രാമകഥാമൃതം (ഭാഗം 28)
എ. ശിവപ്രസാദ്
അതികായന്റെമരണത്തോടെരാവണൻ ചിന്താകുലനായി. ദുഃഖിതനായിരിക്കുന്ന രാവണന്റെഅടുത്തെത്തിയ ഇന്ദ്രജിത്ത് പറഞ്ഞു. “എന്റെപ്രിയപ്പെട്ട അച്ഛാ, ധീരനായ ചക്രവർത്തീ, രാക്ഷസവംശത്തിന്റെഅഭിമാനമേ.... അങ്ങ് ഒരിക്കലും ശോകാകുലനാവേണ്ട ആവശ്യമില്ല. അങ്ങയുടെമകനായ ഈ ഇന്ദ്രജിത്ത് ജീവിച്ചിരിക്കുന്പോൾഅങ്ങ് മനസിൽനിരാശയ്ക്ക് ഇടം കൊടുക്കരുത്. എന്റെമേൽവിജയം വരിക്കാൻ ഒരാൾക്കും ഇന്നേവരെഅവസരം ഉണ്ടായിട്ടില്ല. എന്നോട് നേരിട്ട ഒരുവനും ഇന്നേവരെജീവനോടെരക്ഷപ്പെട്ടിട്ടില്ല. രാമലക്ഷ്മണന്മാരുടെജീവനില്ലാത്ത ശരീരങ്ങൾഈ യുദ്ധഭൂമിയിൽഉടൻ കാണാൻ കഴിയും ഇതെന്റെശപഥമാണ്.”
ഇന്ദ്രജിത്ത് അവിടെനിന്നും നേരെപോയത് യുദ്ധഭൂമിയിലേക്കാണ്. യുദ്ധഭൂമിയിലെത്തിയ ഇന്ദ്രജിത്ത് തന്റെമായായുദ്ധ ൈവഭവം പുറത്തെടുത്തു. അന്തരീക്ഷത്തിൽമറഞ്ഞുകൊണ്ട് ഇന്ദ്രജിത്ത് നടത്തിയ യുദ്ധത്തിൽനൂറ് കണക്കിന് വാനരവീരന്മാർമരിച്ചുവീണു. യുദ്ധഭൂമിവാനരന്മാരുടെശവശരീരങ്ങളാൽനിറഞ്ഞു. വൃക്ഷങ്ങളും പർവ്വതങ്ങളുമെടുത്ത് വാനരന്മാർനടത്തിയ പ്രതിരോധം വൃഥാവിലായി. മാത്രമല്ല ഗന്ധമാദനൻ, നളൻ, നീലൻ, മൈന്ദൻ, വിവിദൻ, ഋഷഭൻ, ജാംബവാൻ, സുഗ്രീവൻ എന്നീവാനര വീരന്മാർക്ക് ഇന്ദ്രജിത്തിന്റെഅസ്ത്രപ്രയോഗത്താൽമുറിവേറ്റു. ചിലപ്പോൾഇന്ദ്രജിത്ത് യുദ്ധഭൂമിയിൽനിന്ന് അപ്രത്യക്ഷനാകും. അപ്പോൾശരങ്ങൾമാത്രമാണ് കാണാൻ കഴിഞ്ഞത്. കുറച്ചുകഴിഞ്ഞപ്പോൾഇന്ദ്രജിത്ത് ശ്രീരാമന്റെമുന്നിലെത്തി. രാമലക്ഷ്മണന്മാരുമായിഘോരമായ യുദ്ധത്തിലേർപ്പെട്ടു. ഒടുവിൽഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രമെടുത്ത് മന്ത്രം ജപിച്ച് രാമലക്ഷണന്മാർക്കെതിരെപ്രയോഗിച്ചു. ബ്രഹ്മാസ്ത്രമേറ്റ കുമാരന്മാർബോധരഹിതരായിനിലം പതിച്ചു.
രാമലക്ഷ്മണന്മാർവീണതോടെവിജയഭേരിമുഴക്കിഇന്ദ്രജിത്ത് യുദ്ധക്കളം വിട്ടു. ശ്രീരാമൻ വീണതോടെരാമസൈന്യം ദുഃഖത്തിൽമുഴുകി. ഇനിഎന്തുചെയ്യുമെന്നാലോചിച്ച് വിലപിച്ചിരുന്ന വാനരന്മാർക്കിടയിലേയ്ക്ക് ജാംബവാൻ നടന്നുവന്നു. എന്നിട്ട് ഹനുമാനെഅന്വേഷിച്ചു. ഹനുമാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽആർക്കും ഒരാപത്തും വരില്ലെന്ന് ജാംബവാൻ പറഞ്ഞു. ഹനുമാനെത്തിയതോടെഹിമാലയസാനുക്കളിൽസ്ഥിതിചെയ്യുന്ന മൃതസഞ്ജീവനിഎന്ന ഔഷധം എത്തിക്കാൻ ജാംബവാൻ പറഞ്ഞു. മൃതസഞ്ജീവനിഎന്ന ഔഷധമുപയോഗിച്ച് മൃത്യുവരിച്ചവരെജീവിപ്പിക്കാം എന്ന് ജാംബവാൻ പറഞ്ഞു.
ജാംബവാന്റെനിർദേശമനുസരിച്ച് മൃതസഞ്ജീവനികൊണ്ടുവരാനായിഹനുമാൻ ഹിമാലയത്തിലേയ്ക്ക് പുറപ്പെട്ടു. ഹിമാലയത്തിലെത്തിയ ഹനുമാൻ പക്ഷെ, മൃതസഞ്ജീവനികണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മൃതസഞ്ജീവനിഉണ്ടെന്ന് ജാംബവാൻ പറഞ്ഞ ‘ഋഷഭ’ എന്ന പർവ്വതം മുഴുവനായും അടർത്തിയെടുത്ത് തന്റെകൈയിൽവെച്ച ഹനുമാൻ യുദ്ധഭൂമിയിലേക്ക കുതിച്ചു. മൃതസഞ്ജീവനികിട്ടിയതോടെശ്രീരാമനും ലക്ഷ്മണനും മറ്റ് വാനര വീരന്മാർഎല്ലാവരും എഴുന്നേറ്റു. ഏവരും പൂർവ്വാധികം വീര്യത്തോടെയുദ്ധമാരംഭിച്ചു. ഹനുമാൻ മൃതസഞ്ജീവനിഅടങ്ങിയ പർവ്വതം തിരികെഹിമാല സാനുക്കളിൽയഥാസ്ഥാനത്ത് വയ്ക്കുകയും ചെയ്തു.
ഇതിനിടയിൽഇന്ദ്രജിത്ത് തന്റെമായാജാല പ്രയോഗത്താൽഒരുസീതയെസൃഷ്ടിച്ചു. എന്നിട്ട് യുദ്ധഭൂമിയിലെത്തിമായാസീതയെഉപദ്രവിക്കാൻ തുടങ്ങി. ഇതുകണ്ട വാനരന്മാർഹനുമാന്റെനേതൃത്വത്തിൽഇന്ദ്രജിത്തിനോട് യുദ്ധം ചെയ്തു. ഈ സമയം ഇന്ദ്രജിത്ത് മായാസീതയെവധിച്ചു. വധിക്കപ്പെട്ടത് യഥാർത്ഥ സീതയാണെന്നുധരിച്ച വാനരന്മാർവാവിട്ടുകരഞ്ഞു. ഹനുമാൻ അതീവദുഃഖിതനായി. എന്നാൽഇന്ദ്രജിത്ത് വധിച്ചത് യഥാർത്ഥ സീതാദേവിയെയല്ല, മറിച്ച് തന്റെമായയാൽനി ർമ്മിച്ച മായാസീതയാണെന്നറഞ്ഞതോടെഎല്ലാവരും സന്തോഷവാന്മാരായി. തുടർന്ന് നാളെനടക്കാനിരിക്കുന്ന യുദ്ധത്തെക്കുറിച്ചുള്ള ചിന്തയിൽമുഴുകി.