റമദാ­ൻ: വി­ജയി­കളും പരാ­ജി­തരും


ബഷീർ വാണിയക്കാട്

 

അല്ലയോ ശാന്തി നേടിയ ആത്മാവേ. നീ നിന്റെ നാഥങ്കലേയ്ക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക.

അങ്ങനെ എന്റെ ഉത്തമ ദാസന്മാരുടെ കൂട്ടത്തിൽ പ്രവേശിച്ചു കൊള്ളുക.

എന്റെ സ്വർ‍ഗത്തിൽ‍ പ്രവേശിച്ചുകൊള്ളുക.(Sura 89: Aya (27,28, 29, 30)

പുണ്യങ്ങളുടെ പൂക്കാലം വിട പറയുകയാണ്. കഴിഞ്ഞ റമദാനിൽ നമ്മോടൊപ്പമുണ്ടായിരുന്ന നമ്മുടെ മാതാപിതാക്കൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ പലരും ഈ വർഷം നമ്മോടൊപ്പമില്ല. 

അടുത്ത റമദാനിൽ നമ്മളോ, നമ്മളോടൊപ്പം ഈ റമദാനിൽ ഉണ്ടായിരുന്നവരോ ഹാജറുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല. കഴിഞ്ഞ ദിവസം ഞങ്ങളോടൊന്നിച്ച് തറാവീഹ് നമസ്കരിച്ച് സലാം പറഞ്ഞ് പിരിഞ്ഞ സുഹൃത്തിന്റെ ഉമ്മ വീട്ടിലെത്തി ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് അല്ലാഹുവിലേയ്ക്ക് യാത്രയായി. ആ ഉമ്മ ഈ റമദാനിൽ ഒരുപാട് പുണ്യം നേടി സന്തോഷത്തോടെ വിട പറഞ്ഞു. 70−ാം വയസ്സിലും ഒരു ജുമുഅ യോ ഖിയാമുല്ലൈൽ നമസ്കാരമോ മുടക്കാത്ത അവർ ഞങ്ങൾക്ക് എന്നും വിസ്മയമായിരുന്നു.

ഭൗതിക ലോകത്ത് ദൈവത്തിന്റെ കൽപനകൾ ശിരസാ വഹിച്ച് വിശ്വസിക്കുകയും, നമസ്കരിക്കുകയും, വൃതമനുഷ്ഠിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തതിന് ശേഷം മരിച്ച് ചെല്ലുന്ന ആത്മാവിനെ അല്ലാഹു സ്വർഗ്ഗത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്ന രംഗം ഖുർആൻ വിവരിച്ചതാണ് മുകളിൽ കൊടുത്തത്്.

ഏതൊരു വിശ്വാസിയുടെയും സ്വപ്നമാണ് സർവ്വലോകരക്ഷിതാവിന്റെ ആ സ്വാഗതം. അതിന് വേണ്ടിയാണ് കഴിഞ്ഞ ഒരു മാസക്കാലമായി ലോക മുസ്ലിംകളിലെ വിശ്വാസികൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. സ്വർഗം ലക്ഷ്യം വെച്ചുള്ള ഒരു ഓട്ട പന്തയത്തിലാണ് അവർ. റമദാന്റെ തുടക്കത്തിൽ അമിതാവേശത്തോടെ ഈ പന്തയത്തിൽ പങ്കെടുത്ത പലരും പകുതി വഴിയിൽ അലസതയോടെയും ക്ഷീണത്തോടെയും പിന്മാറി. മത്സരത്തിന്റെ തുടക്കത്തിൽ അവധാനതയോടെ, ക്ഷമയോടെ, ഊർജ്ജം മുഴുവൻ നഷ്ടപ്പെടുത്താതെ ഈ ഓട്ട പന്തയത്തിൽ പങ്കെടുത്തവർ ആവേശത്തോടെ ലക്ഷ്യത്തിലേക്കടുക്കുകയാണ്. അവർ ഫിനിഷിംഗ് പോയിന്റിലെ പ്രതിഫലങ്ങൾ വാരിക്കൂട്ടുകയാണ്. ആയിരം മാസങ്ങളെക്കാൾ ഉത്തമമായ വിധി നിർണ്ണയ രാവിന്റെ പുണ്യവും അല്ലാഹു വാഗ്ദാനം നൽകിയ പ്രതിഫലവും നുകരാൻ അവർ തയ്യാറായി കഴിഞ്ഞു. സ്വർഗ്ഗത്തിലേയ്ക്കുള്ള എൻട്രി ടിക്കറ്റുകൾ കഠിനശ്രമത്തിലൂടെ അവർ കരസ്ഥമാക്കി കഴിഞ്ഞു, ഇൻ ശാ അല്ലാഹ്. അവർക്കിനി ഒന്നും നഷ്ടപ്പെടാനില്ല. ദുഃഖിക്കാനുമില്ല. അവർ ദൈവം തൃപ്തിപെട്ടവരുടെ കൂട്ടത്തിൽ ഇടം നേടിക്കഴിഞ്ഞു.

പക്ഷെ മറ്റൊരു കൂട്ടർ തന്റെ രക്ഷിതാവ് കനിഞ്ഞ്് നൽകിയ വന്പൻ ഓഫറുകൾ നിഷ്കരുണം തള്ളിക്കളയുകയും, തെറ്റുകളിലും കുറ്റങ്ങളിലും വിനോദങ്ങളിലും അഭിരമിച്ച് അസുലഭ സന്ദർഭം പാഴാക്കി കളയുകയും ചെയ്തു. ഖുർആന്റെ ഭാഷയിൽ അവർ ‘നഷ്ടക്കാരിൽ പെട്ടു പോയി’. 

 

You might also like

Most Viewed