാസ്ത്രത്തിനും ഇത്തരം പരീക്ഷണങ്ങൾ വഴിയൊരുക്കുന്നു.
പരസ്പരം കൊല്ലാനും, യുദ്ധം നടത്താനും രാജ്യങ്ങൾ ചിലവഴിക്കുന്ന ഊർജം, മനുഷ്യവ്യയം, ധനം എല്ലാം ഇത്തരം ക്രിയാത്മക പ്രവർത്തനത്തിനു വേണ്ടി ചിലവഴിച്ചിരുന്നു എങ്കിൽ ഓരോ മനുഷ്യനും സുഖ സന്പൂർണ്ണമായ ഭൂമിയും, ഒപ്പം മനുഷ്യ വർഗ്ഗത്തിന്റെ പുരോഗതിയും ഇനിയും വളരെ വേഗത്തിൽ നടക്കുന്നതാണ്. അതിനുള്ള രാഷ്ട്രീയ മാറ്റവും മനുഷ്യവർഗ്ഗത്തിനു ഇത്തരം ശാസ്ത്ര ഗവേഷണത്തിലൂടെ ഉണ്ടാവുന്ന കൂട്ടായ്മ കാരണമാവുമെന്ന് കരുതാം.