സൗമ്യ വിധി: വധശിക്ഷ നൽകാൻ തെളിവില്ലെന്ന നിലപാടിൽ കോ
ഫിറോസ് വെളിയങ്കോട്
സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിയിലെ പിഴവ് തിരുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പിഴവ് തിരുത്തൽ ഹർജി പരിഗണിക്കാൻ നിർദ്ദേശിച്ചിട്ടുള്ള കാരണങ്ങൾ ഇല്ലാത്തതിനാൽ ഹർജി തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹർ അദ്ധ്യക്ഷനായ ആറംഗ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയും മാനഭംഗത്തിന് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് നിലനിർത്തിച്ചും കഴിഞ്ഞ വർഷം സപ്റ്റംബർ 15നാണ് സുപ്രീകോടതി വിധി പുറപ്പെടുവിച്ചത്. വധശിക്ഷ ലഭിക്കാനുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് ആ വിധിയിൽ സുപ്രീംകോടതി വിലയിരുത്തിയത്. പിഴവ് തിരുത്തൽ ഹർജിയെന്ന അവസാന മാർഗ്ഗവും അടഞ്ഞു. ഇനി ഗോവിന്ദച്ചാമി അനുഭവിക്കേണ്ട ശിക്ഷകൾ ഇവയൊക്കെ. പീഡനത്തിന് ജീവപര്യന്തം തടവ്, ഒരു ലക്ഷം രൂപ പിഴ. ഗുരുതരമായി മുറിവേൽപ്പിച്ചതിന് ഏഴ് വർഷം കഠിന തടവ്... മോഷണത്തിനായി മുറിവേൽപ്പിക്കൽ.... മരണപ്പെടുത്തിയോ മുറിവേൽപ്പിച്ചിട്ടുള്ള മോഷണങ്ങൾക്ക് ഏഴ് വർഷം തടവും ആയിരം രൂപ പിഴയും. കുറ്റകരമായ കടന്ന് കയറ്റത്തിന് മൂന്ന് മാസം കഠിന തടവ്. ഇതൊക്കെ കോടതിക്ക് കിട്ടിയ തെളിവുകൾ അനുസരിച്ചാണെങ്കിൽ ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊന്നതെന്ന് തെളിയിക്കാൻ എന്തിന് വേറെ തെളിവുകൾ.
സൗമ്യ കൊല്ലപ്പെട്ടില്ല എന്ന് ആരും പറയില്ല. കാരണം മരിച്ചു കഴിഞ്ഞു. അവളെ കൊന്നത് ആരാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ ഗോവിന്ദച്ചാമിയാണോ കൊന്നത് എന്ന കാര്യം നിയമത്തിന്റെ മുന്നിൽ തെളിയിക്കപ്പെടേണ്ടതുണ്ട്. സൗമ്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമിക്ക് തൂക്കുകയറില്ല, ഏഴ് വർഷം ജീവപര്യന്തം മാത്രം. ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അക്കാര്യത്തിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പക്ഷെ തെളിവുകൾ അത് നമുക്ക് മുന്നിൽ തെളിഞ്ഞ് കിടക്കുകയാണ്.
2011 ഫെബ്രുവരി ഒന്നിന് കൊച്ചി − ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. ഈ തീവണ്ടിയിൽ തന്നെയാണ് സൗമ്യ യാത്ര ചെയ്തത് എന്ന കാര്യം തെളിയിക്കപ്പെട്ടതാണ്. കൊച്ചി − ഷൊർണൂർ പാസഞ്ചർ തീവണ്ടിയിൽ വെച്ച് ഗോവിന്ദച്ചാമിയെ കണ്ടവരുണ്ട്. ഇത് സാക്ഷി മൊഴിയായി രേഖപ്പെടുത്തിയിട്ടുമുണ്ട്. റെയിൽവെ ട്രാക്കിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്പോൾ കരച്ചിൽ പ്രദേശവാസികൾ കേട്ടിട്ടുണ്ട്. സൗമ്യ കന്പാർട്ടുമെന്റിൽ നിന്ന് സ്വയം ചാടുകയായിരുന്നോ, അതോ ഗോവിന്ദച്ചാമി തള്ളിയിടുകയായിരുന്നോ? എന്തായാലും കന്പാർട്ട്മെന്റിൽ നിന്ന് സൗമ്യയുടെ ഹെയർപിന്നും ഗോവിന്ദച്ചാമിയുടെ ഷർട്ടിന്റെ ബട്ടണുകളും കിട്ടിയിട്ടുണ്ട്... സൗമ്യയുടെ ശരീരത്തിൽ ഗോവിന്ദച്ചാമിയുടെ നഖം കൊണ്ട് മാന്തിയിട്ടുണ്ട്. ആക്രമിക്കപ്പെടുന്പോൾ സൗമ്യ ഗോവിന്ദച്ചാമിയെ മാന്തിയിരുന്നു. ഈ ക്ഷതങ്ങൾ രണ്ട് പേരുടെ ശരീരത്തിലും കണ്ടെത്തിയിരുന്നു.
സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. സൗമ്യയുടെ ശരീരത്തിൽ നിന്ന് ഗോവിന്ദച്ചാമിയുടെ ബീജം കണ്ടെത്തിയിരുന്നു. ആക്രമണം പ്രതിരോധിക്കുന്പോൾ സൗമ്യ ഗോവിന്ദച്ചാമിയെ ശക്തമായി മാന്തിയിരുന്നു. സൗമ്യയുടെ നഖത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ രക്തക്കറയും തൊലിയും ഗോവിന്ദച്ചാമിയുടേത് തന്നെയാണെന്ന് ഡി.എൻ.എ പരിശോധന വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്. സൗമ്യ മരിച്ചത് തീവണ്ടിയിൽ നിന്ന് വീണത് കൊണ്ടല്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറയുന്നുമുണ്ട്. ബലാത്സംഗവും ആക്രമണവും ആണ് മരണകാരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബലാത്സംഗത്തിന് ശേഷം മോഷണവും നടത്തിയാണ് ഗോവിന്ദച്ചാമി കടന്നുകളഞ്ഞത്. പിടികൂടുന്പോൾ സൗമ്യയുടെ മൊബൈൽ ഫോണും ഗോവിന്ദച്ചാമിയിൽ നിന്ന് പിടിച്ചിരുന്നു. ഇതൊക്കെ പോരെ കോടതിക്ക് ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാൻ വേണ്ട തെളിവുകൾ. ഇതിൽ ആരെയാണ് വിശ്വസിക്കേണ്ടത്. ഇവിടുത്തെ ന്യായപീഠങ്ങളെ നാം എങ്ങിനെ വിശ്വസിക്കും? ഇതാണോ നമ്മുടെ നാട്ടിലെ നീതി വ്യവസ്ഥകൾ? തെളിവുകൾ സമർപ്പിച്ചിട്ടും തെളിവില്ല എന്ന മട്ടോടെ നീങ്ങുന്ന കോടതി. ഏത് ഭിക്ഷക്കാരനെയും കാത്തുകൊള്ളുന്ന ഗുണ്ടാസംഘങ്ങൾ....? ഈ നാട്ടിലെ വ്യവസ്ഥിതി, നിയമം ഒന്ന് മാറ്റിമറിച്ചു കൂടെ? ഇനി നമ്മുടെ കോടതി എന്ത് വിധിക്കും? ഗോവിന്ദച്ചാമിക്ക് ഒരു കയ്യും ദിവസം അഞ്ച് ബീഡിയും വേണമെന്ന് ഡി.ജി.പിക്ക് നൽകിയിരിക്കുന്നു നിവേദനം. ബീഡി വലിക്കുന്നയാളാണെന്നും ജയിലിൽ ബീഡി ലഭിക്കാത്തതിനാൽ പ്രയാസമനുഭവിക്കുകയാണെന്നും ഗോവിന്ദച്ചാമി നിവേദനത്തിൽ പറയുന്നു.
കോടതീ... നീ ഇത് കാണുക.. അത് വേഗം തയ്യാറാക്കി കൊടുക്കൂ.. ഒന്ന് കൊഴുക്കട്ടെ, എന്നിട്ട് വേണം ഒന്ന് പുറത്തിറങ്ങി വിലസാൻ. ൈദവം എന്ന പ്രതീക്ഷ മാത്രം ഞങ്ങൾക്കും എല്ലാ പെങ്ങന്മാർക്കും. തൽക്കാലത്തേക്ക് ഈ വാരാന്ത്യവീക്ഷണം വിട പറയുന്നു.