യന്തി­രൻമാർ മനു­ഷ്യനെ­ കീ­ഴടക്കു­മോ­?


പങ്കജ് നാഭൻ

നുഷ്യ നിർ‍മ്മിത കൃത്രിമബുദ്ധി (Artificial Intelligence) പരീക്ഷണ ദശയിലാണ്. കഴിഞ്ഞ മാസം, AI പരീക്ഷണം നടത്തുന്ന ഫേസ് ബുക്കിന്റെ രണ്ടു ചാറ്റ് മെഷീനുകൾ‍ മനുഷ്യേതര സ്വന്തം ഭാഷയിൽ‍ സംവേദനം നടത്തിയതായ ഒരു വാർ‍ത്തയുണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷ പ്രോഗ്രാം ചെയ്ത ചാറ്റ് ബോട്ടുകൾ‍ അവ തന്നെ സ്വയം സൃഷ്ടിച്ച കോഡിംഗ് ഉപയോഗിക്കാൻ‍ തുടങ്ങി. AI ഒരേ സമയം ഉപകാരപ്രദവും എന്നാൽ‍ ആശങ്കയുണർത്തുന്നതുമാണ്. എന്താണ് എ.ഐ, അഥവാ ആർടിഫിഷ്യൽ‍ ഇന്റെലിജെൻ‍സ്?

മനുഷ്യ ബുദ്ധിക്ക് സമാനമായ, കാഴ്ച, കേൾ‍വി, സംഭാഷണ കഴിവ്, തീരുമാനം എടുക്കൽ‍, മൊഴിമാറ്റൽ‍ തുടങ്ങിയ കഴിവുള്ള കന്പ്യൂട്ടർ‍ സിസ്റ്റത്തയാണ് കൃത്രിമ ബുദ്ധി എന്ന് ഉദേശിക്കുന്നത്. റോബോടിക്സ് ഉപയോഗിച്ചുള്ള യന്ത്ര മനുഷ്യരിൽ‍ ഇത്തരം ബുദ്ധി ഘടിപ്പിച്ചാൽ‍ അതിമാനുഷ കഴിവുള്ള റോബോട്സ് ഉണ്ടാവാനുള്ള സാധ്യതയാണ് തെളിയുന്നത്.

കന്പ്യുട്ടർ‍ കണ്ടുപിടിച്ച കാലം തൊട്ടു ശാസ്ത്രലോകം ചർ‍ച്ച ചെയ്യുന്ന ഒരു ഒരു സാധ്യതയാണ് സ്വയം പ്രവർ‍ത്തിക്കുന്ന കന്പ്യുട്ടറും, അത് മനുഷ്യരെ കീഴടക്കുമോ എന്നുള്ളതും. മിക്ക ആദ്യ കാല ശാസ്ത്രകാരന്മാരും കന്പ്യുട്ടർ‍ മനുഷ്യ ബുദ്ധിയുടെ മുകളിൽ‍ പോവില്ല എന്ന അഭിപ്രായക്കാർ‍ ആയിരുന്നു.

ബോധം എന്നത് എന്ത് എന്ന് പൂർ‍ണ്ണമായ ശാസ്ത്രീയ വിശദീകരണത്തിനു സാധ്യമായിട്ടില്ല എങ്കിലും, വ്യവകലനം, വിശകലനം, സിന്തെസിസ് എന്നതിലൂടെ തീരുമാനം എടുക്കുന്ന പ്രവർ‍ത്തിയാണ് എന്ന് സാമാന്യമായി ബോധത്തെ നിർ‍വ്വചിക്കാം.

ഇവയൊക്കെ കന്പ്യുട്ടർ‍ ബുദ്ധിക്കു സാധ്യമാവും, മത്രമല്ല അതിനു മനുഷ്യരേക്കാൾ‍ വളരെ അധികം വേഗത്തിലും സാധ്യമാവും. പക്ഷെ അപ്പോഴും അതിന്റെ സൃഷ്ടാവായ മനുഷ്യർ‍ നൽ‍കുന്ന ഡാറ്റയാണ് അടിസ്ഥാനം എന്നതും അതിന്റെ നിയന്ത്രണം അതുകൊണ്ട് തന്നെ മനുഷ്യ ബുദ്ധിയെ മറി കടക്കില്ല എന്നും കരുതി. കൂടാതെ യുക്തി ബോധം അഥവ ഫീഡ് ചെയ്ത ലോജിക്കിന് പുറത്തുള്ള ഒരു പ്രക്രിയ വിലയിരുത്തി പുതിയ സൊലുഷൻ‍ ഉണ്ടാക്കാനും മെഷീൻ‍ ബുദ്ധിക്കു സാധ്യമല്ല എന്നതായിരുന്നു മനുഷ്യ ബുദ്ധിയുടെ മേന്മ. അതിനു തെളിവ് ആയിരുന്നു ഭാഷയുടെ കന്പ്യുട്ടർ‍ മോഴിമാറ്റ പരിമിതി.

ഏറ്റവും വിദഗ്ദ്ധൻ‍ ആയ ചെസ് ചാന്പ്യനെ തോൽപ്പിക്കുന്ന കന്പ്യുട്ടറിനു പോലും ഭാഷ ശരിയാം വണ്ണം മൊഴിമാറ്റംചെയ്യാൻ‍ കഴിഞ്ഞിരുന്നില്ല. കാരണം ഭാഷയിൽ‍ ഉപയോഗിക്കന്ന ഒരു ടോൺ‍ ചെയ്ഞ്ച് പോലും നാനാ അർ‍ത്ഥങ്ങൾ‍ ഉൾ‍കൊള്ളുന്നു. ഇത് മെഷീൻ‍ ബുദ്ധിക്കു അപ്രാപ്യമായിരുന്നു.

മറ്റൊന്നാണ് വികാരം, മെഷീന് വികാരം സാധ്യമല്ല. അത് ഉണ്ടാക്കുന്ന അർ‍ത്ഥ സാധ്യതകളും. എന്നാൽ‍ ഇവിടെയാണ് പുതിയ പരീക്ഷണങ്ങൾ‍ ചോദ്യചിഹ്നമുയർത്തുന്നത്?

മെഷീൻ‍ ബുദ്ധി മനുഷ്യരെ കീഴടക്കുമോ? സ്പേസ് എക്സ് സ്ഥാപകനായ എലോൺ‍ മസ്ക്കും, സ്റ്റീഫൻ‍ ഹോക്കിങ്ങ്സും മറ്റും മുന്നറിയിപ്പു തരുന്നത് സൂക്ഷിച്ചില്ല എങ്കിൽ‍ സാധ്യതയുണ്ട്  എന്നാണ്. അതിന് തെളിവ് പോലെയാണ് ഫേസ്ബുക്ക് ചാറ്റ് ബോട്ടുകൾ‍ പ്രവർ‍ത്തിച്ചത്.

BOT എന്നത് ഇന്റർ‍നെറ്റ്‌ റോബോട്ട് എന്നതിന്റെ ചുരുക്ക പേരാണ്. ഇവ വെറും സോഫ്റ്റ്്വെയറുകൾ‍ മാത്രമാണ്. ആവർത്തന ക്ഷമതയുള്ള ചെറിയ ടാസ്ക്കുകൾ‍ വേഗത്തിൽ‍ ചെയ്യുന്ന സ്വയം പ്രവർത്തന സോഫ്റ്റ്‌ വെയറുകൾ‍. ഭാഷമാറ്റം നടത്താൻ‍ ഫേസ്ബുക്ക് പരീക്ഷണം നടത്തിയ രണ്ടു ഇത്തരം ചാറ്റ് ബോട്ടുകളാണ്, അവയുടെ സ്വന്തം ഭാഷ കണ്ടെത്തിയത്.

ഇവിടെയാണ്‌ ഇവയുടെ അപകടം പതിയിരിക്കുന്നത്. ഇത്ത
രം രൂപം സ്വയം കൈവരിക്കുന്ന യന്ത്ര ബുദ്ധിയോട് മനുഷ്യബുദ്ധിയുടെ വേഗത മറികടക്കാൻ‍ കഴിയും.

യന്തിരൻ‍ എന്ന സിനിമയിലെ പോലെ സ്വയം പ്രവർ‍ത്തിക്കാൻ‍ തുടങ്ങുന്ന റോബോട്ടുകൾ‍ക്ക് മനുഷ്യരെ തന്നെ നിയന്ത്രിക്കാൻ‍ കഴിഞ്ഞേക്കാമെന്നത്, ഇപ്പോൾ‍ ഒരു അതിഭാവനയാണ് എങ്കിലും ഭാവിയിൽ‍ തള്ളി കളയാൻ‍ കഴിയാത്ത സാധ്യതയായി തീരും. ശാസ്ത്രം ജയിച്ചു മനുഷ്യൻ‍ തോറ്റു എന്ന അവസ്ഥ വരില്ല എന്ന ശുഭ പ്രതീക്ഷ പുലർ‍ത്താം. ആണവ സാങ്കേതികവിദ്യ അശിനി പാതമായി പതിച്ച ഒരു ആഗസ്റ്റ് ആറ്, ഹിരോഷിമ ദിനം ഓർമ്മിച്ച് കൊണ്ട്...

You might also like

Most Viewed