രാമകഥാമൃതം (ഭാഗം 20 )
എ. ശിവപ്രസാദ്
രാവണസഭയിലെത്തിയ ഹനുമാന്റെവാക്കുകൾ രാവണനെഅത്യധികം കോപിഷ്ഠനാക്കി. കോപമടക്കാൻ കഴിയാതെരാവണൻ ഹനുമാനെവധിക്കാൻ ഉത്തരവിട്ടു. രാവണന്റെആജ്ഞ കേട്ട സഹോദരൻ വിഭീഷണൻ രാവണനോട് പറഞ്ഞു. “അല്ലയോമഹാരാജാവേഈ വാനരൻ ശ്രീരാമ ദൂതനാണ്. ദൂതരെകൊല്ലുന്നത് രാജധർമ്മത്തിന് യോജിക്കുന്നതല്ല. ധർമ്മം അനുസരിക്കേണ്ടവനും അനുസരിപ്പിക്കേണ്ടവനുമാണ് രാജാവ്. ദൂതന്മാരെവധിക്കുന്നതിന് പകരമായിമറ്റെന്തെങ്കിലും ശിക്ഷ നൽകുകയായിരിക്കും ഉത്തമം. മാത്രവുമല്ല ഈ വാനരനെകൊന്നുകഴിഞ്ഞാൽ അങ്ങയുടെകീ ർത്തിയും സന്പത്തും ശ്രീരാമൻ എങ്ങിനെഅറിയും? അതിനാൽ വധശിക്ഷ ഒഴികെയുള്ള മറ്റെന്തെങ്കിലും ശിക്ഷ നൽകുകയാവും ഉചിതം.”
വിഭീഷണന്റെവാക്കുകൾ രാവണൻ മനസില്ലാമനസോടെഅംഗീകരിച്ചു. അങ്ങിനെയെങ്കിൽ ഹനുമാന്റെവാലിന് തീകൊളുത്തിവിടാൻ രാവണൻ കല്പിച്ചു. രാവണന്റെകല്പനയനുസരിച്ച് ഭടന്മാർ ധാരാളം തുണികൾ കൊണ്ടുവന്ന് എണ്ണയിൽ മുക്കിഹനുമാന്റെവാലിൽ ചുറ്റാൻ തുടങ്ങി. എന്നാൽ തുണിചുറ്റുന്നതിനനുസരിച്ച് വാലിന്റെനീളം വർദ്ധിക്കാൻ തുടങ്ങി. ഒടുവിൽ ഗത്യന്തരമില്ലാതെഭടന്മാർ ഹനുമാന്റെവാലിന് തീകൊടുത്തു. വാലിൽ തീപിടിച്ചതുകണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. ലങ്കയിലെപൗരജനങ്ങൾ ഇതുകാണാനായിഅവിടെതടിച്ചുകൂടിയിരുന്നു. വാലിന് തീപിടിച്ചതോടെഹനുമാൻ ഓടാൻ തുടങ്ങി. ഹനുമാൻ ഓടിക്കയറിയത് രാക്ഷസന്മാർ താമസിക്കുന്ന വീടുകൾക്ക് മുകളിലേക്കാണ്. ആ വീടുകളിൽ ഹനുമാന്റെവാലിൽ നിന്നും തീപടർന്നുപിടിച്ചു. നിരവധിവീടുകൾ അഗ്നിക്കിരയായി. നിരവധികോട്ടകളും മന്ത്രിമന്ദിരങ്ങളും അഗ്നിവിഴുങ്ങി. ജനങ്ങൾ അങ്ങുമിങ്ങും ഓടാൻ തുടങ്ങി. എങ്ങും ആർപ്പുവിളികളും ദീനരോദനങ്ങളും മാത്രം മുഴങ്ങിക്കേട്ടു. കോട്ട കൊത്തളങ്ങൾ വെന്തുവെണ്ണീറായി. സീതാദേവിഇരുന്ന അശോകവനിയും വിഭീഷണന്റെകൊട്ടാരവും ഒഴികെഏതാണ്ട് എല്ലാസ്ഥലങ്ങളും അഗ്നിവിഴുങ്ങി. ഒടുവിൽ സീതാദേവിഅടയാളമായികൊടുത്ത ചൂഡാരത്നവും വാങ്ങിഹനുമാൻ മടക്കയാത്രയ്ക്കായിഒരുങ്ങി.
ആഗമനോദ്ദേശ്യം പൂർത്തീകരിച്ച സന്തോഷത്താലും ശ്രീരാമന്റെഅടുത്തെത്താനുള്ള ആവേശത്താലും ഉത്സാഹിതനായ ഹനുമാൻ തൊട്ടടുത്തുകണ്ട ഒരുപർവ്വതത്തിനുമുകളിൽ കയറികിഷ്കിന്ധാനഗരിലക്ഷ്യമാക്കികുതിച്ചുചാടി. ആകാശത്തിനുമുകളിലൂടെകുതിച്ചുവരുന്ന ഹനുമാനെകണ്ട വാനരസൈന്യം ആനന്ദത്താൽ പുളകിതരായി. ഹനുമാൻ ലക്ഷ്യം പൂർത്തീകരിച്ച് തിരിച്ചുവരുന്നുവെന്ന് ജാംബവാൻ വിളിച്ചുപറഞ്ഞു. സമുദ്രതീരത്ത് കുതിച്ചിറങ്ങിയ ഹനുമാനുചുറ്റും വാനരന്മാർ പൊതിഞ്ഞു. എല്ലാവർക്കും അറിയേണ്ടത് ലങ്കാനഗരിയിലെത്തപ്പെട്ട സീതാദേവിയെക്കുറിച്ചായിരുന്നു.
ഹനുമാൻ തന്റെയാത്രാവിവരണം ആരംഭിച്ചു. മൈനാക പർവ്വതത്തെപ്പറ്റിയും സുരസ, സിംഹിക എന്നിവരെപ്പറ്റിയും ഹനുമാൻ വർണ്ണിച്ചു. ലങ്കയുടെകാവൽക്കാരിയായിരുന്ന ലങ്കാലക്ഷ്മിയെകൊന്നതും സീതയെഅന്വേഷിച്ച് ലങ്കാപുരിചുറ്റിനടന്നതും ഹനുമാൻ പറഞ്ഞു. വാനരന്മാർ അത്ഭുതസ്തംബ്ധരായികഥ കേട്ടുകൊണ്ടിരുന്നു. ഒടുവിൽ അശോകവനിയിലെശിംശപാവൃക്ഷച്ചുവട്ടിൽ രാക്ഷസന്മാരാൽ ചുറ്റപ്പെട്ട് ദുഃഖിതയായികഴിയുന്ന സീതാദേവിയെകണ്ടതും വാനരന്മാരോട് പറഞ്ഞു. ഇതുകേട്ട വാനരന്മാർ കണ്ണീ ർ തുടച്ചു. ഒടുവിൽ സീതാദേവിയെകണ്ടതും അശോകവനിനശിപ്പിച്ചതും അക്ഷകുമാരനെകൊന്നതും പറഞ്ഞു. ഒടുവിൽ രാവണപുത്രനായ ഇന്ദ്രജിത്ത് വന്ന് ബ്രഹ്മാസ്ത്രത്താൽ ബന്ധിതനാക്കിരാവണ സന്നിധിയിൽ എത്തിക്കപ്പെടുകയും വാലിന് തീകൊളുത്തിയപ്പോൾ ലങ്കാനഗരം ചുട്ടുകരിച്ച കഥയും പറഞ്ഞപ്പോൾ വാനരവീരന്മാർ ഉത്സാഹിതരായി