കള്ളപ്പണക്കാരുടെ കൂട്ടുകാർ


അനൂപ് ഒറ്റക്കണ്ടത്തിൽ

ജ്യത്തെ സാന്പത്തിക രംഗത്ത് ശുദ്ധീകരണം ലക്ഷ്യമിട്ട് കേന്ദ്ര സർ‍ക്കാർ‍ കൊണ്ടുവന്ന അനേകം പദ്ധതികളിൽ‍ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുന്നു വൻ‍ മൂല്യമുള്ള നോട്ടുകളുടെ അസാധുവാക്കൽ‍. ബഹുഭൂരിപക്ഷം ജനങ്ങളും നരേന്ദ്രമോദി സർ‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിക്കൊപ്പം നിലകൊണ്ടപ്പോൾ‍ പരിഭ്രാന്തരായി പായുന്ന ചിലരുണ്ട്. അവർ‍ അനാവശ്യമായ ഭീതിയും ആശങ്കയും ജനങ്ങളിൽ‍ നിറയ്ക്കാൻ‍ ഒരുങ്ങിപ്പുറപ്പെടുകയാണ്. അക്കാര്യത്തിൽ‍ കേരള സർ‍ക്കാരും ഒട്ടും മോശമല്ല. എന്തിനാണ് ഇത്തരമൊരു നടപടിക്ക് കേന്ദ്ര സർ‍ക്കാർ‍ ഇറങ്ങിത്തിരിച്ചതെന്ന് മനസ്സിലാക്കാതെ തികഞ്ഞ രാഷ്ട്രീയ ദുഷ്ടലാക്കാണ് അവർ‍ക്ക്.

നേരത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കാണ് നോട്ടുശുദ്ധീകരണത്തെ കടുത്ത ഭാഷയിൽ‍ വിമർ‍ശിച്ചത്. കേരളം ദൈവത്തിന്റെ നാടെന്ന് പറയുമെങ്കിലും അണിയറയിൽ‍ ചെകുത്താന്‍മാരുടെ അട്ടഹാസമാണെന്നത് അത്ര രഹസ്യമൊന്നുമല്ല. എവിടെയും ഏതു നേരത്തും എന്തും ചെയ്യാൻ‍ മിടുക്കുള്ളവരുടെ പിന്നിൽ‍ വാസ്തവത്തിൽ‍ കള്ളപ്പണ ലോബിയാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കാനോ വേണ്ട നടപടി സ്വീകരിക്കാനോ ഒരിക്കലും തയ്യാറാകാത്ത സർ‍ക്കാരുകളാണ് കേരളത്തിൽ‍ ഉണ്ടായിരുന്നതും ഇപ്പോഴുള്ളതും. ഹവാല, റിയൽ‍ എേസ്റ്ററ്റ്, ആയുധലോബികളുടെ പറുദീസയായി കേരളത്തെ മാറ്റാനുള്ള തീവ്രശ്രമമാണ് നടന്നുകൊണ്ടിരുന്നത്.

കള്ളപ്പണത്തിന്റെ ഒഴുക്ക് ഓരോ ദിനത്തിലും കൂടിവരുകയായിരുന്നു. അപ്പോഴാണ് ഇടിത്തീപോലെ വൻ‍മൂല്യമുള്ള നോട്ടുകൾ‍ അസാധുവാക്കപ്പെട്ടത്.

കണക്കിൽ‍ കൊള്ളിക്കാതെയും അധികൃത കേന്ദ്രങ്ങളുടെ ശ്രദ്ധയിൽ‍പ്പെടാതെയും പണം കൈകാര്യം ചെയ്യാനുള്ള സംവിധാനമായി പല സഹകരണ ബാങ്കുകളും മാറിയിരുന്നു എന്നത് വെറും ആരോപണമല്ല. സ്രോതസ് വേണ്ട വിധത്തിൽ‍ വെളിപ്പെടുത്താതെ നിക്ഷേപിക്കാൻ‍ ഈ മേഖലയിൽ‍ കഴിയുന്നു എന്നതാണ് പ്രധാന ആകർ‍ഷകത്വം. പൊതുമേഖലാ ബാങ്കുകളിൽ‍ ഉയർ‍ന്ന നിക്ഷേപത്തിന് പാൻ‍ ഉൾ‍പ്പെടെയുള്ള രേഖകൾ‍ ആവശ്യമാണ്. സഹകരണ മേഖലയ്ക്ക് അത് വേണ്ട. മാത്രമല്ല അവിടെ നിക്ഷേപത്തിന് അര ശതമാനം പലിശ കൂടുതൽ‍ ലഭിക്കുമെന്നതും മറ്റൊരു ആകർ‍ഷണമാണ്.

കേരളത്തിൽ‍ സഹകരണ ബാങ്കുകൾ‍ ഉൾ‍പ്പെടെയുള്ള മേഖലകൾ‍ മഹാഭൂരിപക്ഷവും നിയന്ത്രിക്കുന്നത് സിപിഎമ്മാണ്. അവരുടെ എല്ലാ പ്രവർ‍ത്തനങ്ങൾ‍ക്കും ഊർ‍ജ്ജം കിട്ടുന്നതും അവിടെനിന്നു തന്നെ. റിയൽ‍ എേസ്റ്ററ്റ്, ഹവാല പണങ്ങൾ‍ കുമിഞ്ഞുകൂടുന്നതിന്റെ ഗുണം ലഭിക്കുന്നതും പാർ‍ട്ടിക്ക്. എന്നാൽ‍ പുതിയ നിയന്ത്രണങ്ങളും മൂല്യക്കൂടുതലുള്ള നോട്ടുറദ്ദാക്കലും വൻ‍ ആഘാതമാണ് അവർ‍ക്ക് ഉണ്ടായത്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തോമസ് ഐസക്കിന്റെയും എ.സി മൊയ്തീന്റെയും പ്രതികരണങ്ങൾ‍. സഹകരണ മേഖലയെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള നീക്കമാണിതെന്നാണ് മൊയ്തീൻ‍ ഭാഷ്യം. വേണ്ട സ്ഥലത്ത് തന്നെ അടികിട്ടിയപ്പോഴുള്ള വേദനയാണ് ഇരുവരിൽ‍ നിന്നുമുണ്ടായിട്ടുള്ളത്.

ഒരു നിയന്ത്രണവുമില്ലാതെ പണം കൈകാര്യം ചെയ്യുന്നതുവഴി സമൂഹത്തിൽ‍ പ്രശ്‌നങ്ങൾ‍ സൃഷ്ടിക്കാനുള്ള അവസരമാണ് ഈ മേഖല തുറന്നിട്ടിരുന്നത്.

കേന്ദ്രത്തിന്റെ പുതിയ നീക്കത്തോടെ അതിനൊക്കെ അന്ത്യമാവുകയാണ്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ‍ ആദായ നികുതി അധികൃതർ‍ കഴിഞ്ഞ ദിവസം പരിശോധന തുടങ്ങിയതോടെയാണ് എ.സി  മൊയ്തീന് വെപ്രാളമായത്. പാർ‍ട്ടിക്ക് ചെല്ലും ചെലവും കൊടുക്കുന്ന സംവിധാനമായി സഹകരണ സംഘങ്ങൾ‍ അധഃപതിച്ചതോടെ അതിന്റെ ഉദ്ദേശ്യശുദ്ധി തന്നെയാണ് നഷ്ടമായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻ‍സികൾ‍ സംസ്ഥാനത്തെ ചില സഹകരണ സ്ഥാപനങ്ങളിൽ‍നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിരുന്നു. തൃശ്ശൂരിൽ‍ ആദായനികുതി വകുപ്പ് അന്ന് 150 കോടിയുടെ നിക്ഷേപമാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ 15,287 സഹകരണ സ്ഥാപനങ്ങളിലായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണുള്ളത്. ഇതിൽ‍ 35,000 കോടിയുടെ കള്ളപ്പണമുണ്ടെന്നാണ് അനുമാനിക്കുന്നത്.

ആദായ നികുതി പരിധിയിൽ‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിച്ചുനിർ‍ത്തുന്നത് കള്ളപ്പണം ഇല്ലാതാക്കാനുള്ള നീക്കങ്ങൾ‍ക്ക് തിരിച്ചടിയാവാനാണ് സാധ്യത. രാജ്യ പുരോഗതിക്ക് അങ്ങേയറ്റം അനിവാര്യമായ സാന്പത്തിക അച്ചടക്കം സഹകരണ മേഖലയിൽ‍ നടക്കുന്നില്ലെന്ന തിരിച്ചറിവിലേയ്ക്ക് സംഭവഗതികൾ‍ എത്തിച്ചേർ‍ന്നിട്ടുണ്ട്. പരിശോധനയിൽ‍നിന്ന് കേരളത്തിലെ സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ പിന്നിൽ‍ എന്താണെന്ന് ഒരുവിധപ്പെട്ടവർ‍ക്കൊക്കെ അറിയാനായിട്ടുണ്ട്. മറ്റു ബാങ്കുകളെപ്പോലെയുള്ള നടപടിക്രമങ്ങൾ‍ പാലിക്കാൻ‍ സഹകരണ ബാങ്കുകളും തയ്യാറായാൽ‍ മാത്രമേ ഇപ്പോഴത്തെ ശുദ്ധീകരണം പൂർ‍ണതോതിൽ‍ ഫലപ്രാപ്തിയിലെത്തൂ.

രാഷ്ട്രീയത്തിന്റെ വാൾ‍മുനകൾ‍ ചൂണ്ടി അതൊക്കെ ഇല്ലാതാക്കി തങ്ങളുടെ ധാർ‍ഷ്ട്യത്തിനൊപ്പം സഹകരണ മേഖലയെ ചേർ‍ത്തുനിർ‍ത്താനാണ് ഭാവമെങ്കിൽ‍ അത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ല എന്ന് ഓർ‍മിപ്പിക്കട്ടെ...

You might also like

Most Viewed