നി­ങ്ങൾ ആ തസ്ബീഹ് മാ­ലയു­ടെ­ ചലനം ശ്രദ്ധി­ച്ചി­ട്ടു­ണ്ടോ­?


മുഹമ്മദ്‌ ഇർഷാദ്

“ലൈലത്തുൽ ഖദർ എന്ന പവിത്ര രാത്രിയുടെ മഹത്ത്വം നിങ്ങൾക്കറിയുമോ?”. വിശുദ്ധ ഖുർആനിൽ അള്ളാഹു ഈ ഒരു ചോദ്യമുന്നയിച്ചു കൊണ്ട് ലോക മുസ്ലിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. “ലൈലത്തുൽ ഖദർ എന്നത് ആയിരം മാസങ്ങളേക്കാൾ മഹത്ത്വമുള്ള ഒരു രാത്രിയാണ്” എന്ന സൃഷ്ടാവിന്റെ ഉത്തരം ഉടൻ ഖുർആൻ നൽകുന്നുണ്ട്. 

മുൻപുള്ള സമുദായങ്ങൾക്ക് നൽകാത്ത പവിത്രമായ രാത്രി എന്ന സമ്മാനം കരസ്ഥമാകുന്നതോടുകൂടി വിശ്വാസികൾ തിരക്കിലാണ്. ഈ ഒരു രാത്രി എനിക്കും കിട്ടണം എന്ന പ്രാർത്ഥനയോടെ അടിമകൾ ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കുന്ന രാത്രികളിലേക്ക് പ്രവേശിക്കുകയാണ്. “തീർച്ചയായും പരിശുദ്ധ ഖുർആനിനെ നാം ലൈലത്തുൽ ഖദറിൽ ഇറക്കി” എന്ന സൂക്തവാഖ്യം ഖുർആന്റെ വാർഷിക ദിനംകൂടിപരിചയപ്പെടുത്തുന്നുണ്ട്. അതോടൊപ്പം ലൈലത്തുൽ ഖദറിന് ആ പവിത്രത കിട്ടാൻ കാരണം ഖുർആന്റെ അവതരണം കൊണ്ടാണെന്ന് അറിയിക്കുന്നു. അത്‌ കൊണ്ടാവണം റമദാൻ മുഴുവനും വിശ്വാസികൾ ഖുർആനെ നെഞ്ചോട് ചേർക്കുന്നത്. 

ഖുർആൻ മനുഷ്യനെ നയിക്കുന്നത് നന്മയിലേക്കാണ്, സമാധാനത്തിലേക്കാണ്, സഹുഷ്ണുതയിലേക്കാണ്, സഹജീവി സ്നേഹത്തിലേക്കും സഹവർത്തിത്തത്തിലേക്കുമാണ്. ലൈലത്തുൽ ഖദർ (നിർണയ നിശീഥിനി) പുണ്യ മാസത്തിൽ അള്ളാഹു തന്ന പുണ്യ രാത്രിയാണ്. ഒരു ലൈലത്തുൽ ഖദറിന്റെ പുണ്യം എൺപത് വർഷത്തെ പ്രതിഫലനത്തിനു മുകളിലായിരിക്കെ അൻപതു−അറുപതു മാത്രമുള്ള ഈ മനുഷ്യായുസ്സിൽ പകുതി ഈ രാത്രി കരസ്ഥമാക്കിയവന്റെ പ്രതിഫലം എത്രയായിരിക്കും?

ഖുർആൻ പാരായണം, ദിക്‌റുകൾ, സ്വലാത്തുകൾ, ഇൽമിന്റെ സദസ്സുകൾ നന്മകൾ കൊണ്ട് പള്ളികളിൽ ഇഉതികാഫിനു ഒരുങ്ങുകയാണ് വിശ്വാസികൾ. വെളുക്കുവോളം പള്ളികളിൽ സജീവമാകുന്നവൻ, അർദ്ധ രാത്രിയിൽ ക്ഷീണം കൊണ്ട് ഒരല്പം മയങ്ങുന്പോഴും വിരലുകൾക്കിടയിൽ അവന്റെ തസ്ബീഹ് മാലയുടെ ചലനം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

യമനിലെ ദാറുൽ മുസ്തഫയിൽ ഷെയ്ഖ് ഹബീബ് ഉമറിന്റെ ആത്മീയ വിരുന്നിൽ പങ്കെടുക്കാൻ റമദാൻ മുഴുവനും വിവിധ രാഷ്ട്രങ്ങളിൽ നിന്നു പോലും വിശ്വാസികൾ എത്താറുണ്ടത്ര!. മുത്ത് നബി(സ)ഏറ്റവും കൂടുതൽ ഇഉതികാഫ് ഇരുന്ന മാസം, ഏറ്റവും കൂടുതൽ ധാനധർമ്മങ്ങൾ നടക്കുന്ന മാസം, വർദ്ധിത ഖുർആൻ പാരായണത്തിന്റെ മാസം. അതൊക്കെ ഒരു തൗഫീക്കാണ്. നാഥൻ കനിയട്ടെ...

You might also like

Most Viewed