ബദർ സ്മൃ­തി­: വി­ശ്വാ­സി­ നേ­ടേ­ണ്ടത്


മുഹമ്മദ്‌ ഇർഷാദ്, കരുനാഗപ്പള്ളി

ബദർ ദിനം.ഇസ്ലാമിക ചരിത്രത്തിലെ ഹൃദയ സ്പർശിയായ സമരാദ്യായം. സമാധാന ചർച്ചകൾ നിരസിക്കുകയും ശത്രുക്കളുടെ കൊടിയ മർദ്ദനം സ്വശരീരത്തിനും സാമുധായത്തിനും ഭീഷണിയാണിയാണന്നറിഞ്ഞപ്പോൾ മുഹമ്മദ്‌ നബി(സ)യും അനുചരന്മാരും നിർബന്ധിത പോരാട്ടത്തിന് തയ്യാറാവുകയായിരുന്നു. പോർക്കളത്തിലെ ആൾബലവും സമരായുധങ്ങളും ശത്രുക്കളോട് പൊരുതാൻ തക്കതല്ലന്നറിഞ്ഞിട്ടും ‘തവക്കുൽ’എന്ന അചഞ്ചലമായ വിശ്വാസം മുസ്ലിം യോദ്ധാക്കൾ സമരായുധമായി ഏറ്റെടുക്കുകയായിരുന്നു. 

തവക്കുൽ...നോന്പിനാൽ ക്ഷീണിച്ച ശരീരവും മൂർച്ഛയില്ലാത്ത സമരായുധങ്ങളും മെലിഞ്ഞുണങ്ങിയ ഒട്ടകകങ്ങളും അള്ളാഹു നമ്മുടെ കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തിന് മേലെയായിരുന്നില്ല. ഫലമോ? ആയിരക്കണക്കിന് വരുന്ന ശത്രു സൈന്യത്തോട് മുന്നൂറ്റി പതിമൂന്ന് സഹാബാക്കളുടെ ചരിത്ര വിജയം. പോരാട്ടത്തിനിടയിൽ “നബിയേ, ഞാനുമുണ്ട്”എന്ന് പറഞ്ഞ് യുദ്ധത്തിനു സമ്മതം ചോദിച്ചു വാങ്ങിയ കൗമാരക്കാരന്റെ കഥ തവക്കുൽ എന്ന ഇലാഹി വിശ്വാസത്തിന്റെ മധുരം പകർന്നു തരുന്നുണ്ട്. 

പ്രതിസന്ധിയുടെ കടുപ്പത്തിലും മാറി നിൽക്കാതെ ധീരമായി പോരാടിയ ബദരീങ്ങളുടെ ചരിത്രത്തിൽ നിന്ന് സമകാലിക മുസ്ലിം പകർത്തേണ്ട പാഠങ്ങൾ ഏറെയുണ്ട്. 

യുദ്ധം ഒഴിവാക്കാനായി മുത്ത് നബി(സ) സമാധാന ചർച്ചകൾക്ക് ക്ഷണിക്കുകയും ശത്രുക്കൾ അത്‌ നിരസിക്കുകയും ചെയ്തപ്പോഴാണ് യുദ്ധത്തിന് അനുമതിയുണ്ടായത്. വർത്തമാനലോകം പേടിപ്പെടുത്തുന്ന വാർത്തകളാണ് ദിവസേന കേൾക്കുന്നത്. നിരപരാതികൾ കൊല ചെയ്യപ്പെടുന്നു, പട്ടാ പകൽ പോലും വെഭിജാരങ്ങൾ, കലി തീരാത്ത മൃഗീയ മനസ് ലൈംഗീക അവയവങ്ങളിൽ വാൾ പ്രയോഗങ്ങൾ, വളർന്നു വരുന്ന കുഞ്ഞു മക്കളുടെ തലച്ചോറുകളിൽ പോലും ബോംന്പ്‌ പൊട്ടിച്ചിട്ട് കണ്ടു രസിക്കുന്നവർ. മനസ് പൊട്ടുന്ന വാർത്തകൾ വേറെയും. ഇസ്ലാമിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും എവിടെയെങ്കിലും ആരെങ്കിലും നടത്തുന്നുണ്ടെങ്കിൽ അവർ മുസ്ലീമീങ്ങളല്ല. മുസ്ലിം നാമധാരികൾ മാത്രം.” തീവ്രവാദ പ്രവർത്തനം നടത്തുന്നവൻ നമ്മളിൽ പെട്ടവനല്ല” എന്ന മുത്ത്‌ നബിയുടെ വാക്ക് പിന്തുടർന്ന് പോകുന്ന മുസ്ലീമിന് എങ്ങനെ തീവ്രവാദിയാകാൻ കഴിയും?

ഐ.എസും അൽ ഖാഇദയും ബോകോ ഹറാമും പോലുള്ള തീവ്രവാദി സംഘങ്ങൾക്ക് പേരിൽ മുസ്ലീം അടയാളമുണ്ടെങ്കിലും അവർക്ക് ഇസ്ലാമിൽ ഒരു സ്ഥാനവുമില്ല. ഇത്തരം സംഘടനകളെ കണ്ടു കൊണ്ട് ഇതാണ് യഥാർത്ഥ ഇസ്ലാമെന്നും താൻ അമേരിക്കൻ പ്രസിഡണ്ട് പദത്തിൽ വരുകയാണെങ്കിൽ മുസ്ലീമീങ്ങൾക്ക് അമേരിക്കയിലേയ്ക്കുള്ള യാത്രാസൗകര്യം റദ്ദ് ചെയ്യുമെന്ന് മാധ്യമങ്ങളുടെ മുന്നിൽ മറയില്ലാതെ പറഞ്ഞ റൊണാൽട്ട്‌ ട്രംന്പിന്റെ പ്രസ്താവന ഖേദം ഉളവാക്കുന്നതാണ്. 

ഇനി സ്വന്തം വീടും പരിസരവും ഒന്നു ശ്രദ്ധിച്ചെ, കുടുംബ ജീവിത തകർച്ചകൾ. ഏത് പ്രതിസന്ധിയിലും പ്രശ്നത്തിലും അള്ളാഹു നമ്മോടൊപ്പമുണ്ട് എന്ന് പ്രവർത്തിച്ചു കാണിച്ചു തന്ന മുത്ത് നബിയും സഹാബാക്കളടെയും മാതൃക നമ്മൾ പിൻപറ്റേണ്ടതില്ലേ? ദിവസങ്ങളുടെ മിണ്ടാ ദിനങ്ങൾ ചികിത്സിക്കാതെ വർഷങ്ങളോളം നിശബ്ദമായ് കഴിയുന്നവർ തവക്കുലിന്റെ ആദ്യാക്ഷരങ്ങൾ ബാദ്രീങ്ങളിൽ നിന്ന് വായിക്കേണ്ടതുണ്ട്. ഇത്തരം ശുണ്ടി ദിനങ്ങൾ കണ്ട് വളരുന്ന മക്കൾ മാതാപിതാക്കൾ ഉണ്ടായിരിക്കെ അനാഥരാകുകയാണ്‌. 

ഒരു മധുരമുള്ള കുടുംബ ജീവിതം, അയൽപക്ക ബന്ധങ്ങൾ, നല്ല കൂട്ടുകാർ നമുക്കും നേടിയെടുത്ത് കൂടെ?അങ്ങനെ എല്ലാവരോടും സ്നേഹമുള്ള,വിട്ടു വീഴ്ച്ചയുള്ള,കരുണയുള്ള ഒരു ജീവിതം ഒന്നു ഓർത്തു നോക്കിയേ?ഈ ബദർ ദിനം കൊണ്ട് നേടേണ്ടത് അതാണ്. നാഥൻ കനിയട്ടെ.....

You might also like

Most Viewed