ഹൃ­ദയവും സന്പത്തും ശു­ദ്ധമാ­യി­രി­ക്കു­ന്ന മാ­സം റമദാ­ൻ


അബ്ദുൽ‍ റഷീദ് മുസ്്ലിയാർ കരുനാഗപ്പള്ളി

പന്ത്രണ്ടു മാസങ്ങളുടെ രാജാവാണ് പരിശുദ്ധ റമദാൻ. പുണ്യം കരസ്ഥമാക്കാൻ പരമാവധി സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നതുപോലെ സൃഷ്ടാവ് നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്ന് പൂർണ്ണമായി വിട്ടു നിൽക്കണം. ഹൃദയശുദ്ധി വരുത്താനുള്ള അശ്രാന്ത പരിശ്രമമാണ് വിശ്വാസികളിൽ നിന്നും പ്രധാനമായും ഉണ്ടാകേണ്ടത്. ബാഹ്യമായ ദേഹശുദ്ധിയിലും വസ്ത്രശുദ്ധിയിലും ഒതുങ്ങുന്നെങ്കിൽ ആന്തരികശുദ്ധി കൈവരിക്കാതെ അല്ലാഹുലിന്റെ സാമീപ്യം കരസ്ഥമാക്കാൻ പറ്റുകയില്ല. തന്റെ അടിമകളുടെ നന്മ മാത്രം ഉദ്ദേശിച്ചാണ് സൃഷ്ടാവ് നമുക്കായി ഓരോന്നും ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവന്റെ വേദനയും ദാരിദ്ര്യത്തിന്റെ അസ്വസ്ഥതയും ഒന്നുപോലെ ഉൾക്കൊള്ളാൻ നമുക്ക് ഈ നോന്പ് കൊണ്ട് സാധിക്കും. നമ്മളിൽ മുൻ കഴിഞ്ഞ കുറവുകൾ സ്വയം മനസിലാക്കി താഴ്മയോടെ ആരാധനകൾ ചെയ്ത് വിജയം കരസ്ഥമാക്കാൻ സാധിക്കുന്ന മാസത്തിലാണ് നാം ഉള്ളത്. ഏത് മനുഷ്യനും നന്നാകാൻ റബ്ബ് റമദാനിലൂടെ ഒരവസരം ഉണ്ടാക്കി തരുന്നതാണ്. മദ്യപാനിക്ക് അതിൽ നിന്ന് വിടുതൽ നേടുവാൻ പുകവലിയിൽ നിന്നും വിമുക്തനാകുവാനും പൈശാചികതയിൽ നിന്നും വിട്ടു നില്ക്കുവാനും ഭക്ഷണങ്ങളിൽ ആർത്തിയുള്ളവർക്ക് മിതാഹാരമായി ക്രമീകരിക്കാനും കൂടാതെ വരും തലമുറയ്ക്കും സമൂഹത്തിനും മാർഗദർശിയായി തീരാനും റമദാൻ കൊണ്ട് നമുക്ക് കഴിയണം.

സന്പത്ത് ഉണ്ടാകുന്പോൾ അത് ശുദ്ധീകരിക്കാൻ പറ്റുന്ന പ്രവർത്തിയാണ് സക്കാത്ത് അഥവാ (ദാനധർമ്മം) അത് കൊടുത്ത് വിടുന്നതോടു കൂടി സന്പത്ത് ശുദ്ധിയുള്ളതായി മാറുകയും സാധുക്കളുടെ അവകാശം കൊടുക്കുന്നവനും ആരും. ഓരോ പ്രവർത്തനങ്ങളും പാരത്രിക ജീവിതത്തിന്റെ ഉന്നമനത്തിനാകണം. ശരിയും തെറ്റും തിരിച്ചറിഞ്ഞ് ദുർമാർഗത്തിലേക്ക് നയിക്കുന്ന പിശാചിനെ പരാജയപ്പെടുത്തി സന്മാർഗത്തിന്റെ പാതയിൽ മുന്നേറുന്പോഴാണ് ശാശ്വതമായ ജീവിതത്തിന്റെ ഉന്നമനങ്ങളിൽ എത്താൻ കഴിയുന്നത്. അതിന് നമുക്ക് കഴിയട്ടെ.

സക്കാത്തിന് സംസ്കരണം വളർച്ച എന്ന് ഭാഷാപരമായി അർത്ഥം ഉണ്ട്. സക്കാത്ത് സാന്പത്തിക സന്തുലനത്തിനും സാമൂഹിക പുരോഗതിക്കും വ്യക്തിയുടെയും സമൂഹത്തിന്റെ വളർച്ചയ്ക്കും കാരണമായി മാറുന്നു. സന്പന്നൻ ഔദാര്യമായി നൽകുന്ന നാണയമല്ല സക്കാത്ത്. മറിച്ച് ദരിദ്രന്റെ അവകാശമാണ്. അത് കൊടുത്ത് വീട്ടുന്പോഴാണ് ഓരോരുത്തരുടെയും സന്പാദ്യം സംസ്കരിക്കപ്പെടുന്നത്. അല്ലാത്ത പക്ഷം അവന്റെ മുതൽ അശുദ്ധമാണ്. ധനികന്മാർ അവന്റെ മുതലിന്റെ കണക്കനുസരിച്ച് ധർമ്മം ചെയ്താൽ ദാരിദ്ര്യം ഏതാണ്ട് ഒരു പരിധി വരെ നിർമ്മാർജ്ജനം ചെയ്യാൻ കഴിയും. അതിന് ഈ റമദാൻ ഒരു അനുഗ്രഹമായി മാറട്ടെ.

You might also like

Most Viewed