സർ­വ്വം സഹയാ­യ അമ്മേ­, സഹനശക്തി­ നൽ­കു­മോ­ ?


 

 

 

ഡോ. ജോൺ പനയ്ക്കൽ

 

നാം വസി­ക്കു­ന്ന ഭൂ­മി­ സർ­വ്വം സഹയാ­യ അമ്മയാ­ണ്. എന്ത് മാ­ലി­ന്യം എറി­ഞ്ഞാ­ലും അവയെ­ ഉൾ­ക്കൊ­ണ്ടു­ പരി­ഭവി­ക്കാ­തെ­ പു­ഞ്ചി­രി­ക്കു­ന്ന ‘അമ്മ! ഈ ഭൂ­മി­യെ­ നോ­ക്കി­ മനു­ഷ്യരാ­യ നാം പലതും പഠി­ക്കേ­ണ്ടതു­ണ്ട്. പലരു­ടേ­യും നാ­വി­­­­­­­ൻ­തു­ന്പത്ത് പലപ്പോ­ഴും തങ്ങി­നി­

ൽക്കാ­റു­­­­­­­ള്ള ഒരു­ പ്രസ്താ­വനയു­ണ്ട്, ­­‘സഹി­ക്കാ­നും ക്ഷമി­ക്കാ­നും പറയാ­നെ­­­­­­­ന്തെ­ളു­പ്പം. പക്ഷേ­ അവനവന് അനു­ഭവപ്പെ­ടു­ന്പോ­ഴേ­­­­­­­ അത് അസാ­ധ്യമെ­­­­­­­ന്ന് മനസ്സി­ലാ­­­­­­­കൂ­­­­­­­­­­­­­.’ ‘പച്ച മാ­ങ്ങ കടി­ച്ച് തി­ന്നു­ന്പോൾ അതി­ന്റെ­ ഉള്ളി­ലു­ള്ള മാ­­­­­­­ങ്ങാ­ണ്ടി­­­യോട് അടു­ക്കു­ന്പോ­ഴേ­­­­­­­, മാ­ങ്ങയു­ടെ­ പു­ളി­ അറി­യു­­­­­­­­­കയു­ള്ളൂ­’ എന്ന് പഴമക്കാർ പറയു­ന്നതു­­­­­­­ കൂ­­­­­­­ടെ­ കൂ­­­­­­­ട്ടി­ വാ­യി­ക്കു­­­­­­­ന്പോൾ സഹനശക്തി­ ഒരു­ സി­ദ്ധി­ തന്നെ­യെ­ന്ന് നമു­ക്ക് ബോ­ദ്ധ്യപ്പെ­ടും. പ്രശ്നങ്ങളെ­­­­­­­ അഭി­മു­ഖീ­കരി­ക്കാൻ ഒരു­വശത്ത് മനക്കട്ടി­യും മറു­വശത്ത് ­­സഹനശക്തി­യു­മു­­­­­­­ണ്ടാ­കണം. സഹി­ക്കു­കയും വഹി­ക്കു­കയും ചെ­യ്യു­ക എന്നത് പ്രശ്നത്തെ­ മറക്കു­ക എന്നതല്ല. പ്രശ്നത്തെ­ നേ­രി­ട്ട്, പ്രശ്നത്തെ­ മനസ്സി­­­ലാ­ക്കി­­­­­­­ അതി­നെ­ ഒതു­ക്കു­ന്നതാണ് സഹനശക്തി­. ഒരു­ പ്രശ്നത്തെ­ തൽ­ക്കാ­ലത്തേ­ക്ക് ഒതു­­­­­­­ക്കി­നി­­­­­­­റു­­­ത്തി­ തരം വരു­­­­­­­ന്പോൾ പി­ന്നീട് പ്രതി­കരി­ക്കു­ന്നതിൽ സഹനശക്തി­ എന്ന സി­ദ്ധി­ ഇല്ല. പ്രശ്നത്തെ­ സഹനശക്തി­യിൽ ചാ­ലി­ച്ച് ചേ­­­­­­­ർ­ക്കു­ന്നതാണ് (Dissolve) സി­ദ്ധി­.

സഹനം സമു­­­­­­­ദ്രസമാ­നമാ­ണ്. എന്തെ­ല്ലാം മാ­ലി­ന്യങ്ങൾസമു­­­­­­­­­­­­­ദ്രത്തി­ലേ­­­­­­­ക്ക് തള്ളി­യാ­ലും, ­­സമു­­­­­­­ദ്രം അവയെ­ ഒക്കെ­­­­­­­ഉൾ­­­ക്കൊ­­­­­­­ള്ളും, അതി­ന്റെ­ അഗാ­ധതയിൽ ലയി­പ്പി­­­­­­­ക്കും, കാ­ലാ­ന്തരത്തിൽ രൂ­­­­­പഭേ­­­­­­­ദം വരു­ത്തും. സഹനശക്തി­യി­ലൂ­­­­­­­ടെ­ഇപ്രകാ­­­രം നമ്മു­ടെ­ പ്രശ്നങ്ങളെ­­­­­­­ ഉൾ­­­ക്കൊ­­­­­­­ള്ളു­വാ­നും മ
നോ­ശക്തി­യു­ടെ­­­­­­­ സാ­­­­­­­ന്ദ്രതയിൽ ലയി­പ്പി­­­­­­­ക്കു­വാ­നും ക്രമേ­ണ അത്തരം പ്രശ്നങ്ങൾ­­­ക്കു­ തന്നെ­ പു­തി­യ രൂ­പവും ഭാ­വവുംനല്കു­വാ­­­­­­­നും സാ­ധി­­­­­­­ക്കണം. അപ്പോൾ പ്രശ്നങ്ങൾ അപ്രത്യക്ഷമാ­കും. മലപോ­ലെ­ ഇളകി­ വന്ന പ്രശ്നം എലി­­­­­­­ പോ­ലെ­ചെ­റു­­­­­­­താ­യി­­­­­മാ­റും. ഈ അടു­ത്തകാ­ലത്ത് ഒരു­ അമ്മ അവരു­
ടെ­ രണ്ട് ആൺ­മക്കളെ­­­­­­­­­­­ക്കു­റി­ച്ചു­­­­­­­ള്ള ആത്മകഥാ­­­­­­­ കഥനം നടത്തി­­­­­­­യപ്പോൾ ­­­വെ­ളി­വാ­­­­­­­യ ഒരു­ സത്യം പങ്കു­വെ­യ്ക്കു­ന്നു­­­­­­­. അവരു­ടെ­ മൂ­ത്തമകൻ 7ാം ക്ലാ­സു­ വരെ­ ഇവി­ടെ­­­­­­­യാണ് പഠി­ച്ചി­രു­ന്നത്. 8ാം ക്ലാ­സിൽ അവനെ­ നാ­ട്ടിൽ ഒരു­ ബോ­ർ­ഡിംഗ് സ്കൂ­ളിൽ ചേ­ർ­ത്തു­. 12ാം ക്ലാ­സു­ വരെ­ ബോ­ർ­ഡിംഗ് വി­­­­­­­ദ്യാ­ർ­ത്ഥി­യാ­യി­­­­­­­­­രു­ന്നു­. ഇളയമകനേ­യും ബോ­ർ­ഡിംങിൽ വി­ട്ടാൽ വീട് ഉറങ്ങി­പ്പോ­കു­മല്ലോ­ എന്നു­­­­­­­ കരു­തി­ ഇവി­­­­­­­ടെ­ത്തന്നെ­­­­­­­ പഠി­ത്തം തു­ടരാൻ നി­ർ­ബ്ബന്ധി­ച്ചു­­­­­­­. രണ്ടു­പേ­രും 12 പൂ­­­­­­­ർ­ത്തി­യാ­ക്കി­­­­­­­, ഇപ്പോൾ ഡി­­­­­­­ഗ്രി­ക്ക് പഠി­ക്കു­ന്നു­. എന്നാൽ അവർ തമ്മിൽ പെ­രു­മാ­റ്റത്തിൽ അജഗജാ­ന്തരമു­ണ്ട്. മൂ­ത്തയാൾ ബോ­ർ­ഡിംങിൽ ആയി­രു­­­­­­­ന്നതു­കൊ­­­­­­­ണ്ട് മറ്റു­­­­­­­ള്ളവരെ­ ഉൾ­­­ക്കൊ­­­­­­­ള്ളു­വാൻ പഠി­ച്ചു­കഴി­ഞ്ഞു­. സു­ഖസൗ­കര്യങ്ങൾ തനി­ക്കു­
മാ­­­­­­­ത്രമു­ള്ളതല്ലെ­ന്നും സ്വകാ­ര്യത പലപ്പോ­ഴും കൂ­­­­­­­ട്ടമാ­യി­ ഒരു­­­­­­­ മു­റി­യിൽ താ­­­­­­­മസി­ക്കു­ന്പോൾ വെ­ച്ചു­പു­ലർ­ത്താൻ സാ­ധി­­­­­­­ക്കു­കയി­ല്ലെ­ന്നും നമ്മു­ടെ­ സ്വകാ­ര്യസു­ഖങ്ങൾ പലപ്പോ­ഴും ബലി­കഴി­­­­­­­ക്കേ­ണ്ടി­­­­­­­വരു­മെ­ന്നും അവൻ പഠി­­­­­­­ച്ചി­രി­ക്കു­ന്നു­. തൽ­ഫലമാ­യി­ ഏതു­­­­­­­ ജീ­വി­­­­­­­തസാ­ഹചര്യത്തി­ലാ­യാ­­­­­­­ലും അവനെ­­­­­­­ത്തന്നെ­­­­­­­ ഒതു­ക്കി­ നി­റു­­­­­­­ത്തു­വാൻ അവന് സാ­ധി­­­­­ക്കു­ന്നു­. അസംതൃ­പ്തി­യി­ല്ല താ­­­­­­­നും. എന്നാൽ ഇളയമകനാ­കട്ടെ­­­­­­­ എല്ലാ­ വി­­­­­­­ധ സ്വകാ­ര്യസൗ­­­­­കര്യങ്ങളോ­­­­­­­ടും കൂ­­­­­­­ടെ­ ഗൾ­­­ഫിൽ വാ­ണ കു­ട്ടി­യാ­ണ്. ­­­സ്വന്തം പഠനമു­റി­, ­­­മൊ­­­­­­­ബൈൽ, കന്പ്യൂ­ട്ടർ എന്നി­ത്യാ­­­­­­­ദി­കൾ അവനെ­ സു­ഖലോ­ലു­­­­­­­പനാ­ക്കി­യെ­ന്ന് മാ­­­­­­­ത്രമല്ല, അവനെ­ അവനി­­­­­­­ലേ­­­­­­­ക്ക് തന്നെ­ ഒതു­ക്കി­ നി­­­­­­­റു­­­­­­­ത്താൻ പ്രേ­­­­­­­രി­പ്പി­ച്ചു­. പു­റം ലോ­കത്തി­­­­­­­ന്റെ­ ചൂ­ടും പാ­ടു­മേ­ൽ­­­ക്കു­ന്പോൾ അവൻ അസ്വസ്ഥനാ­കു­ന്നു­­­, കോ­പി­ക്കു­ന്നു­, നി­­­­­­­സ്സഹകരി­­­­­­­ക്കു­ന്നു­. പലപ്പോ­ഴും നി­­­­­­­ഷേ­ധാ­ത്മക നി­ലപാ­ടി­ലാ­ണയാൾ. സഹനശക്തി­­­­­യു­ടെ­­­­­­­ ബാ­ലപാ­ഠം പോ­ലുംഅഭ്യസി­ക്കാ­ത്ത ഈ ഇളയമകൻ ജീ­വി­­­­­­­ത യാ­­­­­­­ഥാ­ർ­­­­ത്ഥ്യങ്ങളോട് പൊ­­­­­­­രു­ത്തപ്പെ­ടാൻ നന്നേ­ ബു­ദ്ധി­മു­ട്ടും. നാ­ട്ടി­ലെ­ കു­ട്ടി­കളും ഗൾ­­­ഫി­ലെ­ കു­ട്ടി­കളും തമ്മി­ലു­ള്ള ഒരു­­­­­­­ പ്രധാ­ന പൊ­­­­­­­രു­ത്തക്കേ­ടാ­ണി­ത്. എല്ലാ­വരു­മല്ലെ­­­­­­­ങ്കിൽ കൂ­­­­­­­ടെ­, കു­റേ­­­­­­­പ്പേ­­­­­­­രെ­ങ്കി­ലും: സഹി­ക്കാ­നും വഹി­ക്കാ­നു­മു­ള്ള മനക്കട്ടി­യും സി­ദ്ധി­യും ഇല്ലാ­ത്തതാണ് ഗൾ­­­­­­ഫി­ലെ­ കു­മാ­രീ­കു­മാ­രന്മാർ പ്രശ്ന പരി­ഹാ­രത്തിന് അതിർത്തി­കളി­­­­­­­ലേ­­­­­­­യ്ക്ക് (Extremers) പാ­യു­ന്നതിന് കാ­­­­­­­രണം. ഒന്നു­ പറഞ്ഞ് രണ്ടാ­മത്തേ­തിന് നി­­­­­­­സഹകരണം, മി­ണ്ടാ­ട്ടമി­ല്ലാ­യ്മ, ആത്മഹത്യാ­­­­­­­ഭീ­ഷണി­ ഇവയൊ­­­ക്കെ­യാണ് അവരു­ടെ­ ശൈ­ലി­. ഇതു­­­­­­­മൂ­ലം പരശതം ഗൾ­­­ഫി­ലു­ള്ള മാ­­­­­­­താ­പി­താ­ക്കളു­ടെ­യും സ്വസ്ഥത നശി­ച്ചി­രി­ക്കു­ന്നു­.

സഹനശക്തി­ ഒരു­ വ്യക്തി­ത്വ വി­­­­­­­ശേ­ഷമാ­ണ്. ഇത് നന്നേ­ചെ­റു­­­­­­­പ്പത്തിൽ മക്കളെ­­­­­­­ അഭ്യസി­പ്പി­ക്കാൻ മാ­താ­പി­താ­ക്കൾ ബാ­ദ്ധ്യസ്ഥരാ­­­­­­­ണ്. ‘പറ്റി­ല്ല’ (No) എന്ന മറു­പടി­­­­­­­ ശക്തമാ­യി­ മക്കളോട് പറയാൻ ­­­എത്രമാ­­­­­­­താ­പി­താ­ക്കൾ­­­ക്ക് കഴി­യും? കു­ഞ്ഞു­ങ്ങൾ ചെ­റു­­­­­­­പ്രാ­യത്തിൽ ആവശ്യപ്പെ­ടു­ന്നതൊ­­­­­­­ക്കെ­ വാ­ത്സല്യപൂ­ർ­വ്വം നടത്തി­­­­­­­ക്കൊ­­­­­­­ടു­ക്കു­ന്ന മാ­താ­പി­താ­ക്കൾ കഠി­ന ഹൃ­­­­­­­ദയരാ­കണമെ­ന്നല്ല ഇതി­ന്റെ­ അർ­ത്ഥം. ഇഷ്ടാ­നി­­­­­­­ഷ്ടങ്ങളെ­ അരി­ച്ച് പെ­റു­­­­­­­ക്കാൻ ചെ­റു­­­­­­­പ്പം മു­തലെ­ അവർ­ക്ക് പരി­ശീ­ലനം നല്കി­­­­­യാൽ സഹനശക്തി­ അവരിൽ ചെ­റു­­­­­­­ബാ­ല്യത്തിൽ തന്നെ­ (Early childhood, 3−7 years) രൂ­ഢമൂ­ലമാ­കും. ­­കു­ഞ്ഞു­ങ്ങളെ­ സു­കൃ­തവേ­ളകളിൽ അടു­ത്ത് വി­ളി­ച്ചി­രു­ത്തി­ അവരു­­­­­­­ടെ­ നി­ഷേ­­­­­­­ധി­­­­­­­ക്കപ്പെ­ട്ട ആവശ്യങ്ങൾ എന്തു­കൊ­­­­­­­ണ്ട് സാ­ധി­­­­­­­ച്ചു­ കൊ­­­­­­­ടു­ത്തി­ല്ല എന്ന് സ്നേ­­­­­­­­­ഹപൂ­­­­­­­ർ­വ്വം പറഞ്ഞ് കൊടുക്കാൻ ശ്രമി­ക്കു­ന്ന മാ­താ­പി­താ­ക്കൾ അവരു­ടെ­ ശ്രമത്തിൽ വി­ജയി­­­­­­­ക്കു­­­­­­­ക മാ­ത്രമല്ല പി­ൽ­­­ക്കാ­ലത്ത് അവരു­ടെ­ മക്കളെ­­­­­­­ ഓർ­ത്ത് അഭി­മാ­നപു­ളകി­തരാ­വു­കയും ചെ­യ്യും.
എനി­ക്ക് പരി­ചയമു­ള്ള ഒരു­ 12 വയസ്സു­കാ­­­­­­­രി­ പെ­ൺ­കു­ട്ടി­. അതി­ബാ­ല്യത്തിൽ അവൾ­ക്ക് ഒരു­ രോ­ഗം പി­ടി­പെ­ട്ടു­. രക്ഷപ്പെ­ടു­മെ­ന്ന് കരു­തി­യി­ല്ല. ­­ഭാ­ഗ്യത്തിന് ജീ­വൻ തി­രി­­­­­­­കെ­­­­­­­ കി­ട്ടി­. അസു­ഖം ഭേ­ദമാ­യപ്പോൾ മു­തൽ അവൾ വീ­ട്ടിൽ പ്രത്യേ­­­­­­­ക ശ്രദ്ധയ്ക്കാ­യി­ പരി­­­­­­­­­­­­­ശ്രമം തു­ടങ്ങി­ (Attention seeking child). മാ­താ­പി­താ­ക്കൾ­­­ക്ക് അവളോട് ഒരു­ പ്രത്യേ­ക മനസ്സലിവ് ഉണ്ടാ­യി­രു­­­­­­­ന്നു­. അവൾ ആവശ്യപ്പെ­ടു­ന്നതെ­­­­­­­ന്തും അവർ നല്കാൻ തു­ടങ്ങി­. അവളു­ടെ­ ആവശ്യങ്ങൾ­ക്ക് അറു­തി­യി­ല്ലാ­­­­­­­യി­­­­­­­രു­­­­­­­ന്നു­. ഇപ്പോൾ കൗ­മാ­രത്തി­ന്റെ­ പടി­വാ­തി­ൽ­­­ക്കൽ എത്തി­യി­ട്ടും ­­അവളു­­­­­­­ടെ­ ദു­ർ­വാ­ശി­ക്കു­ അന്തമി­ല്ല. വീ­ട്ടി­ലു­ള്ളപ്പോൾ ­­പഠി­ക്കാൻ മനസ്സി­ല്ല. പു­സ്തകത്തിൽ തൊ­­­­­­­ടി­ല്ല. ഭക്ഷണത്തോട് വി­രക്തി­­­­­­­. എപ്പോ­ഴും ഫാ­സ്റ്റ് ഫു­ഡ്്വേ­ണം. ടി­.വി­യിൽ കണ്ണും നട്ടി­രി­ക്കണം. ടി­.വി­ ഓഫ് ചെ­യ്യാൻ സമ്മതി­ക്കു­കയി­ല്ല നിർബന്ധി­ക്കുന്പോൾ ആളി­ന്റെ­ മൂട് തെ­റ്റും. പി­ന്നെ­ ആത്മഹത്യാ­ ഭീ­ഷണി­ മു­ഴക്കി­യി­രി­­­­­­­ക്കു­കയാ­ണ്. ‘നി­ങ്ങൾ നി­ങ്ങളു­­­­­­­ടെ­ മൂ­ത്തമകളേ­­­­­­­യും സ്നേ­­­­­­­ഹി­ച്ച് സു­ഖമാ­­­­­­­യി­ ജീ­­­­­­­വി­­­­­­­ച്ചോ­ളൂ­. ഞാൻ മരി­ച്ചോ­ളാം’ ഒരു­ കൂ­­­­­­­സലു­മി­­­­­­­ല്ലാ­­­­­­­തെ­­­­­­­ ആ കു­ട്ടി­ അവളു­ടെ­ മാ­താ­പി­താ­ക്കളോട് തു­റന്നടി­­­­­­­ച്ചു­. അവർ­ക്കി­പ്പോൾ ഉറക്കമി­­­­­­­ല്ല. രാ­­­­­­­ത്രി­ മു­ഴു­വൻ മകൾ­ക്ക് കാ­വലി­രി­­­­­­­ക്കു­കയാ­ണ്. എപ്പോ­ഴാണ് ആത്മഹത്യ എന്ന അതി­­­­­­­ക്രമം കാ­ട്ടു­ന്നതെ­­­­­­­ന്ന് ഭയന്ന് ക്ഷീ­ണി­ത നയനങ്ങളോ­ടെ­­­­­­­ അവർ ഉറക്കമറ്റി­രി­­­­­­­ക്കു­ന്നു­! ദൈ­വപു­­­­­­­ത്രൻ രണ്ടാ­മത് അവതരി­ച്ച് അവളോട് സു­വി­­­ശേ­ഷമറി­യി­­­­­­­ച്ചാ­­­­­­­ലും അവൾ സംസാ­രി­ക്കു­കയി­ല്ല. ആ കു­ട്ടി­യു­ടെ­­­­­­­ ഉപബോ­ധമനസ് അവളെ­ കു­രങ്ങ് കളി­പ്പി­ക്കു­കയാ­ണ്. അവളു­­­­­­­ടെ­ ഉപബോ­ധമനസ്സിൽ ഇങ്ങനെ­ ധാ­രാ­ളം സൂ­­­­­­­ത്രങ്ങൾ കു­ടി­യി­രി­­­­­­­പ്പു­ണ്ട്. ചെ­റു­­­­­­­പ്പത്തിൽ ഈ സൂ­­­­­­­ത്രങ്ങളൊ­­­­­­­ക്കെ­ പരീ­­­­­­­ക്ഷി­ച്ച് വി­­­­­­­ജയി­ച്ച അനു­­­­­­­ഭവമു­ണ്ട് ആ ഉപബോ­ധമനസ്സി­ന്. ­­അപ്പോൾ കളി­ തു­ടങ്ങു­കയല്ലേ­­­­­­­ നല്ലത് എന്ന ഭാ­വമാണ് അവളറി­യാ­­­­­­­­­­­­­തെ­­­­­­­ അവൾ­ക്ക് ഉള്ളത്. സഹി­ക്കാ­നും വഹി­ക്കാ­നും ക്ഷമി­ക്കാ­നു­മു­ള്ള പരി­ശീ­ലനം ലഭി­ച്ചി­ട്ടി­ല്ലാ­ത്ത കു­­­­­­­ഞ്ഞു­ങ്ങൾ ഇങ്ങനെ­ extremeൽ എത്തി­ പ്രതി­കരി­ക്കു­ന്നതിൽ അവരെ­ കു­­­­­­­റ്റം പറ‍ഞ്ഞി­ട്ട് കാ­ര്യമി­ല്ല. സ്നേ­­­­­­­ഹത്തിൽ പൊ­­­­­­­തി­ഞ്ഞ ശി­ക്ഷണവും ശാ­സനയും കി­ട്ടാ­ത്ത കു­ട്ടി­കൾ കയറു­ പൊ­­­­­­­ട്ടി­ച്ച് കി­ണറ്റിൽ ചാ­ടും. ഇങ്ങനെ­ സ്വസ്ഥത നശി­ച്ച നി­­­­­­­രവധി­­­­­ കു­ടുംബങ്ങൾ നമ്മു­ടെ­ ചു­റ്റു­­­­­­­പാ­ടു­മു­ണ്ട്.

പ്രശ്നങ്ങളെ­­­­­­­ അഭി­മു­ഖീ­കരി­ക്കാൻ വി­വേ­­­­­­­കവും ധൈ­ര്യവും സ്വയം സു­രക്ഷി­തത്വവും ആവശ്യമാ­ണ്. പ്രശ്നങ്ങളെ­­­­­­­ നേ­രി­ട്ടെ­ങ്കിൽ മാ­­­­­­­ത്രമേ­ സഹനം സാ­ധ്യമാ­കൂ­­­­­­­. സഹനത്തി­­­­­­­ലൂ­ടെ­ മാ­­­­­­­ത്രമേ­ ജീ­വി­­­­­­­ച്ച് മു­ന്നേ­റാൻ സാ­ധി­­­­­­­ക്കൂ­­­­­­­. സഹനത്തി­ലൂ­ടെ­ മാ­­­­­­­ത്രമേ­ ജീ­വി­­­­­­­തം പങ്കു­വെ­ക്കാ­നും മറ്റു­ള്ളവരെ­­­­­­­ അംഗീ­കരി­ക്കാ­നും മറ്റു­­­ള്ളവരിൽ നി­ന്നും നമു­­­­­­­ക്ക് അംഗീ­കാ­രം ലഭി­ക്കാ­നും സാ­ധി­­­­­­­ക്കൂ­­­­­­­. സഹനശക്തി­യിൽ പു­ഞ്ചി­രി­­­­­­­യു­ണ്ടാ­­­­­­­­­­­­­കാ­റു­­­­­­­ണ്ട്. സഹനത്തി­ലെ­­­­­­­ പു­ഞ്ചി­രി­­­­­­­യ്ക്കാണ് കൂ­­­­­­­ടു­തൽ അഴക്. ഒരാൾ നമ്മെ­ പ്രശംസി­ക്കു­ന്പോൾ നമു­ക്ക് ഉണ്ടാ­കു­­­­­­­ന്ന പു­ഞ്ചരി­ക്ക് സഹനത്തി­­­­­­­­­­­­­ന്റെ­ ഗന്ധമി­ല്ല. ഒരു­വൻ നമ്മെ­ ശകാ­രി­ക്കു­ന്പോൾ, നമ്മോട് ദേ­ഷ്യപ്പെ­ടു­ന്പോൾ, നമ്മെ­ കു­റ്റപ്പെ­ടു­ത്തു­ന്പോൾ അവയ്ക്ക് പ്രതി­കരി­ക്കാ­­­­­­­തെ­­­­­­­ അവയെ­ ഉൾ­­­ക്കൊ­­­­­­­ള്ളു­ന്പോൾ മനസ്സി­­­­­­­ലും മു­ഖത്തും സഹനശക്തി­യു­ടെ ­­­­­പ്രഭ വി­ടരും. അതാണ് സഹനത്തി­­­­­­­­­­­­­ന്റെ­ പു­ഞ്ചി­രി­­­­­­­. നമു­ക്ക് യാ­­­­­­­തൊ­­­­­­­രു­ ആത്മബന്ധവു­മി­­­­­­­ല്ലാ­ത്ത ഒരു­­­­­വ്യക്തി­യെ­ നോ­ക്കാ­നും സംസാ­രി­­­­­­­ക്കാ­നും അയാ­ളു­ടെ­ വി­­­­­­­കാ­രങ്ങളെ­­­­­­­ ഒപ്പി­യെ­ടു­ക്കാ­നും അയാ­­­­­­­ളോട് ക്ഷമി­ക്കാ­നും അയാ­­­­­­­ളെ­ സ്നേ­ഹി­­­­­­­ക്കാ­നും ബഹു­മാ­നി­­­­­­­ക്കാ­നും നമു­ക്ക് ആവശ്യമാ­യ പ്രഥമഗു­ണം സഹന ശക്തി­യാ­ണ്. പർ­­­­വ്വതസമാ­നമെ­ന്ന് വി­­­­­­­വക്ഷി­­­­­­­ക്കപ്പെ­ടു­ന്ന പ്രശ്നത്തെ­ ഒരു­ കളി­പ്പന്തു­പോ­ലെ­ ചെ­റു­­­­­­­താ­ക്കി­ ഉൾ­­­ക്കൊ­­­­­­­ള്ളാൻ സാ­ധി­­­­­­­ക്കു­മെ­ങ്കിൽ ­­­സഹനശക്തി­ നാം അഭ്യസി­ച്ചു­ കഴി­ഞ്ഞു­. പലപ്പോ­ഴും ചെ­റി­യവയെ­­­­­­­ പർ­­­­­­വ്വതീ­കരി­ക്കു­കയാണ് നമ്മു­ടെ­ പതി­വ്. പ്രതി­­­­­­­സന്ധി­ക­­­ളേ­­­­­­­യും പ്രശ്നങ്ങളെ­­­­­­­യും വലു­­­താ­ക്കി­ ചി­­­­­­­ത്രീ­കരി­ച്ച് നമ്മു­ടെ­ മനസ്സി­­­­­­­ലവയെ­ ഇട്ട് ­­ഉരു­ട്ടു­കയോ­ മറ്റു­­­­­­­ള്ളവരോട് അവയെ­പ്പറ്റി­ എപ്പോ­ഴും സംസാ­രി­­­­­­­ച്ചു­ കൊ­­­­­­­ണ്ടി­രി­­­­­­­ക്കു­കയോ­ ചെ­യ്യു­ന്പോ­­­­­­­ഴാണ് ­­ഒരു­ വി­­­­­­­ഷയം പർ­വ്വതീ­കരി­ക്കപ്പെ­ടു­ന്നത്. നമു­ക്ക് അങ്ങനെ­ ഒരു­ സ്വാ­ഭാ­വമു­ണ്ടോ­­­­­­­ എന്ന് പരി­­­­­­­ശോ­ധി­­­ച്ചി­ട്ട് അതി­­­­­­­നൊ­­­­­­­രു­ വി­­­­­­­രാ­മമി­ടു­ന്നത് നന്നാ­­­­­­­യി­രി­­­­­­­ക്കും.

ജ്ഞാ­നത്തി­ലൂ­­­­­­­ടെ­യും ധ്യാ­നത്തി­ലൂ­­­­­­­ടെ­യും നി­ശബ്ദതയി­ലൂ­ടെ­യും സഹനശക്തി­ എന്ന അമൂ­ല്യമാ­യ സി­ദ്ധി­ കൈ­വരി­ക്കാൻ സാ­ധി­­­­­­­ക്കും. സന്ദേ­ഹത്തെ­ സംതൃ­­­­­­­പ്തി­യി­ലേ­­­­­­­­­­­­­ക്ക് മാ­റ്റാൻ സഹനശക്തി­ക്ക് കഴി­യും. ഭാ­ര്യയെ­ കലശലാ­­­­­­­യി­ സംശയി­­­­­­­ക്കു­ന്ന ഒരു­ ചെ­റു­­­­­­­പ്പക്കാ­­­­­­­രന്റെ­ ദു­രവസ്ഥ മനസ്സി­ലാ­ക്കു­­­­­­­ന്പോൾ സഹനത്തി­ന്റെ­­­­­­­ വി­­­­­­­ല മനസ്സി­ലാ­­­­­­­കും. സു­­­­­­­­­­­­­ന്ദരി­യും സു­ശീ­ലയും ചെ­റു­­­­­­­പ്പക്കാ­­­­­­­രി­യു­മാണ് അയാ­­­­­­­­­­­­­ളു­ടെ­ ഭാര്യ. വി­­­­­­­ദ്യാ­ഭ്യാ­­­­­­­സം താ­രതമ്യേ­­­­­­­ന കു­റവാ­ണവൾ­­­­ക്ക്. അവളു­­­­­­­ടെ­ ആകാ­ര സൗ­ഷ്ടവത്തിൽ ആകൃ­ഷ്ടനാ­­­­­യാണ് അയാൾ അവളെ­ വി­വാ­ഹം കഴി­ച്ചത്. താൻ രൂ­പത്തി­ലും ഭാ­വത്തി­ലും അവൾ­­­­ക്ക് ‘പോ­തി­ച്ചവനാ­­­­­ണോ­’ എന്നയാ­ൾ­­­­ക്ക് ഒരു­ ഭയം. ഈ ഉൾ­ഭയം അയാ­­­­­­­ളെ­ ക്രമേ­ണ ഒരു­ സംശയരോ­ഗി­­­­­­­യാ­ക്കി­­­­­­­ മാ­റ്റി­. ­­­വീ­ട്ടിൽ മാ­­­­­­­ത്രം ഒതു­ങ്ങി­ക്കഴി­യു­ന്ന ഭാ­­­­­­­ര്യയെ­ തനി­ച്ചാ­ക്കി­യി­ട്ട് ഓഫീ­­­­­­­സിൽ പോ­കാൻ അയാ­­­­­­­ൾ­ക്ക് മടി­. അഥവാ­ ജോ­­­­­­­ലി­ക്ക് പോ­­­­­­­യാൽ തന്നെ­ കൂ­­­­­­­ടെ­ക്കൂ­­­­­­­ടെ­ അവളെ­ ഫോ­ണിൽ വി­ളി­­­­­­­ച്ച് ദീ­ർ­ഘനേ­രം സംസാ­­­­­­­രി­ച്ചു­കൊ­­­­­­­ണ്ടി­രി­­­­­­­ക്കും. ഫോ­ണിൽ സംസാ­രി­ക്കു­ന്പോൾ സംഭാ­ഷണത്തി­ലല്ല പരി­­­­­­­സരത്തി­­­­­­­ലാണ് അയാ­ളു­ടെ­ ശ്രദ്ധ മു­ഴു­വൻ. മറ്റാ­­­­­­­രെ­ങ്കി­ലും അവളോ­­­­­­­ടൊ­­­­­­­പ്പമു­ണ്ടോ­­­­­­ എന്ന സംശയത്തിൽ നി­­­­­­­ന്നാ­ണി­ത്. വീ­ട്ടിൽ വന്നു­­­­­­­കഴി­ഞ്ഞാൽ ഫോൺ പരി­­­­­­­ശോ­ധി­­­­­­­ക്കു­കയും ഇന്റർ­നെ­റ്റ് ഉപയോ­ഗി­ച്ചതി­ന്റെ­ വിശദാംശങ്ങൾ ചോ­ദി­ച്ചറി­യു­­­­­­­കയു­­­­­­­മാ­ണയാ­ളു­ടെ­ ആദ്യപണി­. പി­ന്നീട് കി­ളച്ചതി­നേ­യും മു­ളച്ചതി­നേ­യും പറ്റി­ ഒക്കെ ­­­­­­­ചോ­ദ്യങ്ങൾ. ഉത്തരങ്ങളിൽ പി­ടി­ച്ച് വീ­ണ്ടും ഉപചോ­ദ്യങ്ങൾ. പെ­ൺ­കു­ട്ടി­ക്ക് സ്വസ്ഥത നഷ്ടപ്പെ­­­­­­­ട്ടു­. തന്റെ­ ഭർ­­­ത്താവ് തന്നെ­ അതി­­­­­­­ദാ­രു­ണമാ­യി­ സംശയി­­­­­­­ക്കു­­­­­­­ന്നു­വെ­ന്നവൾ മനസ്സി­ലാ­ക്കി­­­­­­­. എരി­തീ­യിൽ എണ്ണയൊ­­­ഴി­ക്കും പോ­ലെ­ ഭർ­ത്താവ് അയാ­­­­­­­ളു­ടെ­ സു­ഹൃ­ത്തു­ ക്കളെ­­­­­­­ക്കൊ­­­­­­­ണ്ട് അവൾ­ക്ക് അനോ­ണി­മസ് കോൾ വി­­­­­­­ളി­പ്പി­ച്ചു­കൊ­­­­­­­ണ്ടി­രു­­­­­­­ന്നു­. അവി­ടെ­­­­­­­യൊ­­­­­­­ന്നും അവളെ­ വീ­ഴ്ത്താൻ അയാ­ൾ­ക്ക് കഴി­യാ­ത്തതു­­­­­­­കൊ­­­­­­­ണ്ട് ഒരു­ അടു­ത്ത സു­ഹൃ­ത്തി­നെ­­­­­­­ വീ­ട്ടിൽ തനി­യെ­ ഇരി­ക്കു­ന്ന ഭാ­ര്യയു­­­­­­­ടെ­ അടു­ത്തേ­ക്ക് പരീ­ക്ഷണത്തി­നാ­യി ­­­­­പറഞ്ഞു­വി­­­­­­­ട്ടു­. ആ ദു­ഷ്ടൻ അവളു­­­­­­­ടെ­ ചാ­രി­­­­­­­ത്ര്യശു­­­­­­­ദ്ധി­ പരി­ശോ­ധി­­­­­­­ക്കാൻ ചെ­യ്ത കടുംകൈ­ ആയി­രു­­­­­­­ന്നു­ അത്. അവി­ടെ­യും അവളെ­ വീ­ഴ്ത്താൻ അയാ­ൾ­ക്ക് കഴി­ഞ്ഞി­ല്ല. അപ്പോൾ അയാ­ൾ­­­­ക്ക് രോ­ഗലക്ഷണങ്ങൾ കണ്ടു­തു­ടങ്ങി­. വയറ്റിൽ കലശലാ­യ വേ­­­­­­­ദന. വാ­യു­­­വി­­­­­­­ന്റെ­ ഉപദ്രവം അൾ­സറാ­ണെ­­­­­­­ന്ന് സ്വയം വി­­­­­­­ധി­­­­­­­യെ­ഴു­തി­. ഡോ­ക്ടറെ­ കണ്ടു­­­­­­­. ഒരു­ കു­ഴപ്പവു­മി­ല്ലെ­ന്ന് ഡോ­ക്ടർ വി­ധി­­­­­­­യെ­ഴു­തി­. അപ്പോൾ കഴു­ത്തി­ലാ­­­­­­­യി­­­­­­­ വേ­­­­­­­­­­­­­ദന. സ്പോ­ണ്ടി­­­­­­­ലൊ­­­­­­­സിസ് ആണെ­ന്നയാൾ വി­­­­­­­­­­­­­ധി­­­­­­­യെ­ഴു­തി­. ഡോ­ക്ടർ ഇ.ഇ.ജി­യി­ലൂ­­­­­­­ടെ­ അങ്ങനെ­­­­­­­യൊ­­­­­­­രു­ കു­ഴപ്പവു­മി­ല്ലെ­ന്ന് വി­ധി­­­­­­­­­­­­­യെ­ഴു­തി­. പി­ന്നെ­ ഡയബറ്റീ­സ്, ­­കൊ­­­­­­­ളസ്ട്രോൾ, ബ്ലഡ് പ്രഷർ അങ്ങനെ­ ഓരോ­ന്നാ­യി­ പരാ­­­­­­­തി­പ്പെ­ട്ടതനു­സരി­ച്ച് പരി­­­­­­­ശോ­ധി­­­­­­­പ്പി­ച്ച് ഇവയൊ­­­­­­­ന്നു­മി­ല്ലെ­ന്നു­ തീ­രു­മാ­നി­­­­­­­ക്കപ്പെ­ട്ടു­. ഒടു­വിൽ നാ­ട്ടി­ൽ­­­പോ­യി­ ഒരു­­­­­­­ പ്രസി­ദ്ധമാ­യ ഹോ­സ്പി­റ്റലിൽ അഡ്മി­റ്റാ­­­­­­­യി­. ചെ­­­­­­­ലവേ­റി­­­­­­­യ ഒരു­­­­­­­ എക്സി­ക്യൂ­­­­­­­ട്ടീവ് ചെ­ക്കപ്പ് നടത്തി­. അതി­­­­­­­ലും കു­ഴപ്പമൊ­­­­­­­ന്നു­മി­ല്ല. ഇവി­ടെ­­­­­­­ കു­ഴപ്പം രോ­ഗഗ്രസ്ഥമാ­­­­­­­യ അയാ­ളു­ടെ­­­ മനസ്സാ­ണ്. ഇക്കാ­ലമത്രയും പരി­ഹാ­സങ്ങളും പരാ­തി­കളും ഏറ്റു­­­­­­­വാ­ങ്ങി­ തന്റെ­ ഭർ­­­ത്താ­വി­­­­­­­നെ­ സഹി­ക്കു­കയും ശു­­­­­­­ശ്രൂ­­­­­­­ഷി­ക്കു­കയും ചെ­യ്ത ആ ഭാ­ര്യയു­ടെ­ സഹനശക്തി­യെ­പ്പറ്റി­ ചി­ന്തി­ച്ചു­ നോ­ക്കൂ­­­­­­­. സമ്മതി­ക്കണം. മറ്റാ­രെ­ങ്കി­ലു­മാ­­­­­­­യി­രു­­­­­­­ന്നെ­ങ്കിൽ ഒന്നു­കിൽ വി­വാ­­­­­­­ഹമോ­ചനം അല്ലെ­ങ്കിൽ ആത്മഹത്യ.­­

സഹനശക്തി­യു­ള്ള ആൾ ഒരി­­­­­­­ക്കലും സ്വയം ചോ­ദി­ക്കു­കയി­ല്ല “എനി­ക്ക് എന്തിന് ഇങ്ങനെ­­­­­­­യൊ­­­­­­­ക്കെ­ സംഭവി­ക്കു­­­­­­­ന്നു­?” എന്ന്. അവർ മറ്റ് വ്യാ­പാ­രങ്ങളിൽ മു­ഴു­കി­യി­രി­­­­­­­ക്കും. ജീ­വി­­­­­­­തത്തി­ലെ­ അതി­പ്രധാ­നമാ­യ മറ്റു­ വി­­­­­­­­­­­­­ഷയങ്ങളു­മാ­യി­ അവർ മനസ്സിൽ വേ­­­­­­­ഴ്ച നടത്തി­­­­­­­ക്കൊ­­­­­­­ണ്ടി­രി­­­­­­­ക്കു­ന്പോൾ ഇത്തരം ബാ­ലി­ശമാ­­­­­യ ചി­ന്തകൾ­­­ക്ക് അവി­ടെ­ ഇടമി­ല്ല. കതി­രി­നി­­­­­­­ടയിൽ പതി­രി­നെ­ന്തു­ പ്രാ­ധാ­ന്യം? ഭയമു­ള്ള ഒരു­ വ്യക്തി­യ്ക്ക് മനസ്സി­ന്റെ­ അടി­ത്തട്ടി­ലേ­­­­­­­ക്ക് ഇറങ്ങി­­­­­­­ച്ചെ­ല്ലാൻ സാ­ധി­­­­­­­ക്കു­കയി­ല്ല. അതു­കൊ­­­­­­­ണ്ടാണ് പൂ­­­­­­­ർ­ണ്ണതയിൽ ആഴമു­ണ്ടെ­­­­­­­ന്ന് മനഃശാ­സ്ത്രജ്ഞർ പഠി­പ്പി­ക്കു­ന്നത്. ചെ­റു­­­­­­­കാ­ര്യങ്ങളെ­­­­­­­പ്പോ­ലും വലി­ച്ചു­­­­­­­നീ­ട്ടി­, ഊതി­വീർപ്പി­ക്കു­ന്നവരു­ടെ­ മനസ്സിൽ അവർ ശൂ­ന്യരാ­ണ്. ശൂ­ന്യമാ­യ പാ­­­­­­­ത്രങ്ങളിൽ കൊ­­­­­­­ട്ടു­ന്പോ­ഴേ­­­­­­­ മു­ഴക്കം കേ­­­ൾ­ക്കു­കയു­ള്ളൂ­. അതു­പോ­ലെ­ ശൂ­ന്യമാ­യ മനസ്സും പി­റു­­­­­­­പി­റു­­­­­­­ത്ത് ശബ്ദം പു­റപ്പെ­­­­­­­ടു­വി­­­­­­­ച്ചു­ കൊ­­­­­­­ണ്ടി­രി­­­­­­­ക്കും, അപശബ്ദം. മനസ്സു­ നി­­­­­­­റഞ്ഞവർ നി­ശബ്ദരാ­യി­ക്കും. ­­­മനസ്സ് ഒഴി­ഞ്ഞവർ സംസാ­രി­­­­­­­ച്ചു­ കൊ­­­­­­­ണ്ടേ­­­­­­­യി­രി­­­­­­­ക്കും. “ഇതെ­­­­­­­ന്ത്? എന്തു­കൊ­­­­­­­ണ്ട്? അതി­ങ്ങനെ­യല്ലേ­­­­­ അങ്ങനെ­യാ­ണ്! അതൊ­രി­ക്കലും അങ്ങനെ­യാ­കി­­­­­­­ല്ല!” എന്നി­ങ്ങനെ­ ശബ്ദമു­യർ­ത്തു­ന്നവർ ശൂ­ന്യമാ­യ ലോ­ഹപാ­­­­­­­ത്രങ്ങൾ പു­റപ്പെ­­­­­­­ടു­വി­ക്കു­ന്ന മു­ഴക്കം പോ­ലെ­ വാ­യി­ട്ടടി­­­­­­­ക്കു­ന്നവരാ­ണ്. അവരിൽ കഴന്പി­­­­­ല്ല. അവർ­ക്ക് സഹനശക്തി­യി­ല്ല. അവർ അവരെ­­­­­­­­­ത്തന്നെ­­­­­­­ സ്വയം കു­റ്റം വി­ധി­­­­­­­­­­­­­ക്കു­ന്നു­. സ്വയം ശി­ക്ഷി­ക്കപ്പെ­ടു­കയും ചെ­യ്യു­ന്നു­­­­­­­. അകതാ­­­­­­­രി­ലെ­ അനു­ഭവ സന്പത്തിൽ ഒരു­വൻ നി­റഞ്ഞു­­­­­­­നി­ന്നാൽ മനോഃനി­­­ശബ്ദതയു­ടെ­ നി­ർ­­­­വൃ­തി­യി­ലാ­­­­­­­കാൻ അയാ­­­­­­­ൾ­ക്ക് കഴി­യും. സഹനശക്തി­യു­ടെ­­­­­­­ അതി­രു­കൾ വി­­­­­­­സ്തൃ­തമാ­ക്കാ­മെ­ന്നും ജീ­വി­­­­­തം പഠി­പ്പി­ക്കും.

ചി­ല ജീ­വി­­­­­­­തസാ­ഹചര്യങ്ങൾ നമ്മു­ടെ­ സഹനശക്തി­യെ­ പരീ­­­­­­­ക്ഷി­ക്കു­വാ­നു­ള്ള ചോ­­­­­­­ദ്യകടലാ­സു­കളാ­കും. അവ അരോ­ചകമാ­യ വാ­
ക്കു­കളോ­, അപ്രതീ­­­­­­­ക്ഷി­തമാ­യ പീ­ഢനങ്ങളോ­­­­­­­ ആയി­രി­­­­­­­ക്കാം. നമു­ക്ക് മു­ന്നിൽ നി­രന്നു­ വരാ­റു­ള്ള പ്രതി­ബന്ധങ്ങൾ നമ്മു­ടെ­ മു­­­­­­­ന്നോ­ട്ടു­ള്ള പ്രയാ­ണത്തെ­ തന്നെ­ പി­ടി­ച്ച് നി­­­­­­­റു­­­­­­­ത്തി­­­­­­­യേ­­­­­­­ക്കാം. ഒരു­തരം അനി­ശ്ചി­തത്വത്തിൽ നാം നട്ടം തി­രി­ഞ്ഞേ­ക്കാം. പലപ്പോ­ഴും ഒരു­ U turn എടു­ക്കാൻ നാം നി­­­­­­­ർ­ബ്ബന്ധി­തരാ­­­­­­­­­­­­­യേ­­­­­­­ക്കാം. നമ്മു­ടെ­ വി­­­­­­­ശ്വസ്തരും കൂ­ട്ടു­ജോ­ലി­ക്കാ­­­­­­­രും ജീ­വി­­­­­­­തസഖി­­­കളും ബന്ധു­ക്കളും സ്വന്തം മക്കൾ വരെ­­­­­­­യും നമ്മു­­­­­ടെ­ ശത്രു­ക്കളാ­യി­ മാ­­­­­­­റി­ നമു­­­­­­­ക്ക് കടകവി­രു­ദ്ധമാ­യ നി­­­­­­­ലപാ­ടു­കൾ സ്വീ­കരി­ച്ചെ­ന്നി­രി­ക്കും. അത്തരം സന്ദർ­ഭങ്ങളിൽ വഴി­മു­ട്ടി­ (Dead End) പ്പോ­യി­ എന്ന് ­­കരു­തി­ പി­ന്തി­രി­യു­കയല്ല ചെ­­­­­­­യ്യേ­­­­­­­ണ്ടത്. അത്തരം സന്ദർ­ഭങ്ങളെ­­­­­­­ സഹനശക്തി­യു­ടെ­­­­­­­ അതി­രു­കൾ വി­സ്തൃ­തമാ­ക്കാ­നു­ള്ള പ്രേ­­­­­­­രകഘടകങ്ങളാ­­­­­­­യി­ നമു­­­­­­­ക്ക് അനു­കൂ­­­­­­­ലമാ­യി­­­­­­­ ഉപയോ­­­­­­­ഗി­ക്കു­വാൻ ശ്രമി­ക്കണം. നമ്മു­ടെ­ സ്വസ്ഥതയ്ക്കാണ് ഊന്നൽ നല്കേ­­­ണ്ടത്. അത് നമ്മു­ടെ­ ഉള്ളിൽ നി­ന്നു­­­­­­­ തന്നെ­ ഉടലെ­ടു­ക്കണം. പരി­സരങ്ങളിൽ നി­ന്നു­­­­­­­ള്ള സ്വസ്ഥത പരി­വർ­ത്തനത്തിന് പ്രേ­­­­­­­രകമാ­കി­ല്ല. സഹനശക്തി­ ഉള്ളിൽ സ്വസ്ഥതയു­ടെ­ തീ­രവും തി­രയും തീ­ർ­ക്കും തീ­ർ­ച്ച. ഭൂ­മീ­ ദേ­വി­യെ­ നോ­ക്കി­ പഠി­ക്കൂ­...

You might also like

Most Viewed