അറി­ഞ്ഞാ­ഘോ­ഷി­ക്കാം റി­പ്പബ്ലിക് ദി­നം...


വി.ആർ സത്യദേവ് 

 

നുവരി 26, ഇന്ത്യാ മഹാരാജ്യ−ത്തിന്റെ റിപ്പബ്ലിക് ദിനം. അക്കാര്യത്തിൽ ഒരിന്ത്യക്കാരനും സം−ശ−യമില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ−വും പരമാധികാരവും ഒക്കെയായി ബ−ന്ധ−പ്പെട്ട ദിനാചരണമാണ് ഇതെന്നും നമുക്കൊക്കെ കൃത്യമായി അറിയാം. അപ്പോൾ പിന്നെ സ്വാതന്ത്ര്യ ദിനാഘോഷവുമായി റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള വ്യത്യാസം എന്താണ്? വാസ്തവത്തിൽ അതൊക്കെ ആലോചിച്ചു മിനക്കെടാൻ നമുക്കൊക്കെ എവിടെയാണ് സമയം? ഏതെങ്കിലുമൊരു ബാഹ്യശക്തിയുടെ അധീശത്വത്തിൽ നിന്നും ഒരു രാജ്യം അഥവാ ഒരതിർത്തിക്കുള്ളിലെ ഭൂവിഭാഗം സ്വാതന്ത്ര്യം പ്രാപിക്കുന്ന ദിവസമാണ് അവരുടെ സ്വാതന്ത്ര്യ ദിനം. നമുക്കത് ഓഗസ്റ്റ്‌ പതിനഞ്ചാണ്. നീണ്ട പോരാട്ടത്തിന്റെ ഫലമായി ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വതന്ത്രയായത് 1947 ഓഗസ്റ്റ് 15നായിരുന്നു. 

ഒരു രാഷ്ട്രത്തിന്റെ പിറവി ദിനമാണ് അതിന്റെ സ്വാതന്ത്ര്യ ദിനം. സ്വാതന്ത്ര്യ പ്രാപ്തിയുടെ ഓർമ്മപുതുക്കൽ ആഘോഷമാണ് സ്വാതന്ത്ര്യ ദിനാഘോഷം. ഒപ്പം വിലപ്പെട്ട ആ സ്വാതന്ത്ര്യം നമുക്ക് നേടിത്തന്ന മുൻഗാമികളോടുള്ള ആദരവു പ്രകടിപ്പിക്കൽ വേളകൂടിയാകുന്നു അത്. രാജ്യത്തെ ജനങ്ങളുടെ നായകനായ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ പ്രധാ−നമായും സ്വാതന്ത്ര്യത്തിലേക്കുള്ള നമ്മുടെ വിജയ പോരാട്ടത്തിന്റെ ഓർമ്മകൾ ഉണർത്തുന്നതാണ്. തലസ്ഥാന നഗരിയായ ന്യൂഡൽഹിയിൽ കരുത്തിന്റെയും പാരന്പര്യത്തിന്റെയും പ്രതീകമായ ചെങ്കോട്ടയിൽ അന്ന് പ്രധാനമന്ത്രി ത്രിവർണ്ണ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. സ്വാതന്ത്ര്യ സമരപഥങ്ങളിൽ സ്വന്തം ജീവൻ ബലി കൊടുത്ത ധീരന്മാരെ നമ്മൾ ആ ദിവസം അനുസ്മരിക്കുന്നു. ഒരു സ്വതന്ത്ര രാഷ്ട്രം സ്വന്തം നിയമങ്ങൾ എന്താണെന്നു തീരുമാനിച്ച് അതനുസരിച്ചുള്ള ഭരണഘടന സ്വീകരിക്കുന്ന ദിവസമാണ് റിപ്പബ്ലിക് ദിനം. സ്വതന്ത്രമായി രണ്ടര വർഷങ്ങൾക്കപ്പുറമാണ് നമ്മുടെ ഭരണഘടന നിലവിൽ വന്നത്. 

ലോകത്തെ തന്നെ എഴുതപ്പെട്ട ഏറ്റവും സുദീർഘമായ ഭരണഘടന നമ്മുടെതാണ്‌. നമുക്കൊപ്പം ഭാരതത്തിന്റെ മണ്ണ് പങ്കിട്ടു പിറന്നു വീണ പാകിസ്ഥാനും ബംഗ്ലാദേശുമൊക്കെ ഇന്നും ജനാധിപത്യ വഴിയിൽ കാലിടറുന്നത് പതിവ് കാഴ്ചയാണ്. ഇങ്ങനെ കാലിടറാതെ, പതറാതെ മുന്നോട്ടു പോകാൻ ഇന്ത്യയെ സഹായിക്കുന്നത് നമ്മുടെ ഭരണഘടനയാണ് എന്ന് വിലയിരുത്തപ്പെടുന്നു. ഡോക്ടർ ബി.ആർ അംബേദ്കറുടെ നായകത്വത്തിൽ ഭരണഘടനാ വിദഗ്ദ്ധരും രാഷ്ട്രീയ നേതാക്കളും നിയമ പണ്ധിതരും ഒക്കെയടങ്ങുന്ന ഭരണഘടനാ സമിതിയുടെ സുദീർഘമായ ശ്രമഫലമായാണ് കുറ്റമറ്റ ഒരു ഭരണഘടന നമുക്ക് ലഭ്യമായത്. സ്വാതന്ത്രപ്രാപ്തിക്ക് ശേഷം അംബദ്കറുടെ നേതൃത്വത്തിൽ നിയമിക്കപ്പെട്ട  സമിതി രണ്ട് വർഷത്തോളമെടുത്താണ് നമ്മുടെ ഭരണഘടനയ്ക്കു രൂപം നൽകിയത്. 166 സിറ്റിംഗുകളാണ് ഇതിനായി അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള സമിതി നടത്തിയത്. പൊതു ജനങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമ്മറ്റിക്കു മുന്പാകെ സമർപ്പിക്കാൻ സൗകര്യമുണ്ടായിരുന്നു. സമിതി സമർപ്പിച്ച ഭരണഘടന ഇന്ത്യയുടെ കോൺ‍സ്റ്റിറ്റ്യുവൻ്റ് അസംബ്ലി 1949 നവംബർ 26ന് സ്വീകരിച്ചു. കുറ്റമറ്റ ആ ഭരണഘടനയ്ക്ക് മേൽ തുടർന്ന് കൂടുതൽ ചർച്ചകളുടെയോ തിരുത്തലുകളുടെയോ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ ആ ഭരണഘടന നിലവിൽ വരാൻ പിന്നെയും രണ്ടു മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വന്നു. ഇതിനും കൃത്യമായ കാരണം ഉണ്ടായിരുന്നു. 

1947 ഓഗസ്റ്റ് 15ന് ഔപചാരികമായി ബ്രിട്ടൺ സ്വാതന്ത്ര്യം പ്രഖ്യാപിക്കും മുന്പു തന്നെ നമ്മൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നു. ജനുവരി 26 ആയിരുന്നു അതുവരെ നമ്മുടെ സ്വാതന്ത്ര്യദിനം. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പാതയിലെ നിർണ്ണായക ചുവടു വെയ്പ്പുകളിലൊന്നായിരുന്നു പൂർണ്ണസ്വരാജ് പ്രഖ്യാപനം. പൂർണ്ണസ്വരാജെന്നാൽ ബിട്ടനിൽ നിന്നുള്ള സന്പൂർണ്ണ സ്വാതന്ത്ര്യം. പ്രമുഖ കമ്യൂണിസ്റ്റും ചിന്തകനുമായിരുന്ന എം.എൻ റോയ് ആണ് രാജ്യത്താദ്യമായി ഈ ആശയം മുന്നോട്ടു വെച്ചത്. ഇന്ന് പാകിസ്ഥാനിലുള്ള ലഹോറിലുള്ള രവീ നദിക്കരയിൽ 1930ൽ നടന്ന കോൺ‍ഗ്രസ് സമ്മേളനമാണ്‌ പൂർണ്ണ സ്വരാജ് പ്രഖ്യാപനം നടത്തിയത്. 1930 ജനുവരി 26നായിരുന്നു അത്. തുടർന്ന് 1947 വരേയ്ക്കും സ്വാതന്ത്ര്യദിനമായി ആഘോഷിച്ചു നെഞ്ചോട്‌ ചേർത്ത ജനുവരി 26നെ തന്നെ റിപ്പബ്ലിക് ദിനമാക്കാൻ ഭരണഘടനാ അസംബ്ലി തീരുമാനിക്കുകയായിരുന്നു.

സ്വാതന്ത്ര്യദിനം പിന്നിട്ട പാതക−ളെക്കുറിച്ചുള്ള ഓർമ്മ പുതുക്കലാണെങ്കിൽ രാഷ്ട്രത്തിന്റെ കരുത്തും ഐക്യവും മുന്നോട്ടുള്ള പാതയുടെ പ്രതീക്ഷകളും സാധ്യതകളും ലോകത്തിനു മുന്പാകെ വെളിവാക്കുന്നതാണ് റിപ്പബ്ലിക് ദിനാഘോഷം. ഇത്തവണ കരുത്തനായൊരു പ്രധാന മന്ത്രിയുടെയും ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി ഭാരതീയർ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്ന അറബ് മണ്ണിൽ നിന്നുള്ള രാജകീയാതിഥി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും സാന്നിധ്യം കൊണ്ട് നമ്മുടെ റിപ്പബ്ലിക് ദിനം സന്പന്നമാകുന്നു. നമ്മുടെ റിപ്പബ്ലിക് കൂടുതൽ കരുത്താർജ്ജിക്കുന്നു എന്നതിന്റെ സൂചകങ്ങൾ തന്നെയാണ് ഇവയൊക്കെ. ഇന്ത്യക്കാരായതിൽ നമുക്കും അഭിമാനിക്കാം.

You might also like

Most Viewed