രാമകഥാമൃതം (ഭാഗം 29)


എ.ശിവപ്രസാദ്

യുദ്ധഭൂമിയിൽ വധിക്കപ്പെട്ടത് സീതാദേവിയല്ലെന്നും അത് രാക്ഷസന്മാരുടെമായാവി്യയുമാണെന്നും അറിഞ്ഞ രാമലക്ഷ്മണന്മാരും വാനരസൈന്യവും തുള്ളിച്ചാടി. വർദ്ധിത വീര്യത്തോടെഅവർ രാക്ഷസക്കൂട്ടത്തെവധിച്ചുതുടങ്ങി. ഇതിനിടയിൽ രാവണപുത്രനായ ഇന്ദ്രജിത്ത് രാക്ഷസ സൈന്യത്തിന്റെനേതൃത്വം ഏറ്റെടുത്ത് യുദ്ധഭൂമിയിലെത്തി. ഇത്തവണ ലക്ഷ്മണനാണ് ഇന്ദ്രജിത്തിനെനേരിട്ടത്. ബ്രഹ്മാവ് നൽകിയ രഥത്തിലായിരുന്നുഇന്ദ്രജിത്ത് യുദ്ധഭൂമിയിൽ എത്തിയത്. ലക്ഷ്മണനാകട്ടെഹനുമാന്റെചുമലേറിയായിരുന്നുയുദ്ധത്തിനായിനിലയുറപ്പിച്ചത്. ഏറ്റുമുട്ടാനായിതയ്യാറായിനിൽക്കുന്ന ലക്ഷ്മണോട് ഇന്ദ്രജിത്ത് പറഞ്ഞു. “അല്ലയോലക്ഷ്മണനാ! നീഓർക്കുന്നുണ്ടോ? കുറച്ചുിവസങ്ങൾക്ക് മുന്പ് രാത്രിയുദ്ധത്തിൽ നിന്നേയും സഹോരൻ രാമനേയും ഞാൻ ഭൂമിയിൽ വീഴ്ത്തിയത്....? അന്ന് നിനക്ക് എന്റെശരങ്ങൾ തടഞ്ഞുനിർത്താനുള്ള കഴിവുണ്ടായിരുന്നില്ല. അത് നിനക്ക് ഓർമ്മയില്ലെന്നുോന്നുന്നു. അല്ലെങ്കിൽ നീഎന്റെമുന്നിൽ വരുമായിരുന്നില്ലല്ലോ!” 

ന്ദ്രജിത്തിന്റെഈ വാക്കുകൾക്ക് മറുപടിയായിലക്ഷ്മണൻ പറഞ്ഞു. ‘‘നീഇപ്പോൾ നിന്റെവീര്യകൃത്യങ്ങളെപ്പറ്റിവീന്പുപറയുകയാണ്. അധാർമ്മികമായ രീതിയിൽ മായാസ്ത്രങ്ങൾ ഉപയോഗിച്ചതുകൊണ്ടാണ് നീജയിച്ചത്. ധ ർമ്മിഷ്ഠരായ ഞങ്ങഇത്തരം കപടയുദ്ധങ്ങൾ ചെയ്യുന്നവരല്ല. നീനേർക്കുനേർ യുദ്ധത്തിന് വരൂ. അപ്പോൾ ആർക്കാണ് ബലമെന്ന് നമുക്കറിയാം.” ഇരുവരും അതിഭീഷണമായ യുദ്ധം ആരംഭിച്ചു. പരസ്പരം ശക്തങ്ങളായ ആയുധങ്ങൾ പ്രയോഗിച്ചു. ഇരുവരും തുല്യരായ യുദ്ധവിശാന്മാരായിരുന്നു. ഇരുവരും ധീരരുമായിരുന്നു. യുദ്ധത്തിൽ പ്രയോഗിക്കേണ്ട ആയുധങ്ങളെക്കുറിച്ച് രണ്ടുപേരും സുപരിചിതരായിരുന്നു. ആകാശത്തിൽ അ്യോന്യം പൊരുതുന്ന ഗ്രഹങ്ങളെപ്പോലെഅവർ ശോഭിച്ചു. രണ്ടുപേരും രക്തത്തിൽ കുളിച്ചു. അവർ കാട്ടിൽ മേധാവിത്വത്തിന് പരുതുന്ന രണ്ട് സിംഹങ്ങളെപ്പോലെോന്നി. ഇവരുടെോട്ടം അതിഭീഷണാവസ്ഥ പ്രാപിച്ചു. അന്തരീക്ഷം ശരങ്ങൾ കണ്ട് മൂടിയിട്ട് ഇരുട്ടുബാധിച്ചതുോലെഅനുഭവപ്പെട്ടു. മൃഗങ്ങളും പക്ഷികളും ഒച്ച വെച്ച് അങ്ങുമിങ്ങും സഞ്ചരിക്കാൻ തുടങ്ങി.

ലക്ഷ്മണന്റെഅതിശക്തമായ ഒരുശരമേറ്റ് ഇന്ദ്രജിത്തിന്റെസാരഥിമരിച്ചുവീണു. ഇതോടെകുതിരകളുടെകടിഞ്ഞാൺ സ്വയം ഏറ്റെടുത്ത് ഇന്ദ്രജിത്ത് യുദ്ധം തുടർന്നു. സ്വയം കുതിരകളെനിയന്ത്രിക്കുകയും ലക്ഷ്മണോട് അതിശയകരാം വിധം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഇന്ദ്രജിത്ത് എല്ലാവരേയും അത്ഭുതപ്പെടുത്തി. എന്നാൽ ലക്ഷ്മണന്റെഅസ്ത്രങ്ങളേറ്റ് ഇന്ദ്രജിത്തിന്റെകുതിരകൾ മരിച്ചുവീണു. അോടെഇന്ദ്രജിത്ത് യുദ്ധഭൂമിയിലേക്കിറങ്ങിയുദ്ധം തുടർന്നു. ഇന്ദ്രജിത്ത് ലക്ഷ്മണനുനേരെരൗദ്രാസ്ത്രം പ്രയോഗിച്ചു. ലക്ഷ്മണൻ വരുണാസ്ത്രത്താൽ അതിനെതടഞ്ഞു. അടുത്തതായിഇന്ദ്രജിത്ത് അഗ്നേയാസ്ത്രതൊടുത്തുവിട്ടു. ലക്ഷ്മണൻ വരുണാസ്ത്രം കണ്ട് അതിനെതടഞ്ഞു. ഇന്ദ്രജിത്ത് തൊടുത്തുവിട്ട അതിഭയാനകമായ ആസുരാസ്ത്രത്തെലക്ഷ്മണൻ മാഹേശ്വരാസ്ത്രം കണ്ട് തടുത്തു. ഘോരങ്ങളായ അസ്ത്രങ്ങൾ പിന്നെയും ഒരുപാട് പ്രയോഗിക്കപ്പെട്ടു.

ഒടുവിൽ ലക്ഷ്മണൻ ഐന്ദ്രാസ്ത്രം കയ്യിലെടുത്തു. അത്യധികം ശക്തിയുള്ള അസ്ത്രമായിരുന്നുഅത്. ലക്ഷ്മണൻ വില്ലെടുത്ത് ഞാൺ ചെവിയോളം വലിച്ചു. ശ്രീരാമദേവനെമനസിൽ ധ്യാനിച്ച് ഭക്തിപുരസ്സരം മന്ത്രങ്ങൾ ജപിച്ച് ഇന്ദ്രജിത്തിനുനേരെതൊടുത്തുവിട്ടു. ആ ശരം ഒരുമിന്നൽ പിണർ ോലെസഞ്ചരിച്ച് ഇന്ദ്രജിത്തിന്റെശിരസിനെശരീരത്തിൽ നിന്ന് വേർപെടുത്തി. നിലത്തുവീണ ആ ശിരസ് ഭൂമിയിൽ ഉയർന്നുവന്ന ഒരുസ്വർണ്ണത്താമര ോലെോന്നിച്ചു. ഇന്ദ്രജിത്ത് മരിച്ചുവീണ വാർത്തയറിഞ്ഞ വാനരസൈന്യം അതിരില്ലാത്ത ആനന്ദത്താൽ തുള്ളിച്ചാടി. എന്നാൽ രാക്ഷസ സൈന്യമാകട്ടെലങ്കാരാജകുമാരന്റെവിയോഗത്താൽ ശോകമൂകമായി. ദുഃഖവാർത്ത അറിയിക്കാനായിഅവർ രാവണന്റെ അടുത്തേക്ക് ഓടിപ്പോയി..

You might also like

Most Viewed