റമദാ­നി­ലെ­ വ്രതാ­നു­ഷ്ഠാ­നം: പാ­ലി­ക്കേ­ണ്ട കാ­ര്യങ്ങൾ


 

പരി­ശു­ദ്ധ റമദാൻ‍ വ്രതം ഇന്ന് ആരംഭി­ച്ചു­ കഴി­ഞ്ഞല്ലോ­. വ്രതമെ­ടു­ക്കു­ന്നതു­മാ­യി­ ബന്ധപ്പെ­ട്ട് പാലി­ക്കേ­ണ്ട കാ­ര്യങ്ങളിൽ പലർ­ക്കും വ്യക്തതയി­ല്ല. വ്രതമെ­ടു­ക്കേ­ണ്ടതു­മാ­യി­ ബന്ധപ്പെ­ട്ട ചി­ല വി­ഷയങ്ങളി­ലെ­ വി­ശദീ­കരണം നമു­ക്ക് നോ­ക്കം. റമദാ­നി­ലെ­ നോ­ന്പ് ഇസ്ലാ­മി­ന്റെ­ പഞ്ച സ്തംഭങ്ങളിൽ‍ ഒന്നാ­ണ്. മനഃപൂ­ർ‍­വ്വം ഒരാൾ‍ റമദാ­നി­ലെ­ ഒരു­ നോ­ന്പു­പേ­ക്ഷി­ച്ചാൽ‍ കൊ­ല്ലം മു­ഴു­വനും നോ­ന്പു­ നോ­റ്റാ­ലും അതി­ന്­ പകരമാ­വി­ല്ല എന്ന് പറയപ്പെ­ടു­ന്നു­. ഭ്രാ­ന്തൻ‍, കു­ട്ടി­, രോ­ഗി­, യാ­ത്രക്കാ­രൻ‍, ഋതു­മതി­, പ്രസവരക്തമു­ള്ളവൾ‍, വയോ­വൃ­ദ്ധർ‍, ഗർ‍­ഭി­ണി­, മു­ലയൂ­ട്ടു­ന്നവൾ‍ എന്നി­വരൊ­ഴി­കെ­യു­ള്ള ബു­ദ്ധി­യു­ള്ളവരും പ്രാ­യപൂ­ർ‍­ത്തി­യാ­യവരും സ്ഥി­രതാ­മസക്കാ­രും ആരോ­ഗ്യമു­ള്ളവരു­മാ­യ എല്ലാ­ ഇസ്ലാം മത വി­ശ്വസി­കൾ­ക്കും നോ­ന്പ് നി­ർ‍­ബന്ധമാ­ണ്. കു­ട്ടി­കൾ­ക്ക് നോ­ന്പ് നി­ർ‍­ബന്ധമി­ല്ലെ­ങ്കി­ലും നോ­ന്പെ­ടു­ക്കാൻ‍ ശക്തനാ­യി­ തു­ ടങ്ങു­ന്നത് മു­തൽ‍ നോ­ന്പ് ശീ­ലി­ക്കു­ന്നത് പ്രോ­ത്സാ­ഹി­പ്പി­ക്കേ­ണ്ടതാ­ണ്. നബി­ (സ) യു­ടെ­ കാ­ലത്ത് കു­ട്ടി­കളെ­ നോ­ന്പെ­ടു­ത്ത് ശീ­ലി­പ്പി­ക്കാ­റു­ണ്ടാ­യി­രു­ന്നു­വെ­ന്ന് ഹദീ­സിൽ‍ വന്നി­ട്ടു­ണ്ട്. ക്ലേ­ശകരമാ­യ ജോ­ലി­കളിൽ‍ ഏർ‍­പ്പെ­ ടു­ന്ന തൊ­ഴി­ലാ­ളി­കൾ‍ നോ­ന്പെ­ടു­ക്കാൻ‍ പ്രയാ­സം നേ­രി­ടു­കയാ­ണെ­ങ്കിൽ‍ നോ­ന്പ് ഉപേ­ക്ഷി­ക്കു­വാൻ‍ അനു­വാ­ദമു­ണ്ട്. എന്നാൽ‍ ഓരോ­ നോ­ന്പി­നും പ്രാ­യശ്ചി­ത്തമാ­യി­ ഒരഗതി­ക്ക് ആഹാ­രം നൽ‍­കണം.
അല്ലാ­ഹു­ പറയു­ന്നു­: “നി­ങ്ങളിൽ‍ ഒരാൾ‍ യാ­ത്രക്കാ­രനോ­ രോ­ഗി­യോ­ ആയാൽ‍ മറ്റ്­ ദി­വസങ്ങളിൽ‍ അത്രയും നോ­ന്പ് നോ­റ്റു­ വീ­ട്ടണം.’’ രോ­ഗപ്രതി­രോ­ധാ­ർ‍­ത്ഥം കു­ ത്തി­വെ­പ്പ് നടത്തു­ന്നത് നോ­ന്പി­നെ­ ദു­ർ‍­ബലപ്പെ­ടു­ത്തു­മോ­ എന്ന ആശങ്ക ചി­ലർ‍­ക്കു­ണ്ട്. എന്നാൽ‍ സാ­ധാ­രണ കു­ത്തി­വെ­പ്പ്്് നോ­ന്പി­നെ­ ദു­ർ‍­ബലപ്പെ­ടു­ത്തു­കയി­ല്ല എ ന്നാണ് പറയപ്പെ­ടു­ന്നത്.
തങ്ങളെ­ക്കു­റി­ച്ചോ­ തങ്ങളു­ടെ­ കു­ട്ടി­കളെ­ക്കു­റി­ച്ചോ­ ആശങ്കയു­ള്ള ഗർ‍­ഭി­ണി­കൾ‍­ക്കും മു­ലയൂ­ട്ടു­ന്ന സ്ത്രീ­കൾ‍­ക്കും നോ­ന്പു­പേ­ക്ഷി­ക്കാൻ‍ ഇസ്ലാം അനു­വാ­ദം നൽ‍­കു­ന്നു­ണ്ട്. യാ­ത്രക്കാ­രന് നോ­ന്പും നമസ്‌കാ­രത്തി­ന്റെ­ പകു­തി­യും ഗർ‍­ഭി­ണി­ക്കും മു­ലയൂ­ട്ടു­ന്നവൾ‍­ക്കും നോ­ന്പും അല്ലാ­ഹു­ വി­ട്ടു­ കൊ­ടു­ത്തി­രി­ക്കു­ന്നു­വെ­ന്ന് ഹദീ­സിൽ‍ വന്നി­ട്ടു­ണ്ട്. എന്നാൽ‍ ഗർ‍­ഭി­ണി­കളും മു­ലയൂ­ട്ടു­ന്നവരും കു­ട്ടി­യെ­ സംബന്ധി­ച്ച ആശങ്കയു­ടെ­ പേ­രിൽ‍ നോ­ന്പു­പേ­ക്ഷി­ച്ചാൽ‍ അവർ‍ പകരം നോ­ന്പനു­ഷ്ഠി­ക്കു­കയും പ്രാ­യശ്ചി­ത്തം നൽ‍­കു­കയും വേ­ണമെ­ന്നാണ് ഇമാം ശാ­ഫി­ഈയു­ടെ­യും ഇമാം അഹ്്മദി­ന്റെ­യും പക്ഷം.
നോ­ന്പ് നി­ർ‍­ബന്ധമാ­വു­ന്ന ഇസ്ലാം മതവി­ശ്വാ­സി­കൾ ശ്രദ്ധി­ക്കേ­ണ്ട അടി­സ്ഥാ­ന കാ­ര്യങ്ങൾ‍
1. നി­യ്യത്ത്: നോ­ന്പെ­ടു­ക്കാ­നു­ദ്ദേ­ശി­ക്കു­ന്നു­വെ­ന്ന് മനസ്സിൽ‍ കരു­തു­കയാണ് നി­യ്യത്ത്. വാ­ക്കാൽ‍ ഉച്ഛരി­ക്കണമെ­ന്നി­ല്ല. നോ­ന്പു­ദ്ദേ­ശി­ച്ച് ഒരാൾ‍ അത്താ­ഴമു­ണ്ടാൽ‍ അത് നി­യ്യത്താ­ണ്. “പ്രഭാ­തത്തിന് മു­ന്പാ­യി­ നോ­ന്പെ­ടു­ക്കാൻ‍ തീ­രു­മാ­നമെ­ടു­ക്കാ­ത്തവന് നോ­ന്പി­ല്ല എന്ന നബി­ തി­രു­മേ­നി­യു­ടെ­ തി­രു­വചന പ്രകാ­രം റമദാ­നി­ലെ­ ഓരോ­ രാ­ത്രി­യും പ്രഭാ­തത്തി­ന്­ മു­ന്പാ­യി­ നി­യ്യത്ത് നി­ർ‍­ബന്ധമാ­ണെ­ന്ന് ഭൂ­രി­ഭാ­ഗം പണ്ധി­തന്മാ­രും അഭി­പ്രാ­യപ്പെ­ടു­ന്നു­. റമദാ­നി­ന്റെ­ ആദ്യരാ­ത്രി­യിൽ‍ റമദാൻ‍ മാ­സം മു­ഴു­വൻ‍ നോ­ന്പെ­ടു­ക്കാൻ‍ തീ­രു­മാ­നമെ­ടു­ക്കാ­മെ­ന്നാണ് മാ­ലി­കി­കളു­ടെ­ അഭി­പ്രാ­യം. നോ­ന്പെ­ടു­ക്കു­ന്നു­വെ­ന്ന് മനസ്സിൽ‍ നി­യ്യത്തു­ണ്ടാ­വൽ‍ നി­ർ‍­ബന്ധമാ­ണെ­ന്ന കാ­ര്യത്തിൽ‍ അഭി­പ്രാ­യ വ്യത്യാ­സമി­ല്ല. നോ­ന്പി­നെ­യും പട്ടി­ണി­യെ­യും തമ്മിൽ‍ വേ­ർ‍­തി­രി­ക്കു­ന്ന അടി­സ്ഥാ­ന ഘടകം നി­യ്യത്താ­ണ്.

2. വർ‍­ജ്ജി­ക്കേ­ണ്ട കാ­ര്യങ്ങൾ: നോ­ന്പ് ദു­ർ‍­ബലപ്പെ­ടു­ത്തു­കയും ഖദാഅ് മാ­ത്രം നി­ർ‍­ബന്ധമാ­വു­കയും ചെ­യ്യു­ന്ന കാ­ര്യങ്ങൾ- ബോ­ധപൂ­ർ‍­വ്വം തി­ന്നു­ക, കു­ടി­ക്കു­ക, മനഃപൂ­ർ‍­വം ഛർ‍­ദ്ദി­ക്കു­ക, ഋതു­രക്തവും പ്രസവരക്തവും പു­റത്തു­ വരി­ക, ചുംബനം കൊ­ണ്ടോ­ കരസ്പർ‍­ശം കൊ­ണ്ടോ­ ശു­ക്ലസ്ഖലനം സംഭവി­ക്കു­ക, ശരീ­രത്തി­ലു­ള്ള ഏതെ­ങ്കി­ലും പ്രവേ­ശന മാ­ർഗ്‍­ഗങ്ങളി­ലൂ­ടെ­ ഭക്ഷണ വസ്തു­ക്കൾ‍ അകത്ത് പ്രവേ­ശി­ക്കു­ക. സൂ­ര്യാ­സ്തമനത്തി­ന്­ മു­ന്പോ­ പ്രഭാ­തോ­ദയത്തി­ന്­ ശേ­ഷമോ­ സമയമാ­യെ­ന്ന് ധരി­ച്ച് ഭക്ഷി­ക്കു­കയോ­ കു­ടി­ക്കു­കയോ­ ചെ­യ്യു­ക എന്നി­വ ഒഴി­വാ­ക്കി­യാ­ലെ­ പരി­പൂ­ർ­ണ നോ­ന്പനു­ഷ്ഠാ­നം സാ­ധ്യമാ­കു­. അന്നപാ­നീ­യങ്ങൾ‍ വർ‍­ജ്ജി­ച്ചതു­ കൊ­ണ്ടു­ മാ­ത്രം നോ­ന്പാ­വി­ല്ല. അസത്യമാ­യ വാ­ക്കും പ്രവർ‍­ത്തി­യും ഒഴി­വാ­ക്കി­യാ­ലേ­ നോ­ന്പ് സ്വീ­കാ­ര്യമാ­വൂ­. ഒരാൾ‍ വ്യർ‍­ത്ഥമാ­യ വാ­ക്കും പ്രവൃ­ത്തി­യും ഉപേ­ക്ഷി­ക്കു­ന്നി­ല്ലെ­ങ്കിൽ‍ അവൻ അന്ന പാ­നീ­യങ്ങൾ‍ ഒഴി­വാ­ക്കണമെ­ന്ന് അല്ലാ­ഹു­വിന് യാ­തൊ­രാ­വശ്യവു­മി­ല്ല. റമദാ­നിൽ‍ ശരീ­രശു­ദ്ധി­ വരു­ത്തണം. കു­ളത്തിൽ‍ മു­ങ്ങി­ക്കു­ളി­ക്കു­ന്നതു­കൊ­ണ്ട് നോ­ന്പ് മു­റി­യു­കയി­ല്ല. ഋതു­മതി­ക്കും ഈ വി­ധി­ ബാ­ധകമാ­ണ്. സു­ബ്ഹി­ ബാ­ങ്കി­ന്­ ശേ­ഷം കു­ളി­ച്ച് നമസ്‌കരി­ച്ച് നോ­ന്പിൽ‍ പ്രവേ­ശി­ക്കാം.
നോ­ന്പി­ന്റെ­ മര്യാ­ദകൾ‍
അത്താ­ഴം കഴി­ക്കു­ക.
നോ­ന്പനു­ഷ്ഠി­ക്കാൻ‍ ഉദ്ദേ­ശി­ക്കു­ന്നവൻ അത്താ­ഴം കഴി­ക്കു­ന്നത് സു­ന്നത്താ­ണ്. അഥവാ­ വല്ലവനും അത്താ­ഴം കഴി­ക്കാ­തി­രു­ന്നാൽ‍ അതു­കൊ­ണ്ട് നോ­ന്പി­ന്റെ­ സാ­ധു­തയ്ക്ക് ഒരു­ കോ­ട്ടവും തട്ടി­ല്ല. അത് വർജ്‍­ജി­ക്കു­ന്നത് പാ­പവു­മല്ല എന്ന കാ­ര്യത്തിൽ‍ മു­സ്ലിം സമു­ദാ­യത്തിൽ‍ ഒരാ­ൾ‍­ക്കും ഭി­ന്നാ­ഭി­പ്രാ­യമി­ല്ല. ‘നി­ങ്ങൾ‍ അത്താ­ഴം കഴി­ക്കു­ക. നി­ശ്ചയമാ­യും അത്താ­ഴത്തിൽ‍ ദൈ­വാ­നു­ഗ്രഹമു­ണ്ട്.’ എന്ന് നബി­തി­രു­മേ­നി­ പറഞ്ഞതാ­യി­ കാ­ണാം. ഒരി­റക്ക് വെ­ള്ളമോ­ ഒരു­ കാ­രക്കയോ­ എന്തെ­ങ്കി­ലും കൊ­ണ്ട് അത്താ­ഴം കഴി­ക്കു­ന്നത് പ്രവാ­ചക ചര്യയാ­ണ്. അത്താ­ഴം വൈ­കി­ക്കു­ന്നതാ­ണു­ത്തമം. അത്താ­ഴത്തി­ന്റെ­യും സു­ബ്ഹി­ നമസ്‌കാ­രത്തി­ന്റെ­യു­മി­ടയിൽ‍ 50 ആയത്തു­കളോ­തു­ന്ന സമയമാ­ണു­ണ്ടാ­യി­രു­ന്നതെ­ന്ന് സഹാ­ബി­കൾ‍ റി­പ്പോ­ർ‍­ട്ട് ചെ­യ്തു­. എന്നാൽ‍ ആരെ­ങ്കി­ലും ഉണരാൻ‍ വൈ­കി­ ഭക്ഷണം കഴി­ച്ചു­കൊ­ണ്ടി­രി­ക്കെ­ സു­ബ്ഹി­ ബാ­ങ്ക് കൊ­ടു­ത്താൽ‍ അയാ­ൾ‍­ക്ക് വളരെ­ പെ­ട്ടെ­ന്ന് ആവശ്യത്തിന് എന്തെ­ങ്കി­ലു­മൊ­ക്കെ­ ഭക്ഷി­ക്കാ­വു­ന്നതാ­ണ്. നബി­തി­രു­മേ­നി­ തന്നെ­ ഇക്കാ­ര്യം വ്യക്തമാ­ക്കി­യി­ട്ടു­ണ്ട്. ‘പാ­ത്രം കയ്­യി­ലി­രി­ക്കെ­ ബാ­ങ്കു­വി­ളി­ കേ­ട്ടാൽ‍ തന്റെ­ ആവശ്യം പൂ­ർ‍­ത്തീ­കരി­ക്കു­ന്നതു­ വരെ­ പാ­ത്രം താ­ഴെ­ വെ­ക്കേ­ണ്ടതി­ല്ല.’ അതി­ന്റെ­ കാ­ര്യത്തിൽ‍ അനാ­വശ്യമാ­യ വസ്‌വാസ് ഒഴി­വാ­ക്കണം. എന്നാൽ‍ ബാ­ങ്ക് കൊ­ടു­ത്തി­ട്ടും അവധാ­നത കൈക്­കൊ­ള്ളു­ന്നതും ശരി­യല്ല.

നോ­ന്പു­ തു­റക്കൽ‍
നോ­ന്പു­ തു­റക്കാൻ‍ സമയമാ­യാൽ‍ ഒട്ടും വൈ­കാ­തെ­ അതി­വേ­ഗം നോ­ന്പു­തു­റക്കു­ന്നത് സു­ന്നത്താ­ണ്. ജനങ്ങൾ‍ നോ­ന്പ് തു­റക്കൽ‍ വേ­ഗമാ­ക്കും കാ­ലമത്രയും നന്മയി­ലാ­യി­രി­ക്കും എന്ന് നബി­തി­രു­മേ­നി­ പറഞ്ഞി­ട്ടു­ണ്ട്. നബി­ (സ) തി­രു­മേ­നി­ മഗ്‌രിബ് നമസ്‌കാ­രത്തി­ന്­ മു­ന്പ് ഈത്തപ്പഴം കൊ­ണ്ട് നോ­ന്പ് തു­റക്കു­മാ­യി­രു­ന്നു­. ഈത്തപ്പഴം ഇല്ലെ­ങ്കിൽ‍ കാ­രക്ക, അതി­ല്ലെ­ങ്കിൽ‍ വെ­ള്ളം. നോ­ന്പ് തു­റക്കാൻ‍ ഏറ്റവും നല്ലത് അതാ­ണ്. നോ­ന്പ് തു­റക്കു­ന്പോ­ഴു­ള്ള പ്രാ­ർത്‍­ഥന ഒരി­ക്കലും തള്ളപ്പെ­ടു­കയി­ല്ല. ‘അല്ലാ­ഹു­മ്മ ലക സുംതു­ വ അലാ­ രി­സ്‌കി­ക്ക അഫ്തർ‍­തു­.’ അല്ലാ­ഹു­വേ­, നി­നക്ക്­ വേ­ണ്ടി­ നോ­ന്പെ­ടു­ത്തു­, നി­ന്റെ­ ഭക്ഷണം കൊ­ണ്ട് നോ­ന്പ് തു­റന്നു­. ശേ­ഷം ‘ദഹബള്ളമഅു­, വബ്തല്ലത്തിൽ‍ ഉറൂ­ഖു­ വസബതൽ‍ അജ്‌റു­ ഇന്‍ശാഅ് അല്ലാ­ഹ്.’ ദാ­ഹം പോ­യി­. ഞരന്പു­കൾ‍ നനഞ്ഞു­, അല്ലാ­ഹു­ ഉദ്ദേ­ശി­ച്ചാൽ‍ പ്രതി­ഫലം ഉറപ്പാ­യി­’ എന്നും പറയു­ന്നത് സു­ന്നത്താ­ണ്.
മറ്റാ­രെ­ങ്കി­ലും നോ­ന്പ് തു­റക്കാൻ‍ ക്ഷണി­ച്ചാൽ‍ താ­ഴെ­ പറയും പ്രകാ­രം പ്രാ­ർ‍­ത്ഥി­ക്കാ­വു­ന്നതാ­ണ്. ‘അഫ്ത്വറ ഇന്‍ദകു­മു­സ്വാ­ഇമൂൻ‍, വ അകലത്വആമു­കു­മുൽ‍ അബ്‌റാർ‍ വസ്വല്ലത്ത് അലൈ­കു­മുൽ‍ മലാ­ഇക’ ‘നോ­ന്പു­കാർ‍ നി­ങ്ങളു­ടെ­ അടു­ക്കൽ‍ നോ­ന്പു­തു­റന്നു­. നല്ലവർ‍ നി­ങ്ങളു­ടെ­ ഭക്ഷണം ഭക്ഷി­ച്ചു­. മലക്കു­കൾ‍ നി­ങ്ങൾ‍­ക്ക് ദൈ­വാ­നു­ഗ്രഹത്തി­നാ­യി­ പ്രാ­ർ‍­ത്ഥി­ച്ചി­രി­ക്കു­ന്നു­.’
ഖു­ർ‍­-ആൻ‍ പാ­രാ­യണവും ദി­ക്റ് ദു­ആകളും
ദാ­നധർ‍­മ്മങ്ങളും ഖു­ർ‍­-ആൻ‍ പരാ­യാ­ണവും റമദാ­നിൽ‍ പ്രത്യേ­കം പു­ണ്യമു­ള്ള കാ­ര്യങ്ങളാ­ണ്. അതു­പോ­ലെ­ ദി­ക്്‌റു­കൾ‍ വർ‍­ദ്ധി­പ്പി­ക്കു­ന്നതും സു­ന്നത്താ­ണ്. പ്രത്യേ­കി­ച്ചും റമദാൻ‍ മാ­സത്തി­ലെ­ ഓരോ­ പത്തി­ലും പ്രവാ­ചകൻ‍­ (സ) ചൊ­ല്ലാൻ പഠി­പ്പി­ച്ച ദി­ക്‌റ് ദു­ആകൾ‍. ഖു­ർ‍­-ആൻ‍ കേ­വല പാ­രാ­യണത്തി­ലൊ­തു­ക്കാ­തെ­ ആശയം മനസ്സി­ലാ­ക്കാൻ‍ പ്രത്യേ­കം ശ്രദ്ധി­ക്കേ­ണ്ടതാ­ണ്. ഖു­ർ‍­-ആൻ‍ പരി­ഭാ­ഷകളും അർത്‍­ഥസഹി­തമു­ള്ള വീ­ഡി­യോ­കളും സു­ലഭമാ­യ ഇക്കാ­ലത്ത്് ഖു­ർ‍­-ആൻ‍ ആശയം മനസ്സി­ലാ­ക്കാ­തി­രി­ക്കു­ന്നതിന് ന്യാ­യീ­കരണമി­ല്ല. റമദാ­നി­ലെ­ പകലിൽ‍ വി­ഭവസമൃ­ദ്ധമാ­യ ഭക്ഷണമൊ­രു­ക്കി­യി­ട്ട് രാ­ത്രി­ ക്ഷീ­ണം തീ­ർ‍­ക്കാൻ‍ കൂ­ർ‍­ക്കം വലി­ച്ചു­റങ്ങു­കയും ചെ­യ്യു­ന്നത് തീ­രാ­നഷ്ടമാ­യി­രി­ക്കും.
തറാ­വീ­ഹ്
നോ­ന്പി­ന്റെ­ വളരെ­ പ്രബലമാ­യി­ട്ടു­ള്ള ഒരു­ സു­ന്നത്താണ് തറാ­വീഹ് നമസ്‌കാ­രം. വി­ത്‌റ് മൂ­ന്ന് അടക്കം 11 എന്നും 23 എന്നും ആളു­കൾ‍ വി­വി­ധ എണ്ണം റക്് അത്തു­കൾ‍ നമസ്‌കരി­ക്കാ­റു­ണ്ട്. നമസ്‌കാ­രത്തി­ന്റെ­ എണ്ണത്തി­ലല്ല, ഭയഭക്തി­യി­ലും ഏകാ­ഗ്രതയി­ലു­മാണ് അതി­ന്റെ­ പ്രസ
ക്തി­. എന്നാൽ‍ നബി­ (സ) 11 റക്അത്തിൽ‍ കൂ­ടു­തൽ‍ നോ­ന്പി­ലും അല്ലാ­ത്തപ്പോ­ഴും നമസ്‌കരി­ച്ചി­ട്ടി­ല്ലാ­യെ­ന്ന് പ്ര
ബലമാ­യ ഹദീസ് ഉണ്ട്.
പള്ളി­കളിൽ‍ നടത്തപ്പെ­ടു­ന്ന തറാ­വീഹ് നമസ്‌കാ­രത്തിൽ‍ സ്ത്രീ­കൾ‍­ക്കും പങ്കെ­ടു­ക്കാം. അതിന് സൗ­കര്യ
മി­ല്ലാ­ത്തവർ‍ വീ­ടു­കളിൽ‍ വെ­ച്ചെ­ങ്കി­ലും അത് ചെ­യ്യാൻ‍ ശ്രദ്ധി­ക്കേ­ണ്ടതാ­ണ്. നബി­ (സ) തി­രു­മേ­നി­ പറഞ്ഞു­: ‘വി­ശ്വാ­സത്തോ­ടും പ്രതി­ഫലേ­ച്ഛയോ­ടും കൂ­ടി­ ഒരാൾ‍ രാ­ത്രി­ നി­ന്ന് നമസ്‌കരി­ച്ചാൽ‍ എല്ലാ­ പാ­പങ്ങളും പൊ­റു­ക്ക
പ്പെ­ടും.’
ഇഅ്തി­കാഫ്
റമദാ­നി­ന്റെ­ അവസാ­നത്തെ­ പത്തിൽ‍ നബി­ (സ) തി­രു­മേ­നി­ പു­ണ്യം പ്രതീ­ക്ഷി­ച്ച് ഖു­ർ‍­-ആൻ‍ പാ­രാ­യണത്തി­ലും പ്രാ­ർ‍­ത്ഥനകളി­ലും മു­ഴു­കി­ പള്ളി­യിൽ‍ ഭജനമി­രി­ക്കാ­റു­ണ്ടാ­യി­രു­ന്നു­. അദ്ദേ­ഹത്തി­ന്റെ­ പത്‌നി­മാ­രും ഇഅ്തി­കാഫ് ഇരു­ന്നു­വെ­ന്ന് ഹദീ­സിൽ‍ വന്നി­ട്ടു­ണ്ട്. അതി­നാൽ‍ സൗ­കര്യപ്പെ­ടു­ന്നവർ‍­ക്ക് അവസാ­നത്തെ­ പത്ത് മു­ഴു­വൻ‍ ഇഅ്തി­കാഫ് ഇരി­ക്കു­ന്നത് പു­ണ്യകരമാ­ണ്. പത്ത് ദി­വസം മു­ഴു­വൻ‍ ഇരി­ക്കാൻ‍ സൗ­കര്യമി­ല്ലെ­ങ്കിൽ‍ കഴി­യു­ന്നത്ര ദി­വസം ഇഅ്തി­കാഫ് ഇരി­ക്കാം. സ്ത്രീ­കൾ‍­ക്കും സൗ­കര്യാ­നു­സാ­രം ഇഅ്തി­കാഫ് ഇരി­ക്കു­ന്നതും അഭി­ലഷണീ­യമാ­ണ്.
ഒരു­ ഇസ്ലാം മത വി­ശ്വാ­സി­ക്ക് അവന്റെ­ മനസ്സി­നും ശരീ­രത്തി­നും നൻ­മ പകരാൻ കഴി­യു­ന്ന പു­ണ്യമാ­സ
മാണ് റമദാൻ. ഇല്ലാ­ത്തവന്റെ­ വേ­ദനയറി­യാൻ, അവനെ­ ഉള്ളവനാ­ക്കാൻ കഴി­യു­ന്ന മാ­സം. പു­ണ്യറമദാൻ ആ
ഗതമാ­യ സാ­ഹചര്യത്തിൽ വ്യവസ്ഥകൾ പാ­ലി­ച്ച് നമു­ക്ക് വ്രതമെ­ടു­ക്കാം...

You might also like

  • Lulu Exchange
  • Straight Forward

Most Viewed