മണി­പ്പൂ­രി­ന്റെ­ ഉരു­ക്ക് വനി­തയ്ക്ക് എവി­ടെ­ പി­ഴച്ചു­?


ഫിറോസ് വെളിയങ്കോട്

 

റോം ശർമ്മിള എന്നു കേൾക്കുന്പോൾ എല്ലാവരുടെയും മനസിൽ തെളിയുന്നത് മൂക്കിൽ കുഴലിട്ട, ചുരുണ്ട മുടിയിഴകളുള്ള, വിളറി വെളുത്ത ഒരു മുഖം. അവരേക്കാൾ സ്വാഭാവികതയോടെ ആ കുഴലിനെ ഉൾക്കൊണ്ടത് അവരെ കാണുന്നവരായിരുന്നു. അവരെ ധീരയെന്ന് അംഗീകരിച്ചവരായിരുന്നു. ചരിത്രത്തിന്റെ ഒരു ഭാഗമായി അറിയപ്പെടാൻ വേണ്ടിയായിരുന്നില്ല ശർമ്മിളയുടെ പോരാട്ടം. സൈന്യത്തിന്റെ കിരാത നടപടികളിൽ മനം മടുത്താണ് സമരം തുടങ്ങിയത്. മണിപ്പൂർ ജനതയ്ക്ക് അവിടുത്തെ പെണ്ണുങ്ങൾക്ക് സ്വൈര്യമായും സമാധാനത്തോടെയും ജീവിക്കുന്നതിനു വേണ്ടിയാണ് മരണത്തെ വെല്ലുവിളിച്ച് അവർ പട്ടിണി കിടന്നത് അല്ലാ, നിരാഹാരം കിടന്നത്. രക്തത്തിലൂടെ പകർന്നു കിട്ടിയ പോരാട്ട വീര്യത്തെ കെടാതെ കാത്തത്. ആരുടെയും നിർബന്ധത്തിന് വഴങ്ങാതെ സ്വന്തമായി എടുത്ത ഒരു തീരുമാനത്തിൽ നിന്നും മാറി ചിന്തിക്കാൻ തീരുമാനിച്ചതോടെയാണ് നാസിസത്തിന്റെ മുഖം എത്രത്തോളം ക്രൂരമെന്ന് അവൾ തിരിച്ചറിഞ്ഞത്. അവളുടെ ചുറ്റുമുണ്ടായിരുന്നവർക്കും അവളെ അംഗീകരിച്ചവർക്കും ആവശ്യം അവളെന്ന ജീവിക്കുന്ന രക്തസാക്ഷിയെയായിരുന്നു. വരണ്ട ചുണ്ടിൽ വെള്ളം പോലും ഇറ്റിക്കാതെ പതിനാറു വർഷം ലോകമെന്പാടുമുള്ള മനുഷ്യാവകാശ സമരങ്ങൾക്ക് മാതൃകയായി അവൾ നടത്തിയ പോരാട്ടത്തെ അതോടെ അവർ കണ്ടില്ലെന്ന് നടിച്ചു. വിവാഹിതയാകാനും സ്വന്തം രാഷ്്ട്രീയ പാർട്ടി രൂപീകരിക്കാനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുമുള്ള അവളുടെ വ്യക്തി സ്വാതന്ത്ര്യത്തെ അവർ എതിർത്തു. ഒറ്റപ്പെടുത്തി. അതൊരു തുടക്കം മാത്രം. സമരം കൊണ്ടായില്ലെങ്കിൽ ഇനി രാഷ്ട്രീയത്തിലൂടെയാകാം അഫ്സപക്കെതിരെയുള്ള പോരാട്ടമെന്ന് അവർ തീരുമാനിച്ചു.

അതിനുവേണ്ടി ‘പീപ്പിൾ റിസർജൽസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പാർട്ടി ആദ്യപടിയായി രൂപീകരിച്ചു. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനും പട്ടാള തീരുമാനത്തെ എതിർക്കാനും വേണ്ടി അവൾ പ്രതിജ്ഞയെടുത്തു. അവളുടേതെന്ന് അവൾ കരുതിയ ജനത അവൾക്ക് നൽകിയത് വെറും 90 വോട്ടുകൾ. നോട്ടയ്ക്ക് 143 വോട്ടുകൾ കിട്ടിയ സ്ഥാനത്താണ് 100 വോട്ടുകൾ പോലും തികയ്ക്കാനാകാതെ ശ‍ർമ്മിള അതിഭീകരമായ പരാജയത്തെ അഭിമുഖീകരിച്ചത്.

“എനിക്ക് ഞാൻ വഞ്ചിക്കപ്പെട്ടതു പോലെ തോന്നുന്നു. പക്ഷേ ഇത് ജനങ്ങളുടെ തെറ്റല്ല. അവർ നിഷ്കളങ്കരാണ്. അവർ എനിക്ക് വോട്ടു ചെയ്യുമായിരുന്നു. പക്ഷേ വോട്ടു ചെയ്യാനുള്ള അവരുടെ അവകാശത്തെ ചില‍ർ വിലയ്ക്ക് വാങ്ങി. ഞാൻ രാഷ്ട്രീയം വിടുകയാണ് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല.”

നാം കാണുന്ന പലതും ജനങ്ങൾ മറന്നതോ? അതോ പുതിയ നിയമങ്ങൾ പുതിയ മനുഷ്യർ പുതിയ ജീവിതം ഇതാണോ ജനങ്ങൾ ആഗ്രഹിക്കുന്നത്? ഈ വാരാന്ത്യ ലക്കത്തിലെ ഇറോം ശർമ്മിളക്ക് പിഴച്ചത് എവിടെയെന്ന് നമുക്ക് മനസിലായിട്ടുണ്ടാകും? രാഷ്ട്രീയ നിലപാടുകൾ, രാഷ്ട്രീയ നിയമങ്ങൾ എന്നും നീതിയുടെ കൂടെയാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്...

 

You might also like

Most Viewed