പീ­ഡനങ്ങൾ‍­ക്കെ­തി­രെ­ അദ്ധ്യാ­പകരും രക്ഷി­താ­ക്കളും ഉണരണം


കൂക്കാനം റഹ്്മാൻ

"ഞാൻ വൈകുന്നേരം 6.45ന് വിദ്യാലയത്തിൽ‍ പോകും. ആരും പറഞ്ഞുതന്നിട്ടല്ല ഞാനീ പറയുന്നത്. എന്നെ പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആണ് ഇദ്ദേഹം. അദ്ധ്യാപകൻ എന്നെ ദ്രോഹിച്ചിട്ടില്ല. എനിക്ക് 9 വയസ്സായി. കാര്യം മനസ്സിലാക്കാൻ എനിക്ക് കഴിവുണ്ട്." ഒരു  അദ്ധ്യാപകന്റെ പീഡനത്തിനിരയായ കുട്ടികളെ വിദ്യാലയത്തിലെ മറ്റ് അദ്ധ്യാപകർ‍ പറഞ്ഞു പഠിപ്പിച്ചു കൊടുത്ത വാചകമാണിത്. ഈ വാചകം കേട്ട് മിക്ക കുട്ടികളും അത് തന്നെ ഉരുവിട്ടു കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ‍ പറയുന്നത്. സംഭവം ഇങ്ങിനെയാണ്: പ്രസ്തുത വിദ്യാലയത്തിലെ ഒരു അദ്ധ്യാപകൻ ആൺകുട്ടികളെയും പെൺകുട്ടികളെയും ലൈംഗിക ആക്രമണം നടത്തുക പതിവാണ്. ഇക്കാര്യം കുട്ടികൾ‍ രക്ഷിതാക്കളുടെ ശ്രദ്ധയിൽ‍പ്പെടുത്തി. രക്ഷിതാക്കൾ‍ ചൈൽ‍ഡ്‌ലൈൻ മുഖേന പരാതി നൽ‍കിയതിനാൽ‍ പോലീസ് അന്വേഷണം തുടങ്ങി. അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് ആര് അന്വേഷിച്ച് വന്നാലും പറയേണ്ടതെന്ന് പീഡനത്തിനിരയായ കുട്ടികളെ വിദ്യാലയത്തിലെ മറ്റ് അദ്ധ്യാപകർ‍ മനഃപാഠമാക്കി കൊടുക്കുന്ന വാചകങ്ങളാണ് മുകളിൽ‍ പറഞ്ഞത്. സത്യം മാത്രം പറയണമെന്ന് പഠിപ്പിച്ചു കൊടുക്കുന്നവർ‍ തന്നെ കുട്ടികളെ കളവ് പറയാൻ പഠിപ്പിക്കുന്നു! ഇതെന്തൊരു വിരോധാഭാസം!. പോക്‌സോ ആക്റ്റ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തേണ്ട ഈ സംഭവം മറച്ചുവെക്കാനുള്ള ശ്രമമാണ് അദ്ധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായത്. മൂല്യബോധം വളർ‍ത്തുന്ന മത വിദ്യാഭ്യാസ സ്ഥാപനത്തിലെ അന്തരീക്ഷം പോലും ഇത്തരത്തിൽ‍ ജീർ‍ണ്ണിച്ച് പോകുന്പോൾ‍ നമുക്ക് സഹതപിക്കാനേ ആവൂ. 

രസകരമായ വേറൊരു സംഭവം ആ പ്രദേശത്തെ സമുദായത്തിലെ ആളുകൾ‍ രണ്ട് വിഭാഗങ്ങളായിട്ട് പ്രവർ‍ത്തിച്ചു വരികയാണ്. അതുകൊണ്ട് തന്നെ തെറ്റ് ചെയ്ത അദ്ധ്യാപകൻ ഉൾ‍ക്കൊള്ളുന്ന വിഭാഗം ഒരു ഭാഗത്തും. അദ്ദേഹത്തെ എതിർ‍ക്കുന്ന വിഭാഗം മറ്റൊരുഭാഗത്തും. ഇത്തരം തെറ്റ് ചെയ്ത വ്യക്തികളെ ഒരു കാരണവശാലും സഹായിക്കുന്ന രീതി ആശാവഹമല്ല. തെറ്റ് ചെയ്തവർ‍ക്ക് ആ തെറ്റ് വീണ്ടും വീണ്ടും ആവർ‍ത്തിക്കാനേ ഇത്തരം സഹായക നിലപാടുകൾ‍ ഇടയാക്കൂ. മൂല്യബോധം വളർ‍ത്തേണ്ടവർ‍ തന്നെ അതിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്ന സമീപനങ്ങൾ‍ സ്വീകരിച്ചാൽ‍ അവരെ നിലയ്ക്കുനിർ‍ത്തുക തന്നെ വേണ്ടേ?

പീഡനങ്ങൾ‍ ദിനേനയെന്നോണം വർ‍ദ്ധിച്ചു വരുന്ന വർ‍ത്തമാനകാല സാഹചര്യത്തിൽ‍ രക്ഷിതാക്കളും വിദ്യാലയ പ്രവർ‍ത്തകരും സമൂഹവും ഉണർ‍ന്നു പ്രവർത്തിച്ചേ മതിയാവൂ. എന്റെ മുന്പിൽ‍ കഴിഞ്ഞയാഴ്ച ഒരു പെൺകുട്ടി വന്നു. രൂപഭാവങ്ങളിൽ‍ ഉറച്ച മനസ്സിന്റെ ഉടമയാണവൾ‍. പ്ലസ്ടു വിദ്യാർ‍ത്ഥിനിയാണ്. അച്ഛനുമമ്മയും ലാളിച്ച് വളർ‍ത്തുന്നവൾ‍. അവളുടെ കുടുംബത്തിന് ഒരുപാട് സുഹൃത്ബന്ധങ്ങളുണ്ട്. അത്തരമൊരു കുടുംബ സുഹൃത്തിന്റെ വീട്ടിൽ‍ അവർ‍ കുടുംബസമേതം സന്ദർ‍ശനം നടത്തുകയും, അവസരം കിട്ടുന്പോഴൊക്കെ വിനോദയാത്രയ്ക്ക് പോവുകയും, ആഘോഷവേളകൾ‍ പരസ്പരം സഹകരിക്കുകയും ചെയ്യാറുണ്ട്.

ഈ കുട്ടിയുടെ കുടുംബത്തിൽ‍ അച്ഛനും അമ്മയും അനിയനുമാണ് ഉള്ളത്. ഇവരുടെ അടുത്ത ഫാമിലി സുഹൃത്തിനാവട്ടെ ഭാര്യയും രണ്ട് മക്കളുമുണ്ട്. പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും വർ‍ഷങ്ങളായി കഴിഞ്ഞു കൂടുന്നവരാണ് ഇരു കുടുംബവും. ഗൃഹനാഥന്‍മാർ‍ അവരുടെ എല്ലാ വ്യക്തിപരമായ സ്വകാര്യതകളും പരസ്പരം പങ്കുവയ്ക്കും. രണ്ടാളുടെ ഭാര്യമാരും ഇതേപോലെ രഹസ്യങ്ങൾ‍ പരസ്പരം കൈമാറുന്ന സ്വഭാവക്കാരാണ്.

എന്റെ മുന്പിലിരിക്കുന്ന കുട്ടി അൽപ്പം കറുത്തു തടിച്ച രൂപമുള്ളവളാണ്. കൗശലക്കാരനായ ഫാമിലി സുഹൃത്ത് ഇത് മുതലെടുത്ത് അവളോട് സംസാരിക്കാൻ തു
ടങ്ങി. "നിന്നെ ആരും ഇഷ്ടപ്പെടില്ല, നിന്നെ കാണാൻ ര
സമില്ല, നിന്റെ അച്ഛനുമമ്മയ്ക്കുപോലും നിന്റെ അനുജ
നോടല്ലേ കൂടുതൽ‍ ഇഷ്ടം. നിന്നോട് അവർ‍ സ്‌നേഹം കാണിക്കുന്നുണ്ടോ? പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ്." ഇത്രയും കേട്ടപ്പോൾ‍ അവൾ‍ക്കും തോന്നി ഇതു ശരിയാണെന്ന്. അവൾ‍ അയാളെ ഇഷ്ടപ്പെടാൻ തുടങ്ങി. തടികുറയ്ക്കാൻ മോണിംഗ് വാക്ക് നടത്തുന്നത് നല്ലതാണെന്ന അയാളുടെ നിർ‍ദ്ദേശം അവൾ‍ അംഗീകരിച്ചു. അതിരാവിലെ എഴുന്നേറ്റുള്ള നടത്തം അയാളുടെ വീട് ലക്ഷ്യമാക്കിയിട്ടായിരുന്നു. അയാൾ‍ അവളെ കാത്തിരിക്കാൻ തുടങ്ങി. ആരും ഉണരാത്ത ആ പുലർ‍ക്കാല വേളയിലെ അവരുടെ സമാഗമം ആശ്ലേഷത്തിലും ചുംബനത്തിലും പുരോഗമിച്ചു കൊണ്ടിരുന്നു. അയാളുടെ കൂടെ അവരുടെ കുടുംബവകയായുള്ള ഒഴിഞ്ഞ വീട്ടിലേക്ക് ബൈക്കിന്റെ പിറകിലിരുന്നു പോകാനും അവൾ‍ ഭയന്നില്ല. അങ്ങനെ അവൾ‍ എല്ലാം അയാൾ‍ക്കായി കാഴ്ചവെച്ചു. ഇതൊന്നും അവളുടെ രക്ഷിതാക്കൾ‍ അ
റിഞ്ഞില്ല. അവർ‍ക്ക് അയാളെ സംശയമുണ്ടായതേയില്ല.

"അയാൾ‍ മുഴുമദ്യപാനിയാണ്, രണ്ട് കുട്ടികളുടെ അച്ഛനാണ്, പ്രായം 40നോടടുക്കും. സ്ത്രീലന്പഡനാണ്. പല സ്ത്രീകളുമായുള്ള നഗ്ന ഫോട്ടോകൾ‍ അയാൾ‍ കൈവശം വെച്ചിട്ടുണ്ട്. ഇത്തരം ഒരു വ്യക്തിയെ നീ എങ്ങനെ കുട്ടീ ഇഷ്ടപ്പെടുന്നു?" എന്ന എന്റെ ചോദ്യത്തിന് കൂൾ‍ ആയി അവൾ‍ പറഞ്ഞതിങ്ങനെ "അതൊന്നും എനിക്ക് പ്രശ്‌നമല്ല.
അയാളെ ഞാൻ ഇഷ്ടപ്പെടുന്നു".

നോക്കണേ രക്ഷിതാക്കളുടെ അശ്രദ്ധമൂലം ഒരു പെൺകുട്ടി വഴിയാധാരമാകുന്നത്. അൽപ്പം ശ്രദ്ധയും നോട്ടവും ഉണ്ടെങ്കിൽ‍ അവൾ‍ക്ക് ഈ ഗതി വരുമായിരുന്നില്ല. സ്വന്തമെന്ന് കരുതി അന്യരുടെ അടുത്ത് പെൺകുട്ടികളെ ഇടപഴകാൻ വിടുന്നത് അരുതാത്തതാണെന്ന് തിരിച്ചറിയാൻ രക്ഷിതാക്കൾ‍ ഇനിയും അമാന്തിക്കരുത്. വേട്ടക്കാരന്റെ വായിലേക്ക് ഇരയെ വെച്ചുകൊടുക്കുന്ന രീതിയായിപ്പോയി ഈ പെൺകുട്ടിയുടെ രക്ഷിതാക്കൾ‍ അവലംബിച്ചത്. എല്ലാം അറിഞ്ഞുകൊണ്ടും പ്രായപൂർ‍ത്തിയായ മകളെ ചതിക്കില്ല എന്ന പൂർ‍ണ്ണ വിശ്വാസം വെച്ചു പുലർ‍ത്തിയ വിഡ്ഢിത്തമോർ‍ത്ത് പരിതപിക്കാനേ ഇനി അവർ‍ക്കാവൂ.

ഇപ്പോഴത്തെ പെൺകുട്ടികൾ‍ അറിഞ്ഞുകൊണ്ട് തന്നെ ചതിക്കുഴിയിൽ‍ അകപ്പെട്ടു പോകുന്നു. അതിലവർ‍ക്ക് പരാതിയോ പരിഭവമോ ഇല്ല. ലൈംഗിക അതിക്രമം നടത്തിയ ഈ വ്യക്തിയെ കുട്ടിയുടെ അകന്ന ബന്ധുക്കളിൽ‍ ആരോ അറിഞ്ഞ് പോലീസിൽ‍ പരാതിപ്പെടുകയും അയാളെ കോടതിയിൽ‍ ഹാജരാക്കുകയും ചെയ്തു. ഈ പെൺകുട്ടിയും കേസിന്റെ ഭാഗമായി കോടതിയിൽ‍ എത്തിയപ്പോൾ‍ കോടതി വരാന്തയിൽ‍ ബെഞ്ചിലിരിക്കുന്ന പ്രതിയായ വ്യക്തിയെ കണ്ടപ്പോൾ‍ അവനെ കോടതി കയറ്റിയതിൽ‍ മനസ്സ് വേദനിച്ചു എന്നാണ് അവൾ‍ പറയുന്നത്! ഒരു തവണ അനുഭവിച്ച സുഖം വീണ്ടും ലഭ്യമാവാൻ കൊതിക്കുകയാണ് ഇത്തരം പെൺ‍കുട്ടികൾ‍. അക്കാര്യം അവൾ‍ തുറന്നു സമ്മതിക്കുകയാണ്. തന്നെ സർ‍വ്വസ്വാതന്ത്രയായി വിട്ട രക്ഷിതാക്കളോടുള്ള പരിഭവമോ പ്രതികാരമോ ആവാം ഇതിനുപിന്നിൽ‍.

രക്ഷിതാക്കളേ! ഇനിയെങ്കിലും നിങ്ങൾ‍ ശ്രദ്ധാലുക്കളാവൂ. ബന്ധുക്കളേയും കുടുംബസുഹൃത്തുക്കളേയും നിങ്ങളാണ് കരുതിയിരിക്കേണ്ടത്. കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് മുന്പ് ഒരായിരം വട്ടം നിങ്ങളോട് കുറ്റം ആരുടേതാണെന്ന് ചോദിച്ചു നോക്കൂ. ഇതേപോലെ മൂല്യബോധം വളർ‍ത്തുന്ന മതസ്ഥാന കമ്മിറ്റികളും അദ്ധ്യാപകരും ഈ നീച പ്രവൃത്തി ചെയ്യുന്നവരെ സഹായിക്കാനുള്ള മനസ്സ് നിർ‍ത്തലാക്കിയേ പറ്റൂ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed