റസാഖ് ഇനി‘ കാണാക്കിനാവ് - ധനേഷ് പദ്മ

മലയാള സിനിമ കണ്ട മികച്ച തിരക്കഥാകൃത്തുക്കൾ തൂലിക വെടിഞ്ഞ് യാത്രയായിടത്തേയ്ക്ക് ടി.എ റസാഖും യാത്രയായിരിക്കുകയാണ്. റസാഖിന്റെവിയോഗം അറിഞ്ഞതുമുതൽ നൊന്പരങ്ങളുടെകഥാകാരനോടുള്ള ആദ രം ഒരുപെരുമഴക്കാലം പോലെതീരാതെപെയ്യു ന്നു. അദ്ദേഹത്തിന്റെഓർമ്മകൾ കാണാക്കിനാവ് പോലെ, സഫലമാകാത്ത ചില സാഫല്യങ്ങൾ പോലെമനസ്സിലിങ്ങനെഒഴുകിനടക്കുകയാണ്. പുതിയ കാലഘട്ടത്തിൽ ജീവിക്കുന്നതുകൊണ്ടാകാം അദ്ദേഹത്തിന്റെവിയോഗം അറിഞ്ഞതോടെആദ്യം മനസ്സിലോടിയെത്തിയത് അദ്ദേഹത്തിന്റെതിരക്കഥയിലൊരുങ്ങിയ പെരുമഴക്കാലം എന്ന ചിത്രമാണ്. സിനിമയുടെആത്മാവ് തേടിനടക്കുന്ന കാലം തൊട്ട് ലോഹിദദാസിനെപോലെഏറെബഹുമാനത്തോടെആരാധിച്ചുപോന്നിരുന്ന തിരക്കഥകൃത്തായിരുന്നുടി.എ റസാഖ്. അദ്ദേഹത്തിന്റെസഹോദരൻ ടി.എ ഷാഹിദും ഈ മേഖലയിൽ പ്രഗത്ഭനായിരുന്നു. പക്ഷെ, റസാഖിന് മുന്പ് തന്നെഅദ്ദേഹം ഈ ലോകത്തോട് (2013) വിടപറഞ്ഞുപോയി.
കാണാക്കിനാവ് എന്ന ചിത്രം ടി.എ റസാഖ് എന്ന തിരക്കഥാകൃത്തിനെമലയാള സിനിമയ്ക്ക് സുപരിചിതനാക്കിയ ചിത്രമാണെന്ന് ഒരുമടിയും കൂടാതെപറയാം. മുസ്്ലീം കുടുംബത്തിൽ പിറന്ന് അനാഥരായിപോകുന്ന കുഞ്ഞുങ്ങൾക്ക് ഹിന്ദുസമുദായത്തിലെഒരുകുടുംബം താങ്ങാവുന്ന കഥ. അതൊരുചെറിയ ആശയമായിരുന്നെങ്കിലും സിനിമ ചർച്ച ചെയ്ത വിഷയം വലുതായിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ജാതീയ ചിന്തകൾ വ്യക്തമായിപറയുന്ന നിരവധിചിത്രങ്ങൾ അതിന് മുന്പും പിന്നീടും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും കാണാക്കിനാവ് എന്ന റസാഖ് ചിത്രം വേറിട്ട് തന്നെനിൽക്കുന്നു. മുരളിയും മുകേഷും വേഷമിട്ട ചിത്രത്തിൽ ഉറ്റ സുഹൃത്തായ മുകേഷ് (മുസ്്ലിം കഥാപാത്രം) മരണപ്പെടുകയും ശേഷം മുരളിയുടെഹിന്ദുകഥാപാത്രം മുകേഷിന്റെകുട്ടികളെസംരക്ഷിക്കുന്പോൾ സമൂഹത്തിലുണ്ടാകുന്ന മുറുമുറുപ്പുമാണ് ചിത്രം പറയുന്നത്. വളരെലളിതമായാണ് റസാഖ് കാണാക്കിനാവ് പറഞ്ഞിരിക്കുന്നത്. ഏറെപ്പേരുടെപ്രശംസ നേടിയ ഈ ചിത്രത്തിലൂടെസംസ്ഥാന പുരസ്ക്കാരവും ദേശീയ പുരസ്കാര ജൂറിയുടെപ്രത്യേക പരാമർശവും റസാഖിനെതേടിയെത്തി.
പുതുതലമുറയിൽ പലരും പറയാൻ മടിക്കു ന്ന ഒട്ടനവധിനൊന്പരങ്ങളുടെകഥ പറയാൻ ശ്രമിച്ച തിരക്കഥാകൃത്തായിരുന്നുറസാഖ്. 2002ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രം, 2004ൽ പുറത്തിറങ്ങിയ പെരുമഴക്കാലം ഇവയെല്ലാം സാധാരണക്കാരന്റെകൊച്ചുകൊച്ചുദുഃഖങ്ങൾ പറയുന്ന ചിത്രമാണ്. അതുകൊണ്ട് തന്നെറസാഖ് ‘നൊന്പരങ്ങളുടെതിരക്കഥാകൃത്ത്’ എന്നും അറിയപ്പെട്ടിരുന്നു.
കെ.എസ്.ആർ.ടി.സിയിൽ ക്ലാർക്കായിജോ ലിചെയ്തിരുന്ന റസാഖിന്റെ സിനിമാസ്വപ്നങ്ങൾ 1991ൽ പുറത്തിറങ്ങിയ വിഷ്ണുലോകം എന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നതോടെയാണ് പൂവണിയുന്നത്. ആ സിനിമ ഏറെശ്രദ്ധിക്കപ്പെട്ടു. മോഹൻലാൽ നായകനായെത്തിയ ആ ചിത്രത്തിന് തിരക്കഥയെഴുതിതുടങ്ങിയ റസാഖ് പിന്നീട് ഒട്ടനവധിചിത്രങ്ങൾക്ക് തിരക്കഥയെഴുതി. നാടോടി, ഗസൽ, കർമ്മ, താലോലം, സാഫല്യം, ചിത്രശലഭം, സ്നേഹം അങ്ങനെനൊന്പരങ്ങളുടെകഥ പറഞ്ഞ ഒട്ടനവധിചിത്രങ്ങൾ.
റസാഖിന്റെചിത്രങ്ങളിൽ മിക്കതിലും ഇന്ന് സജീവമായിക്കൊണ്ടിരിക്കുന്ന ജാതിമത വിഭാഗീയതകളുമായിബന്ധപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പെരുമഴക്കാലം എന്ന ചിത്രത്തിലും റസാഖ് ചെറിയ തോതിലായാൽ പോലും അത് വരച്ച് കാണിച്ചിട്ടുണ്ട്. പെരുമഴക്കാലം കാവ്യാ മാധവൻ എന്ന നടിക്ക് ആദ്യത്തെമികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടികൊടുത്ത സിനിമയാണ്. ഒരുവിധവയുടെവേഷം കൈകാര്യം ചെയ്യുന്നതിലുപരികാവ്യ ആ ചിത്രത്തിൽ കാഴ്ചവെച്ച നന്മയുടെമുഖത്തിന് കണ്ണാടിപോലെയായിരുന്നുറസാഖിന്റെകഥയുടെകരുത്ത്. സംവിധാന മേഖലയിലും കയ്യെടുത്ത് വെച്ച റ സാഖ് ‘മൂന്നാം നാൾ ഞായറാഴ്ച’ എന്ന സിനിമ സംവിധാനം ചെയ്തു. ദളിതരുടെവിഷയം കൈകാര്യം ചെയ്ത ചിത്രം പക്ഷെതീയേറ്ററുകളിൽ അത്രശ്രദ്ധിക്കപ്പെടാതെപോയി.
“മടക്കം കൊറച്ച് നേരത്തെആയീന്നൊള്ളു. സാരല്ല്യ!
ഇത്രആസ്വദിച്ചിട്ട് അത് ഇത്രിം നേരത്തെആക്കാൻ ഓലെക്കൊണ്ടേകയ്യൊള്ളും! അല്ലെങ്കിലും ആരാപ്പൊ‘പോയിവരൂ’ എന്നും പറഞ്ഞ് ഇവിടെത്തന്നെകാലാകാലം നിൽക്കുന്ന സുജായികൾള്ളത് ? ഒക്കെഒരുഷഫ്ലിംഗല്ലേ..” റസാഖിന്റെവിയോഗിൽ സംഗീത സംവിധായകൻ ഷഹബാസ് അമൻ ഫേസ്ബുക്കിൽ കുറിച്ച വരികളാണിവ, ശരിയാണ് ആരും ഇവിടെതുടരുന്നവരല്ല, പക്ഷെചിലരൊക്കെനേരത്തെപോകുന്നു. കഥകൾ പറയാനും കവിതകൾ കുറിക്കാനും... തൂലികകൾ നിറയ്ക്കാനുള്ള മഷിയും മാത്രം ബാക്കിയാവുന്നു. ഒപ്പം റസാഖിന്റെയാത്രാമൊഴിയും, ‘ഇടയ്ക്ക് കുറച്ചുനാൾ നമുക്കിടയിൽ ഒരുമൗനത്തിന്റെപുഴ വളർ ന്നേക്കാം. കണ്ണേഅകലുന്നുള്ളൂ. ഖൽ ബ് അകലുന്നില്ല...’